video
play-sharp-fill

നാട്ടകം പോളിടെക്‌നി‌ക്കിലെ റാഗിങ്‌: ഒൻപത് സീനിയര്‍ വിദ്യാര്‍ഥികള്‍ക്ക് രണ്ട് വര്‍ഷം തടവും പിഴയും ശിക്ഷ വിധിച്ച് കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി

സ്വന്തം ലേഖിക കോട്ടയം: നാട്ടകം പോളിടെക്നിക്കില്‍ ജൂനിയര്‍ വിദ്യാര്‍ഥികളെ റാഗ് ചെയ്ത കേസില്‍ ഒൻപത് സീനിയര്‍ വിദ്യാര്‍ഥികള്‍ക്ക് രണ്ടുവര്‍ഷം തടവും 12,000 രൂപ വീതം പിഴയും ശിക്ഷ. സീനിയര്‍ വിദ്യാര്‍ഥികളായിരുന്ന അഭിലാഷ് ബാബു, എസ് മനു, റെയ്സണ്‍, കെ ജെറിന്‍ പൗലോസ്, കെ എം ശരണ്‍, പ്രവീണ്‍, ജയപ്രകാശ്, പി നിഥിന്‍, കെ ശരത് ജോ എന്നിവരെയാണ് കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി എന്‍ ഹരികുമാര്‍ ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലെങ്കില്‍ അഞ്ചു മാസം തടവുകൂടി അനുഭവിക്കണം. പിഴസംഖ്യയില്‍ നിന്ന് 50,000 രൂപ വിദ്യാര്‍ഥിക്ക് നല്‍കാനും […]

മൂന്നാറിലെ കാലാവസ്ഥയുമായി ‘സൈറ’ ഇണങ്ങി; പ്രിയപ്പെട്ടനായയെ പിരിഞ്ഞ് പഠനംതുടരാന്‍ ആര്യ ജര്‍മനിയിലേക്ക്

സ്വന്തം ലേഖിക മൂന്നാര്‍: ഒരുവര്‍ഷത്തിനുശേഷം സൈറയെ പിരിഞ്ഞ് ആര്യ ജര്‍മനിയിലേക്ക്. യുക്രൈനിലെ യുദ്ധഭൂമിയില്‍ നിന്ന് തന്റെ പ്രിയപ്പെട്ട നായ്ക്കുട്ടിയുമായി മൂന്നാറിലെത്തിയ ആര്യ ആല്‍ഡ്രിന്‍, പഠനം തുടരുന്നതിനായാണ് ജര്‍മ്മനിയിലേക്ക് മടങ്ങുന്നത്. റഷ്യ-യുക്രൈന്‍ യുദ്ധം രൂക്ഷമായതിനെത്തുടര്‍ന്ന് 2022 ഫെബ്രുവരി 24-നാണ് മൂന്നാര്‍ ലാക്കാട് സ്വദേശിനിയായ ആര്യ തന്റെ പ്രിയപ്പെട്ട നായ്ക്കുട്ടിയെയുംകൊണ്ട് നാട്ടിലേക്ക് തിരിക്കുന്നത്. സൈബീരിയന്‍ ഹസ്‌കി ഇനത്തില്‍പ്പെട്ടതാണ് സൈറ. എന്നാല്‍ യുദ്ധസമയത്ത് നായ്ക്കുട്ടിയുമായി മടങ്ങുന്നത് അതീവദുഷ്‌കരമായിരുന്നു. ഏറെ കഷ്ടപ്പെട്ട് എംബസിയുടെ പ്രത്യേക അനുവാദം വാങ്ങിയാണ് നാട്ടിലേക്ക് പുറപ്പെട്ടത്. മാര്‍ച്ച്‌ അഞ്ചിന് സുരക്ഷിതമായി ഇവര്‍ നാട്ടിലെത്തി. യുക്രൈനിലെ കീവിലുള്ള […]

ട്രാന്‍സ്ജെന്‍ഡര്‍ യുവതിയെ തോക്ക് കാണിച്ച്‌ ഭീഷണിപ്പെടുത്തി; മൂന്ന് മലയാളി യൂട്യൂബര്‍മാര്‍ അറസ്റ്റില്‍; വധശ്രമത്തിന് കേസെടുത്ത് പൊലീസ്

സ്വന്തം ലേഖിക കോയമ്പത്തൂര്‍: ട്രാന്‍സ്ജെന്‍ഡര്‍ യുവതിയെ തോക്ക് കാണിച്ച്‌ ഭീഷണിപ്പെടുത്തിയ കേസില്‍ മൂന്ന് മലയാളി യൂട്യൂബര്‍മാര്‍ അറസ്റ്റില്‍. ജെ ദിലീപ് (33), എസ് കിഷോര്‍ (23), എച്ച്‌ സമീര്‍ (30) എന്നിവരാണ് അറസ്റ്റിലായത്. അതിക്രമത്തിനിരയായ പുതുക്കോട്ട സ്വദേശിനി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വധശ്രമത്തിന് കേസെടുത്ത പൊലീസ് മൂവരെയും കോടതിയില്‍ ഹാജരാക്കി. കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്ത് കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലിലയച്ചു. കഴിഞ്ഞദിവസം അര്‍ധരാത്രിയോടെ മൂവരും കാറില്‍ ഊട്ടിയിലേക്ക് പോകവെ കൗണ്ടംപാളയത്തുവെച്ച്‌ റോഡരികില്‍ നിന്നിരുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയെ കണ്ട് പുറത്തിറങ്ങി. തുടര്‍ന്ന് യുവതിയുമായി സംസാരം […]

ലാബ് ജീവനക്കാരി സ്ഥാപനത്തില്‍ മരിച്ച നിലയില്‍; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്

സ്വന്തം ലേഖിക കോഴിക്കോട്: കൊയിലാണ്ടിയില്‍ ലാബ് ജീവനക്കാരിയെ മരിച്ച നിലയില്‍. മൈക്രോ ഹെല്‍ത്ത് ലബോറട്ടറീസ് ജീവനക്കാരിയായ വയനാട് വൈത്തിരി സ്വദേശി ജസീല തസ്നിനെയാണ് സ്ഥാപനത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണം തുടങ്ങി.

വിസ്മയകാഴ്ചകളുമായി സിനിമാവസന്തം; ചലച്ചിത്ര പ്രേമികളുടെ മനം നിറച്ച കോട്ടയം രാജ്യാന്തര ചലച്ചിത്രമേള കൊടിയിറങ്ങി; വരും വര്‍ഷങ്ങളിലും കോട്ടയം രാജ്യാന്തരമേളയുടെ സ്ഥിരം വേദിയാക്കും

സ്വന്തം ലേഖിക കോട്ടയം: ലോക സിനിമയുടെ വിസ്മയകാഴ്ചകളുമായി അഞ്ചുനാള്‍ ചലച്ചിത്ര പ്രേമികളുടെ മനം നിറച്ച പ്രഥമ കോട്ടയം രാജ്യാന്തര ചലച്ചിത്രമേള കൊടിയിറങ്ങി. മികച്ച ചിത്രങ്ങളുടെ പ്രദര്‍ശനങ്ങളാലും സിനിമാപ്രേമികളുടെ പങ്കാളിത്തംകൊണ്ടും സജീവമായിരുന്നു മേള. വൈകിട്ട് അഞ്ചിന് അനശ്വര തിയറ്ററില്‍ സമാപന സമ്മേളനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ചലച്ചിത്രപ്രേമികള്‍ വിവിധ നിറങ്ങളിലുള്ള ബലൂണുകള്‍ ആകാശത്തേക്ക് പറത്തിവിട്ടു. വരും വര്‍ഷങ്ങളിലും കോട്ടയം രാജ്യാന്തരമേളയുടെ സ്ഥിരം വേദിയാക്കുന്നത് ഗൗരവമായി പരിഗണിക്കുമെന്ന് ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാന്‍ പ്രേംകുമാര്‍ പറഞ്ഞു. സമീപ ജില്ലകളില്‍ നിന്ന്‌ നിരവധി ചലച്ചിത്ര ആസ്വാദകര്‍ […]