video
play-sharp-fill

കോവിഡ് മഹാമാരിയുടെ ഇടവേളയ്ക്ക് ശേഷം സ്‌കൂള്‍ കലോത്സവ വേദി ഉണരുന്നു….! കലോത്സവ നഗരിയില്‍ സൗകര്യങ്ങളും സേവനങ്ങളുമൊരുക്കി വിവിധ വകുപ്പുകള്‍

സ്വന്തം ലേഖിക കോഴിക്കോട്: കോവിഡ് മഹാമാരിയുടെ ഇടവേളയ്ക്ക് ശേഷം സംസ്ഥാന സ്‌കൂള്‍ കലോത്സവ വേദി ഉണരാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രം. കേരള സ്‌കൂള്‍ കലോത്സവത്തിന് ഇത്തവണ കോഴിക്കോട് നഗരം ആതിഥ്യമരുളുമ്പോള്‍ ജില്ലയിലെ വിവിധ വകുപ്പുകള്‍ വിപുലമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ജില്ലാ […]

വീഴ്ച്ച പറ്റി; അനുമതി നൽകിയ സ്ഥലത്തല്ല മോക്ഡ്രിൽ നടത്തിയതെന്ന് കളക്ടർ; എൻഡിആർഎഫ് അനുമതി വാങ്ങാതെയാണ് സ്ഥലം മാറ്റിയത്; രക്ഷാ പ്രവർത്തനം നടത്താൻ വൈകി; വകുപ്പുകൾക്ക് തമ്മിൽ പരസ്പര ധാരണയുണ്ടായിരുന്നില്ല.

പത്തനംതിട്ട വെണ്ണിക്കുളത്ത് നടത്തിയ മോക്ഡ്രിൽ നടത്തിപ്പിലെ വീഴ്ചകള്‍ സമ്മതിച്ച് കളക്ടറുടെ റിപ്പോര്‍ട്ട്; മുഖ്യമന്ത്രിക്കാണ് കളക്ടർ റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. കളക്ടർ അനുമതി നൽകിയത് അമ്പാട്ട്ഭാഗത്ത് മോക്ഡ്രിൽ നടത്താൻ വേണ്ടിയായിരുന്നു. എന്നാല്‍ മോക്ഡ്രിൽ നടന്നത് നാല് കിലോമീറ്റർ മാറി പടുതോട് ഭാഗത്തായിരുന്നു. സ്ഥലം മാറ്റി […]

ഉയര്‍ന്ന പി.എഫ് പെന്‍ഷന് മാര്‍ഗനിര്‍ദേശമായി; കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന നിയമഭേദഗതിക്കു മുമ്പ് അപേക്ഷിച്ചവര്‍ക്ക് മാത്രമേ ശമ്പളത്തിന് ആനുപാതികമായി പെന്‍ഷന്‍; അനുവദിക്കൂവെന്ന വിവാദ വ്യവസ്ഥ സുപ്രീംകോടതി ഭേദഗതി ചെയ്തു

സ്വന്തം ലേഖകൻ ഡല്‍ഹി: സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഉയര്‍ന്ന പെന്‍ഷന്‍ ലഭിക്കുന്നതിനുള്ള വ്യവസ്ഥകള്‍ നിര്‍ണയിച്ച്‌ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇ.പി.എഫ്.ഒ) മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. നവംബര്‍ നാലിന്റെ സുപ്രീംകോടതി വിധിയില്‍ എട്ട് ആഴ്ചക്കകം നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. രാജ്യത്ത് നിലവിലുള്ള […]

പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ രോഗിയുടെ ദുരൂഹ മരണം; തലയ്ക്കടിയേറ്റെന്ന് സ്ഥിരീകരണം; കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും

സ്വന്തം ലേഖകൻ തിരുവനന്തപുരം : പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ കൊല്ലം ശൂരനാട് സ്വദേശി സ്മിതാകുമാരിയുടെ (41) ദുരൂഹ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഇവരുടെ മരണം തലയ്ക്കടിയേറ്റെന്ന് സ്ഥിരീകരിച്ചു. കൊലപാതക സാധ്യത തളളാനാവില്ലെന്നാണ് ഫോറൻസികിന്റെ പ്രാഥമിക വിലയിരുത്തൽ. ജീവനക്കാരെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്. […]

സജി ചെറിയാൻ വീണ്ടും മന്ത്രിയാകും; സാംസ്‌കാരികം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ക്ക് സാധ്യത; സത്യപ്രതിജ്ഞ നിയമസഭാ സമ്മേളനത്തിന് മുന്‍പ് ഉണ്ടായേക്കും.

ഭരണഘടനാ വിരുദ്ധ പരാമര്‍ശം നടത്തിയ സംഭവത്തെ തുടർന്ന് രാജിവച്ച സജി ചെറിയാന്‍ വീണ്ടും മന്ത്രിയാകും.ചില നിയമോപദേശങ്ങള്‍ കൂടി സ്വീകരിച്ച ശേഷമാണ് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് സജി ചെറിയാനെ മന്ത്രിസഭയിലേക്ക് വീണ്ടും എത്തിക്കാന്‍ തീരുമാനമെടുത്തതെന്നാണ് വിവരം. നിയമസഭാ സമ്മേളനത്തിന് മുന്‍പ് സത്യപ്രതിജ്ഞ നടക്കുമെന്നാണ് […]

ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കും; ശരീരഭാരം കുറയ്ക്കുന്നതിനും സഹായകരം; നാരുകളാല്‍ സമ്പന്നമായതിനാല്‍ ദഹനം സുഗമമാക്കും; സെലറിയുടെ ആരോഗ്യഗുണങ്ങള്‍ ഇവയാണ്..!

സ്വന്തം ലേഖിക കോട്ടയം: ആരോഗ്യഗുണങ്ങള്‍ ഏറെയുണ്ട് സെലറിയില്‍. നാരുകളാല്‍ സമ്പന്നമായതിനാല്‍ ദഹനം സുഗമമാക്കും. തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നു. രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ കഴിവുണ്ട്. ശരീരഭാരം കുറയ്‌ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മികച്ച മാര്‍ഗമാണ് സെലറി. ഇതില്‍ മഗ്‌നീഷ്യവും ഏറെയുണ്ട്. ഉറക്കം സുഗമമാക്കാന്‍ […]

12 ലക്ഷം കുടിശ്ശിക തീര്‍ക്കും; കര്‍ഷകന് കൃഷിമന്ത്രിയുടെ ഉറപ്പ്; കൃഷി നിര്‍ത്തരുതെന്നും അപേക്ഷ; ഉടൻ കര്‍ഷകരുടെ യോഗം വിളിക്കുമെന്നും മന്ത്രി

സ്വന്തം ലേഖിക തിരുവനന്തപുരം: ഹോര്‍ട്ടികോര്‍പ്പില്‍ നിന്ന് കുടിശ്ശിക തീര്‍ത്ത് കിട്ടാതായതോടെ കൃഷി ഉപേക്ഷിക്കാനൊരുങ്ങുന്ന വെങ്ങാനൂര്‍ സ്വദേശി ജോര്‍ജിന് ഉറപ്പുമായി കൃഷിമന്ത്രി പി പ്രസാദ്. 12 ലക്ഷം കുടിശ്ശിക ഉടന്‍ നല്‍കുമെന്നാണ് മന്ത്രിയുടെ ഉറപ്പ്. അടുത്ത മാസം പത്തിന് പണം നല്‍കും. കൃഷി […]

മദ്യപിച്ച്‌ വാഹനമോടിച്ചാല്‍ പിടി വിഴും; പ്രശ്നസാധ്യതാ പ്രദേശങ്ങളില്‍ നിരീക്ഷണം ശക്തം; പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി തലസ്ഥാനത്ത് കര്‍ശന സുരക്ഷ ഒരുക്കാന്‍ പൊലീസ്…..!

സ്വന്തം ലേഖിക തിരുവനന്തപുരം: പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരം നഗരത്തില്‍ പഴുതടച്ച സുരക്ഷാ സംവിധാനങ്ങളൊരുക്കാന്‍ തീരുമാനം. ആഘോഷ പരിപാടികള്‍ നടക്കുന്നിടത്ത് കൂടുതല്‍ സേനയെ വിന്യസിച്ച്‌ ത്രിതല സുരക്ഷാ സംവിധാനമാണ് പൊലീസ് ഒരുക്കുന്നത്. കൂടാതെ കഴിഞ്ഞ ആഘോഷങ്ങളില്‍ പ്രശ്നമുണ്ടായിട്ടുള്ള പ്രദേശങ്ങളില്‍ നിരീക്ഷണം ശക്തമാക്കുകയും […]

ടൈറ്റാനിയം ജോലി തട്ടിപ്പ് കേസ്; മുഖ്യപ്രതി ശ്യാംലാല്‍ കസ്റ്റഡിയില്‍; ശ്യാംലാല്‍ രജിസ്റ്റര്‍ ചെയ്ത 14 കേസുകളിലും പ്രതി

സ്വന്തം ലേഖിക തിരുവനന്തപുരം: ടൈറ്റാനിയം ജോലി തട്ടിപ്പ് കേസിലെ പ്രധാന പ്രതി ശ്യാംലാല്‍ കസ്റ്റഡിയില്‍. കേസിന്റെ അന്വേഷണ ചുമതലയുള്ള പ്രത്യേക സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇന്റര്‍വ്യൂ ചെയ്യുന്നതിനായി ഉദ്യോഗാര്‍ത്ഥികളെ ടൈറ്റാനിയത്തില്‍ എത്തിച്ചത് ശ്യാംലാലാണെന്ന് നേരത്തേ കണ്ടെത്തിയിരുന്നു. ടൈറ്റാനിയം ജോലി തട്ടിപ്പുമായി ബന്ധപ്പെട്ട് […]

ചരിത്രത്തിലെ ഏറ്റവും വലിയ തുകയ്ക്ക് കരാർ; ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇനി മുതല്‍ സൗദി ക്ലബ്ബില്‍; പുതുവര്‍ഷ ദിനത്തിൽ കരാര്‍ പ്രാബല്യത്തില്‍ വരും

സ്വന്തം ലേഖിക റിയാദ്: പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ചരിത്രത്തിലെ ഏറ്റവും വലിയ തുകയ്ക്ക് സൗദിയിലെ അല്‍-നസര്‍ ക്ലബ്ബുമായി കരാര്‍ ഒപ്പുവച്ചു. പരസ്യവരുമാനമടക്കം 200 മില്യണ്‍ ഡോളര്‍ (ഏകദേശം 1950 കോടി രൂപ) വാര്‍ഷിക വരുമാനത്തോടെ രണ്ടര വര്‍ഷത്തേക്കാണ് കരാര്‍. […]