play-sharp-fill

സംസ്ഥാനത്ത് ഇന്ന് (03/03/2023)സ്വർണവിലയിൽ മാറ്റമില്ല; ഒരു പവൻ സ്വർണത്തിന് 41,400 രൂപയാണ് ഇന്നത്തെ വിപണി വില

സംസ്ഥാനത്ത് ഇന്ന് (03/03/2023)സ്വർണവിലയിൽ മാറ്റമില്ല; ഒരു പവൻ സ്വർണത്തിന് 41,400 രൂപയാണ് ഇന്നത്തെ വിപണി വില സ്വന്തം ലേഖകൻ തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല.ഒരു പവൻ സ്വർണത്തിന് ഇന്നത്തെ വിപണി വില 41,400 രൂപ. ഇന്നലെ ഗ്രാമിന് 15 രൂപയാണ് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5175 രൂപയായി. ഇന്ന് ഒരു പവൻ സ്വർണത്തിന് വില 41,400 രൂപയാണ്. കോട്ടയത്തെ ഇന്നത്തെ സ്വർണവില അരുൺസ്‌ മരിയ ഗോൾഡ് ഗ്രാമിന് – 5175 പവൻ – 41,400

ഹോസ്റ്റലിൽ വൈകിയെത്തി; അകത്തുകയറ്റാതെ അധികൃതർ; പുറത്തെ വരാന്തയിൽ ഇരുന്ന വിദ്യാർഥിനിയെ തെരുവുനായ ആക്രമിച്ചു ; എറണാകുളം തേവര സേക്രഡ് ഹാർട്ട് കോളജിലെ വിദ്യാർഥിനിയാണ് ആക്രമണത്തിനിരയായത്

സ്വന്തം ലേഖകൻ കൊച്ചി: വൈകിയെത്തിയെന്ന കാരണം പറഞ്ഞ് ഹോസ്റ്റലിൽ കയറ്റാതിരുന്ന ബിരുദ വിദ്യാർഥിനിക്ക് തെരുവുനായയുടെ ആക്രമണം. എറണാകുളം തേവര സേക്രഡ് ഹാർട്ട് കോളജിലെ വിദ്യാർഥിനിയാണ് ആക്രമണത്തിനിരയായത്. ഒരു മിനിറ്റ് മാത്രം വൈകിയെത്തിയെന്ന കാരണത്താലാണ് വാർഡൻ ഹോസ്റ്റലിൽ പ്രവേശിപ്പിക്കാതിരുന്നതെന്നാണ് വിദ്യാർഥിനികളുടെ ആരോപണം. കെമിസ്ട്രി ഡിപ്പാർട്‌മെന്റിൽ നടന്ന ഫെസ്റ്റിന് ശേഷം ഇന്നലെ വൈകിട്ട് 6.30ന് ശേഷമാണ് വിദ്യാർത്ഥികൾ ഹോസ്റ്റലിൽ എത്തിയത്. 6.31-ന് ഹോസ്റ്റലിൽ എത്തിയെങ്കിലും വാർഡൻ തങ്ങളെ ഹോസ്റ്റലിൽ പ്രവേശിപ്പിച്ചില്ലെന്നാണ് വിദ്യാർഥിനികൾ പറയുന്നത്. ഇതേത്തുടർന്ന് ഹോസ്റ്റലിന് പുറത്തെ വരാന്തയിൽ ഇരുന്ന വിദ്യാർഥിനികളിൽ ഒരാളെ തെരുവുനായ ആക്രമിക്കുകയായിരുന്നു. നായ […]

വിയ്യൂർ ജയിലിലെ റിമാൻഡ് തടവുകാരന് ‘വയറുവേദന ‘; ആശുപത്രിയിൽ പ്രവേശിപ്പിച്ച പ്രതിയുടെ മലദ്വാരത്തിനുള്ളിൽ കവറിൽ പൊതിഞ്ഞ നിലയിൽ എന്തോ ഉണ്ടെന്ന് എക്സ്റേ റിപ്പോർട്ട്..! മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ പുറത്തെടുത്ത സാധനം കണ്ട് ഞെട്ടി പോലീസുകാർ…!

സ്വന്തം ലേഖകൻ തൃശ്ശൂര്‍: റിമാൻഡ് തടവുകാരന്റെ മലദ്വാരത്തിനുള്ളിൽ നിന്നും കവറിൽ പൊതിഞ്ഞ നിലയിൽ ബീഡി കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ ശേഷം വിയ്യൂർ ജയിലിലേക്ക് തിരിച്ചുകൊണ്ടുവന്ന റിമാൻഡ് തടവുകാരാനാണ് മണിക്കൂറുകളോളം പോലീസുകാരെ വട്ടംകറക്കിയത്. വിയ്യൂർ അതീവ സുരക്ഷാ ജയിലിലെ തടവുകാരനായ പത്തനംതിട്ട തിരുവല്ല സ്വദേശി സൂരജിനെ  ഇന്നലെ രാവിലെയാണ് ചാലക്കുടി കോടതിയിൽ കൊണ്ടു പോയത്. വധശ്രമം, മോഷണം തുടങ്ങിയ കേസുകളിൽപ്പെട്ട ഇയാൾ, മാള പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ആറ് മാസത്തിലധികമായി ജയിലിൽ കഴിയുന്നത്. കോടതിയിൽ നിന്നും തിരിച്ചെത്തിയ ശേഷം സൂരജ് അസ്വസ്ഥനായി കാണപ്പെട്ടു. അവശനായ […]

‘ നെഞ്ചിടിപ്പിന്റെ പ്ലേ ഓഫ് ‘ ; സെമി ഫൈനല്‍ ഉറപ്പിക്കാന്‍ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ബെംഗളൂരു എഫ്സിക്കെതിരെ ഇറങ്ങുന്നു; ജയിച്ചാല്‍ മുന്നോട്ട്, തോറ്റാല്‍ മടക്കം; രണ്ടായാലും ജീവന്മരണ പോരാട്ടം ഉറപ്പ്

സ്വന്തം ലേഖകൻ കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് എഫ് സി സെമി ഫൈനല്‍ പ്രതീക്ഷകളുമായി ഇന്നിറങ്ങുന്നു.ഈ വർഷത്തെ ഐഎസ്എൽ ഫുട്ബോൾ ചരിത്രത്തിലെ ആദ്യ ‘എലിമിനേറ്റർ’ പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്സും ബെംഗളൂരു എഫ്സിയും ഇന്നു മുഖാമുഖം ഏറ്റുമുട്ടും. ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് കിക്കോഫ്. തുടര്‍ച്ചയായ എട്ട് വിജയങ്ങളുമായി പ്ലേ ഓഫിലേക്ക് എത്തിയ ബെംഗളൂരു എഫ് സിയെ അവരുടെ ഗ്രൗണ്ടില്‍ വെച്ചാണ് ബ്ലാസ്റ്റേഴ്സ് നേരിടുന്നത്. അവസാനം ബ്ലാസ്റ്റേഴ്സ് ബെംഗളൂരുവില്‍ വന്നപ്പോള്‍ അവര്‍ ഒരു ഗോളിന്റെ പരാജയം നേരിടേണ്ടി വന്നിരുന്നു. കഴിഞ്ഞ എട്ട് മത്സരങ്ങളില്‍ നിന്ന് ആറ് ഗോളുകള്‍ […]

പത്തനംതിട്ട വെട്ടൂരിൽ നിന്ന് കാറിലെത്തിയ അഞ്ചംഗ സംഘം തട്ടിക്കൊണ്ടുപോയ യുവാവിനെ എറണാകുളത്ത് ഉപേക്ഷിച്ചു; പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്

സ്വന്തം ലേഖകൻ പത്തനംതിട്ട: കോന്നി വെട്ടൂരിൽ കാറിലെത്തിയ അഞ്ചംഗ സംഘം തട്ടിക്കൊണ്ടുപോയ യുവാവിനെ എറണാകുളത്ത് ഉപേക്ഷിച്ചു. കോന്നി വെട്ടൂർ സ്വദേശി അജേഷ് ബാബുവിനെയാണ് കഴിഞ്ഞദിവസം വീട്ടിൽ നിന്ന് വിളിച്ചിറക്കി അജേഷിനെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. സിൽവർ നിറത്തിലുള്ള ഇന്നോവ കാറിലെത്തിയ അഞ്ചംഗ സംഘത്തെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചു. പ്രതികളിലൊരാളുടെ ഫോണിൽ നിന്ന് കാണാതായ അജേഷിനെ വീട്ടിലേക്ക് വിളിച്ചിരുന്നു. ഈ ഫോൺ നമ്പർ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം. മലയാലപ്പുഴയിൽ നിന്ന് പാല വഴി തൃശ്ശൂർ ഭാഗത്തേക്കാണ് വാഹനം പോയത്. തട്ടികൊണ്ട് പോകാനുള്ള കാരണം സംബന്ധിച്ച് വ്യക്തതയില്ല. വീട്ടിലിരുന്ന് ഭക്ഷണം […]

സംസ്ഥാനത്ത് ചൂട് കനക്കും…! വരും ദിവസങ്ങളിൽ മഴ കിട്ടിയില്ലെങ്കിൽ ജലക്ഷാമം രൂക്ഷമാകും; ജല വിനിയോഗത്തിൽ കടുത്ത നിയന്ത്രണം വേണമെന്ന് മുന്നറിയിപ്പ്

സ്വന്തം ലേഖകൻ കോഴിക്കോട്: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ചൂട് കനക്കും. ഇതോടെ ജലക്ഷാമം രൂക്ഷമാകുമെന്ന് മുന്നറിയിപ്പ് നൽകി സിഡബ്ല്യുആർഡിഎമ്മിലെ ശാസ്ത്രജ്ഞർ. വരും ദിവസങ്ങളിൽ മഴ കിട്ടിയില്ലെങ്കിൽ അന്തരീക്ഷ ബാഷ്പീകരണം കൂടുകയും ജല സ്രോതസ്സുകളിലെ ജലനിരപ്പ് വലിയ തോതിൽ കുറയുകയും ചെയ്യുമെന്നാണ് മുന്നറിയിപ്പ്. പല ജില്ലകളിലും ഭൂഗർഭ ജലത്തിൻറെ അളവും കുറഞ്ഞിട്ടുണ്ട്. കാസർക്കോട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂർ ജില്ലകളിൽ ഭൂഗർഭ ജലനിരപ്പ് ഏറെ താഴ്ന്ന നിലയിലാണ്. ഈ പ്രദേശങ്ങൾ ക്രിട്ടക്കൽ മേഖലയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ജല വിനിയോഗത്തിൽ കടുത്ത നിയന്ത്രണം വേണ്ടി വരുമെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്.

ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്; ഇക്കാര്യങ്ങൾ അറിയാതെ ബാങ്കിൽ പോയാൽ പണി കിട്ടും; ബാങ്ക് പ്രവര്‍ത്തനസമയത്തില്‍ മാറ്റം വരുന്നു; വിവരങ്ങൾ അറിയാം

സ്വന്തം ലേഖകൻ ബാങ്ക് ജീവനക്കാരുടെ കാലങ്ങളായുള്ള ആവശ്യമായ ആഴ്ചയില്‍ അഞ്ച് പ്രവൃത്തി ദിവസമെന്ന ആവശ്യം ഉടന്‍ നടപ്പിലാക്കുമെന്ന് റിപ്പോർട്ടുകൾ. ഇത് സംബന്ധിച്ച്‌ ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷനും (ഐബിഎ) യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് എംപ്ലോയീസും തമ്മില്‍ ധാരണയിലെത്തിയിട്ടുണ്ട്.അതേസമയം ഒരു മാസത്തില്‍ രണ്ട് അവധി ദിനങ്ങള്‍ വര്‍ധിപ്പിക്കുന്നതിനാല്‍ ബാങ്ക് ജീവനക്കാരുടെ ജോലി സമയത്തിലും മാറ്റം വരും. അതായത് ആഴ്ചയില്‍ ശനിയാഴ്ച കൂടി അവധി നല്‍കി ആഴ്ചയില്‍ അഞ്ച് പ്രവൃത്തിദിനമാകുമ്പോള്‍, ബാങ്ക് ജീനക്കാര്‍ ഓരോ ദിവസവും 40 മിനുറ്റ് അധികസമയം ജോലി ചെയ്യേണ്ടതായി വരും. നിലവില്‍ മാസത്തിലെ […]

സംസ്ഥാനത്ത് ചൂട് കൂടുന്നു; മഴ കിട്ടിയില്ലെങ്കില്‍ ജലക്ഷാമം രൂക്ഷമാകുമെന്ന് മുന്നറിയിപ്പ്; പല ജില്ലകളിലും ഭൂഗര്‍ഭ ജലത്തിന്‍റെ അളവും കുറഞ്ഞു

സ്വന്തം ലേഖിക കോഴിക്കോട്: സംസ്ഥാനത്ത് ചൂട് കൂടിയതോടെ ജലക്ഷാമം രൂക്ഷമാകുമെന്ന മുന്നറിയിപ്പുമായി സി ഡബ്ല്യു ആര്‍ ഡി എമ്മിലെ ശാസ്ത്രജ്ഞര്‍. വരും ദിവസങ്ങളില്‍ മഴ കിട്ടിയില്ലെങ്കില്‍ ജല സ്രോതസ്സുകളിലെ ജല നിരപ്പ് വലിയ തോതില്‍ താഴുമെന്നാണ് മുന്നറിയിപ്പ്. സംസ്ഥാനത്തിന്‍റെ പല ജില്ലകളിലും ഭൂഗര്‍ഭ ജലത്തിന്‍റെ അളവും കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ഒരു മാസത്തെ കണക്കെടുത്താല്‍ അന്തരീക്ഷ താപ നില കഴിഞ്ഞ വര്‍ഷത്തെക്കാള്‍ ഉയര്‍ന്ന് നില്‍ക്കുകയാണ്. പാലക്കാട് ജില്ലയില്‍ രാത്രി കാലത്തെ താപനിലയില്‍ 2.9 ഡിഗ്രിയുടെ വര്‍ധന വരെ ഉണ്ടായി. കൊച്ചി, കൊല്ലം, തൃശൂര്‍ ജില്ലകളില്‍ മാത്രമാണ് […]

ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിൽ തീപിടിത്തം: കൊച്ചി നഗരത്തില്‍ കനത്ത പുക; തീയണക്കാന്‍ ശ്രമം തുടരുന്നു; തീപിടുത്തം ഉണ്ടായത് എങ്ങനെയന്നും അന്വേഷിക്കും

സ്വന്തം ലേഖിക കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലുണ്ടായ തീപ്പിടിത്തത്തെ തുടര്‍ന്ന് നഗരത്തിലെങ്ങും കനത്ത പുക. കിലോമീറ്ററുകള്‍ അകലേക്ക് വരെ പുക വ്യാപിച്ചിട്ടുണ്ട്. തീ പൂര്‍ണമായും അണക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. അണയാതെ കിടക്കുന്ന കനലുകളില്‍ നിന്നും തീ വീണ്ടും പടരാന്‍ സാധ്യതയുണ്ട്. മുന്‍പ് തീ പിടുത്തമുണ്ടായപ്പോഴും മൂന്ന് ദിവസത്തിലേറെ സമയമെടുത്താണ് കെടുത്തിയത്. ഇപ്പോള്‍ തീപിടുത്തം ഉണ്ടായത് എങ്ങിനെയന്നതും അന്വേഷിക്കുകയാണ്. ഇന്നലെ രാത്രിയോടെ ആറ് യൂണിറ്റ് ഫയര്‍ഫോഴ്സ് എത്തിയാണ് തീയണക്കാനുള്ള ശ്രമം നടത്തിയത്. കിന്‍ഫ്രാ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കിന്‌ പുറകു വശത്തായി ചതുപ്പ് പാടത്താണ് തീപ്പിടുത്തം ഉണ്ടായത്. മണിക്കൂറുകള്‍ […]

വിദേശപഠനത്തിനായി വ്യാജ ബാങ്ക് സ്റ്റേറ്റ്മെന്റുകള്‍; തൊടുപുഴയിലെ ജോബ് കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തില്‍ റെയ്ഡ്; നിരവധി വ്യാജ രേഖകളും സീലുകളും പിടിച്ചെടുത്തു; ഒളിവില്‍ പോയ ഉടമയ്ക്കായി പോലീസ് തെരച്ചില്‍ ആരംഭിച്ചു

സ്വന്തം ലേഖിക തൊടുപുഴ: വിദേശത്തേക്ക് പഠനത്തിനായി പോകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വ്യാജ ബാങ്ക് സ്റ്റേറ്റ്മെന്റുകള്‍ തയ്യാറാക്കി നല്‍കുന്ന തൊടുപുഴയിലെ ഏദന്‍സ് ജോബ് കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തില്‍ പോലീസ് പരിശോധന നടത്തി. റെയ്ഡില്‍ നിരവധി വ്യാജ രേഖകളും സീലുകളും പിടിച്ചെടുത്തു. ഉടമ ഇടുക്കി കഞ്ഞിക്കുഴി സ്വദേശി ജോര്‍ജന്‍ സി ജസ്റ്റിക്കായി പോലീസ് തെരച്ചില്‍ ആരംഭിച്ചു. വിദേശ രാജ്യങ്ങളില്‍ പഠനത്തിന് പോകുന്ന വിദ്യാര്‍ത്ഥികള്‍ അവിടുത്തെ ദൈനംദിന ചെലവുകള്‍ക്കായി നിശ്ചിത തുകയുടെ ബാങ്ക് ബാലന്‍സുണ്ടെന്ന സ്റ്റേറ്റ്മെന്‍റ് കാണിക്കണം. ഇതിനായി തൊടുപുഴയിലെ ഏദന്‍സ് എന്ന സ്ഥാപനം വ്യാജസ്റ്റേറ്റുമെന്‍റുകള്‍ തയ്യാറാക്കി നല്‍കുന്നതായി ഫെഡറല്‍ ബാങ്ക് […]