play-sharp-fill

മങ്കിപോക്സ് ലക്ഷണങ്ങളോടെ മരിച്ച യുവാവിന്റെ സമ്പര്‍ക്കപട്ടികയില്‍ 15 പേര്‍

തൃശൂർ: മങ്കിപോക്സ് ലക്ഷണങ്ങളോടെ മരിച്ച യുവാവിന്‍റെ സമ്പർക്കപ്പട്ടികയിലുള്ള 15 പേരെ നിരീക്ഷണത്തിലാക്കി. വിമാനത്താവളത്തിൽ നിന്ന് കൊണ്ടുവന്ന നാല് സുഹൃത്തുക്കൾ, കുടുംബാംഗങ്ങൾ, ആരോഗ്യ പ്രവർത്തകർ എന്നിവർ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെടുന്നു. നാട്ടിലെത്തിയ യുവാവ് പന്ത് കളിക്കാൻ പോയിരുന്നു. പരിശോധനാഫലം അനുസരിച്ച് ഇയാളോടൊപ്പമുണ്ടായിരുന്നവരെ നിരീക്ഷണത്തിൽ പാർപ്പിക്കും. ആലപ്പുഴ വൈറോളജി ലാബിൽ നടത്തിയ പരിശോധനാഫലം ഇന്ന് ഉച്ചയോടെ ലഭിക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. യുവാവിന് വിദേശത്ത് മങ്കിപോക്സ് ബാധിച്ചതായി കണ്ടെത്തിയതായി ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞിരുന്നു. ചാവക്കാട് കുറിഞ്ഞിയൂർ സ്വദേശി (22) ആണ് മരിച്ചത്. യു.എ.ഇയിൽ നിന്നെത്തിയ യുവാവിനെ […]

തിരുവല്ല വെണ്ണിക്കുളത്തെ അപകടം; മറ്റൊരു വാഹനത്തെ മറികടക്കവേ നിയന്ത്രണം നഷ്ടമായ കാര്‍ ആറ്റിലേക്ക് വീണു; വെള്ളക്കെട്ടില്‍ വീണ കാറില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിയാതെ അച്ചനും മക്കളും; നാടിനെ കണ്ണീരിലാഴ്ത്തി കുമളി സ്വദേശികളുടെ മരണം

തിരുവല്ല : തിരുവല്ല വെണ്ണിക്കുളത്ത് നിയന്ത്രണം നഷ്‌പ്പെട്ട കാര്‍ ആറ്റിലേക്ക് വീണ് പിതാവും രണ്ട് മക്കളും മരിച്ച സംഭവം. കുട്ടികളെ കോളജില്‍ വിടാന്‍ വേണ്ടി വന്നപ്പോഴാണ് അപകടം സംഭവിക്കുന്നത്. മറ്റൊരു വാഹനത്തെ മറികടക്കവേ നിയന്ത്രണം നഷ്ടമായ കാര്‍ ആറ്റിലേക്ക് വീഴുകയായിരുന്നു. പുറമറ്റം വെണ്ണിക്കുളം റോഡില്‍ കല്ലുപാലം പെട്രോള്‍ പമ്പിന് സമീപം തോട്ടിലേക്ക് ആണ് ആള്‍ട്ടോ കാര്‍ മറിഞ്ഞത്. കുമളി ചക്കുപാലം വരയന്നൂര്‍ വീട്ടില്‍ ചാണ്ടി മാത്യു , മക്കളായ ഫേബാ വി ചാണ്ടി , ബ്ലസി ചാണ്ടി വി എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ […]

വിജയം തുടരാൻ ഇന്ത്യ, രണ്ടാം ട്വന്റി20 ഇന്ന്

ബാസ്റ്റെയർ (സെന്റ് കിറ്റ്സ് ആൻഡ് നെവിസ്): വെസ്റ്റ് ഇൻഡീസിനെതിരെ സമഗ്രാധിപത്യം തുടരാൻ ഇന്ത്യ ഇന്ന് രണ്ടാം ടി20 മത്സരത്തിനിറങ്ങും. ക്യാപ്റ്റൻ രോഹിത് ശർമയുടെയും ഫിനിഷർ ദിനേഷ് കാർത്തികിന്‍റെയും മികച്ച ബാറ്റിങിന്‍റെയും സ്പിന്നിന്‍റെയും മികവിൽ അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ 68 റൺസിന് വിജയിച്ചു. ഇന്ത്യൻ സമയം രാത്രി 8 മണിക്കാണ് മത്സരം ആരംഭിക്കുക. ഡിഡി സ്പോർട്സിലും ഫാൻകോഡ് ആപ്പിലും തത്സമയം കാണാൻ കഴിയും. ടി 20 ലോകകപ്പിനുള്ള തയ്യാറെടുപ്പുകൾക്ക് മുന്നോടിയായി ഇന്ത്യ ബാറ്റിംഗ് ലൈനപ്പിൽ പരീക്ഷണം തുടരുമോ എന്നറിയാൻ ആരാധകർ ആകാംക്ഷയോടെ […]

വധഭീഷണി; സൽമാൻ ഖാന് തോക്കിന് ലൈസൻസ് ലഭിച്ചു

മുംബൈ: നടൻ സൽമാൻ ഖാന് തോക്ക് ഉപയോഗിക്കാൻ ലൈസൻസ് ലഭിച്ചു. മുംബൈ പൊലീസാണ് സൂപ്പർ സ്റ്റാറിന് തോക്ക് ലൈസൻസ് നൽകിയത്. അജ്ഞാതരുടെ വധഭീഷണിയെ തുടർന്ന് ജൂലൈ 22നാണ് സൽമാൻ പോലീസ് കമ്മീഷണർ വിവേക് ഫൻസാൽക്കറെ കണ്ട് ലൈസൻസിന് അപേക്ഷ നൽകിയത്. സൽമാന്‍റെ അപേക്ഷ ലഭിച്ചയുടൻ താരം താമസിക്കുന്ന സോൺ 9 ന്‍റെ ചുമതലയുള്ള ഡിസിപിക്ക് കൈമാറി. അദ്ദേഹത്തിന്‍റെ നിർദ്ദേശ പ്രകാരമാണ് സൽമാൻ ഖാന് തോക്ക് ലൈസൻസ് അനുവദിച്ചത്. തോക്ക് കൈവശം വയ്ക്കാനുള്ള അനുമതിയാണ് നൽകിയിരിക്കുന്നത്. എന്നാൽ ഏത് തോക്കാണ് താരത്തിന് വാങ്ങാൻ കഴിയുകയെന്ന് വ്യക്തമല്ല. […]

‘രാഷ്ട്രീയ വിയോജിപ്പുകൾ രാഷ്ട്രീയമായി പരിഹരിക്കുക’ ; പാപ്പൻ വിവാദത്തിൽ മാലാ പാർവതി

സുരേഷ് ഗോപി-ജോഷി ചിത്രം ‘പാപ്പൻ’ ഒരു രാഷ്ട്രീയ ചിത്രമാണെന്ന അഭ്യൂഹങ്ങൾക്കെതിരെ നടി മാലാ പാർവതി രംഗത്ത്. പാപ്പന്‍റെ പോസ്റ്റർ നടി സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തതിന് പിന്നാലെ നിരവധി മോശം കമന്‍റുകളാണ് ഉയർന്നത്. ഇതിന് പിന്നാലെയാണ് പ്രതികരണവുമായി ഇവർ രംഗത്തെത്തിയത്. രാഷ്ട്രീയ എതിർപ്പുകൾ രാഷ്ട്രീയമായി പരിഹരിക്കണമെന്നും ഇത്തരം പരാമർശങ്ങൾ ഒഴിവാക്കണമെന്നും അവർ ഫേസ്ബുക്ക് പോസ്റ്റിൽ അഭ്യർത്ഥിച്ചു. “ബഹുമാന്യരായ സുഹൃത്തുക്കളെ, ഒരു അഭ്യർത്ഥനയുണ്ട്. ‘പാപ്പൻ’ എന്ന ചിത്രത്തിന്‍റെ പോസ്റ്റർ ഷെയർ ചെയ്ത ഉടൻ തന്നെ പോസ്റ്ററിന് താഴെ ചില മോശം കമന്‍റുകൾ കണ്ടു. ദയവായി അത് […]

കനത്ത മഴമൂലം ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണം; കെ.സുധാകരന്‍

  സ്വന്തം ലേഖിക തിരുവനന്തപുരം :സംസ്ഥാനത്ത് കനത്ത മഴമൂലം ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കയ്യ് മെയ് മറന്ന് മുന്നിട്ടിറങ്ങണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. ഈ ആപത്ഘട്ടത്തില്‍ സഹജീവി സഹാനുഭൂതിയില്‍ നിറഞ്ഞ് ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകനും കര്‍മനിരതനാകണമെന്ന് അദ്ദേഹം പറഞ്ഞു. ദുരിതമുഖത്ത് കര്‍മനിരതരായി പ്രവര്‍ത്തിച്ച വലിയ പാരമ്പര്യമാണ് കോണ്‍ഗ്രസിനുള്ളത്. ഗാന്ധിജിയില്‍ നിന്നു നാം സ്വായത്തമാക്കിയ അമൂല്യമായ പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കേണ്ട അവസരമാണിത്.മനുഷ്യത്വം മാത്രം മുന്നില്‍ കണ്ടുകൊണ്ടുവേണം സേവനരംഗത്തേക്ക് ഇറങ്ങേണ്ടതെന്നും ജാതിയോ മതമോ രാഷ്ട്രീയമോ ഒരു പ്രതിബന്ധവും സൃഷ്ടിക്കാന്‍ പാടുള്ളതല്ലെന്നും സുധാകരന്‍ പറഞ്ഞു.   ഡിസിസി […]

‘എര്‍ദോഗന്‍ സമാധാനത്തിനുള്ള ഒരു നൊബേല്‍ സമ്മാനം അര്‍ഹിക്കുന്നു’; മുന്‍ അമേരിക്കന്‍ ഉദ്യോഗസ്ഥന്‍

വാഷിങ്ടണ്‍: തുർക്കി പ്രസിഡന്‍റ് റജബ് തയ്യിബ് എർദോഗൻ ഒരു നൊബേൽ സമ്മാനമെങ്കിലും അർഹിക്കുന്നുണ്ടെന്ന് അമേരിക്ക. ഉക്രേനിയൻ ധാന്യ കയറ്റുമതി കരാറിന്‍റെ മധ്യസ്ഥനായി പ്രവർത്തിച്ചുകൊണ്ടുളള ശ്രമങ്ങളുടെ പേരിൽ സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിന് നാമനിർദ്ദേശം ചെയ്യപ്പെടാൻ എർദോഗൻ അർഹനാണെന്ന് മുൻ യുഎസ് ഉദ്യോഗസ്ഥൻ പറഞ്ഞു. തുര്‍ക്കിയിലെ എര്‍ദോഗന്റ് വിജയം എന്ന പേരിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് യു.എസിന്റെ മുന്‍ ഡിഫന്‍സ് അണ്ടര്‍ സെക്രട്ടറിയായ ഡോവ് എസ്. സക്കെയിമിന്റെ പ്രതികരണം.

‘ഒന്നുകില്‍ എന്റെ വീട് അല്ലെങ്കില്‍ ശ്രീലങ്കയെ പുനര്‍നിര്‍മിക്കണം’; റനില്‍ വിക്രമസിംഗെ

കൊളംബോ: തനിക്ക് തിരിച്ചുപോകാൻ ഒരു വീടില്ലെന്ന് ശ്രീലങ്കൻ പ്രസിഡന്‍റ് റനിൽ വിക്രമസിംഗെ. “എനിക്ക് തിരികെ പോകാൻ ഒരു വീട് പോലുമില്ലാത്തതിനാൽ ഞാൻ പടിയിറങ്ങി വീട്ടിലേക്ക് മടങ്ങണമെന്ന് പ്രതിഷേധക്കാർ പറയുന്നതിൽ അർത്ഥമില്ല,” പ്രസിഡന്‍റ് പറഞ്ഞു. നേരത്തെ, സർക്കാരിനെതിരായ ബഹുജന പ്രതിഷേധത്തിനിടെ അന്നത്തെ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയുടെ വസതിക്ക് പ്രതിഷേധക്കാർ തീയിട്ടിരുന്നു. വിക്രമസിംഗെ ഇതേക്കുറിച്ച് പരാമർശിക്കുകയായിരുന്നു. “സ്വന്തമായി പോകാൻ ഒരു വീട് പോലുമില്ലാത്ത ഒരാളോട് വീട്ടിലേക്ക് പോകാൻ പറയുന്നതിൽ അർത്ഥമില്ല,”. വേണമെങ്കിൽ വീട് പുനർനിർമിച്ച ശേഷം വീട്ടിലേക്ക് പോകാൻ പ്രതിഷേധക്കാർക്ക് ആവശ്യപ്പെടാമെന്നും ശ്രീലങ്കൻ പ്രസിഡന്‍റ് കൂട്ടിച്ചേർത്തു.

മോഡലിങ്ങിനെന്ന പേരില്‍ വീട്ടില്‍ നിന്നിറങ്ങി ; ഹോട്ടല്‍ മുറിയില്‍ ഗര്‍ഭനിരോധന ഉറകളും ലൈംഗിക ഉപകരണങ്ങളും; പന്തളത്ത് ഹോട്ടല്‍ മുറിക്കുള്ളില്‍ എംഡിഎംഎ വില്‍ക്കുന്നതിനിടെ യുവതി പിടിയിൽ

  സ്വന്തം ലേഖിക   പത്തനംതിട്ട: പന്തളത്ത് ഹോട്ടല്‍ മുറിക്കുള്ളില്‍ മാരക ലഹരിമരുന്നായ എംഡിഎംഎ വില്‍ക്കുന്നതിനിടെ പിടിയിലായ യുവതി വീട്ടില്‍ നിന്നിറങ്ങിയത് മോഡലിങ്ങിനെന്ന പേരില്‍ കൊല്ലം സ്വദേശിനി ഷാഹിന പള്ളിക്കല്‍ ശനിയാഴ്ചയാണ് പിടിയിലായത്. അടൂര്‍ പറക്കോട് സ്വദേശി രാഹുല്‍ ആര്‍.നായര്‍ (മോനായി), പെരിങ്ങനാട് സ്വദേശി ആര്യന്‍, പന്തളം കുടശനാട് സ്വദേശി വിധു കൃഷ്ണന്‍, കൊടുമണ്‍ കൊച്ചുതുണ്ടില്‍ സജിന്‍ എന്നിവരാണ് മറ്റു പ്രതികള്‍. പ്രതികളെ റിമാന്‍ഡ് ചെയ്തു. അടൂര്‍ കേന്ദ്രമാക്കി പത്തനംതിട്ട, കൊല്ലം, ആലപ്പുഴ ജില്ലകളിലായി കഞ്ചാവ് ഉള്‍പ്പടെ കച്ചവടം നടത്തിയിരുന്ന സംഘമാണ് ഇവരെന്ന് പൊലീസ് […]

ദേശീയ ചലച്ചിത്ര അവാർഡ് നിർണയം ക്രൂരവിനോദമെന്ന് അടൂർ

കോഴിക്കോട്: ദേശീയ ചലച്ചിത്ര അവാർഡ് നിർണയം ക്രൂരവിനോദമെന്ന് അടൂർ ഗോപാലകൃഷ്ണൻ അഭിപ്രായപ്പെട്ടു. ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യയുടെ ജോൺ എബ്രഹാം അവാർഡ് ദാനച്ചടങ്ങും ‘ചേലവൂർ വേണു: ജീവിതം , കാലം’ എന്ന ഡോക്യുമെന്‍ററിയുടെ പ്രദർശനവും കെ.പി. കേശവമേനോൻ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അവാർഡ് നിർണയത്തിനുള്ള മാനദണ്ഡം എന്താണെന്നോ സിനിമകൾ കണ്ട ശേഷം ആരാണ് അവാർഡ് തീരുമാനിക്കുന്നതെന്നോ എനിക്കറിയില്ല. നല്ല സിനിമകൾ അവരുടെ ലിസ്റ്റിൽ ഇടം പിടിക്കില്ല. തട്ടുപൊളിപ്പൻ ചിത്രങ്ങൾക്കാണ് പുരസ്കാരം. ആരാണ് ഈ വികൃതി കാട്ടുന്നവരുടെ ചെയർമാൻ എന്ന് പോലും […]