play-sharp-fill

ചങ്ങനാശ്ശേരി ചെത്തിപ്പുഴ വില്ലേജ് ഓഫിസിൽ തീപിടുത്തം; ഓഫീസിനുള്ളിലെ ഫോട്ടോസ്റ്റാറ്റ് മെഷീനും അനുബന്ധ വയറിങ് സാമഗ്രികളും പൂർണ്ണമായുംകത്തി നശിച്ചു; ഷോർട്ട് സർക്യൂട്ടെന്ന് പ്രാഥമിക നി​ഗമനം

സ്വന്തം ലേഖകൻ ചങ്ങനാശേരി: ചെത്തിപുഴയിലെ വില്ലേജ് ഓഫീസിൽ തീപിടിത്തം. ഓഫീസിനുള്ളിലെ ഫോട്ടോസ്റ്റാറ്റ് മെഷീനും അനുബന്ധ വയറിങ് സാമഗ്രികളും പൂർണ്ണമായുംകത്തി നശിച്ചു. ഷോർട്ട് സർക്യൂട്ട് ആകാനാണ് സാധ്യതയെന്നാണ് സൂചന. കൂടുതൽ നാശം നഷ്ടങ്ങൾ ഒന്നും സംഭവിച്ചിട്ടില്ല. പുലർച്ചെ പുകയുയരുന്നതു കണ്ട നാട്ടുകാർ ഫയർഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു.

മുൻ ചീഫ് ജസ്റ്റിസ് അസീസ് മുഷബ്ബർ അഹ്മദി അന്തരിച്ചു; ഇന്ത്യയുടെ 26 -ാംമത് ചീഫ് ജസ്റ്റിസായിരുന്നു

സ്വന്തം ലേഖകൻ ന്യൂഡൽഹി: ഇന്ത്യയുടെ മുൻ ചീഫ് ജസ്റ്റിസ് അസീസ് മുഷബ്ബർ അഹ്മദി (91) അന്തരിച്ചു. ഇന്ന് രാവിലെയായിരുന്നു അന്ത്യം. ഇന്ത്യയുടെ 26 -ാംമത് ചീഫ് ജസ്റ്റിസും മൂന്നാമത്തെ മുസ്ലീം ചീഫ് ജസ്റ്റിസുമായിരുന്നു അദ്ദേഹം. 1932 മാർച്ച് 25 ന് ഗുജറാത്തിലെ സൂറത്തിലായിരുന്നു ജനനം. എൽ.എൽ.ബി പഠനത്തിന് ശേഷം 1954 ലാണ് അഭിഭാഷകനായി സേവനം ആരംഭിച്ചത്. പത്ത് വർഷത്തിന് ശേഷം അഹമ്മദാബാദിലെ സിറ്റി സിവിൽ & സെഷൻസ് കോടതിയിൽ ജഡ്ജിയായി നിയമിതനായി. 1976-ൽ ഗുജറാത്ത് ഹൈക്കോടതി ജഡ്ജിയായും സേവനം അനുഷ്ഠിച്ചു. 1988-ൽ സുപ്രിംകോടതി ജഡ്ജിയായി […]

കോഴിക്കോട് ജോലി വാ​ഗ്ദാനം ചെയ്ത് ഡോക്ടറായ യുവതിയെ നഴ്സായ യുവാവ് പീഡിപ്പിച്ചു; നഗ്നദൃശ്യങ്ങൾ പകർത്തി സോഷ്യൽമീഡിയയിൽ പ്രചരിപ്പിച്ചു; ഒളിവിൽ പോയ നഴ്‌സ് അറസ്റ്റിൽ

സ്വന്തം ലേഖകൻ കോഴിക്കോട് : ജോലി വാഗ്ദാനം ചെയ്ത് വനിത ഡോക്‌ടറെ ലൈംഗീക പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ നഴ്സ് അറസ്റ്റിൽ. തൃശൂർ സ്വദേശി നിഷാം ബാബു (24) ആണ് അറസ്റ്റിലായത്. മൈസൂരിലെ സ്വകാര്യ ആശുപത്രിയിൽ ഡോക്ടറായ യുവതിയെയാണ് ജോലി വാഗ്ദാനം ചെയ്ത് പ്രതി പീഡനത്തിന് ഇരയാക്കിയത്. 2022 ഡിസംബർ 30 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. നിഷാം ബാബു എന്നയാൾ ജോലി വാ​ഗ്ദാനം നൽകി പീഡിപ്പിച്ചു എന്നാണ് പരാതി. കഴിഞ്ഞ വർഷം ഡിസംബർ 30 ന് നടന്ന സംഭവത്തിൽ യുവതി കസബ പൊലീസ് സ്റ്റേഷനിൽ […]

ആൾതാമസമില്ലാത്ത വീട്ടിൽ കടന്ന് പാചകം ചെയ്ത് കഴിച്ച് മോഷണം നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവ് മൊട്ട ജോസ് പൊലീസ് പിടിയിൽ; കൊല്ലത്ത് മോഷണശ്രമത്തിനിടെയാണ് ജോസും കൂട്ടാളിയും പിടിയിലായത്

സ്വന്തം ലേഖകൻ കൊല്ലം: കുപ്രസിദ്ധ മോഷ്ടാവ് മൊട്ട ജോസ് പോലീസ് പിടിയിൽ. കൊല്ലത്തും അയൽ ജില്ലകളിലും വൻ കവർച്ച നടത്തിയ പ്രതിയാണ് മൊട്ട ജോസ്. 200 ഓളം മോഷണക്കേസുകളിൽ പ്രതിയാണ് ജോസ്. ഇയാൾക്കൊപ്പം ഉണ്ടായിരുന്ന മറ്റൊരു മോഷ്ടാവ് ഓടി രക്ഷപ്പെട്ടു. കോഴിമുട്ടയാണ് മൊട്ട ജോസിന്റെ ഇഷ്ടഭക്ഷണം. അങ്ങനെയാണ് മൊട്ട ജോസ് എന്ന പേര് ലഭിക്കുന്നത്. മോഷണത്തിനു കയറുന്ന വീടുകളിൽനിന്ന് ഭക്ഷണമുണ്ടാക്കി കഴിച്ചശേഷമേ ജോസ് മടങ്ങൂ. മൊട്ട ജോസിന്റെ പേരിൽ നിരവധി മോഷണക്കേസുകളുണ്ട്. കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലായി നിരവധി കേസുകൾ ജോസിന്റെ പേരിലുണ്ട്. പണി […]

സംസ്ഥാനത്ത് ഇന്ന് (02/03/2023)സ്വർണവിലയിൽ വർദ്ധനവ്; 120 രൂപ വർദ്ധിച്ച് പവന് 41,400 രൂപയിലെത്തി

സംസ്ഥാനത്ത് ഇന്ന് (02/03/2023)സ്വർണവിലയിൽ വർദ്ധനവ്; 120 രൂപ വർദ്ധിച്ച് പവന് 41,400 രൂപയിലെത്തി സ്വന്തം ലേഖകൻ തിരുവനന്തപുരം : സംസ്ഥാനത്ത് തുടർച്ചയായി രണ്ടാം ദിവസവും സ്വർണ വില ഉയർന്നു. ഇന്ന് ഗ്രാമിന് 15 രൂപയാണ് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5175 രൂപയായി. ഇന്ന് ഒരു പവൻ സ്വർണത്തിന് വില 41,400 രൂപയാണ്. കോട്ടയത്തെ ഇന്നത്തെ സ്വർണവില അരുൺസ്‌ മരിയ ഗോൾഡ് ഗ്രാമിന് – 5175 പവൻ – 41,400

ശസ്‌ത്രക്രിയക്കിടെ യുവതിയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം; കത്രിക കോഴിക്കോട് മെഡിക്കൽ കോളജിന്റേതല്ലെന്ന് അന്വേഷണ റിപ്പോർട്ട്

സ്വന്തം ലേഖകൻ തിരുവനന്തപുരം: ശസ്‌ത്രക്രിയക്കിടെ യുവതിയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ കത്രിക കോഴിക്കോട് മെഡിക്കൽ കോളജിന്റേതല്ലെന്ന് അന്വേഷണ റിപ്പോർട്ട്. തിരുവനന്തപുരം മെഡിക്കൽ കോളേജിലെയും തൃശൂർ ജില്ലാ ആശുപത്രിയിലെയും വിദ​ഗ്‌ധരടങ്ങുന്ന സംഘത്തിന്റേതാണ് റിപ്പോർട്ട്. 2017ലാണ് കോഴിക്കോട് സ്വദേശിയായ ഹർഷിന മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ സിസേറിയന് വിധേയയാകുന്നത്. കഠിനമായ വയറുവേദനയെ തുടർന്ന് പരിശോധിച്ചപ്പോഴാണ് വയറ്റിൽ കത്രിക കുടുങ്ങിയ വിവരം അറിയുന്നത്. വിവിധയിടങ്ങളിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആരോ​ഗ്യ മന്ത്രി വീണ ജോർജ് രണ്ട് അന്വേഷണ കമ്മിറ്റിയെ ചുമതലപ്പെടുത്തി. അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് […]

മുണ്ടക്കയം ബസ്റ്റാൻഡിൽ കാൽനട യാത്രക്കാർക്കും, വാഹനങ്ങൾക്കും ഭീഷണിയായി അപകടക്കുഴികൾ..! പത്ത് അടിയോളം താഴ്ചയുള്ള കുഴിയില്‍ യാത്രക്കാര്‍ വീഴാൻ സാധ്യത ഏറെ..! കണ്ടിട്ടും മുന്നറിയിപ്പ് ബോർഡിലൊതുക്കി അധികാരികൾ..!

സ്വന്തം ലേഖകൻ മുണ്ടക്കയം: മുണ്ടക്കയം ബസ്റ്റാൻഡിൽ അപകടക്കെണി ഒരുക്കി കുഴികൾ.ബസ് സ്റ്റാന്‍ഡിന്‍റെ രണ്ടിടങ്ങളിലായി രൂപപ്പെട്ട കുഴികളാണ് അപകട ഭീഷണിയായി നില്‍ക്കുന്നത്. ദിവസേന നിരവധി വാഹനങ്ങളും യാത്രക്കാരുമാണ് ഇതുവഴി കടന്നുപോകുന്നത്. ഇതിനിടയിലാണ് അപകട ഭീഷണിയായി കുഴി രൂപപ്പെട്ടിരിക്കുന്നത്. ബസ് സ്റ്റാന്‍ഡിനുള്ളിലൂടെ മുന്‍കാലങ്ങളിലുണ്ടായിരുന്ന ഓട കടന്നുപോകുന്ന ഭാഗത്തെ കോണ്‍ക്രീറ്റ് തകര്‍ന്നാണ് കുഴി രൂപപ്പെട്ടത്. പത്ത് അടിയോളം താഴ്ചയുള്ള കുഴിയില്‍ യാത്രക്കാര്‍ വീഴാതിരിക്കാന്‍ മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ വാഹനങ്ങൾ കടന്നു പോകുമ്പോൾ മുന്നറിയിപ്പ് ബോർഡിന് സ്ഥാനമാറ്റം ഉണ്ടായാൽ യാത്രക്കാര്‍ അപകടത്തില്‍പ്പെടാനുള്ള സാധ്യത ഏറെയാണ്. ബസുകളില്‍ യാത്രക്കാര്‍ കയറുമ്പോഴും […]

കിളിമാനൂരിൽ മദ്യലഹരിയിൽ മകൻ അച്ഛനെ കൊലപ്പെടുത്തി ; കൃത്യത്തിനുശേഷം അച്ഛനെ ഞാൻ കൊന്നുവെന്ന് അയൽവാസികളോട് വിളിച്ചറിയിച്ച ശേഷം ഒളിവിൽപോയി; കഴുത്തിൽ തോർത്തുകൊണ്ട് മുറുക്കിയ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്; പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്

സ്വന്തം ലേഖകൻ തിരുവന്തപുരം: കിളിമാനൂരിൽ മദ്യലഹരിയിൽ മകൻ അച്ഛനെ കൊലപ്പെടുത്തി. കിളിമാനൂർ പനപ്പാംകുന്ന് ഈന്തന്നൂർ കോളനിയിൽ രാജൻ (60) ആണ് കൊല്ലപ്പെട്ടത്. കൊല നടത്തിയ ശേഷം മകൻ സുരാജ് എന്ന് വിളിക്കുന്ന രാജേഷ് (28) ഒളിവിൽ പോയി. ബുധനാഴ്ച രാത്രി 10 മണിയോടെയായിരുന്നു സംഭവം. കഴുത്തിൽ തോർത്തുകൊണ്ട് മുറുക്കിയ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. സംഭവം നടക്കുമ്പോൾ അച്ഛനും മകനും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. കൊല്ലപ്പെട്ട രാജന്റെ ഭാര്യ ചിറയിൻകീഴിലുള്ള ഒരു ബന്ധുവീട്ടിൽ പോയിരുന്നു. മദ്യപിച്ചെത്തി വഴക്കിട്ട രാജേഷ് അച്ഛനെ കൊലപ്പെടുത്തിയ വിവരം അയൽവാസികളോട് വിളിച്ചറിയിച്ച ശേഷം […]

ത്രിപുരയിൽ ഇഞ്ചോടിഞ്ച് പോരാട്ടം; വോട്ടെണ്ണലിന്റെ ആദ്യ രണ്ടു മണിക്കൂര്‍ പിന്നീടുമ്പോള്‍ രണ്ടിടത്ത് ബിജെപിക്ക് മുന്‍തൂക്കം ; 60 അംഗ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 48 ഇടത്താണ് ബിജെപി സഖ്യം ലീഡ് ചെയ്യുന്നത്

സ്വന്തം ലേഖകൻ ന്യൂഡല്‍ഹി: ത്രിപുര, നാഗാലാന്‍ഡ്, മേഘാലയ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണലിന്റെ ആദ്യ രണ്ടു മണിക്കൂര്‍ പിന്നീടുമ്പോള്‍ രണ്ടിടത്ത് ബിജെപിക്ക് മുന്‍തൂക്കം. ത്രിപുരയിലും നാഗാലാന്‍ഡിലും ബിജെപി ഭരണം നിലനിര്‍ത്തുമെന്നാണ് ഫല സൂചനകള്‍ വ്യക്തമാക്കുന്നത്. നാഗാലാന്‍ഡില്‍ വലിയ മുന്നേറ്റമാണ് ബിജെപി സഖ്യം കാഴ്ച വെയ്ക്കുന്നത്. 60 അംഗ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 48 ഇടത്താണ് ബിജെപി സഖ്യം ലീഡ് ചെയ്യുന്നത്. ത്രിപുരയില്‍ ആദ്യ മണിക്കൂറില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള വ്യക്തമായ ഭൂരിപക്ഷം നേടുമെന്ന് തോന്നിപ്പിച്ച ബിജെപി സഖ്യത്തിന്റെ ലീഡ് പിന്നീട് കുറയുന്നതാണ് കണ്ടത്. 60 അംഗ നിയമസഭയിലേക്ക് നടന്ന […]

ത്രിപുര, മേഘാലയ, നാഗാലാൻഡ്‌ തെരഞ്ഞെടുപ്പ് ഫലം; ത്രിപുരയിലും നാഗാലാൻഡിലും കരുത്തുകാട്ടി ബിജെപി..! മേഘാലയയിൽ എൻപിപി മുന്നിൽ

സ്വന്തം ലേഖകൻ ത്രിപുര: വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ ത്രിപുര, മേഘാലയ, നാഗാലാൻഡ് എന്നിവിടങ്ങളിലേക്കു നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫല പ്രഖ്യാപനം പുരോഗമിക്കുന്നു. ത്രിപുരയിലും നാഗാലാൻഡിലും ബിജെപിക്കാണ് ലീഡ്. മേഘാലയയിൽ എൻപിപിയാണ് മുന്നിൽ. അക്രമം ഒഴിവാക്കാൻ വൻ സുരക്ഷ ഒരുക്കിയിട്ടുണ്ട്. ത്രിപുരയിൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം സമാധാന സമ്മേളനം നടത്തിയിരുന്നു. ത്രിപുരയിൽ ഫ്രെബ്രുവരി 16നും മേഘാലയയിലും നാഗാലാൻഡിലും ഫ്രെബ്രുവരി 27നുമായിരുന്നു വോട്ടെടുപ്പ്. ഈ വർഷം നടക്കുന്ന 9 നിയമസഭാ തിരഞ്ഞെടുപ്പുകളിലെ ആദ്യ മൂന്നെണ്ണമാണ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നടന്നത്. അരുണാചൽ പ്രദേശിലെ ലുംല, ജാർഖണ്ഡിലെ രാംഗഡ്, […]