രാമലീലക്ക് ശേഷം അരുണ്‍ ഗോപി ദിലീപ് കൂട്ട്‌കെട്ട്; തമന്നയുടെ ആദ്യ മലയാളചിത്രം
രാമലീലയുടെ വിജയത്തിനു ശേഷം അരുണ്‍ ഗോപി-ദിലീപ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന പുതിയ സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നു. ബോളിവുഡ് നടി തമന്ന ഈ ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിക്കുകയാണ്. കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിൽ നടന്ന ചടങ്ങോടെയാണ് സിനിമ ആരംഭിച്ചത്. അജിത്ത് വിനായക ഫിലിംസിന്‍റെ ബാനറിൽ വിനായക അജിത്താണ് ചിത്രം നിർമ്മിക്കുന്നത്. ദിലീപ് ആദ്യ ദീപം തെളിച്ചു. വിനായക അജിത്ത് ആണ് ചിത്രം നിർമ്മിക്കുന്നത്. അരുൺ ഗോപി, സിദ്ദിഖ്, ഉദയകൃഷ്ണൻ എന്നിവർ ചടങ്ങുകൾ പൂർത്തിയാക്കി. ദിലീപും തമന്നയും ആദ്യ ക്ലാപ്പ് നൽകി. വൻ ബഡ്ജറ്റിൽ നിർമ്മിക്കുന്ന ഒരു പാൻ-ഇന്ത്യൻ […]