play-sharp-fill

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി വൈകാതെ പ്രഖ്യാപിക്കും; ഹോളിക്ക് പിന്നാലെ ചര്‍ച്ച; തരൂരിന്‍റെ കാര്യത്തില്‍ അന്തിമ തീരുമാനമായില്ല; പാര്‍ലമെന്‍റ് സമ്മേളനത്തിനിടെ പ്രഖ്യാപനം നടത്താൻ നീക്കം

സ്വന്തം ലേഖകൻ തിരുവനന്തപുരം:കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി വൈകാതെ പ്രഖ്യാപിക്കും.തരൂർ,രമേശ് ചെന്നിത്തല, കൊടിക്കുന്നില്‍ സുരേഷ് എന്നിവരുടെ പേരുകൾ പരിഗണനയിൽ. ഹോളിക്ക് പിന്നാലെ ചര്‍ച്ച തുടങ്ങി പാര്‍ലമെന്‍റ് സമ്മേളനത്തിനിടെ പ്രഖ്യാപനം നടത്താനാണ് നീക്കം. അംഗങ്ങളുടെ എണ്ണം 25ല്‍ നിന്ന് 35 ആക്കിയതോടെ കൂടുതല്‍ ചര്‍ച്ചകള്‍ വേണമെന്നാണ് നേതൃത്വത്തിന്‍റെ നിലപാട്. ശശി തരൂരിന്‍റെ കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. പ്രത്യേക ക്ഷണിതാവാക്കുന്നതിനോട് തരൂരിന് താല്‍പര്യമില്ല. എന്നാല്‍ സമുദായ സമവാക്യമടക്കം പരിഗണിച്ചായിരിക്കും തീരുമാനം. കേരളത്തില്‍ നിന്ന് രമേശ് ചെന്നിത്തല, കൊടിക്കുന്നില്‍ സുരേഷ് തുടങ്ങിയവരും സമിതിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ക്രിസ്ത്യന്‍ പ്രാതിനിധ്യം ഉറപ്പ് വരുത്തുന്നതിനായി […]

സഹോദരിയെ തമിഴ്നാട്ടിലെ കോളജിൽ നിന്ന് കൂട്ടിക്കൊണ്ടു വരാൻ പോയ അനന്ദുവിന്റേയും സുഹൃത്തുക്കളുടേയും യാത്ര ദുരന്തമായി; ടയർ പൊട്ടിയ കാർ നിയന്ത്രണം വിട്ട് ചരക്ക് ലോറിയിലേക്ക് ഇടിച്ചുകയറി; തേനിയിലുണ്ടായ വാഹനാപകടത്തിൽ കോട്ടയം സ്വദേശികളുടെ മരണത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്

സ്വന്തം ലേഖകൻ കോട്ടയം: തമിഴ്നാട് തേനിയിൽ ഉണ്ടായ കാർ അപകടത്തിൽ കോട്ടയം സ്വദേശികളായ രണ്ട് യുവാക്കൾ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ടയർ പൊട്ടിയ കാർ നിയന്ത്രണം വിട്ട് ചരക്ക് ലോറിയിലേക്ക് ഇടിച്ചുകയറിയാണ് അപകടം. വടവാതൂർ സ്വദേശിയായ അനന്ദുവിന്റെ സഹോദരിയെ തമിഴ്നാട്ടിലെ കോളജിൽ നിന്ന് കൂട്ടിക്കൊണ്ടു വരാനാണ് തിരുവാതുക്കൽ സ്വദേശികളായ അക്ഷയ് അജേഷ്, ഗോകുൽ എന്നിവരുമായി പോയത്. അനന്ദുവിന്റെ പിതാവിന്റെ സുഹൃത്തിന്റെ ഉടമസ്ഥതയിലുള്ള കാറായിരുന്നു അപകടത്തിൽ പെട്ടത്. അമിത വേഗത്തിലെത്തിയ കാറിന്റെ ടയർ പൊട്ടി ചരക്ക് ലോറിയിലേക്ക് ഇടിച്ചിറക്കുകയായിരുന്നു. അപകടത്തിൽ ഗുരുതര പരിക്കേറ്റ […]

ഐസ്‌ക്രീം വാങ്ങിത്തരാമെന്ന് പറഞ്ഞ് ആറുവയസുകാരിയെ ആളൊഴിഞ്ഞ വീട്ടില്‍ എത്തിച്ച് പീഡിപ്പിച്ചു; വളപ്പട്ടണത്ത് ആന്ധ്രാപ്രദേശ് സ്വദേശി അറസ്റ്റിൽ

സ്വന്തം ലേഖകൻ വളപട്ടണം: ആറുവയസ്സുകാരിയെ പീഡിപ്പിച്ച ആന്ധ്രാപ്രദേശ് സ്വദേശിയെ അറസ്റ്റ് ചെയ്ത് പൊലീസ്. പൊയ്ത്തുംകടവ് പ്ലൈവുഡ് കമ്പനിയിലെ തൊഴിലാളി താത്തയ്യയെ (37) ആണ് വളപട്ടണം എസ്.ഐ. കെ.കെ. രേഷ്മയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. ഐസ്‌ക്രീം വാങ്ങിത്തരാമെന്ന് പറഞ്ഞ് ആളൊഴിഞ്ഞ വീട്ടില്‍ എത്തിച്ച് പീഡിപ്പിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. കുട്ടി ബന്ധുക്കളെ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കി. പോക്‌സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കി യുവതിയെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചു; പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കി പൊലീസ് ; കോഴിക്കോടാണ് സംഭവം

സ്വന്തം ലേഖകൻ കോഴിക്കോട്: സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചതായി പരാതി. കോഴിക്കോടാണ് സംഭവം നടന്നത്. നഗരത്തിലെ ഫ്‌ളാറ്റില്‍ ശനിയാഴ്ചയാണ് പീഡനം നടന്നതെന്നാണ് പരാതി. സംഭവത്തില്‍ നടക്കാവ് പൊലീസ് അന്വേഷണം തുടങ്ങി. പ്രതികളെ കുറിച്ചുള്ള ചില സൂചനകള്‍ ലഭിച്ചതായാണ് വിവരം. ഇവര്‍ ഉടന്‍ പിടിയിലാകുമെന്ന് പൊലീസ് അറിയിച്ചു. സിനിമയില്‍ അവസരം നല്‍കാമെന്നു വാഗ്ദാനം ചെയ്ത് നഗരത്തിലെ ഫ്‌ളാറ്റിലേക്ക് വിളിച്ചുവരുത്തിയെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. സിനിമയില്‍ അഭിനയിക്കുന്നതിന് മുന്‍പ് ചില കാര്യങ്ങള്‍ അറിയിക്കാനുണ്ടെന്ന് വ്യക്തമാക്കിയാണ് ഇവിടേക്ക് വിളിച്ചത്. ഇവിടെയെത്തിയ ശേഷം രണ്ടുപേര്‍ ചേര്‍ന്ന് പീഡിപ്പിച്ചെന്നാണ് […]

വനിതാ ബോഡി ബില്‍ഡര്‍മാര്‍ ഹനുമാന്‍ ചിത്രത്തിന് മുന്നില്‍ പോസ് ചെയ്തു; അവഹേളനമെന്ന് ആരോപണം; ഗംഗാജലം തളിച്ച്‌ വേദി ശുദ്ധീകരിച്ച് കോണ്‍ഗ്രസ്

സ്വന്തം ലേഖകൻ മധ്യപ്രദേശ്: ബിജെപി സംഘടിപ്പിച്ച ബോഡിബില്‍ഡിംഗ് മത്സരത്തിന്റെ വേദിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഗംഗാ ജലം ഉപയോഗിച്ച്‌ ശുദ്ധീകരിച്ചു.വനിതാ ബോഡി ബില്‍ഡര്‍മാര്‍ ഹനുമാന്റെ ചിത്രത്തിന് മുന്നിലാണ് പോസ് ചെയ്തതെന്ന് ആരോപിച്ചാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഗംഗാജലം തളിച്ചതും ഹനുമാന്‍ ചാലിസ ആലപിച്ചതും.മധ്യപ്രദേശിലെ രത്‌ലാമിലാണ് സംഭവം. നിത്യ ബ്രഹ്മചാരിയായ ഹനുമാനോടുള്ള അവഹേളനമാണ് വനിതാ ബോഡി ബില്‍ഡര്‍മാര്‍ ചെയ്തതെന്നും കോണ്‍ഗ്രസ് ആരോപിച്ചു. 13-ാമത് മിസ്റ്റര്‍ ജൂനിയര്‍ ബോഡിബില്‍ഡിംഗ് മത്സരം മാര്‍ച്ച്‌ 4, 5 തീയതികളിലായാണ് നടന്നത്.പരിപാടിക്കിടെ വനിതാ ബോഡി ബില്‍ഡര്‍മാര്‍ ഹനുമാന്റെ ചിത്രത്തിന് മുന്നില്‍ പോസ് ചെയ്തു. ഈ […]

ബസ് ഡ്രൈവർക്ക് ശാരീരികാസ്വാസ്ഥ്യം; ഏറ്റുമാനൂർ പാറോലിക്കലിൽ ബസ് ചായക്കടയിലേക്ക് ഇടിച്ച് കയറി ; യാത്രക്കാർ അത്ഭതകരമായി രക്ഷപ്പെട്ടു

സ്വന്തം ലേഖകൻ കോട്ടയം: ഏറ്റുമാനൂർ പാറോലിക്കലിൽ ബസ് ഡ്രൈവർക്ക് ശാരീരികാസ്വാസ്ഥ്യം ഉണ്ടായതിനെത്തുടർന്ന് ബസ് ചായക്കടയിലേക്ക് ഇടിച്ച് കയറി. ബസിലുണ്ടായിരുന്ന ഇരുപതോളം യാത്രക്കാർ അദ്ഭുതകരമായി രക്ഷപ്പെട്ടു. പിറവം – കോട്ടയം റൂട്ടിൽ ഓടുന്ന ജയ് മേരി ബസാണ് അപകടത്തിൽ പെട്ടത്. ചായകട പൂർണമായും തകർന്നു.

ലൈഫ് മിഷന്‍ കോഴക്കേസ് ; മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രൻ ഇഡി ഓഫിസിൽ ഹാജരായി

സ്വന്തം ലേഖകൻ കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തൻ സി എം രവീന്ദ്രൻ എൻഫോഴ്സ്മെന്റ് വിഭാഗത്തിന് മുന്നിൽ ഹാജരായി. കൊച്ചിയിൽ ഇഡി ഓഫീസിലാണ് ഇന്ന് രാവിലെ അദ്ദേഹം എത്തിയത്. ഫെബ്രുവരി 27ന് ഹാജരാകണമെന്നാവശ്യപ്പെട്ട് ഇഡി നോട്ടീസ് നല്‍കിയിരുന്നെങ്കിലും ഔദ്യോഗിക തിരക്കുകള്‍ പറഞ്ഞു രവീന്ദ്രന്‍ ഒഴിഞ്ഞ് മാറിയിരുന്നു. തുടര്‍ന്നാണ് ഇന്ന് വീണ്ടും ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയത്. നിയമസഭ നടക്കുന്നതിനാൽ എത്താനാകില്ലെന്നറിയിച്ച് കഴിഞ്ഞയാഴ്ച സി എം രവീന്ദ്രൻ നോട്ടീസിൽ നിന്ന് ഒഴിഞ്ഞുമാറിയിരുന്നു. ലൈഫ് മിഷൻ അഴിമതി സംബന്ധിച്ച് സിഎം രവീന്ദ്രന് മുന്നറിവോ പങ്കാളിത്തമോ ഉണ്ടോയെന്നാണ് ഇഡി […]

സര്‍ക്കാരുമായി പിണങ്ങി കേരളം വിട്ട കിറ്റെക്‌സിന് തെലങ്കാനയില്‍ തിരിച്ചടി; കൃഷിഭൂമി ഏറ്റെടുക്കുന്നതിൽ കര്‍ഷകരുടെ പ്രതിഷേധം

സ്വന്തം ലേഖകൻ ഹൈദരാബാദ്: തെലങ്കാനയില്‍ കിറ്റെക്‌സിന് തിരിച്ചടി. കൃഷിഭൂമി ഏറ്റെടുക്കുന്നതിൽ കര്‍ഷകരുടെ പ്രതിഷേധം. കഴിഞ്ഞ ദിവസം സര്‍വേ നടപടികള്‍ക്കായി എത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞിരുന്നു. തെലങ്കാനയിലെ വാറങ്കല്‍ ജില്ലയിലെ ഗീസുഗൊണ്ടയിലെ ശയാംപേട്ട് ഹവേലിയിലെ കര്‍ഷകരാണ് എതിര്‍പ്പുമായി രംഗത്ത് വന്നത്. ഏക്കറിന് 50 ലക്ഷം രൂപ വിപണി വിലയുള്ളപ്പോള്‍ തങ്ങള്‍ക്ക് ഏക്കറിന് 10 ലക്ഷം രൂപ മാത്രമാണ് സര്‍ക്കാര്‍ നല്‍കിയതെന്നായിരുന്നു കര്‍ഷകരുടെ ആരോപണം. സംസ്ഥാന സര്‍ക്കാര്‍ റെയ്ഡുകളും പരിശോധനകളുമായി നിരന്തരമായി വേട്ടയാടുന്നുവെന്ന് ആരോപിച്ച് 2021ലാണ് കിറ്റെക്‌സ് കേരള സര്‍ക്കാരുമായുള്ള കരാര്‍ റദ്ദാക്കിയത്. 3,500 കോടി രൂപയുടെ […]

ഗ്യാസ് ചേംബറില്‍ അകപ്പെട്ട അവസ്ഥയിലാണ് കൊച്ചിക്കാർ; കേരളം മാതൃകാ സംസ്ഥാനമെന്നാണ് പറയുന്നത്, ഇവിടെ വ്യവസായ ശാലകള്‍ പോലുമില്ല, എന്നിട്ടാണ് ഈ സ്ഥിതി; രൂക്ഷ വിമര്‍ശനവുമായി കേരള ഹൈക്കോടതി

സ്വന്തം ലേഖകൻ കൊച്ചി: ബ്രഹ്മപുരം മാലിന്യസംസ്കരണ കേന്ദ്രത്തിലെ തീപിടിത്തത്തെത്തുടർന്ന് വിഷപ്പുക വ്യാപിച്ച വിഷയത്തിൽ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി. ഗ്യാസ് ചേംബറില്‍ അകപ്പെട്ട അവസ്ഥയിലാണ് കൊച്ചിക്കാര്‍.കേരളം മാതൃകാ സംസ്ഥാനമെന്നാണ് പറയുന്നത്. ഇവിടെ വ്യവസായ ശാലകള്‍ പോലുമില്ല. എന്നിട്ടാണ് ഈ സ്ഥിതി. ഹൈദരാബാദിലും സെക്കന്തരാബാദിലും വ്യവസായ ശാലകള്‍ ഉണ്ടായിട്ട് പോലും ഈ പ്രശ്നങ്ങളില്ലെന്നും കോടതി വിമര്‍ശിച്ചു. വിഷയത്തില്‍ കൊച്ചി കോര്‍പറേഷന്‍ സെക്രട്ടറിയോട് ഇന്ന് ഉച്ചയ്ക്ക് 1.45 ന് നേരിട്ട് കോടതിയില്‍ ഹാജരാവാന്‍ നിര്‍ദ്ദേശിച്ചു. രേഖകളും ഹാജരാക്കണം. ഓരോ ദിവസവും നിര്‍ണായകമാണ്. ഭാവിയില്‍ ഇത്തരം അപകടങ്ങള്‍ ഉണ്ടാകാതിരിക്കാനാണ് കോടതി […]

സംസ്ഥാനത്ത് ഇന്ന് ( 07/03/2023) സ്വർണവിലയിൽ ഇടിവ്; 160 രൂപ കുറഞ്ഞ് പവന് 41,320 രൂപയിലെത്തി

സ്വന്തം ലേഖകൻ കൊച്ചി: സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. മൂന്ന് ദിവസമായി ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയിൽ തുടർന്ന ശേഷമാണ് ഇന്ന് വിലയിടിഞ്ഞത്. ഗ്രാമിന് 20 രൂപയും പവന് 160 രൂപയും കുറഞ്ഞു. ഗ്രാമിന് 5,165 രൂപയിലും പവന് 41,320 രൂപയിലുമാണ് ചൊവ്വാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 5,185 രൂപയിലും പവന് 41,480 രൂപയിലുമാണ് മൂന്ന് ദിവസം വ്യാപാരം നടന്നത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില മാർച്ച്‌ 1 ന് രേഖപ്പെടുത്തിയ ഗ്രാമിന് 5,160 രൂപയും പവന് 41,280 രൂപയുമാണ്.