play-sharp-fill

യു ഡി എഫ് നടത്തുന്ന കുറ്റവിചാരണ സദസിന് ആരും മതിൽ പൊളിക്കില്ല: കാരവനിലും വരുന്നില്ല:

സ്വന്തം ലേഖകൻ കോട്ടയം: യുഡിഎഫിന്റെ കുറ്റവിചാരണ സദസിനു വേണ്ടി ആരും മതിൽ പൊളിക്കാനില്ല. സ്കൂൾ ഇടിച്ചു നിർത്താനുമില്ല,നേതാക്കൾ വരുന്നത് കാരവനിലുമല്ല. യുഡിഎഫ് കോട്ടയം ജില്ലാ കൺവീനർ അഡ്വ. ഫിൽസൺ മാത്യൂസ് പറഞ്ഞു. പിണറായി സർക്കാരിന്റെ ധൂർത്തിനും അഴിമതിക്കും ദുർഭരണത്തിനും എതിരേ യുഡിഎഫ് നടത്തുന്ന കുറ്റവിചാരണ സദസ് വിശ കരിച്ച് നടത്തിയ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നവകേരള സദസിന്റെ പരസ്യത്തിൽ പറയുന്നത് ജനകീയ മന്ത്രിസഭ ജനങ്ങളുമായി സംവാദം നടത്തും എന്നാണ്. എന്നാൽ പൗര പ്രമുഖരുമായുള്ള സംവാദമാണ് അവിടെ നടക്കുന്നത്. ഇതിനാണോ കോടികൾ മുടക്കി പരിപാടി നടത്തുന്നത്. […]

പിണറായി സർക്കാരിന്റെ ജനസദസ്സിലെ പൊള്ളത്തരം തുറന്നു കാട്ടൻ യുഡിഎഫ് കുറ്റവിചാരണ സദസ്സ് ഡിസംബർ 2 ന് ഏറ്റുമാനൂരിൽ.

  സ്വന്തം ലേഖകന് കോട്ടയം: പിണറായി സർക്കാരിന്റെ അഴിമതിയും ധൂർത്തും കെടുകാര്യസ്ഥതയും, സാമ്പത്തിക തകർച്ചയും, അക്രമവും സ്ത്രീ പീഡനങ്ങളും ജനങ്ങളുടെ മുൻപിൽ വിശദീകരിക്കാനും, എൽഡിഎഫ് സർക്കാരിനെതിരെയുള്ള കുറ്റപത്രം അവതരിപ്പിക്കുന്നതിനും, യുഡിഎഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ കേരളത്തിലെ പതിനാല് ജില്ലകളിലും നടക്കുന്ന കുറ്റവിചാരണ സദസ്സിന്റെ കോട്ടയം ജില്ലാതല ഉദ്ഘാടനം യുഡിഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിസംബർ 2 ശനി ഉച്ച കഴിഞ്ഞ് 3 – ന് നടത്തും. കേരളാ കോൺഗ്രസ് ചെയർമാൻ പി ജെ ജോസഫ് ജനകീയ വിചാരണ സദസ് ഉദ്ഘാടനം ചെയ്യും.   യുഡിഎഫ് […]

ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ? കാരുണ്യാ പ്ലസ് ലോട്ടറി ഫലം ഇവിടെ കാണാം (30/11/2023)

കോട്ടയം: ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ? കാരുണ്യാ പ്ലസ് ലോട്ടറി ഫലം ഇവിടെ കാണാം (30/11/2023) LUCKY NUMBER FOR 1ST PRIZE OF RS 80 LAKHS: PA 110927 LUCKY NUMBER FOR 2ND PRIZE OF RS 10 LAKHS IS: PK 300575 LUCKY NUMBERS FOR 3RD PRIZE OF RS 1 Lakh ARE: PA 423163 PB 611941 PC 257465 PD 505425 PE 303922 PF 980286 PG 581070 PH […]

“ഇത് ഞങ്ങൾ രാജ്യത്തിന് വേണ്ടി ചെയ്തത്”;ഉത്തര കാശിയില്‍ ഇടിഞ്ഞുവീണ സില്‍ക്യാര തുരങ്കത്തില്‍ കുടുങ്ങിയ 41 തൊഴിലാളികളെ രക്ഷിച്ച ‘റാറ്റ്ഹോള്‍ മൈനേഴ്സ്’ പ്രതിഫലം നിരസിച്ചു.  

സ്വന്തം ലേഖിക സില്‍ക്യാര (ഉത്തരകാശി): നിര്‍മാണത്തിലിരിക്കെ ഇടിഞ്ഞുവീണ ഉത്തരകാശിയിലെ സില്‍ക്യാര തുരങ്കത്തില്‍ കുടുങ്ങിയ 41 തൊഴിലാളികളെ രക്ഷിക്കാനാകാതെ രാജ്യം ദിവസങ്ങളോളം പകച്ചുനിന്നപ്പോള്‍ അവസാനം രക്ഷകരുടെ വേഷമിട്ടെത്തിയവരായിരുന്നു വകീല്‍ ഹസന്റെ നേതൃത്വത്തിലുള്ള ‘റാറ്റ്ഹോള്‍ മൈനേഴ്സ്’ എന്നറിയപ്പെടുന്ന സംഘം.അമേരിക്കൻ ഓഗര്‍ യന്ത്രത്തെ കൈക്കരുത്തും കരവിരുതും കൊണ്ട് തോല്‍പിച്ചവരായാണ് ഇനി ഇവരെ ലോകം അടയാളപ്പെടുത്തുക. രക്ഷാദൗത്യത്തിന് വഴിവെട്ടാൻ കൊണ്ടുവന്ന് നിരന്തരം വഴിമുടക്കിയായി മാറിയ ഓഗര്‍ മെഷീൻ സ്പൈറല്‍ ബ്ലേഡിന് മൂന്നുദിവസമായി ചെയ്യാനാവാത്തതാണ് 2.6 അടി വ്യാസമുള്ള കുഴലിനകത്ത് കയറി സംഘം കേവലം 36 മണിക്കൂര്‍ കൊണ്ട് സാധിച്ചെടുത്തത്. രക്ഷാദൗത്യം […]

യൂ.ഡി.ഐ.ഡി ബ്ലോക്ക്‌ തല അദാലത്ത് ശനിയാഴ്ച : ഭിന്നശേഷിയുള്ളവർ നേരിട്ട് ഹാജരാകേണ്ടതില്ല: രേഖകൾ ഹാജരാക്കിയാൽ മതി

സ്വന്തം ലേഖകൻ ഏറ്റുമാനൂർ: കേരള സാമൂഹ്യ സുരക്ഷ മിഷനും, ഏറ്റുമാനൂർ ബ്ലോക്ക്‌ പഞ്ചായത്തു സംയുക്തമായി നടത്തുന്ന ഭിന്നശേഷിക്കാർക്കുള്ള സവിശേഷ തിരിച്ചറിയൽ കാർഡിനുള്ള (യൂ.ഡി.ഐ.ഡി) ബ്ലോക്ക്‌ തല അദാലത്ത് ശനിയാഴ്ച (ഡിസംബർ 2) രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെ ഏറ്റുമാനൂർ ബ്ലോക്ക്‌ പഞ്ചായത്ത് ഓഫീസിൽ നടക്കും.   കുമരകം, അയ്മനം, തിരുവാർപ്പ്, ആർപ്പൂക്കര, നീണ്ടൂർ, എന്നീ പഞ്ചായത്തുകളിലെയും, ഏറ്റുമാനൂർ മുനിസിപ്പാലിറ്റിയിലെയും താമസക്കാർക്ക് പങ്കെടുക്കാം. ഭിന്നശേഷി ഉള്ള ആളുകൾ നേരിട്ട് ഹാജരാകേണ്ടതില്ല. പകരം, രേഖകൾ സഹിതം മറ്റൊരാൾക്ക്‌ അദാലത്തിൽ പങ്കെടുക്കാവുന്നതാണ്

ടെർമിനൽ സ്റ്റേഷനാകാനൊരുങ്ങി കോട്ടയം ; ചെന്നൈ കോട്ടയം റൂട്ടിൽ പുതിയ വന്ദേഭാരത്.

സ്വന്തം ലേഖകൻ  കോട്ടയം:ചെന്നൈ കോട്ടയം റൂട്ടില്‍ പുതിയ വന്ദേഭാരത് ട്രെയ്ന്‍ സര്‍വീസ് ശുപാര്‍ശ ചെയ്ത് സതേണ്‍ റെയ്ല്‍വേ. ചെന്നൈയിലേക്ക് കോട്ടയത്തു നിന്ന് വന്ദേഭാരത് എക്‌സ്പ്രസ് ഓടിത്തുടങ്ങിയാല്‍ അത് കോട്ടയം ടെര്‍മിനല്‍ സ്‌റ്റേഷനാകുന്നതിലേക്കുള്ള വലിയ ചുവടുവയ്പാകും. പാതയിരട്ടിപ്പിക്കലും പ്ലാറ്റ്‌ഫോമുകളും എണ്ണം കൂട്ടലും കഴിഞ്ഞെങ്കിലും ടെര്‍മിനല്‍ സ്‌റ്റേഷനായി കോട്ടയത്തെ ഇതുവരെ മാറ്റിയിട്ടില്ല. ഇതിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായാണ് അറിയുന്നത്.   നിലവില്‍ കോട്ടയത്തു നിന്ന് ആരംഭിക്കുന്ന ഒരേ ഒരു എക്‌സ്പ്രസ് ട്രെയ്ന്‍ നിലംബൂര്‍ എക്‌സപ്രസ് ആണ്. പാസഞ്ചര്‍ ട്രെയ്‌നായി കണക്കാക്കിയിരുന്ന ഈ ട്രെയ്ന്‍ കോട്ടയത്തു നിന്ന് എറണാകുളത്ത് എത്തി […]

“അന്ന് അവളെ കാറിലേക്ക് വലിച്ചുകയറ്റുമ്പോള്‍ ഞാൻ കാറില്‍ ശക്തമായി പിടിത്തമിട്ടിരുന്നു.കാറിലുണ്ടായിരുന്നവര്‍ തള്ളിയിട്ടപ്പോഴുണ്ടായ മുറിവ് ഉണങ്ങി”; ജോനാഥൻ.

സ്വന്തം ലേഖിക കൊല്ലം:”രണ്ട് അങ്കിള്‍ മാരും രണ്ട് ആന്റിമാരും ചേര്‍ന്നാണ് കാറില്‍ തട്ടിക്കൊണ്ടുപോയതെന്ന് അബിഗേല്‍ പറഞ്ഞതായി ജോനാഥൻ പറയുന്നു.അന്ന് അവളെ കാറിലേക്ക് വലിച്ചുകയറ്റുമ്ബോള്‍ ഞാൻ കാറില്‍ ശക്തമായി പിടിത്തമിട്ടിരുന്നു. കാറിലുണ്ടായിരുന്നവര്‍ എന്നെ തള്ളിയിട്ടപ്പോഴുണ്ടായ മുറിവ് ഉണങ്ങി. ഇപ്പോള്‍ ചെറിയ വേദനയുണ്ട്. അനിയത്തിക്ക് വേണ്ടി പ്രാര്‍ത്ഥിച്ചവര്‍ക്ക് നന്ദിയുടെണ്ടെന്നും ജോനാഥൻ പറഞ്ഞു. തന്റെ ജീവൻ കൊടുത്തും സഹോദരിയെ രക്ഷിക്കാൻ ശ്രമിച്ച ജോനാഥനാണിപ്പോള്‍ താരം.കഴിഞ്ഞ ദിവസം രാവിലെ നടത്തിയ പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും ജോനാഥനെ അഭിനന്ദിച്ചു. കഴിഞ്ഞ ദിവസം വരെ ആശങ്ക തളം കെട്ടി നിന്ന ജോനാഥന്റെ […]

മലപ്പുറം താനൂരിൽ നിയന്ത്രണം വിട്ട കാർ വിദ്യാർത്ഥിയെ ഇടിച്ചു തെറിപ്പിച്ചു.കഴിഞ്ഞ ദിവസം വൈകീട്ടായിരുന്നു അപകടം.

സ്വന്തം ലേഖിക മലപ്പുറം:മലപ്പുറം താനൂരിൽ കാറിടിച്ച് അപകടം.നിയന്ത്രണം വിട്ട കാർ റോഡരികിൽ ബസ് കാത്തുനിന്ന സ്കൂൾ വിദ്യാർത്ഥിയെ ഇടിച്ച് തെറിപ്പിചു.വിദ്യാർത്ഥിയെ ഇടിച്ച് തെറിപ്പിച്ച ശേഷം എതിരെ വന്ന ബൈക്ക് യാത്രക്കാരനെയും ഇടിച്ചു.താനൂര്‍ എടക്കടപുറം ഹൈസ്കൂളിനടുത് കഴിഞ്ഞ ദിവസം വൈകീട്ട് ആയിരുന്നു അപകടമുണ്ടായത്.ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരങ്ങൾ.സ്കൂൾ വിദ്യാർത്ഥിയെ തിരൂർ ജില്ലാ ഹോസ്പിറ്റലിലും,ബൈക്ക് യാത്രക്കാരായ രണ്ടുപേരെ താനൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

അമ്പലത്തില്‍ തേങ്ങ ഉടയ്ക്കാനെന്ന് പറഞ്ഞു മുങ്ങി ; ഇന്നലെ പറയേണ്ടിയിരുന്ന വിധി ഇന്നത്തേക്ക് ;വിധി കേള്‍ക്കാതെ മദ്യപിക്കാനായി പോയ കൊലക്കേസ് പ്രതിയ്ക്ക് പതിനേഴര വര്‍ഷം കഠിനതടവ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: വിധി കേള്‍ക്കാതെ മദ്യപിക്കാനായി പോയ പ്രതിക്ക് കൊലക്കേസില്‍ പതിനേഴര വര്‍ഷം കഠിനതടവ്. പോത്തന്‍കോട് കൊയ്ത്തൂര്‍കോണം മോഹനപുരം സ്വദേശി ബൈജുവിനെയാണ് കോടതി ശിക്ഷിച്ചത്. മംഗലപുരത്തെ വ്യാപാരി കൊയ്ത്തൂര്‍ക്കോണം സ്വദേശി ഇബ്രാഹിമിനെ (64) 2022 ജൂണ്‍ 17 നു വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ. ബൈജു മദ്യപിച്ച നിലയില്‍ ആയിരുന്നതിനാലാണ് ഇന്നലെ പറയേണ്ടിയിരുന്ന വിധി ഇന്നത്തേക്ക് മാറ്റിയത്. അമ്പലത്തില്‍ തേങ്ങ ഉടയ്ക്കാന്‍ പോയെന്നായിരുന്നു കോടതിയില്‍ അഭിഭാഷകന്‍ അറിയിച്ചത്. അറസ്റ്റു ചെയ്ത് ഹാജരാക്കാന്‍ കോടതി വാറണ്ട് പുറപ്പെടുവിച്ചതോടെ വീട്ടിലെത്തിയ പൊലീസ് കണ്ടത് അടിച്ചു ഫിറ്റായ പ്രതിയെയയായിരുന്നു. […]

2026 ഓടെ രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിൻ പ്രവർത്തനസജ്ജമാക്കാനുള്ള ശ്രമത്തിൽ കേന്ദ്രം;രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിൻ സെക്ഷൻ എവിടെയെന്ന് പ്രഖ്യാപിച്ചു.

സ്വന്തം ലേഖിക അഹ്മ്മദാബാദ്:വന്ദേ ഭാരത് ട്രെയിനുകള്‍ക്ക് പുറമെ രാജ്യത്ത് ബുള്ളറ്റ് ട്രെയിനുകളും ഓടുമെന്ന് കേന്ദ്രം സൂചന നല്‍കിയിരുന്നു.2026 ഓടെ രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിൻ ഓടിക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇപ്പോഴിതാ രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിൻ സെക്ഷൻ എവിടെയെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്രം. റെയില്‍വെ മന്ത്രി അശ്വിനി വൈഷ്‌ണവ് നടത്തിയ പ്രഖ്യാപനമനുസരിച്ച്‌ ഗുജറാത്തിലെ ബിലിമോറ മുതല്‍ സൂറത്ത് വരെയുള്ള 50 കിലോമീറ്റര്‍ ദൂരമാകും ആദ്യ ബുള്ളറ്റ് ട്രെയിൻ സെക്ഷൻ. റെയില്‍വെയില്‍ നടപ്പാക്കുന്ന വിവിധ പദ്ധതികളെക്കുറിച്ചും ഒഡീഷയിലെ ബാലസോറില്‍ 300ഓളം പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിലൂടെ ചര്‍ച്ചയായ […]