video
play-sharp-fill

സംസ്ഥാനത്തെ സ്കൂളുകൾക്ക് ഇന്ന് അവധിയില്ല; ഈ മാസം മൂന്ന് ശനിയാഴ്‌ചകൾ പ്രവൃത്തി ദിവസം; പൊതു അവധി വരുന്ന ആഴ്‌ചകളിലെ ശനിയാഴ്‌ച പ്രവൃത്തി ദിനമാക്കാൻ തീരുമാനം

സ്വന്തം ലേഖിക തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകൾക്ക് ഇന്ന് അവധിയില്ല. ഇന്ന് ഉൾപ്പെടെ ഈ മാസം മൂന്ന് ശനിയാഴ്‌ചകളിൽ സ്‌കൂളുകൾക്ക് പ്രവൃത്തി ദിവസമായിരിക്കും. ജൂലായ് 22, 29 തീയതികളിൽ 10 വരെയുള്ള ക്ലാസുകാർക്ക് ക്ലാസുണ്ടാകും. പ്രവൃത്തി ദിവസങ്ങളിൽ പൊതു അവധി വരുന്ന ആഴ്‌ചകളിലെ ശനിയാഴ്‌ച ഈ അധ്യായന വർഷം പ്രവർത്തി ദിവസമായിരിക്കും. 17ന് കർക്കടക വാവിന്റെയും 28 മുഹറത്തിന്റെയും അവധിയായതിനാലാണ് 22 നും 29 നും കൂടി പ്രവൃത്തി ദിവസമാക്കിയത്.

കോട്ടയം പട്ടണത്തിന്റെ ആദ്ധ്യാത്മിക സാംസ്കാരിക വേദികളിലെ നിറസാന്നിധ്യം; തിരുനക്കരയുടെ മുഖം പി ദാസപ്പൻ നായർ നിര്യാതനായി

കോട്ടയം: മലയാള മനോരമ റിട്ടയേഡ് ഉദ്യോഗസ്ഥൻ കോട്ടയം തിരുനക്കര ശക്തിഭവനിൽ പി ദാസപ്പൻ നായർ നിര്യാതനായി. കോട്ടയം പട്ടണത്തിന്റെ ആദ്ധ്യാത്മിക സാംസ്കാരിക വേദികളിലെ പരിചിത മുഖമായിരുന്നു. ഏഴു പതിറ്റാണ്ടിലേറെയായി തിരുനക്കര ക്ഷേത്രത്തിലെ ഉത്സവ ചടങ്ങുകൾക്കും മറ്റ് ആഘോഷപരിപാടികൾക്കും നേതൃത്വം നൽകിയിരുന്നു. തിരുനക്കര പൂരം ആരംഭിച്ചത് ദാസപ്പൻ നായർ ക്ഷേത്ര ഉപദേശക സമിതിയുടെ പ്രസിഡന്റായിരുന്ന കാലത്താണ്. തിരുനക്കര ക്ഷേത്ര മൈതാനത്തുള്ള അയ്യപ്പ സേവാസംഘം ഓഫീസായിരുന്നു പ്രധാന പ്രവർത്തന കേന്ദ്രം. തിരുനക്കര , പള്ളിപ്പുറത്തു കാവ്, പുതിയ തൃക്കോവിൽ തുടങ്ങിയ ക്ഷേത്ര ഉൽസവങ്ങളിലെ ഉത്സവ നടത്തിപ്പ്, കുംഭകുടത്തിന് […]

എയർക്രാഫ്റ്റിന്റെ കോക്പിറ്റിലെ അനധികൃത പ്രവേശനം; പൂട്ടിടാനൊരുങ്ങി ഡിജിസിഎ, പൈലറ്റുമാർക്കും ക്യാബിൻ ക്രൂ അംഗങ്ങൾക്കും ബോധവൽക്കരണം നൽകും

സ്വന്തം ലേഖകൻ ഡൽഹി: എയർക്രാഫ്റ്റിന്റെ കോക്പിറ്റിലെ അനധികൃത പ്രവേശനത്തിന് പൂട്ടിടാനൊരുങ്ങി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). ഇത് സംബന്ധിച്ച ബോധവൽക്കരണം എല്ലാ പൈലറ്റുമാർക്കും ക്യാബിൻ ക്രൂ അംഗങ്ങൾക്കും നൽകാൻ ഡിജിസിഎ വിമാന കമ്പനികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. നിയമങ്ങൾ ലംഘിച്ച് അധികൃതമായി ആരെങ്കിലും കോക്പിറ്റിൽ പ്രവേശിക്കുകയാണെങ്കിൽ, ഇവർക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കുന്നതാണ്. 2019-ലെ എറനോട്ടിക്കൽ ഇൻഫർമേഷൻ സർക്കുലർ പ്രകാരം, ക്രൂ അംഗങ്ങൾ, സിവിൽ ഏവിയേഷൻ ഡിപ്പാർട്ട്മെന്റിലെ ഒരു ഉദ്യോഗസ്ഥൻ, ഇന്ത്യൻ കാലാവസ്ഥ വകുപ്പിലെ ഒരു ഉദ്യോഗസ്ഥൻ, ജോയിന്റ് റാങ്കിലുള്ള സിവിൽ ഏവിയേഷൻ മന്ത്രാലയത്തിലെ […]

കഞ്ചാവ് ഒളിപ്പിച്ചിട്ടുണ്ടെന്നാരോപിച്ച്‌ ടോള്‍ പ്ലാസാ ജീവനക്കാരനെ വിവസ്ത്രനാക്കി മര്‍ദ്ദിച്ചു; പൊലീസുകാര്‍ക്കെതിരെ കേസ്

സ്വന്തം ലേഖിക കൊല്ലം: കൊല്ലം തെക്കുംഭാഗത്ത് അര്‍ദ്ധരാത്രിയില്‍ പൊലീസുകാരുടെ ക്രൂര മര്‍ദ്ദനത്തില്‍ പരിക്കേറ്റെന്ന യുവാവിന്റെ പരാതിയില്‍ കേസെടുത്ത് ചവറ തെക്കുംഭാഗം പൊലീസ്. ടോള്‍ പ്ലാസാ ജീവനക്കാരനായ 24 വയസുള്ള ഫെലിക്സ് ഫ്രാൻസിസിന്റെ പരാതിയിലാണ് തടഞ്ഞ് നിര്‍ത്തി സംഘം ചേര്‍ന്ന് മര്‍ദിച്ചതിന് കേസ്. കഞ്ചാവ് ഒളിപ്പിച്ചിട്ടുണ്ടെന്നാരോപിച്ച്‌ യുവാവിനെ ഡ്യൂട്ടിയില്‍ പോലുമല്ലാതിരുന്ന പൊലീസുകാര്‍ വിവസ്ത്രനാക്കി നടുറോഡില്‍ മര്‍ദ്ദിച്ചെന്നാണ് കേസ്. കേസില്‍ നിന്ന് പിൻമാറാൻ സമ്മര്‍ദ്ദമുണ്ടെന്നും ഫെലിക്സ് പറഞ്ഞു. കഴിഞ്ഞ 26ന് അര്‍ദ്ധരാത്രി കോന്നി എസ് ഐ. സുമേഷും നീണ്ടകര കോസ്റ്റല്‍ പൊലീസ് സിവില്‍ പൊലീസ് ഓഫീസര്‍ വിഷ്ണുവും […]

അര്‍ധരാത്രി കലിപൂണ്ടെത്തി കാട്ടാന ; കണമലയിലും കൊമ്പു കുത്തിയിലും വ്യാപക കൃഷി നാശം, നാട്ടുകാർ വന്യ ജീവി ആക്രമണത്തിൽ പെറുതിമുട്ടുമ്പോഴും സൗരവേലിക്കുള്ള പദ്ധതി പ്രഖ്യാപിച്ചതല്ലാതെ നടപടി ആരംഭിച്ചിട്ടില്ലെന്ന് പരാതി

സ്വന്തം ലേഖകൻ കണമല: അര്‍ധരാത്രിയില്‍ ചിന്നം വിളിച്ച് കലിപൂണ്ടെത്തിയ ആന കണ്ണിൽ പെട്ടെതെല്ലം ഒറ്റയടിക്ക് തകര്‍ത്തറിഞ്ഞു. ഇന്നലെ പുലര്‍ച്ചെ കണമല കാളകെട്ടി ഉറുബില്‍ പ്രദീപിന്‍റെ കൃഷിയിടമാണ് കാട്ടാനയുടെ അക്രമത്തിൽ നശിച്ചത്. ഒരു തെങ്ങ് പിഴുതു കുത്തി മറിച്ചിട്ടു. മറ്റൊരു തെങ്ങ് കുത്തിമറിച്ചിടാനായി പലതവണ ശ്രമിച്ചു. ഒപ്പം കൃഷികളും നശിപ്പിച്ച ആന പറമ്ബിലെ ഒരു പ്ലാവ് കണ്ടെത്തിയതോടെ കലിപ്പ് അവസാനിപ്പിച്ചത്. ചക്കകള്‍ തിന്നശേഷം ആന തിരികെ കാട് കയറി. തിന്നാൻ വനത്തില്‍ തീറ്റ ഇല്ലാത്തതാണ് ആക്രമണകാരിയായ ഒറ്റയാനെ വരെ കാട് ഇറങ്ങാൻ പ്രേരിപ്പിക്കുന്നതെന്ന് നാട്ടുകാര്‍. ഇവിടെ […]

വ്യാജ പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ് കേസ്; വിദ്യയുടെ ജാമ്യാപേക്ഷ ഇന്ന് ഹോസ്ദുര്‍ഗ് കോടതി പരിഗണിക്കും

സ്വന്തം ലേഖിക കാസര്‍കോ‍ട്: വ്യാജ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് കേസില്‍ വിദ്യയുടെ ജാമ്യാപേക്ഷ ഇന്ന് ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പരിഗണിക്കും. നീലേശ്വരം പൊലീസ് അറസ്റ്റ് ചെയ്ത കേസിലാണിത്. വിദ്യ ഇപ്പോള്‍ ഇടക്കാല ജാമ്യത്തിലാണ്. ഇന്നലെ ഹോസ്ദുര്‍ഗ് കോടതി ജാമ്യാപേക്ഷ പരിഗണിച്ചെങ്കിലും പൊലീസ് ഹാജരാക്കിയ രേഖകളും റിപ്പോര്‍ട്ടും വിശദമായി പരിശോധിക്കേണ്ടതിനാല്‍ ഇന്നത്തേക്ക് മാറ്റുകയായിരുന്നു. കരിന്തളം ഗവ. കോളേജില്‍ കഴിഞ്ഞ അധ്യയന വര്‍ഷം വിദ്യ ഗസ്റ്റ് ലക്ചററായി ജോലി ചെയ്തിരുന്നു. മഹാരാജാസ് കോളേജിന്റെ പേരില്‍ വ്യാജ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയാണ് ഇവിടെ […]

ബാലസോര്‍ ട്രെയിന്‍ ദുരന്തം; സേഫ്‌റ്റി കമ്മീഷന്‍ റിപ്പോര്‍ട്ട് ലഭിച്ചതിന് പിന്നാലെ നടപടി; സൗത്ത് ഈസ്റ്റേണ്‍ റെയില്‍വേ ജനറല്‍ മാനേജര്‍ സ്ഥാനത്ത് നിന്ന് അര്‍ച്ചന ജോഷിയെ മാറ്റി

സ്വന്തം ലേഖിക ബാലസോര്‍: ഒഡീഷയിലെ ബാലസോര്‍ ട്രെയിൻ അപകടത്തില്‍ നടപടിയുമായി ഇന്ത്യൻ റെയില്‍വേ. സൗത്ത് ഈസ്റ്റേണ്‍ റെയില്‍വേ ജനറല്‍ മാനേജര്‍ സ്ഥാനത്ത് നിന്ന് അര്‍ച്ചന ജോഷിയെ മാറ്റി. അര്‍ച്ചന ജോഷിയെ കര്‍ണാടക യെലഹങ്കയിലെ റയില്‍ വീല്‍ ഫാക്ടറി ജനറല്‍ മാനേജരായി നിയമിച്ചു. സൗത്ത് ഈസ്റ്റേണ്‍ റെയില്‍വേയുടെ പുതിയ ജനറല്‍ മാനേജറായി അനില്‍ കുമാര്‍ മിശ്ര ചുമതലയേല്‍ക്കും. ട്രെയിൻ ദുരന്തത്തില്‍ റെയില്‍വേ സേഫ്റ്റി കമ്മിഷൻ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെയാണ് നടപടി. നേരത്തെ സൗത്ത് ഈസ്റ്റേണ്‍ റെയില്‍വേയിലെ അഞ്ച് ഉന്നത ഉദ്യോഗസ്ഥരെ നടപടിയുടെ ഭാഗമായി സ്ഥലം മാറ്റിയിരുന്നു. […]

ഒറ്റ ഏറില്‍ എതിരാളികള്‍ നിഷ്പ്രഭം…! ലുസെയ്ന്‍ ഡയമണ്ട് ലീഗിൽ നീരജ് ചോപ്രയുടെ വിജയക്കുതിപ്പ്; ജര്‍മനിയുടെയും ചെക്ക് റിപ്പബ്ലിക്കിന്റെയും താരങ്ങളെ പിന്നിലാക്കി ഒന്നാംസ്ഥാനം സ്വന്തമാക്കി

സ്വന്തം ലേഖിക ലുസെയ്ൻ: ലുസെയ്ൻ ഡയമണ്ട് ലീഗില്‍ ഇന്ത്യൻ താരം നീരജ് ചോപ്രയുടെ വിജയക്കുതിപ്പ്. ജാവലിൻത്രോയില്‍ 87.66 മീറ്റര്‍ എറിഞ്ഞിട്ട് നീരജ് ചോപ്ര ഒന്നാംസ്ഥാനം സ്വന്തമാക്കി. ജര്‍മനിയുടെയും ചെക്ക് റിപ്പബ്ലിക്കിന്റെയും താരങ്ങളെ പിന്നിലാക്കിയാണ് നീരജിന്റെ കുതിപ്പ്. 87.03 മീറ്റര്‍ ദൂരത്തേക്ക് എറിഞ്ഞ ജര്‍മനിയുടെ ജൂലിയൻ വെബര്‍ രണ്ടാം സ്ഥാനവും 86.13 മീറ്റര്‍ ദൂരത്തേക്ക് എറിഞ്ഞ ചെക്ക് റിപ്പബ്ലിക്കിന്റെ യാക്കൂബ് വാല്‍ഡെജ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

സംസ്ഥാനത്ത് വാഹനങ്ങള്‍ക്ക് ഇനി പുതിയ വേഗപരിധി….! വേഗ പരിധി പുതിക്കിയുള്ള വിജ്ഞാപനം ഇന്ന് മുതല്‍ പ്രാബല്യത്തിൽ; എഐ ക്യാമറയടക്കം പിടിക്കും; സൂക്ഷിച്ചില്ലെങ്കിൽ പിഴ വരും…! അറിഞ്ഞിരിക്കാം ഈ അഞ്ച് കാര്യങ്ങള്‍….!

സ്വന്തം ലേഖിക തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളില്‍ വാഹനങ്ങള്‍ക്ക് ഇനി പുതിയ വേഗപരിധി*. സംസ്ഥാനത്തെ വേഗ പരിധി പുതിക്കിയുള്ള വിജ്ഞാപനം ഇന്ന് മുതല്‍ പ്രാബല്യത്തിലായി. ഇരുചക്ര വാഹനങ്ങളുടെ വേഗത്തിലടക്കം വലിയ വ്യത്യാസമാണ് വരുത്തിയിട്ടുള്ളത്. ഇരുചക്ര വാഹനങ്ങള്‍ക്ക് നഗര റോഡുകളില്‍ 50 കിലോമീറ്ററും മറ്റെല്ലാ റോഡുകളിലും 60 മാണ് വേഗപരിധി. സംസ്ഥാനത്ത് 2014 ന് ശേഷം ഇപ്പോഴാണ് വേഗപരിധി പുനര്‍ നിശ്ചയിക്കുന്നത്. സംസ്ഥാനത്തെ റോഡുകള്‍ ആധുനിക രീതിയില്‍ നവീകരിച്ചതും ക്യാമറകള്‍ പ്രവര്‍ത്തനസജ്ജമായതും കണക്കിലെടുത്താണ് വേഗപരിധി പുതുക്കിയതെന്ന് ഗതാഗതമന്ത്രി ആന്‍റണി രാജു വ്യക്തമാക്കിയിട്ടുണ്ട് ഏറ്റവും പ്രധാനമായി അറിയേണ്ട 5 […]

മഹാരാഷ്ട്രയിലെ ബുൽദാനയിൽ ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ ബസിന് തീ പിടിച്ചു : 25 പേർ വെന്തുമരിച്ചു , 8 പേര്‍ക്ക് ഗുരുതര പരിക്ക്

സ്വന്തം ലേഖകൻ മുംബൈ: മഹാരാഷ്ട്രയിലെ ബുൽദാനയിൽ ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ ബസിന് തീ പിടിച്ചു. അപകടത്തില്‍ 25 പേർ വെന്തു മരിച്ചു. 8 പേർ പരിക്കുകളോടെ രക്ഷപ്പെട്ടു. സമൃദ്ധി എക്പ്രസ് ഹൈവേയിലാണ് അപകടം ഉണ്ടായത്. നാഗ്പൂരിൽ നിന്ന് പൂനെയിലേക്ക് വരികയായിരുന്നു ബസ് ആണ് അപകടത്തില്‍ പെട്ടത്. 33 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ഡോറിന്റെ വശത്തേക്കാണ് ബസ് മറിഞ്ഞത്. അതുകൊണ്ട് യാത്രക്കാർക്ക് ബസ്സിൽ കുടുങ്ങിപ്പോയി. ഗുരുതരമായി പൊള്ളലേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.