play-sharp-fill

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ തമിഴ്‌നാട്ടില്‍ നിന്നും എത്തിയ അഹിന്ദുക്കള്‍ പ്രവേശിച്ചെന്ന പേരില്‍ മഹാ പുണ്യാഹം’; ഗുരുവായൂരപ്പനെ അഹിന്ദുക്കള്‍ ദര്‍ശിച്ചതിന് മഹാ പുണ്യാഹമെന്തിനെന്ന് വിമര്‍ശനം

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ തമിഴ്‌നാട്ടില്‍ നിന്നും എത്തിയ അഹിന്ദുക്കള്‍ പ്രവേശിച്ചെന്ന പേരില്‍ മഹാ പുണ്യാഹം നടത്തിയത് വിവാദത്തില്‍. കുട്ടിക്ക് ചോറൂണ് നല്‍കാന്‍ തമിഴ്‌നാട്ടില്‍ നിന്നെത്തിയ സംഘത്തില്‍ അഞ്ച് ക്രിസ്ത്യാനികള്‍ ഉണ്ടായിരുന്നതും ഇവര്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചതുമാണ് മഹാ പുണ്യാഹത്തിന് ഇടയാക്കിയത്. ക്രിസ്ത്യന്‍ സമുദായത്തില്‍ പെട്ടവര്‍ ക്ഷേത്രത്തില്‍ പ്രവേശിച്ച വിവരം ക്ഷേത്ര ജീവനക്കാര്‍ ഉദ്യോഗസ്ഥരെ അറിയിച്ചു. മഹാ പുണ്യാഹം നടത്തണമെന്ന് തന്ത്രി നിര്‍ദ്ദേശിച്ചു. ഇതിനേത്തുടര്‍ന്ന് അഞ്ച് ഓതിക്കന്മാര്‍ ചേര്‍ന്ന് മഹാ പുണ്യാഹം നടത്തി. ക്രിസ്ത്യാനികളായ ഭക്തര്‍ പരസ്പരം പേര് വിളിക്കുന്നത് ക്ഷേത്രം ജീവനക്കാരുടെ ശ്രദ്ധയില്‍ പെട്ടു. ഉച്ച […]

ഇന്ത്യയടക്കം 21 രാജ്യങ്ങളുടെ കരുത്തായ ‘ചിനൂക്കി’ന്‍റെ സേവനം നിർത്തി യുഎസ്

വാഷിങ്ടണ്‍: യുദ്ധഭൂമിയിലെ പടക്കുതിരയായ ‘ചിനൂക്’ ഹെലികോപ്റ്ററുകള്‍ പിന്‍വലിച്ച് അമേരിക്ക. എൻജിൻ തീപിടിത്തങ്ങളുടെ എണ്ണം വർദ്ധിച്ച പശ്ചാത്തലത്തിലാണ് അമേരിക്കൻ സൈന്യത്തിന്‍റെ നടപടി. മുൻകരുതൽ നടപടിയെന്ന നിലയിലാണ് ഇത്തരമൊരു നടപടി സ്വീകരിച്ചതെന്നാണ് ഔദ്യോഗിക വിശദീകരണം. ചിനൂക്കിന്‍റെ എഞ്ചിനിൽ തീപിടിത്തം പതിവാണെങ്കിലും ആളപായമോ പരിക്കോ ഉണ്ടായിട്ടില്ലെന്ന് യുഎസ് സൈന്യം പറയുന്നു. നൂറോളം ഹെലികോപ്റ്ററുകളാണ് അമേരിക്ക പിൻവലിച്ചത്. 70 ഓളം ഹെലികോപ്റ്ററുകൾക്ക് സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടെന്ന സംശയവുമുണ്ട്. ഇതിന്‍റെ പശ്ചാത്തലത്തിലാണ് പിൻമാറ്റ നടപടി. 12 ടൺ വരെ ഭാരം വഹിക്കുന്ന ചിനൂക്കിന്‍റെ അഭാവം യുഎസ് സൈന്യത്തിന് വെല്ലുവിളി ഉയർത്തുമെന്നാണ് വിലയിരുത്തൽ. […]

​ഗോൾഡ്; ഒ.ടി.ടി അവകാശം വിറ്റുപോയത് വൻ തുകയ്ക്ക്

പൃഥ്വിരാജും നയൻതാരയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഗോൾഡ് എന്ന ചിത്രത്തിന്റെ ഒ.ടി.ടി അവകാശം റെക്കോർഡ് തുകയ്ക്ക് വിറ്റുപോയെന്ന് റിപ്പോർട്ടുകൾ. ആമസോൺ പ്രൈം ആണ് ചിത്രത്തിന്‍റെ ഒടിടി പതിപ്പ് സ്വന്തമാക്കിയതെന്നാണ് സൂചന. 30 കോടിയിലധികം രൂപയുടെ പ്രീ-റിലീസ് ബിസിനസ് ചിത്രം നേടിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ നിർമ്മാതാക്കൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. സിനിമയുടെ തമിഴ്, കന്നഡ, ഓവർസീസ് വിതരണാവകാശവും റെക്കോർഡ് തുകയ്ക്കാണ് വിറ്റുപോയിരിക്കുന്നത്. ട്രൂത്ത് ഗ്ലോബൽ ഫിലിംസ് ചിത്രത്തിന്‍റെ ഓവർസീസ് വിതരണം ഏറ്റെടുത്തു. സൂര്യ ടിവിയാണ് ചിത്രത്തിന്‍റെ സാറ്റലൈറ്റ് അവകാശം സ്വന്തമാക്കിയത്.

സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം; കോട്ടയം ഉൾപ്പെടെയുള്ള ജില്ലകളിൽ അതി തീവ്രമഴയ്ക്ക് സാധ്യത; ആറ് ജില്ലകളിൽ യെല്ലോ അ‌ലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. എട്ട് ജില്ലകളിൽ പുതിയ അല‍ര്‍ട്ട് പ്രകാരം ഓറഞ്ചാണ്. മലപ്പുറം, തിരുവനന്തപുരം, കൊല്ലം പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് അതി തീവ്രമഴ മുന്നറിയിപ്പുള്ളത്. മറ്റ് ആറ് ജില്ലകളിൽ യെല്ലോ അലര്‍ട്ടാണ്. അതിശക്തമായ മഴയെ കരുതിരിക്കണം എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. എറണാകുളത്ത് മഴക്ക് നേരിയ ശമനമുണ്ട്. വെള്ളമുയര്‍ന്നതോടെ, പാലക്കാട്‌ മലമ്പുഴ ഡാം തുറന്നു. നാലു ഷട്ടറുകൾ10 സെന്റിമീറ്റർ വീതമാണ് ഉയർത്തിയത്. ജലനിരപ്പ് ക്രമീകരിക്കാനാണ് വെള്ളം ഒഴുക്കിവിടുന്നത്. കൽപ്പാത്തിപ്പുഴ, മുക്കൈപ്പുഴപുഴ, ഭാരതപ്പുഴ തീരത്ത് ഉള്ളവർ ജാഗ്രത […]

പാക് പര്യടനത്തിൽ ഇം​ഗ്ലണ്ടിനെ നയിക്കാൻ മോയിൻ അലി

പാകിസ്ഥാനെതിരായ ടി20 പരമ്പരയിൽ ഇം​ഗ്ലണ്ടിനെ മോയിൻ അലി നയിക്കുമെന്ന് സൂചന. സെപ്റ്റംബർ അവസാനത്തോടെ തുടങ്ങുന്ന ഏഴ് മത്സരങ്ങളുടെ പരമ്പരയിലാണ് ഇം​ഗ്ലീഷ് പടയെ പാകിസ്ഥാൻ വംശജനായ അലി നയിക്കാനൊരുങ്ങുന്നത്. സെപ്റ്റംബർ 20നാണ് ഇംഗ്ലണ്ടിന്‍റെ പാകിസ്താൻ പര്യടനം ആരംഭിക്കുന്നത്. 17 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇംഗ്ലണ്ട് പാകിസ്താനിൽ പര്യടനം നടത്തുന്നത്. പരിമിത ഓവർ ക്രിക്കറ്റിലെ സ്ഥിരം ക്യാപ്റ്റനായ ജോസ് ബട്ലർ കളിക്കില്ല. പരുക്കിനെത്തുടർന്നാണ് ബട്ലർ പുറത്തിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് മുമ്പ് നിരവധി മത്സരങ്ങളിൽ ഇംഗ്ലണ്ടിനെ നയിച്ചിട്ടുള്ള അലിക്ക് അവസരം ലഭിക്കുന്നത്. 2014ലാണ് അലി ഇംഗ്ലണ്ടിനായി അരങ്ങേറ്റം കുറിച്ചത്. […]

2022 എംജി ഗ്ലോസ്റ്റർ ഇന്ത്യയിൽ ലോഞ്ച് ചെയ്തു

ഗ്ലോസ്റ്റർ എസ്യുവിയുടെ പുതുക്കിയ പതിപ്പ് എംജി മോട്ടോർ ഇന്ത്യ ബുധനാഴ്ച പുറത്തിറക്കി. 2022 എംജി ഗ്ലോസ്റ്റർ എസ്യുവിയുടെ വില 31.99 ലക്ഷം രൂപയാണ് (എക്സ്-ഷോറൂം, ഡൽഹി). എസ് യുവിയുടെ വില 40.77 ലക്ഷം രൂപ വരെ (എക്സ്-ഷോറൂം) ഉയരും. പുതിയ ഗ്ലോസ്റ്റർ എസ്യുവിയുടെ ബാഹ്യഭാഗത്ത് കാര്യമായ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. എന്നിരുന്നാലും, ചില ചെറിയ മാറ്റങ്ങൾ ഉണ്ട്. ആറ്, ഏഴ് സീറ്റർ ഓപ്ഷനുകളിൽ ലഭ്യമാകുന്ന ഈ എസ് യുവി സൂപ്പർ, ഷാർപ്പ്, സാവി എന്നിങ്ങനെ മൂന്ന് വ്യത്യസ്ത ട്രിമ്മുകളിൽ ലഭ്യമാണ്.

നായ കുറുകെ ചാടി; ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു

കോഴിക്കോട്: നായ കുറുകെ ചാടിയതിനെത്തുടര്‍ന്ന് ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. കോഴിക്കോട് തൊണ്ടയാടാണ് സംഭവം. പൊറ്റമ്മല്‍ സ്വദേശി കനകന്‍ ആണ് മരിച്ചത്. ഇന്നു രാവിലെയായിരുന്നു അപകടമുണ്ടായത്. തൊണ്ടയാട് ബൈപ്പാസില്‍ വെച്ച് നായ ഓട്ടോയ്ക്ക് കുറുകെ ചാടുകയായിരുന്നു. ഇതേത്തുടര്‍ന്ന് സഡന്‍ ബ്രേക്കിട്ടപ്പോള്‍ ഓട്ടോ മറിഞ്ഞ് കനകന് പരിക്കേല്‍ക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കനകനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കെഎസ്ആർടിസി ജീവനക്കാരുടെ കണ്ണീര് കാണാതെ നീതിപീഠവും; പിലാത്തോസിനെ പോലെ കൈകഴുകി പിണറായി; സർക്കാർ 103 കോടി രൂപ നൽകണമെന്ന സിം​ഗിൾ ബെഞ്ച് വിധിക്ക് ഡിവിഷൻ ബെഞ്ചിന്റെ സ്റ്റേ

തിരുവനന്തപുരം: കെഎസ്ആർടിസിക്ക് ശമ്പള വിതരണത്തിന് 103 കോടി രൂപ സർക്കാർ നൽകണമെന്ന സിംഗിൾ ബഞ്ച് ഉത്തരവ് ഡിവിഷൻ ബഞ്ച് സ്റ്റേ ചെയ്തു. സർക്കാർ നൽകിയ അപ്പീലിലാണ് നടപടി. സെപ്റ്റംബർ ഒന്നിന് മുൻപ് 103 കോടി രൂപ അനുവദിക്കണം എന്നായിരുന്നു സിംഗിൾ ബെഞ്ച് ഉത്തരവ്. ജസ്റ്റിസുമാരായ എ.കെ. ജയശങ്കരൻ നമ്പ്യാർ, സി.പി. മുഹമ്മദ് നിയാസ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് അപ്പീൽ പരിഗണിച്ചത്. ജീവനക്കാർക്ക് ശമ്പളവും, ഉത്സവ ബത്തയും നൽകുന്നതിന് 103 കോടി രൂപ കെഎസ്ആർടിസിക്ക് അനുവദിക്കണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസമാണ് […]

ആർഭാട ജീവിതം നയിക്കാനായി ഹണിട്രാപ്പ്; ഇരിങ്ങാലക്കുടയിലെ വ്യവസായിയെ വീഴ്ത്തിയത് രണ്ടാഴ്ച കൊണ്ട്; ദമ്പതികളുടെ കെണിയിൽപ്പെട്ടതിൽ ഏറെയും 25 വയസിൽ താഴെ പ്രായമുള്ളവർ; ഹണിട്രാപ്പ് കേസിൽ ദേവുവും ഗോകുലും പിടിയിലായപ്പോള്‍ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

പാലക്കാട്: പാലക്കാട് ഇരിങ്ങാലക്കുട സ്വദേശിയായ വ്യവസായിയെ ഹണിട്രാപ്പിൽപ്പെടുത്തിയ കേസിൽ കൂടുതൽ പ്രതികളുണ്ടെന്ന സൂചന നൽകി പൊലീസ്. ഹണിട്രാപ്പിൽ സഹായിച്ചവരെ തേടിയാണ് പൊലീസ് അന്വേഷണം. പ്രതികളുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകളും പൊലീസ് വിശദമായി പരിശോധിക്കുന്നുണ്ട്. ദേവു-ഗോകുൽ ദമ്പതികൾക്ക് അരലക്ഷത്തിലേറെ ഇൻസ്റ്റഗ്രാം ഫോളേവേഴ്സ് ഉണ്ട്. മലയാളികളുടെ ഇഷ്ടഗാനങ്ങളുടെ അകമ്പടിയോടെയാണ് ഇൻസ്റ്റഗ്രാമില്‍ ദേവു-ഗോകുൽ ദമ്പതികളുടെ റീൽസുകൾ എത്തിയിരുന്നത്. ഓരോ പോസ്റ്റിനും ഭേദപ്പെട്ട സ്വീകര്യത ലഭിച്ചിരുന്നു. പക്ഷേ, അറസ്റ്റ് വാർത്ത വന്നതോടെ, കഥമാറി. റീൽസിന് താഴെ അധിക്ഷേപ കമന്റുകളണ് ഇപ്പോൾ വരുന്നത്. ആർഭാട ജീവിതമായിരുന്നു ദേവു-ഗോകുൽ ദമ്പതികളുടേത് രീതി. ഇത് […]

കാക്കി യൂണിഫോം പൊലീസിന് മാത്രമാക്കണം; ഫയർഫോഴ്സ്, വനം, എക്സൈസ്, ജയിൽ എന്നീ സേന വിഭാഗങ്ങൾക്കും ഹെൽത്ത് ഇൻസ്പെകടർമാർ, സ്റ്റുഡന്റ് പൊലീസ് കേഡറ്റ് അധ്യാപകർ എന്നിവരുടേയും കാക്കി യൂണിഫോം മാറ്റണമെന്ന് ഡിജിപി

തിരുവനന്തപുരം: കാക്കി യൂണിഫോം പൊലീസിന് മാത്രമാക്കണമെന്ന് ഡിജിപി സർക്കാരിനോട് ആവശ്യപ്പെട്ടു. ആശയക്കുഴപ്പം ഒഴിവാക്കാനാണിതെന്നാണ് നൽകിയ വിശീദകരണം. ഫയർഫോഴ്സ്, വനം, എക്സൈസ്, ജയിൽ എന്നീ സേന വിഭാഗങ്ങൾക്കും ഹെൽത്ത് ഇൻസ്പെകടർമാർ, സ്റ്റുഡ് പൊലീസ് കേഡറ്റ് അധ്യാപകർ എന്നിവരുടേയും കാക്കി യൂണിഫോം മാറ്റണമെന്ന് പൊലീസ് മേധാവി, സർക്കാരിനോട് ആവശ്യപ്പെട്ടു. എഡിജിപിമാരുടെ യോഗത്തിലാണ് കാക്കി പൊലീസിന് മാത്രമാക്കി പരിമിതിപ്പെടുത്തണമെന്ന നിർദ്ദേശം ഉയർന്നത്. കേരള പൊലീസ് ആക്ട് പ്രകാരം ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ഒരു പൊലീസ് ഉദ്യോഗസ്ഥനല്ലാതെ മറ്റാർക്കും കാക്കി യൂണിഫോം ധരിക്കാൻ പാടില്ലെന്ന് നിർക്ഷർച്ചിരിക്കെയാണ് മറ്റ് സേന വിഭാഗങ്ങളും യൂണിഫോം […]