video
play-sharp-fill

സംസ്ഥാനത്ത് കാലവർഷം ശക്തം; രണ്ടു ജില്ലകളിൽ ഓറഞ്ച് അലർട്ട്..! ഉച്ചയ്ക്ക് ശേഷം കനത്ത മഴയ്ക്ക് സാധ്യത

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ശക്തം. അടുത്ത മണിക്കൂറുകളിൽ വടക്കൻ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴ ലഭിക്കും.കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, പാലക്കാട്,മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് ഉണ്ട്. ഉച്ചയ്ക്ക് ശേഷം […]

‘സന്തോഷവും സമൃദ്ധിയും ഐക്യവും ഉണ്ടാകട്ടെ’; ബലിപെരുന്നാൾ ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ; ലോകത്തിലെ വിവിധ മുസ്ലിം നേതാക്കള്‍ക്ക് ആശംസകള്‍ അറിയിച്ച് സന്ദേശമയച്ചു

സ്വന്തം ലേഖകൻ ന്യൂഡൽഹി: ലോകമെമ്പാടുമുള്ള വിശ്വാസി സമൂഹത്തിന് ബലിപെരുന്നാൾ ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ ദിവസത്തിൽ എല്ലാവർക്കും സന്തോഷവും സമൃദ്ധിയും ഉണ്ടാകട്ടെ, സമൂഹത്തിൽ ഐക്യം ഉണ്ടാകട്ടെയെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. ലോകത്തിലെ വിവിധ മുസ്ലീം നേതാക്കൾക്ക് ബലി പെരുന്നാൾ ആശംസകൾ […]

സംസ്ഥാനത്ത് വീണ്ടും പനി മരണം; കാസർകോട് പനി ബാധിച്ച് ചികിത്സയിലിരിക്കെ ഇരുപത്തിയെട്ടുകാരി മരിച്ചു

സ്വന്തം ലേഖകൻ കാസർകോട്: പനി ബാധിച്ച് ചികിത്സയിലിരിക്കെ യുവതി മരിച്ചു. കാസർകോട് ചെമ്മനാട് ആലക്കംപടിക്കലിലെ ശ്രീജിത്തിന്റെ ഭാര്യ അശ്വതിയാണ് (28) മരിച്ചത്. മംഗലാപുരത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് അശ്വതിക്ക് പനി കൂടിയത്. തുടർന്ന് […]

തൃശ്ശൂർ ദേശീയപാതയിൽ വിള്ളൽ; റോഡ് ഇടിഞ്ഞുവീഴാൻ സാധ്യത; അശാസ്ത്രീയ നിർമ്മാണമാണ് തകർച്ചയ്ക്ക് കാരണമെന്ന് ആരോപണം

സ്വന്തം ലേഖകൻ തൃശൂർ: പാലക്കാട് നിന്നും തൃശ്ശൂരിലേക്ക് വരുന്ന ദേശീയപാതയിൽ വഴുക്കുംപാറ മേൽപ്പാതയിലെ റോഡിൽ വിള്ളൽ. പണിതീരാത്ത സർവീസ് റോഡിലേക്ക് റോഡ് ഇടിഞ്ഞുവീഴാൻ സാധ്യത. കരാർ കമ്പനിയുടെ അശാസ്ത്രീയ നിർമ്മാണമാണ് ഇപ്പോഴത്തെ തകർച്ചയ്ക്ക് കാരണമെന്നാണ് ആരോപണം. റോഡിൽ വിള്ളൽ കണ്ടിട്ട് മാസങ്ങളായി. […]

വ്യാജ സർട്ടിഫിക്കറ്റ് വിവാദം; കരിന്തളം കോളജില്‍ നിയമനത്തിന് അര്‍ഹതയുണ്ടായിരുന്ന സുഹൃത്തിനെ മറികടക്കാനാണ് വ്യാജ രേഖ ചമച്ചത് ; കെ വിദ്യയുടെ നിർണായക മൊഴി പുറത്ത്

സ്വന്തം ലേഖകൻ കൊച്ചി: വ്യാജ സർട്ടിഫിക്കറ്റ് കേസിൽ നിർണായക മൊഴി പുറത്ത്. അധ്യാപക നിയമനത്തിന് കെ വിദ്യ വ്യാജ രേഖ ചമച്ചത് സുഹൃത്തിനെ മറികടക്കാനെന്ന് മൊഴി. കരിന്തളം കോളജില്‍ നിയമനത്തിന് അര്‍ഹതയുണ്ടായിരുന്നത് മാതമംഗലം സ്വദേശിക്കാണെന്നാണ് മൊഴി. മാതമംഗലം സ്വദേശി കെ രസിതയും […]

ഡൽഹിയിൽ വീണ്ടും കൂട്ടബലാത്സം​ഗം; സുഹൃത്തിനൊപ്പം പാർക്കിലിരുന്ന പതിനാറുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ മൂന്നുപേർ അറസ്റ്റിൽ

സ്വന്തം ലേഖകൻ ന്യൂഡൽഹി: ഡൽഹിയിൽ 16കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. ഷഹബാദ് ഏരിയയിൽ ജൂൺ 27നാണ് സംഭവം നടന്നത്. കേസുമായി ബന്ധപ്പെട്ട് മൂന്ന് പേർ അറസ്റ്റിലായിട്ടുണ്ട്. സുഹൃത്തിനൊപ്പം പാർക്കിലിരിക്കുന്ന സമയത്ത് മൂന്ന് പേരെത്തി പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. അക്രമത്തിന് ശേഷം സ്ഥലത്ത് നിന്നും രക്ഷപ്പെട്ട യുവാക്കളെ […]

മാവേലിക്കരയിൽ റിട്ട. അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

സ്വന്തം ലേഖകൻ ആലപ്പുഴ: റിട്ട. അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. മാവേലിക്കര, വെട്ടിയാ൪, സിജുഭവനത്തിൽ പരേതനായ കെ.ശിവന്റെ ഭാര്യ ഓമനയമ്മാൾ(74) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മുളക്കുഴ ഗവ. ഹയ൪ സെക്കൻഡറി സ്കൂളിലെ റിട്ട. അധ്യാപികയായിരുന്നു. മകനോടൊപ്പമായിരുന്നു ഓമനയമ്മാൾ താമസിച്ചിരുന്നത്. […]

കോട്ടയം പുളിമൂട് ജംങ്ഷനിൽ നടപ്പാതയിൽ തമിഴ്നാട് സ്വദേശിയായ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി; വിഷം കഴിച്ച് മരിച്ചതാണെന്ന് പ്രാഥമിക നി​ഗമനം; വെസ്റ്റ് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു

സ്വന്തം ലേഖകൻ കോട്ടയം: തിരുനക്കര പുളിമൂട് ജംഗ്ഷനിൽ തമിഴ്നാട് സ്വദേശിയായ യുവാവിനെ കട തിണ്ണയിൽ മരിച്ചനിലയിൽ കണ്ടെത്തി. തമിഴ്നാട് പെരിയകുളം വടുതപ്പെട്ടി സ്വദേശി ബദന സ്വാമി പാണ്ടി(28)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വിഷം കഴിച്ചതാണ് മരണമെന്ന് പ്രാഥമിക നിഗമനം. സംഭവത്തിൽ കോട്ടയം […]

കുഴിമറ്റം ചിറപ്പുറത്തു വല്യവീട്ടിൽ സി ഐ എബ്രഹാം നിര്യാതനായി

സ്വന്തം ലേഖകൻ കുഴിമറ്റം: ചിറപ്പുറത്തു വല്യവീട്ടിൽ സി ഐ എബ്രഹാം (കുഞ്ഞു- 89 )നിര്യാതനായി. കുഴിമറ്റം പള്ളി, പ. പരുമല തിരുമേനിയുടെ നാമത്തിലുള്ള വലിയ കുരിശിൻ തൊട്ടി എന്നിവയുടെ നിർമാണ കമ്മറ്റി അംഗം, പള്ളിയുടെ മുൻ മാനേജിങ് കമ്മറ്റി അംഗം, ചിറപ്പുറത്തു […]

രണ്ടാം വിവാഹത്തിനായി മാട്രിമോണിയൽ സൈറ്റുകളിൽ രജിസ്റ്റർ ചെയ്യുന്ന യുവതികൾ ലക്ഷ്യം; ദുബായിൽ എഞ്ചിനീയറാണെന്ന വ്യാജേന സൈറ്റുകളിൽ നിന്ന് നമ്പർ ശേഖരിച്ച് യുവതികളുമായി സൗഹൃദം സ്ഥാപിച്ച് വിവാഹ വാഗ്ദാനം ; വീഡിയോകളും ഫോട്ടോകളും കൈക്കലാക്കി പ്രചരിപ്പിക്കുമെന്ന് ഭീഷണിയും; തട്ടിയെടുത്തത് 13 ലക്ഷത്തിലധികം രൂപ ; കണ്ണൂർ സ്വദേശിയായ വിവാഹതട്ടിപ്പുവീരൻ കുടുങ്ങിയതിങ്ങനെ

സ്വന്തം ലേഖകൻ കോഴിക്കോട്: രണ്ടാം വിവാഹത്തിനായി മാട്രിമോണിയൽ സൈറ്റുകളിൽ രജിസ്റ്റർ ചെയ്ത് യുവതികളെ ലക്ഷ്യം വെച്ച് വിവാഹ വാ​ഗ്ദാനം നല്കി പണം തട്ടിയെടുത്ത യുവാവ് അറസ്റ്റിൽ. കണ്ണൂർ സ്വദേശി മുഹമ്മദ് നംഷീറിനെയാണ് കോഴിക്കോട് സിറ്റി സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തത്. […]