video
play-sharp-fill

“ആദായ വിലയിൽ ഹാൻസ്, പൂട്ടിട്ട് എക്സൈസ്”!!കോട്ടയം ന​ഗരത്തിലും കോടിമതയിലും മാരക പുകയില ഉല്പന്നങ്ങൾ വില്പന നടത്തിയ ഹരിയാന സ്വദേശി എക്സൈസിന്റെ പിടിയിൽ; പ്രതിയിൽ നിന്ന് 20 കിലോ ഹാൻസ് പാക്കറ്റുകൾ കണ്ടെടുത്തു; വീ‍ഡിയോ കാണാം

സ്വന്തം ലേഖകൻ കോട്ടയം : കോട്ടയം ടൗണിലും കോടിമതയിലും മാരക പുകയില ഉല്പന്നമായ ഹാൻസ് പായ്ക്കറ്റുകൾ വില്പന നടത്തിവന്ന ഹരിയാന സ്വദേശി എക്സൈസിന്റെ പിടിയിൽ. മൂലേടത്ത് വാടകയ്ക്ക് താമസിക്കുന്ന ദേവേന്ദർ സിംഗ് (40) നെയാണ് കോട്ടയം റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ പി.വൈ […]

പുതുപ്പള്ളിയിൽ ബിജെപിയുടെ സ്ഥാനാർത്ഥി അനിൽ ആന്റണിയോ? ആത്മാർത്ഥ സുഹൃത്തുക്കളുടെ മക്കൾ അങ്കതട്ടിലേക്കോ ? പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ ക​ടു​ത്ത രാ​ഷ്ട്രീയ​ അ​ഭ്യൂ​ഹ​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ന്നു

സ്വന്തം ലേഖകൻ കോ​ട്ട​യം: പുതുപ്പള്ളിയിലെ ഉപതിരഞ്ഞെടുപ്പ് രാഷ്ട്രീയ അഭ്യൂഹങ്ങൾക്കൊണ്ട് നിറയുന്നു. ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ മ​ക​ൻ ചാ​ണ്ടി ഉ​മ്മ​ൻ യു.​ഡി.​എ​ഫ്​ സ്ഥാ​നാ​ർ​ഥി​യാ​കു​മെ​ന്ന പ്ര​ചാ​ര​ണ​ത്തി​നി​ടെ മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ്​ നേ​താ​വ്​ എ.​കെ. ആ​ന്‍റ​ണി​യു​ടെ മ​ക​ൻ അ​നി​ൽ ആ​ന്‍റ​ണി​ ബി.​ജെ.​പി സ്ഥാനാർത്ഥിയായി രം​ഗത്തുവരുമെന്ന് സൂചന. സി.​പി.​എം നേ​താ​ക്ക​ളു​ടെ […]

വീട്ടിൽ പേയിംങ് ​ഗസ്റ്റായി കഴിയുന്ന മെഡിക്കൽ വിദ്യാർത്ഥിനിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തി; 16കാരനെതിരെ കേസ്

സ്വന്തം ലേഖകൻ കണ്ണൂർ: ശുചിമുറിയിൽ മൊബൈൽഫോൺ ഒളിച്ചുവച്ച് ദൃശ്യങ്ങൾ പകർത്തി പതിനാറുകാരനെതിരെ പരാതി.വീട്ടിൽ പേയിംങ് ​ഗസ്റ്റായി കഴിയുന്ന വിദ്യാർത്ഥിനിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തിയതിനാണ് കേസ്. കണ്ണൂർ ചക്കരക്കല്ലിലാണ് സംഭവമുണ്ടായത്. മെഡിസിൻ വിദ്യാർത്ഥിയായ പെൺകുട്ടിക്കാണ് മോശം അനുഭവമുണ്ടായത്. പേയിങ് ​ഗസ്റ്റായി താമസിച്ചുവന്ന വീട്ടിലെ […]

തിരുവാർപ്പ് പഞ്ചായത്ത് കെട്ടിടത്തിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ കർഷകനെ പഞ്ചായത്ത് അധികൃതരും, കൃഷിവകുപ്പും, പോലീസ് ഉദ്യോഗസ്ഥരും ചേർന്ന് അനുനയിപ്പിച്ച് താഴെയിറക്കി; ദൃശ്യങ്ങൾ കാണാം

സ്വന്തം ലേഖകൻ കോട്ടയം : തിരുവാർപ്പ് പഞ്ചായത്ത് കെട്ടിടത്തിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ കർഷകനെ പൊലീസും അ​ഗ്നിശമനാസേനയും അനുനയിപ്പിച്ച് താഴെയിറക്കി. തൻ്റെ കൃഷിസ്ഥലത്തേക്ക് ജലസേചന സൗകര്യം ലഭിക്കുന്നതിന് ചില വ്യക്തികൾ തടസ്സം സൃഷ്ടിക്കുന്നു എന്ന് ആരോപിച്ചാണ് ഇയാൾ ആത്മഹത്യ […]

സ്വന്തം പാടത്ത് കൃഷി ചെയ്യാൻ സ്വകാര്യ വ്യക്തി സമ്മതിക്കുന്നില്ല; കർഷകൻ തിരുവാർപ്പ് പഞ്ചായത്ത് കെട്ടിടത്തിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കുന്നു; ദൃശ്യങ്ങൾ കാണാം

സ്വന്തം ലേഖകൻ കോട്ടയം :സ്വന്തം പാടത്ത് കൃഷി ചെയ്യാൻ സ്വകാര്യ വ്യക്തി സമ്മതിക്കുന്നില്ലന്ന് ആരോപിച്ച് കർഷകൻ തിരുവാർപ്പ് പഞ്ചായത്ത് കെട്ടിടത്തിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കുന്നു. കൃഷി ചെയ്യാൻ സ്വകാര്യ വ്യക്തി സമ്മതിക്കുന്നില്ലന്നും പാടത്ത് വെള്ളമെ ത്തിക്കാൻ ഇടപെടണമെന്നും ആവശ്യപ്പെട്ട് […]

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് ചർച്ചകളിൽ സജീവമായി സിപിഐഎം; ഡിവൈഎഫ്ഐ നേതാവ് ജെയ്ക്ക് സി തോമസി‍നൊപ്പം സിപിഐഎം കോട്ടയം ജില്ലാ സെക്രട്ടറിയേറ്റ് അംഗം റെജി സഖറിയയുടെ പേര് പട്ടികയിൽ; അണിയറയിൽ ശക്തമായ നീക്കങ്ങളുമായി പാർട്ടി

സ്വന്തം ലേഖകൻ പുതുപ്പള്ളി: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തോടെ ഒഴിവുവന്ന പുതുപ്പള്ളി മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് ചർച്ചകളിൽ സിപിഎം- സിപിഐഎം ചർച്ചകൾ സജീവമാകുന്നു. പുതുപ്പള്ളി തിരഞ്ഞെടുപ്പിന് ഇനിയും മാസങ്ങൾ ബാക്കിയുണ്ടെന്നും ഇപ്പോഴേ അത് സംബന്ധിച്ച ചർച്ചകൾ ആവശ്യമില്ലെന്നും സിപിഎം പറയുന്നുണ്ടെങ്കിലും അണിയറയിൽ […]

തിരുവല്ലയിൽ അരുംകൊല; മാതാപിതാക്കളെ മകൻ വെട്ടിക്കൊലപ്പെടുത്തി; പ്രതി അറസ്റ്റിൽ

സ്വന്തം ലേഖകൻ പത്തനംതിട്ട ; തിരുവല്ലയിൽ മാതാപിതാക്കളെ മകൻ വെട്ടിക്കൊലപ്പെടുത്തി. തിരുവല്ല പരുമല കൃഷ്ണവിലാസം സ്കൂളിനു സമീപം ആശാരിപറമ്പിൽ കൃഷ്ണൻകുട്ടി (78), ഭാര്യ ശാരദ (68) എന്നിവരെയാണ് വെട്ടേറ്റു മരിച്ചനിലയിൽ കണ്ടെത്തിയത്. ഇവരുടെ മകൻ കൊച്ചുമോനാണു (അനിൽകുമാർ–50) കൊലപ്പെടുത്തിയതെന്നു സൂചന. മകനെ […]

140 രൂപ വിലയുള്ള മദ്യം 100 രൂപയ്ക്ക് തരണം; പറ്റില്ലെന്ന് ജീവനക്കാർ; പ്രകോപിതരായ അക്രമി സംഘം ബാര്‍ അടിച്ചു തകര്‍ത്തു; രണ്ടുപേർ അറസ്റ്റിൽ

സ്വന്തം ലേഖകൻ തൃശൂര്‍: മദ്യം വില കുറച്ച് നല്‍കാത്തതില്‍ പ്രകോപിതരായ അക്രമി സംഘം ബാര്‍ അടിച്ചു തകര്‍ത്തു. തടയാന്‍ ശ്രമിച്ച മൂന്ന് ബാര്‍ ജീവനക്കാര്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ ഇരിങ്ങപ്പുറം സ്വദേശികളായ അഭിഷേക്, കണ്ണാരത്ത് ശ്രീഹരി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ […]

എംഡിഎംഎയും കഞ്ചാവുമായി യുവതിയടക്കം രണ്ട് പേര്‍ എക്സൈസിൻ്റെ പിടിയില്‍; പിടിയിലായത് ചെറുകിട വില്‍പ്പനക്കാര്‍ക്ക് മയക്കുമരുന്ന് എത്തിക്കുന്ന സംഘത്തില്‍പെട്ടവർ

സ്വന്തം ലേഖിക കണ്ണൂര്‍: കണ്ണൂര്‍ തെക്കി ബസാര്‍ മൊട്ടമ്മലില്‍ എക്സൈസിന്‍റെ മയക്കുമരുന്ന് വേട്ട. 24 ഗ്രാം എംഡിഎംഎയും 64 ഗ്രാം കഞ്ചാവുമായി യുവതിയടക്കം രണ്ട് പേര്‍ അറസ്റ്റിലായി. സുല്‍ത്താൻ ബത്തേരി സ്വദേശി ഷിന്‍റോ ബാബു, തൃശ്ശൂര്‍ മുണ്ടത്തിക്കോട് സ്വദേശി മരിയ റാണി […]

ക്ഷേത്രം കാരണം സ്ഥലം വില്‍പ്പന നടക്കുന്നില്ല; പത്തനംതിട്ട ഇലന്തൂരില്‍ ക്ഷേത്രത്തില്‍ അതിക്രമിച്ചു കയറി കല്‍വിളക്ക് തകര്‍ത്തും രുദ്രാക്ഷ മരം വെട്ടിക്കളഞ്ഞും പ്രതികാരം; ആരാധനക്കെത്തിയവർക്ക് നേരെയും ആക്രമണം; പ്രതി അറസ്റ്റില്‍

സ്വന്തം ലേഖിക പത്തനംതിട്ട: ഇലന്തൂരില്‍ ക്ഷേത്രത്തില്‍ അതിക്രമിച്ചു കയറിയ പ്രതി അറസ്റ്റില്‍. ഇലന്തൂര്‍ മധുമല മലനടയുടെ മൂലസ്ഥാനമായ കണ്ടകപ്പാറയിലെ ക്ഷേത്രം തകര്‍ത്ത കേസില്‍ ഇടപ്പരിയാരം പേഴുംകാട്ടില്‍ ജോസ് ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസമാണ് കരണ്ടകപ്പാറ കുന്നിനുമുകളില്‍ സ്ഥിതി ചെയ്യുന്ന മധുമല മലനട […]