play-sharp-fill

കോട്ടയം ടൗണിന് പത്ത് കിലോമീറ്റർ ചുറ്റളവിനുള്ളിൽ 5 സെന്റിൽ കുറയാത്ത വീടും സ്ഥലവും ആവശ്യമുണ്ട്

കോട്ടയം : ടൗണിന് പത്ത് കിലോമീറ്റർ ചുറ്റളവിനുള്ളിൽ 5 സെന്റിൽ കുറയാത്ത വീടും സ്ഥലവും ആവശ്യമുണ്ട്. ബഡ്ജറ്റ്( 45 – 60 ലക്ഷം ) വിളിക്കൂ… 8921841815

എല്‍ഐസി ജീവന്‍ ഉത്സവ് പ്ലാന്‍ അവതരിപ്പിച്ചു ; കോട്ടയത്തെ ആദ്യ പോളിസി സെയിൽ കെ എൻ ഇ എഫ് കോട്ടയം ജില്ലാ പ്രസിഡൻ്റ് ജയകുമാർ തിരുനക്കരയ്ക്ക് നൽകി സീനിയർ ഡിവിഷണൽ മാനേജർ കെ. കെ. ബിജുമോൻ

സ്വന്തം ലേഖകൻ എല്‍ഐസിയുടെ പുതിയ പോളിസിയായ ” ജീവൻ ഉത്സവ് ” ന്റെ കോട്ടയത്തെ ആദ്യ പോളിസി സെയിൽ കെ എൻ ഇ എഫ് കോട്ടയം ജില്ലാ പ്രസിഡൻ്റ് ജയകുമാർ തിരുനക്കരയ്ക്ക് നൽകി എല്‍ഐസി കോട്ടയം സീനിയർ ഡിവിഷണൽ മാനേജർ കെ. കെ. ബിജുമോൻ നിർവ്വഹിച്ചു. എല്‍ഐസി ചീഫ് അഡ്വൈസർ ആർ. പത്മനാഭൻ ചടങ്ങിൽ പങ്കെടുത്തു. ആജീവനാന്ത വരുമാനവും ഇന്‍ഷുറന്‍സ് പരിരക്ഷയും നല്‍കുന്ന പുതിയ ജീവന്‍ ഉത്സവ് പ്ലാന്‍ (പ്ലാന്‍ നം. 871) എല്‍ഐസി അവതരിപ്പിച്ചു. ഇതൊരു വ്യക്തിഗത, സേവിങ്, സമ്പൂര്‍ണ ലൈഫ് ഇന്‍ഷുറന്‍സ് […]

വെറും വയറ്റില്‍ തുളസിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് കൊണ്ട് ലഭിക്കും നിരവധി ഗുണങ്ങള്‍

നമ്മുടെ വീട്ടില്‍ ധാരാളമായി കാണുന്ന ഒരു ചെടിയാണ് തുളസി. ധാരാളം പോഷകഗുണങ്ങളുള്ള തുളസി മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗുണകരമാണ്.   രാവിലെ വെറും വയറ്റില്‍ തുളസിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് വിവിധ ഗുണങ്ങള്‍ നല്‍കുന്നു.പ്രമേഹമുള്ളവര്‍ തുളസി വെള്ളം വെറും വയറ്റില്‍ കുടിക്കുന്നത് നല്ലതാണ്. ശരീരത്തിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ തുളസി ചായ സഹായിക്കുന്നു.   ജലദോഷം, ചുമ, ബ്രോങ്കൈറ്റിസ്, ആസ്ത്മ തുടങ്ങിയ ചില ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ നിയന്ത്രിക്കുവാൻ തുളസി വെള്ളം സഹായിക്കും. പനി, ജലദോഷം, കഫക്കെട്ട്, ചുമ എന്നിവയൊക്കെ കുറയ്‌ക്കാൻ തുളസി വെള്ളം […]

ലോകോത്തര ബ്രാന്‍ഡുകളുടെ ഇലക്‌ട്രോണിക്സ്, ഹോം അപ്ലയന്‍സസ്, ഡിജിറ്റല്‍ ഗാഡ്‌ജറ്റ്സ് എന്നിവ ഏറ്റവും കുറഞ്ഞ വിലയില്‍ അകര്‍ഷകമായ വായ്പാ പദ്ധതികളിലൂടെ സ്വന്തമാക്കാനാണോ നിങ്ങൾ ആഗ്രഹിക്കുന്നത്..? ഒപ്പം 50 % വിലക്കുറവ് കൂടി ആയാലോ? കൂടാതെ ഒരു കോടി രൂപയുടെ സമ്മാനങ്ങള്‍, ഓരോ നൂറാമത് ബില്ലിനൊപ്പവും 100% ക്യാഷ് ബാക്ക് ഓഫര്‍, പലിശ രഹിത ഇഎംഐ സ്കീമുകള്‍, എക്സ്ചേഞ്ച് ബോണസ് എന്നിവയും; ഓക്സിജനിൽ ഡിസംബര്‍ ഒന്ന് മുതല്‍ 31 വരെ YES ഇയര്‍ എന്‍ഡ് സെയില്‍……

കോട്ടയം: തെരഞ്ഞെടുത്ത ഉല്‍പന്നങ്ങള്‍ക്ക് 50 ശതമാനം വിലക്കുറവും ഒരു കോടി രൂപയുടെ സമ്മാനങ്ങളുമായി YES ഇയര്‍ എന്‍ഡ് സെയില്‍ പ്രഖ്യാപിച്ച്‌ ഓക്സജന്‍ ഡിജിറ്റല്‍ എക്സ്പെര്‍ട്ട്. ഓക്സിജന്‍റെ കേരളത്തിലെ മുഴുവന്‍ ഷോറൂമുകളിലും ഇയര്‍ എന്‍ഡ് സെയിലില്‍ കേരളം ഇന്നുവരെ കണ്ടിട്ടില്ലാത്ത വിലക്കുറവാണ് വാഗ്ദാനം ചെയ്യുന്നത്. ഇതോടനുബന്ധിച്ച്‌ ലോകോത്തര ബ്രാന്‍ഡുകളുടെ വിപുലമായ കളക്ഷന്‍സിലൂടെ ഇലക്‌ട്രോണിക്സ്, ഹോം അപ്ലയന്‍സസ്, ഡിജിറ്റല്‍ ഗാഡ്‌ജറ്റ്സ് എന്നിവ ഏറ്റവും കുറഞ്ഞ വിലയില്‍ അകര്‍ഷകമായ വായ്പാ പദ്ധതികളിലൂടെ സ്വന്തമാക്കാനാണ് അവസരം ഒരുക്കുന്നത്. ഓരോ 100 -ാമത്തെ ബില്ലിനൊപ്പവും 100 ശതമാനം ക്യാഷ് ബാക്ക് എന്നതാണ് […]

പാലായിൽ സ്വകാര്യ ബസ് കണ്ടക്ടറെ കൊലപ്പെടുത്താൻ ശ്രമം; കേസിൽ മൂന്ന് ബസ് ജീവനക്കാരെ പാലാ പോലീസ് അറസ്റ്റ് ചെയ്തു

സ്വന്തം ലേഖകൻ പാലാ : സ്വകാര്യ ബസ് കണ്ടക്ടറെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്ന് ബസ് ജീവനക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി കാരിക്കോട് ഇടവെട്ടി ഭാഗത്ത് നെല്ലിക്കൽ വീട്ടിൽ മാർട്ടിൻ (42) ഇടുക്കി കാരിക്കോട് കുമ്പകല്ല് ഭാഗത്ത് കല്ലിങ്കൽ വീട്ടിൽ റഹീം (39), മൂവാറ്റുപുഴ കല്ലൂർക്കാട് നാഗപ്പുഴ ഭാഗത്ത് പുത്തൻപുരയ്ക്കൽ വീട്ടിൽ കിരൺ പി.റെജി (25) എന്നിവരെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ മൂവരും ചേർന്ന് കഴിഞ്ഞദിവസം കൊട്ടാരമറ്റം ബസ്റ്റാൻഡിൽ വച്ച് മറ്റൊരു ബസ്സിലെ കണ്ടക്ടറായ യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. […]

ശബരിമലയിലെ പ്രസാദ ഉല്പാദനം പ്രതിസന്ധിയിലേക്ക്;ജീരകത്തില്‍ കീട നാശിനി സാന്നിദ്ധ്യം.

സ്വന്തം ലേഖകൻ  ശബരിമല: ശബരിമലയിലെ പ്രധാന പ്രസാദമായ അപ്പം, അരവണ തുടങ്ങിയവയില്‍ ഉപയോഗിക്കേണ്ട ജീരകത്തില്‍ കീട നാശിനി സാന്നിദ്ധ്യം കണ്ടെത്തിയതിനെത്തുടര്‍ന്ന് പ്രസാദ ഉല്പാദനം പ്രതിസന്ധിയിലേക്ക്.   ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിലാണ് ജീരകത്തിന്റെ സാമ്പിളിൽ കീടനാശിനി സാന്നിദ്ധ്യം കണ്ടെത്തിയത്.   ഇതേ തുടര്‍ന്ന് ഈ വര്‍ഷത്തെ നിര്‍മാണ ആവശ്യത്തിനായി കരാര്‍ ഏറ്റെടുത്തവരില്‍നിന്ന് അടിയന്തിരമായി കരാര്‍ റദ്ദാക്കി. മുൻവര്‍ഷം വിതരണ കരാര്‍ ഏറ്റെടുത്തിരുന്ന സൊസൈറ്റിയ്ക്ക് വീണ്ടും കരാര്‍ നല്‍കിയിട്ടുണ്ടെങ്കിലും ഇത് സന്നിധാനത്ത് എത്താൻ ദിവസങ്ങളെടുക്കും.   അതേസമയം ശുദ്ധമായ ജീരകം കരുതല്‍ ശേഖരത്തില്‍ ഉള്ളതിനാല്‍ […]

അസ്വസ്ഥതയല്ല; വാത്സല്യം…”അബദ്ധത്തിൽ പറ്റിയതാണെന്ന് എനിക്കറിയാം, വിഷമിക്കേണ്ട. നന്നായി പഠിക്കണം” ; ജിന്റോയെ ആശ്വസിപ്പിച്ച് മുഖ്യമന്ത്രി

സ്വന്തം ലേഖകൻ മഞ്ചേരിയിലെ നവകേരള സദസ്സ് വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയനെ സ്വീകരിക്കാൻ നിയുക്തനായ എൻസിസി കേഡറ്റ് ജിന്റോയുടെ കൈ വീശുന്നതിനിടെ അബദ്ധത്തിൽ മുഖ്യമന്ത്രിയുടെ കണ്ണിൽ ഇടിച്ചിരുന്നു. കണ്ണടച്ച് സീറ്റിലിരുന്ന മുഖ്യമന്ത്രിയെ അപ്പോൾത്തന്നെ പരിചരിക്കാൻ ജിന്റോ തയ്യാറായി. എന്നാൽ എൻസിസി കേഡറ്റിന്റെ കൈതട്ടി മുഖ്യമന്ത്രി അസ്വസ്ഥനായി എന്നാണ് ചിലർ വാർത്ത നൽകിയത്. ആ വാർത്ത കണ്ട് വിഷമിച്ച വിദ്യാർത്ഥി മുഖ്യമന്ത്രിയെ കാണണമെന്ന് താല്പര്യപ്പെടുകയായിരുന്നു. പി വി അൻവർ എംഎൽഎയുടെ വസതിയിൽ അതിനുള്ള അവസരം ലഭിച്ചു. മുഖ്യമന്ത്രി ജിന്റോയെ വാത്സല്യത്തോടെ സ്വീകരിച്ചു. “അബദ്ധത്തിൽ പറ്റിയതാണെന്ന് എനിക്കറിയാം. […]

“ഈ വീഡിയോ ഇട്ടാല്‍ നിന്റെ ഫോളോവേഴ്സ് കൂടുമെങ്കിൽ കൂടട്ടെ”!! ആരാധികയുടെ ആഗ്രഹം സാധിച്ചുകൊടുത്ത് അല്ലു അര്‍ജുൻ;വീഡിയോ വൈറല്‍.  

സ്വന്തം ലേഖിക തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള താരമാണ് അല്ലു അര്‍ജുൻ. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. ഇപ്പോഴിതാ തന്റെ ആരാധികയുടെ ആഗ്രഹം സാധിച്ചുകൊടുത്തിരിക്കുകയാണ് നടൻ.വീട്ടില്‍ ജോലിക്ക് നില്‍ക്കുന്ന പെണ്‍കുട്ടിക്കൊപ്പമുളള നടന്റെ വീഡിയോ ആണ് ഏറെ വൈറല്‍ ആകുന്നത്.   ഇൻസ്റ്റഗ്രാമില്‍ ലൈക്കും ഫോളോവേഴ്സും കൂടണമെന്ന ആഗ്രഹമാണ് സാധിച്ചു കൊടുത്തിരിക്കുന്നത്. ഇതിനായി ആ പെണ്‍കുട്ടിക്കൊപ്പം ഒരു വീഡിയോ റെക്കോര്‍ഡ് ചെയ്ത് കൊടുത്തിരിക്കുകയാണ് നടൻ.   മക്കളെ നോക്കുന്ന അശ്വനി എന്ന പെണ്‍കുട്ടിയും അല്ലുവുമായുള്ള സംഭാഷണമാണ് വിഡിയോയില്‍. ഈ വിഡിയോ പോസ്റ്റ് ചെയ്താല്‍ നിനക്ക് ഫോളോവേഴ്സിനെ കിട്ടുമെങ്കില്‍ […]

ഓയൂരിലെ ആറ് വയസുകാരി പൊലീസ് സുരക്ഷയില്‍ ആശുപത്രി വിട്ടു; കുട്ടിയെ കാണാനെത്തുന്ന സന്ദര്‍ശകര്‍ക്ക് പൂര്‍ണനിയന്ത്രണം; കുട്ടിയുടെ പിതാവ് താമസിച്ച ഫ്ലാറ്റും പരിശോധിച്ച് പൊലീസ്; മൊബൈൽ ഫോണും പിടിച്ചെടുത്തു; കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഘത്തില്‍ രണ്ട് സ്ത്രീകളെന്നും നിഗമനം; പുതിയ രേഖാ ചിത്രം പുറത്ത് വിട്ട് പൊലീസ്…..

കൊല്ലം: ഓയൂരിലെ ആറുവയസുകാരിയെ കൊല്ലം വിക്ടോറിയ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. കൊട്ടാരക്കര മജിസ്ട്രേറ്റിന് മുന്നില്‍ കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. പൊലീസ് സുരക്ഷയിലാണ് കുട്ടിയുടെയും കുടുംബത്തിന്റെയും വീട്ടിലേക്കുള്ള യാത്ര. അതേസമയം കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന സംശയിക്കുന്നവരുടെ പുതിയ രേഖാചിത്രം പൊലീസ് പുറത്തുവിട്ടു. പ്രതികളെ കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ ഇല്ലാത്ത അവസ്ഥയിലാണ് പൊലീസ്. തട്ടിക്കൊണ്ടുപോകലിന് പിന്നിലെ ഉദ്ദേശ്യം എന്താണെന്നും പൊലീസിന് പിടികിട്ടിയിട്ടില്ല. അതുകൊണ്ട് തന്നെ കൂടുതല്‍ വിശദമായ അന്വേഷണത്തിലേക്കാണ് പൊലീസും കടക്കുന്നത്. വീട്ടിലെത്തുന്ന കുട്ടിയെ കാണാനെത്തുന്ന സന്ദര്‍ശകര്‍ക്ക് പൂര്‍ണനിയന്ത്രണം ഏര്‍പ്പെടുത്തും. കുഞ്ഞിന്റെ മാനസികാവസ്ഥ കണക്കിലെടുത്താണ് തീരുമാനം. തട്ടിക്കൊണ്ടുപോയ […]

ഓണ്‍ലൈൻ ഫുഡ് ഡെലിവെറിയുടെ മറവില്‍ ലഹരിവില്‍പ്പന; രണ്ടരകിലോ കഞ്ചാവും എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍

തിരുവനന്തപുരം: ഓണ്‍ലൈൻ ഫുഡ് ഡെലിവെറിയുടെ മറവില്‍ ലഹരിവില്‍പ്പന നടത്തിയവര്‍ പിടിയില്‍. കരമന സ്വദേശി അനീഷ്, ശ്രീകാര്യം സ്വദേശി വിഷ്ണു എന്നിവരാണ് പിടിയിലായത്. പ്രതികളില്‍ നിന്നും രണ്ടരക്കിലോ കഞ്ചാവും എംഡിഎംഎയും പിടികൂടി. തിരുവനന്തപുരത്ത് നിന്നും ബാലരാമപുരം നരുവാമൂട് പൊലീസ് ആണ് പ്രതികളെ പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ലഹരി വസ്തുക്കള്‍ വാടകവീട്ടില്‍ സൂക്ഷിച്ച്‌ വച്ച്‌ ആവശ്യക്കാര്‍ക്ക് എത്തിച്ചുകൊടുക്കുകയാണ് ഇവര്‍ ചെയ്തിരുന്നത്.