play-sharp-fill

കരുതലും കൈത്താങ്ങും: കോട്ടയം താലൂക്ക് തല പരാതി പരിഹാര അദാലത്ത് മേയ് 2ന് സഹകരണ രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും

സ്വന്തം ലേഖകൻ കോട്ടയം: സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് ‘കരുതലും കൈത്താങ്ങും’ കോട്ടയം താലൂക്ക് തല അദാലത്ത് മേയ് രണ്ടിന് രാവിലെ 10 മുതൽ 4 വരെ കോട്ടയം ബേക്കർ മെമ്മോറിയൽ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. സഹകരണ രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ അദാലത്ത് ഉദ്ഘാടനം ചെയ്യും. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ അധ്യക്ഷത വഹിക്കും. സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, എം.പിമാരായ തോമസ് ചാഴികാടൻ, ആന്റോ ആന്റണി, ജോസ് കെ. മാണി, എം.എൽ.എമാരായ […]

പൂരം കൊടിയേറി മക്കളേ…!!!ആൾക്കടലിലേക്ക് പെയ്തിറങ്ങാൻ നാടും ന​ഗരവും; കണിമംഗലം ശാസ്താവിന്റെ പുറപ്പാട് ആരംഭിച്ചു; വെടിക്കെട്ടും, കുടമാറ്റവും കൊണ്ട് കാഴ്ചയുടെ വിസ്മയമാകാൻ തൃശ്ശൂരിന്റെ രാവും പകലും

സ്വന്തം ലേഖകൻ തൃശൂർ : തൃശൂരിൽ ഇന്ന് പൂരം. രാവിലെ 7.30 മുതൽ‌ ഘടക പൂരങ്ങൾ വന്നുതുടങ്ങും. ഘടകപൂരങ്ങളിൽ ആദ്യത്തേതായ കണിമംഗലം ശാസ്താവിന്റെ പുറപ്പാട് ആരംഭിച്ചു. ഏഴരയോടെ തേക്കിൻകാടെത്തുന്ന ദേവഗുരുവായ കണിമംഗലം ശാസ്താവ് തെക്കേനട വഴി വടക്കുന്നാഥനിൽ പ്രവേശിച്ച് മടങ്ങും. പിന്നാലെ പനമുക്കം പിള്ളി ശാസ്താവ്, ചെമ്പൂക്കാവ്, കാരമുക്ക്, ലാലൂർ, ചൂരക്കാട്ടുകാവ്, അയ്യന്തോൾ, നെയ്തലക്കാവ് തുടങ്ങിയ ഭഗവതിമാരും വടക്കുന്നാഥനിലെത്തും. ഏഴരയ്ക്ക് തിരുവമ്പാടിയുടെ പൂരപ്പുറപ്പാട് ക്ഷേത്രത്തിൽ നിന്നാരംഭിക്കും. പതിനൊന്നരയോടെ നടുവിൽ മഠത്തിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കും. 12.15 നാണ് പാറമേക്കാവിന്റെ എഴുന്നെള്ളത്ത്. 2.10ന് ഇവിടെ […]

രണ്ടു ലിറ്റർ ലിക്വിഡ് ഡിറ്റർജെന്റിന്റെ വിലക്ക് രണ്ടര ലിറ്റർ; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നല്‍കി വില്‍പ്പന; ഏരിയൽ ലിക്വിഡ് ഡിറ്റർജെന്റിന്റെ നിര്‍മാതാക്കള്‍ക്ക് ഒരു ലക്ഷം രൂപ പിഴ; കോട്ടയം സ്വദേശിയായ അഭിഭാഷകന്റെ പരാതിയിന്മേലാണ് നടപടി

സ്വന്തം ലേഖകൻ കോട്ടയം- രണ്ടു ലിറ്റർ ലിക്വിഡ് ഡിറ്റർജെന്റിന്റെ വിലക്ക് രണ്ടര ലിറ്റർ ലഭിക്കുമെന്ന് തെറ്റിദ്ധരിപ്പിച്ചു പരസ്യം നൽകി വിൽപന നടത്തിയെന്ന കോട്ടയം സ്വദേശിയുടെ പരാതിയിൽ ജില്ലാ ഉപഭോക്തൃകാര്യ തർക്കപരിഹാര കമ്മീഷൻ ഏരിയൽ ലിക്വിഡ് ഡിറ്റർജെന്റിന്റെ നിർമാതാക്കളായ പ്രോക്ടർ ആൻഡ് ഗാമ്പിൾ ഹോം പ്രോഡക്ട്സിന് ഒരു ലക്ഷം രൂപ പിഴ വിധിച്ചു. കോട്ടയം സ്വദേശിയായ അഭിഭാഷകൻ ആർ. രാഹുലിന്റെ പരാതിയിലാണ് നടപടി. 2.5 ലിറ്റർ ഏരിയൽ ഫ്രണ്ട് ലോഡ് മാറ്റിക് ലിക്വിഡ് ഡിറ്റർജെന്റ് 605 രൂപയ്ക്കാണ് ഹോമ്‌ലി സ്മാർട്ട് എന്ന കടയിൽ നിന്ന് രാഹുൽ […]

ചങ്ങനാശ്ശേരിയിൽ ഉത്സവപ്പറമ്പിലെ ആൽമരത്തിന്റെ ശിഖരം ഒടിഞ്ഞുവീണ് യുവാവ് മരിച്ചു; സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള നിരവധി പേർക്ക് പരിക്കേറ്റു

സ്വന്തം ലേഖകൻ ചങ്ങനാശേരി : ഉത്സവത്തോടനുബന്ധിച്ചു നടന്ന താലപ്പൊലി ഘോഷയാത്രയ്ക്കിടെ ആൽമരത്തിന്റെ ശിഖരം ഒടിഞ്ഞുവീണ് യുവാവ് മരിച്ചു. ഒട്ടേറെപ്പേർക്കു പരുക്കേറ്റു. പൂവം കണിയാംപറമ്പിൽ സതീശന്റെ മകൻ സബിൻ (32) ആണ് മരിച്ചത്. ഇന്നലെ രാത്രി ഒൻപതരയോടെയാണു സംഭവം. പൂവം എസ്എൻഡിപി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന താലപ്പൊലി ഘോഷയാത്ര ക്ഷേത്രത്തിലേക്ക് എത്തിച്ചേർന്ന സമയത്താണ് ആലിന്റെ വൻശിഖരം ഒടിഞ്ഞ് വീണ് ലൈൻ കബിയിൽ തട്ടി 3 വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞുവീണത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള നിരവധി പേർക്ക് പരിക്കേറ്റു. ചങ്ങനാശ്ശേരി അഗ്നി രക്ഷാസേനയും പോലീസും സ്ഥലത്തെത്തി പരിക്കേറ്റവരെ […]

അതിശക്തമായ കാറ്റും മഴയും; ചങ്ങനാശ്ശേരിയിലെ വിവിധപ്രദേശങ്ങളിൽ മരം വീണ് നിരവധി വൈദ്യുതി പോസ്റ്റുകൾ തകർന്നു; ലക്ഷങ്ങളുടെ നാശനഷ്ടം

സ്വന്തം ലേഖകൻ ചങ്ങനാശേരി : ചങ്ങനാശേരി താലൂക്കിലെ വിവിധ പ്രദേശങ്ങളിൽ കനത്തമഴയിലും കാറ്റിലും മരം വീണ് നിരവധി വൈദ്യുതി പോസ്റ്റുകൾ തകർന്നു. ലക്ഷങ്ങളുടെ നാശനഷ്ടം കണക്കാക്കുന്നു. മൂന്നിടങ്ങളിലായി തകർന്നത് ഏഴ് വൈദ്യുതി പോസ്റ്റുകൾ. പെരുന്ന റെഡ്‌സ്വകയർ സി.സി ബേക്കറിയ്ക്ക് പിൻവശം, വേട്ടയ്ക്കാട് പള്ളി, ചിത്രകുളം, ആവണി, ഹിദായത്ത്, ശാസ്തവട്ടം, കാവിൽ അമ്പലം എന്നിവിടങ്ങളിലാണ് കൂടുതൽ നാശം. പെരുന്നയിൽ കൗൺസിലർ പ്രസന്നകുമാരിയുടെ വീടിന് സമീപത്തെ തെങ്ങ് വീണ് വൈദ്യുതിലൈൻ പൊട്ടി. ആവണി ഹോസ്റ്റലിന് സമീപം സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ നിന്ന മരം ഒടിഞ്ഞ് വീണ് എൽ.ടി […]

ഉപ്പുതറയിൽ നിയന്ത്രണം നഷ്ടപ്പെട്ട പിക് അപ് വാന്‍ മൂന്നു വാഹനങ്ങളിലിടിച്ചു; മൂന്നുപേർക്ക് പരിക്കേറ്റു; പരിക്കേറ്റത് ആലപ്പുഴ സ്വദേശികൾക്ക്

സ്വന്തം ലേഖകൻ ഉപ്പുതറ: നിയന്ത്രണം നഷ്ടപ്പെട്ട പിക് അപ് വാന്‍ മൂന്നു വാഹനങ്ങളിലിടിച്ച് മൂന്നുപേർക്ക് പരിക്ക്. ആലപ്പുഴ മാനാഞ്ചേരി സ്വദേശികളായ വിജയ വിലാസം അക്ഷയ് (23), ടോം വീട്ടില്‍ നിര്‍മല്‍ (21), മാനാമ്പറമ്പ് വീട്ടില്‍ അഭിരാജ് (21) എന്നിവരെ കട്ടപ്പന താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിയന്ത്രണം നഷ്ടപ്പെട്ട പിക് അപ് വാൻ നിര്‍ത്തിയിട്ടിരുന്ന മറ്റൊരു പിക് അപ് വാനിലും രണ്ട് ഇരുചക്ര വാഹനത്തിലും ഇടിച്ചശേഷം റോഡിലേക്കു മറിഞ്ഞു. ആലപ്പുഴയില്‍ നിന്നും നീറ്റുകക്കയുമായി കട്ടപ്പനയിലേക്ക് പോകുകയായിരുന്ന വാഹനം ശനിയാഴ്ച രാവിലെ ഉപ്പുതറ സെന്‍ട്രല്‍ ജങ്ഷനിലാണ് മറിഞ്ഞത്. […]

കോട്ടയം മണർകാട് കിണർ തേകാനായി ഇറങ്ങിയ തൊഴിലാളി കിണറ്റിനുള്ളില്‍ കുഴഞ്ഞു വീണു; രക്ഷകരായി ഫയർഫോഴ്സ്

സ്വന്തം ലേഖകൻ മണര്‍കാട്: മണര്‍കാട് കോഴിവളര്‍ത്തല്‍ കേന്ദ്രത്തിൽ തേകാനായി ഇറങ്ങിയ തൊഴിലാളി കിണറ്റിനുള്ളില്‍ കുഴഞ്ഞു വീണു. ഇന്നലെ ഉച്ചയ്ക്ക് മണര്‍കാട് വല്ല്യഉഴം ഭാഗത്താണു സംഭവം. പള്ളിക്കത്തോട് അമ്പാട്ടുകുന്നേല്‍ സനു വിജയനാ(31)ണ് അപകടത്തില്‍പെട്ടത്. ഈ കിണറ്റില്‍ നിന്നാണു കോഴി വളര്‍ത്തല്‍ കേന്ദ്രത്തില്‍ വെള്ളമെത്തിക്കുന്നത്. സനുവിന്റെ കൂടെ ഇറങ്ങിയ മറ്റൊരു തൊഴിലാളി കരയിലുണ്ടായിരുന്നവരെ അറിയിക്കുകയായിരുന്നു. ഇവര്‍ മണര്‍കാട് പോലീസിലും പാമ്പാടി കോട്ടയം ഫയര്‍ സ്‌റ്റേഷനുകളിലും അറിയിച്ചു. ആദ്യം പാമ്പാടി ഫയര്‍ സ്‌റ്റേഷനിലുള്ളവരാണു സ്‌റ്റേഷന്‍ ഓഫീസര്‍ സുവി കുമാറിന്റെ നേതൃത്തിലുള്ള സംഘമാണ് എത്തിയത്. പിന്നാലെ കോട്ടയം അസിസ്റ്റന്റ് സ്‌റ്റേഷന്‍ […]

വൈക്കത്ത് ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം; ബൈക്ക് യാത്രികനായ യുവാവിന് ​ഗുരുതര പരിക്ക്; ആരോഗ്യ വകുപ്പു ജീവനക്കാരനായ ചങ്ങനാശ്ശേരി സ്വദേശിയ്ക്കാണ് പരിക്കേറ്റത്

സ്വന്തം ലേഖകൻ വൈക്കം:വലിയാനപുഴപാലത്തിന് സമീപം ടിപ്പര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ ആരോഗ്യ വകുപ്പു ജീവനക്കാരന് ​ഗുരുതര പരിക്ക്.ഇടയാഴം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ ജീവനക്കാരനായ ചങ്ങനാശേരി സ്വദേശി സനീഷി (48)നാണ് പരിക്കേറ്റത്. ഇടിയുടെ ആഘാതത്തില്‍ വൈക്കില്‍ നിന്ന് സനീഷ് റോഡിലേക്ക് തെറിച്ചുവീണു. തലയ്ക്കു പരുക്കേറ്റ സനീഷിന്റെ കാലിനും ഒടിവു സംഭവിച്ചു. ഒരു കാല്‍ വിരലും അറ്റു. ബൈക്കിന്റെ മുന്‍ഭാഗം തകര്‍ന്നു. വൈക്കം താലൂക്ക് ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം സനീഷിനെ വിദഗ്ധ ചികില്‍സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. . […]

ചിന്നക്കനാലിനെ വിറപ്പിച്ച അരിക്കൊമ്പനെ പൂജ ചെയ്ത് സ്വീകരിച്ച് വനംവകുപ്പ്; കാട്ടുകൊമ്പനെ വനത്തിനുള്ളിലേക്ക് കൊണ്ടുപോയത് ആരതിയുഴിഞ്ഞും ​ഗജപൂജ നടത്തിയും

സ്വന്തം ലേഖകൻ കുമളി : അരിക്കൊമ്പനുമായി പുറപ്പെട്ട വാഹനം കുമളിയിൽ എത്തി. തേക്കടി മംഗളാദേവി ക്ഷേത്രത്തിലേക്കുള്ള പ്രവേശന കവാടം വഴിയാണ് കൊമ്പനെ കൊണ്ടുപോയത്. ഇവിടെ നിന്ന് 22 കിലോമീറ്റർ ദൂരെ ഉൾവനത്തിലാണ് ആനയെ തുറന്നുവിടുക. ഗേറ്റിന് മുന്നിൽ വെച്ച് പൂജ ചെയ്താണ് ആനയെ വനംവകുപ്പ് വന്യജീവി സങ്കേതത്തിലേക്ക് സ്വീകരിച്ചത്. പെരിയാർ കടുവ സങ്കേതത്തി​ന്റെ കവാടത്തിലാണ് ​ഗജപൂജ നടത്തിയത്. കുമളിയിലെ സീനിയറോട വനമേഖലയിലേക്ക് ആനയെ തുറന്നുവിടുന്നതിന് മുമ്പായാണ് ​പൂജ നടത്തിയത്. പൂജയ്ക്ക് ശേഷം കാട്ടുകൊമ്പനെ വനത്തിനുള്ളിലേക്ക് കൊണ്ടുപോയി. തേക്കടി മംഗളാദേവി ക്ഷേത്രത്തിലേക്കുള്ള ഗേറ്റിലൂടെയാണ് കൊമ്പനെ കൊണ്ടുപോയത്. […]

നന്നായി ഉറങ്ങിയിട്ടും കണ്ണുകള്‍ക്ക് തളർച്ച തോന്നുന്നുണ്ടോ? കാരണങ്ങൾ ഇവയാകാം..!

സ്വന്തം ലേഖകൻ നന്നായി ഉറങ്ങിയിട്ടും കണ്ണുകള്‍ക്കു തളർച്ച തോന്നുന്നുണ്ടോ? ദിവസവും 8 – 9 മണിക്കൂര്‍ ഉറങ്ങി ഉണര്‍ന്നാലും ക്ഷീണമാണോ? കണ്ണിനു ചുറ്റും കറുപ്പും ചുളിവുകളും ഉണ്ടാകുന്നത് കൂടുതല്‍ സ്‌ട്രെസ് ഉണ്ടാകുമ്പോാണ്. ഉറക്കം കുറഞ്ഞാലും ഇത് സംഭവിക്കാം. എന്നാല്‍ നല്ല ഉറക്കം ലഭിച്ചിട്ടും കണ്ണുകള്‍ക്ക് തളര്‍ച്ച ആണെങ്കില്‍ അതിന്റെ കാരണം കണ്ടെത്തണം അലര്‍ജി അലര്‍ജി ഉണ്ടെങ്കില്‍ കണ്ണുകള്‍ക്ക് വല്ലാത്ത ക്ഷീണം അനുഭവപ്പെടാം. എന്തെങ്കിലും പൊടികള്‍ അലര്‍ജി ഉണ്ടാക്കുമ്പോള്‍ ശരീരം ഹിസ്റ്റമിൻ എന്ന കെമിക്കല്‍ ഉല്‍പാദിപ്പിക്കും. ഇത് കണ്ണുകള്‍ക്കു താഴെയുള്ള രക്തക്കുഴലുകളെ ചുരുക്കും. ഇതാണ് കണ്ണുകള്‍ […]