play-sharp-fill

കോമൺവെൽത്ത് ഗെയിംസ് ; ടേബിൾ‌ ടെന്നിസിൽ ഇന്ത്യൻ‌ പുരുഷ ടീം സെമിയിൽ

ബർമിങ്ങാം: കോമൺവെൽത്ത് ഗെയിംസ് ടേബിൾ ടെന്നീസിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ സജീവമാക്കി പുരുഷ ടീം സെമിഫൈനലിൽ പ്രവേശിച്ചു. നിലവിലെ ചാമ്പ്യൻമാരായ ഇന്ത്യ ടീം ഇനത്തിൽ ബംഗ്ലാദേശിനെ (3-0) തോൽപ്പിച്ച് സെമിയിലെത്തി. സിംഗിൾസിൽ ശരത് കമാലും, ജി സത്യനും ഡബിൾസിൽ ഹർമീത് ദേശായിയും സത്യനും അനായാസം വിജയിച്ചു. ഇന്ന് നടക്കുന്ന സെമി ഫൈനലിൽ നൈജീരിയയുമായി ഏറ്റുമുട്ടും. ബോക്സിംഗ് ലോക ചാമ്പ്യൻ നിഖാത് സരീൻ, ഒളിമ്പിക് വെങ്കല മെഡൽ ജേതാവ് ലവ്ലിന ബോർഗോഹെയ്ൻ എന്നിവർ ക്വാർട്ടറിലേക്ക് മുന്നേറി. പുരുഷ വിഭാഗത്തിൽ ശിവ ഥാപ്പ പ്രീക്വാർട്ടറിൽ പുറത്തായി. മിക്സഡ് […]

പ്രഥമ ദേശീയ ഗോത്രഭാഷാ ചലച്ചിത്രോത്സവം ; അട്ടപ്പാടിയിൽ കൊടിയുയർന്നു

അട്ടപ്പാടി: പ്രഥമ ദേശീയ ഗോത്രഭാഷാ ചലച്ചിത്ര മേളയ്ക്ക് അട്ടപ്പാടിയിൽ കൊടിയുയർന്നു. ദേശീയ ചലച്ചിത്ര അവാർഡ് ജേതാവ് നഞ്ചിയമ്മ ത്രിദിന മേളയുടെ കൊടി ഉയർത്തി. ക്യാമ്പ് സെന്‍ററിൽ നടന്ന ചടങ്ങിൽ വടികിയമ്മ, വെള്ളമ്മ, വിജീഷ് മണി, കുപ്പുസാമി, ഈശ്വരൻ, മുരുകേഷ്, ചന്ദ്രൻ മാരി, ഷറഫുദ്ദീൻ, കാളിസ്വാമി, അഖിലേഷ്, കൈലാഷ്, രാമദാസ്, ബാലൻ എന്നിവർ പങ്കെടുത്തു. ലോക ട്രൈബൽ ദിനത്തോടനുബന്ധിച്ച് ഓഗസ്റ്റ് 7, 8, 9 തീയതികളിൽ ദേശീയ ഗോത്ര ഭാഷാ ചലച്ചിത്ര മേള നടക്കും. ഇന്ത്യയിലെ വിവിധ ഗോത്രഭാഷകളിലുള്ള സിനിമകൾ മേളയിൽ പ്രദർശിപ്പിക്കും. ആദിവാസി ഭാഷാ […]

കിഴക്കൻ നേപ്പാളില്‍ ഭൂചലനം; ആളപായമില്ല

നേപ്പാൾ: കിഴക്കൻ നേപ്പാളിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 6 തീവ്രത രേഖപ്പെടുത്തി. നേപ്പാളിലെ ഖോട്ടാങ് ജില്ലയിലാണ് ഭൂചലനമുണ്ടായത്. ആളപായമോ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. കാഠ്മണ്ഡുവിൽ നിന്ന് 450 കിലോമീറ്റർ അകലെയാണ് ഖോട്ടാങ് സ്ഥിതി ചെയ്യുന്നത്. ഞായറാഴ്ച രാത്രി 8.13 ഓടെയാണ് മാർട്ടിൻ ബിർട്ടയിൽ ഭൂചലനം ഉണ്ടായതെന്ന് നാഷണൽ സീസ്മോളജി ആൻഡ് റിസർച്ച് സെന്‍റർ അറിയിച്ചു. കാഠ്മണ്ഡു താഴ്വരയിലും കിഴക്കൻ നേപ്പാളിലെ മൊറാങ്, ജാപ്പ, സൻസാരി, സപ്താരി, തപ്ലെജംഗ് ജില്ലകളിലും ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു. 2015 ഏപ്രിലിൽ നേപ്പാളിൽ റിക്ടർ സ്കെയിലിൽ […]

തിരുവല്ല വെണ്ണിക്കുളം കല്ലുപാലത്ത് കാർ തോട്ടിലേയ്ക്കു മറിഞ്ഞ് മൂന്നു പേർ മരിച്ചു

സ്വന്തം ലേഖിക തിരുവല്ല: വെണ്ണിക്കുളം കല്ലുപാലത്ത് കാർ തോട്ടിലേയ്ക്കു മറിഞ്ഞ് മൂന്നു പേർ മരിച്ചു. സ്വകാര്യ ബസിനു സൈഡ് നൽകുന്നതിനിടെ കാർ തോട്ടിലേയ്ക്കു മറിഞ്ഞാണ് അപകടം. കാാറിനുള്ളിൽ ഒരു കുട്ടിയുണ്ടെന്ന സംശയത്തെ തുടർന്നു പ്രദേശത്ത് നാട്ടുകാർ തിരച്ചിൽ നടത്തുന്നുണ്ട്. അച്ചൻകോവിലാറ്റിലും നാട്ടുകാരുടെ നേതൃത്വത്തിൽ തിരച്ചിലാരംഭിച്ചിട്ടുണ്ട് . രണ്ടു സ്ത്രീകളും ഒരു യുവാവുമാണ് കാറിലുണ്ടായിരുന്നത്. ഇവർ മൂന്നു പേരും മരിച്ചതായാണ് ലഭിക്കുന്ന വിവരം

ഗാന്ധിജിയെ ഗുസ്തിക്കാരനാക്കിയ വീഡിയോ ഗെയിം നിരോധിക്കണമെന്ന് ആവശ്യം

മഹാത്മാ ഗാന്ധിയെ ഗുസ്തിക്കാരനായി ചിത്രീകരിക്കുന്ന ലൈവ് സ്ട്രീം വീഡിയോ ഗെയിം വിവാദമാകുന്നു. വേൾഡ് റെസ്ലിംഗ് എന്‍റർടെയ്ൻമെന്‍റ് (ഡബ്ല്യുഡബ്ല്യുഇ) ചാമ്പ്യൻഷിപ്പിലെ നിലവിലെ ലോക ചാമ്പ്യൻ റോമൻ റെയിൻസുമായി ഗാന്ധിജി മത്സരിക്കുന്ന രീതിയിലാണിത്. ഗോദയ്ക്കു മുകളില്‍ ഉയരത്തില്‍ കെട്ടിയിട്ടിരിക്കുന്ന പെട്ടി എടുക്കുന്നതിനുള്ള ലാഡര്‍ മാച്ച് എന്ന വിഭാഗത്തിലെ മത്സരമാണു ചിത്രീകരിച്ചിരിക്കുന്നത്. ഗാന്ധിജിയെ ഒരു തോർത്തും മേൽ മുണ്ടും ധരിച്ച രീതിയിലാണ് കാണിച്ചിരിക്കുന്നത്. ഗാന്ധിജിയെ എതിരാളി ആക്രമിക്കുകയും വേട്ടയാടുകയും ചെയ്യുന്നതായി ഇത് ചിത്രീകരിക്കുന്നു. ഗോദയിലെ ഒരു വലിയ ഏണി ഉപയോഗിച്ചുള്ള പോരാട്ടം ഉൾപ്പെടെ ഏകദേശം ഒന്നര മണിക്കൂർ സ്ട്രീമിംഗ് […]

ചെസ് ഒളിമ്പ്യാഡിന്റെ നാലാം റൗണ്ട് മത്സരങ്ങൾ ഇന്ന്

മഹാബലിപുരം: ചെസ്സ് ഒളിമ്പ്യാഡിന്‍റെ നാലാം റൗണ്ട് ഇന്ന് തമിഴ്നാട്ടിലെ മഹാബലിപുരത്ത് നടക്കും. ഉച്ചകഴിഞ്ഞ് മൂന്ന് മണി മുതലാണ് മത്സരങ്ങൾ നടക്കുക. ഇന്ത്യയിലെ ആറ് ടീമുകളും ഇന്ന് കളിക്കും. ഓപ്പൺ വിഭാഗത്തിൽ ഫ്രാൻസ്, ഇറ്റലി, സ്പെയിൻ എന്നിവരാണ് എതിരാളികള്‍. ഹംഗറി, എസ്റ്റോണിയ, ജോർജിയ എന്നീ ടീമുകളെയാണ് വനിതാ ടീം നേരിടുക. ഈ ഒളിമ്പ്യാഡിൽ ഇന്നലെയാണ് ഇന്ത്യ ആദ്യ തോൽവി ഏറ്റുവാങ്ങിയത്. വനിതാ സി ടീമിലെ സാഹിതി വർഷിണി ഓസ്ട്രിയയോട് തോറ്റു. ആറ് ടീമുകളിൽ 16 പേർ വിജയിച്ചപ്പോൾ ഒമ്പത് പേർ സമനില വഴങ്ങി. ഓപ്പൺ വിഭാഗത്തിൽ […]

9 ദിവസമായി കോവിഡ് അണുബാധകളില്ല ; മക്കാവു നഗരം വീണ്ടും തുറക്കുന്നു

മക്കാവു: ചൊവ്വാഴ്ച മുതൽ മക്കാവു പൊതു സൗകര്യങ്ങളും വിനോദ സൗകര്യങ്ങളും വീണ്ടും തുറക്കുകയും റെസ്റ്റോറന്‍റുകളിൽ ഡൈനിംഗ്-ഇൻ അനുവദിക്കുകയും ചെയ്യുമെന്ന് അധികൃതർ. ലോകത്തിലെ ഏറ്റവും വലിയ ചൂതാട്ട കേന്ദ്രം തുടർച്ചയായ ഒൻപത് ദിവസത്തേക്ക് കോവിഡ് -19 കേസുകൾ കണ്ടെത്തിയിട്ടില്ലാത്തതിനാൽ സാധാരണ നിലയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നുവെന്ന് അധികൃതർ പറഞ്ഞു. ബ്യൂട്ടി സലൂണുകൾ, ഫിറ്റ്നസ് സെന്‍ററുകൾ, ബാറുകൾ എന്നിവയുടേയോം പ്രവർത്തനം പുനരാരംഭിക്കാൻ അനുവദിക്കുമെന്ന് സർക്കാർ തിങ്കളാഴ്ച പ്രസ്താവനയിൽ അറിയിച്ചു. പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കണമെന്നും, മിക്ക വേദികളിലും പ്രവേശിക്കാൻ മൂന്ന് ദിവസത്തിനുള്ളിൽ കൊറോണ വൈറസ് ടെസ്റ്റ് നെഗറ്റീവ് കാണിക്കണമെന്നും ആരോഗ്യ […]

ടെറസിലെ കൃഷിയില്‍ നാട്ടുകാരന് സംശയം; പൊലീസ് പരിശോധനയില്‍ കൃഷി കഞ്ചാവെന്ന് ഉറപ്പിച്ചു; ഇരുപത്തിരണ്ടുകാരന്‍ അറസ്റ്റിൽ

സ്വന്തം ലേഖിക കാസര്‍കോട്: വാടകവീടീന്‍റെ ടെറസില്‍ കഞ്ചാവ് കൃഷി നടത്തിയ ഇരുപത്തിരണ്ടുകാരന്‍ അറസ്റ്റിൽ. ടെറസിലെ ചെടി കണ്ട് സംശയം തോന്നിയ നാട്ടുകാരന്‍ അറിയിച്ചതിനെ തുട‍ര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവാണെന്ന് തിരിച്ചറിഞ്ഞതും മംഗളുരുവിലെ വിദ്യാര്‍ഥി നജീബ് മഹ്ഫൂസ് (22) അറസ്റ്റിലായതും. കാസര്‍കോട് കുമ്പള കിദൂരില്‍ വാടക വീട്ടിലാണ് നജീബ് മഹ്ഫൂസ് താമസിക്കുന്നത്. മംഗളൂരുവില്‍ വിദ്യാര്‍ത്ഥിയാണ് ഇയാള്‍. വാടക വീട്ടിലാണെങ്കിലും ടെറസിന് മുകളില്‍ അല്‍പ്പം കൃഷിയൊക്കയുണ്ട് നജീബിന്. ടെറസിന് മുകളിലെ കൃഷി കണ്ട ആരോ ഒരാള്‍ക്ക് സംശയം തോന്നി. ഇത് കഞ്ചാവല്ലേ. സംശയം വര്‍ധിച്ചതോടെ അയാള്‍ […]

ബിന്‍ ലാദന്റെ കുടുംബത്തില്‍ നിന്ന് സംഭാവന സ്വീകരിച്ച് ചാള്‍സ് രാജകുമാരന്റെ ചാരിറ്റി

ചാൾസ് രാജകുമാരൻ സ്ഥാപിച്ച ചാരിറ്റബിൾ ഫണ്ട് (പിഡബ്ല്യുസിഎഫ്) കൊല്ലപ്പെട്ട അൽ ഖ്വയ്ദ നേതാവ് ഒസാമ ബിൻ ലാദന്‍റെ കുടുംബത്തിൽ നിന്ന് സംഭാവന സ്വീകരിച്ചതായി റിപ്പോർട്ട്. ചാൾസ് രാജകുമാരൻ ലണ്ടനിൽ അൽ-ഖ്വയ്ദ സ്ഥാപകന്‍റെ അർദ്ധ സഹോദരൻ ബക്കറുമായി കൂടിക്കാഴ്ച നടത്തുകയും 1 മില്യണ്‍ ബ്രിട്ടീഷ് പൗണ്ട് കൈപ്പറ്റുകയും ചെയ്തെന്നാണ് റിപ്പോർട്ട്. എന്നാൽ രാജകുടുംബത്തിലെ പല ഉപദേഷ്ടാക്കളും പണം തിരികെ നൽകാൻ ആവശ്യപ്പെട്ടതായി റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, ഇക്കാര്യത്തിൽ രാജകുമാരന് വ്യക്തിപരമായി പങ്കുണ്ടെന്ന റിപ്പോർട്ടുകൾ രാജകുമാരന്‍റെ ഓഫീസ് നിഷേധിച്ചു. ചാരിറ്റിയുടെ ട്രസ്റ്റിമാർ മാത്രമാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കുന്നത്. വിഷയം […]

കുളിമുറിയില്‍ കയറിയ സ്ത്രീ ക്യാമറ കണ്ട് ബഹളം വെച്ചു; ബഹളത്തിനിടെ ഫോണ്‍ എടുക്കാന്‍ വന്ന യുവാവിനെ ആളുകള്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു; റിജേഷ് പിടിയിലായതോടെ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ….!

സ്വന്തം ലേഖിക കോഴിക്കോട്: സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനായി കുളിമുറിയില്‍ മൊബൈല്‍ ഫോണ്‍ ക്യാമറ സ്ഥാപിച്ച യുവാവ് പിടിയില്‍. ഉണ്ണികുളം കരുമല മഠത്തില്‍ റിജേഷിനെയാണ് (31) പൊലീസ് പിടികൂടിയത്. കുളിമുറിയില്‍ കയറിയ സ്ത്രീ ക്യാമറ കണ്ട് പേടിച്ച്‌ ബഹളം വെക്കുകയായിരുന്നു. ബഹളത്തിനിടെ ഫോണ്‍ എടുക്കാന്‍ വന്ന യുവാവിനെ ആളുകള്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. ഫോണ്‍ സൈബര്‍ സെല്ലിന്റെ പരിശോധനക്ക് അയച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.