play-sharp-fill

സിലംബരസന്റെ ‘പത്ത് തലയുടെ’ ചിത്രീകരണം പുനരാംഭിച്ചു

ബെല്ലാരി: സിലംബരസൻ ടിആർ നായകനായ ‘പത്ത് തല’യുടെ ചിത്രീകരണം കർണാടകയിലെ ബെല്ലാരിയിൽ മറ്റ് അഭിനേതാക്കൾക്കൊപ്പം പുരോഗമിക്കുന്നു. ഏതാനും ദിവസങ്ങൾക്കുള്ളിൽ സിമ്പു സെറ്റിലേക്ക് ചേരുമെന്ന പ്രതീക്ഷയിലാണ് ടീം ഇപ്പോൾ. ചിത്രം ഡിസംബറിൽ തീയേറ്ററുകളിലെത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ഒ.ബി.ഇ. കൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് എ.ആർ.റഹ്മാനാണ്.

കല്യാണത്തിനും മരണവീട്ടിലും വരെ ഇനി സി ഐ മുതൽ കോൺസ്റ്റബിൾമാരെവരെയുള്ളവരെ കാവൽ നിർത്താം; സേവനം ലഭിക്കാൻ നിശ്ചിത തുക സർക്കാരിനടയ്ക്കണമെന്നു മാത്രം; മണ്ടൻ ഉത്തരവുമായി കണ്ണൂർ സിറ്റി പൊലീസ് മേധാവി

കണ്ണൂർ: കല്യാണത്തിനും മരണവീടിനും, സ്വകാര്യ സ്ഥാപനങ്ങൾക്കും കാവൽ നില്ക്കാൻ ഇനി കേരള പൊലീസിലെ സി ഐമാർ മുതൽ പൊലീസ് കോൺസ്റ്റബിൾമാർ വരെയുള്ളവരെ ലഭിക്കും. കണ്ണൂർ സിറ്റി പൊലീസ് മേധാവിയുടെ വിവാദ ഉത്തരവ് സോഷ്യൽ മീഡിയയിൽ വൈറലായി. കേരളത്തിൽ ക്രമസമാധാന പാലനത്തിന് വേണ്ടത്ര പൊലീസുകാരില്ലാതെ നട്ടം തിരിയുമ്പോഴാണ് ഇത്തരത്തിലൊരു വിവാദ ഉത്തരവുമായി ജില്ലാ പൊലീസ് മേധാവി എത്തുന്നത്. സ്വകാര്യ വ്യക്തികൾക്ക് അവരുടെ സ്ഥാപനങ്ങൾക്ക് കാവൽ ഏർപ്പെടുത്താനും, ഫിലിം ഷൂട്ടിങ്, കല്യാണം, മരണം എന്നിങ്ങനെയുള്ള ചടങ്ങുകൾക്കും, സെക്യൂരിറ്റിയായി പൊലീസ് ഉദ്യോ​ഗസ്ഥരെ നിർത്താം. സി ഐമാർക്ക് പകൽ ഡ്യൂട്ടിക്ക് […]

സംസ്ഥാനത്ത് ഇന്നത്തെ (1-08-2022) സ്വർണവിലയിൽ ഇടിവ് ;പവന് 80 രൂപ കുറഞ്ഞ് 37,680 രൂപയിലെത്തി

കൊച്ചി :സംസ്ഥാനത്ത് ഇന്നത്തെ സ്വർണവിലയിൽ ഇടിവ് .പവന് 80 രൂപ കുറഞ്ഞ് 37,680 രൂപയിലെത്തി .ഗ്രാമിന് 10 രൂപ കുറഞ്ഞ് 4710 രൂപയിലെത്തി . അരുൺസ് മരിയ ഗോൾഡ് പവന് -37,680 ഗ്രാമിന് -4710

ഗുജറാത്തില്‍ പശുക്കളില്‍ വ്യാപക എല്‍എസ്ഡി വൈറസ് രോഗം

രാജ്‌കോട്ട്: ഗുജറാത്തിൽ പശുക്കളിൽ ലംപി സ്കിൻ ഡിസീസ് അഥവാ എൽഎസ്ഡി വൈറസിന്‍റെ വ്യാപനം ശക്തം. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലായി ആയിരക്കണക്കിന് പശുക്കൾ ഇതിനകം ചത്തൊടുങ്ങി. പശുക്കളുടെ അഴുകിയ ജഡങ്ങളുടെ ദുർഗന്ധം കാരണം ഗ്രാമവാസികൾ വളരെയധികം ദുരിതത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ചത്ത പശുക്കളെ വാഹനങ്ങൾ ഉപയോഗിച്ച് കച്ചിൽ നിന്ന് നീക്കം ചെയ്യാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഇവ സംസ്കരിക്കാനുള്ള മാർഗങ്ങൾ കണ്ടെത്താൻ മുനിസിപ്പാലിറ്റി പാടുപെടുമ്പോഴും ജില്ലാ ആസ്ഥാനമായ ഭുജിനടുത്തുള്ള തുറസ്സായ സ്ഥലത്ത് കിടക്കുന്ന നൂറുകണക്കിന് പശുക്കളുടെ വീഡിയോകൾ ശനിയാഴ്ച പുറത്തുവന്നിരുന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പശുക്കൾ […]

രാജ്യത്തെ മങ്കിപോക്സ് വൈറസ് സാഹചര്യം നിരീക്ഷിക്കാൻ കേന്ദ്രം ടാസ്ക് ഫോഴ്സ് രൂപീകരിച്ചു

ന്യൂഡല്‍ഹി: രാജ്യത്ത് ഉയർന്നുവരുന്ന മങ്കിപോക്സ് സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനും രോഗവ്യാപനത്തെ ചെറുക്കുന്നതിനുള്ള പ്രതികരണ സംരംഭങ്ങൾ തീരുമാനിക്കുന്നതിനും ഒരു ടാസ്ക് ഫോഴ്സ് രൂപീകരിച്ചതായി ഔദ്യോഗിക വൃത്തങ്ങൾ തിങ്കളാഴ്ച അറിയിച്ചു. രാജ്യത്ത് രോഗനിർണയ സൗകര്യങ്ങളുടെ വിപുലീകരണത്തിൽ സർക്കാരിന് മാർഗനിർദേശം നൽകുമെന്നും രോഗപ്രതിരോധവുമായി ബന്ധപ്പെട്ട് ഉയർന്നുവരുന്ന പ്രവണതകൾ പരിശോധിക്കുമെന്നും വൃത്തങ്ങൾ പറഞ്ഞു. കഴിഞ്ഞയാഴ്ച കേരളത്തിൽ മരിച്ച 22 കാരന്‍റെ സാമ്പിളുകളിൽ തിങ്കളാഴ്ചയാണ് മങ്കിപോക്സ് സ്ഥിരീകരിച്ചത്.

എലിസബത്ത് രാജ്ഞിയെ ‘കോളനൈസര്‍’ എന്ന് വിളിച്ച് ഓസ്‌ട്രേലിയന്‍ സെനറ്റര്‍

സിഡ്‌നി: ബ്രിട്ടന്റെ എലിസബത്ത് രാജ്ഞിയെ കോളനൈസര്‍ എന്ന് വിശേഷിപ്പിച്ച് അബൊറിജിനല്‍ ഓസ്ട്രേലിയൻ എംപി ലിഡിയ തോർപ്പ്. ഫെഡറൽ പാർലമെന്‍റിൽ സെനറ്ററായി സത്യപ്രതിജ്ഞ ചൊല്ലുന്നതിനിടെയായിരുന്നു എലിസബത്ത് രാജ്ഞി ഒരു കോളനൈസിങ് രാജ്ഞിയാണെന്ന് ലിഡിയ പറഞ്ഞത്. തിങ്കളാഴ്ചയാണ് സംഭവം നടന്നത്.

തൃശൂരിൽ യുവാവ് മരിച്ചത് കുരങ്ങുവസൂരി മൂലം ; പരിശോധനാഫലം പുറത്ത്

സ്വന്തം ലേഖിക തൃശൂർ: കുരഞ്ഞിയൂർ സ്വദേശിയായ യുവാവിൻ്റെ മരണകാരണം കുരങ്ങുവസൂരി തന്നെ. പൂനെ വൈറോളജി ലാബിലെ പരിശോധനയിലാണ് സ്ഥിരീകരണം. രാജ്യത്തെ ആദ്യ കുരങ്ങുവസൂരി മരണമാണ് ഇത്. ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശോധനയിൽ ഇന്നലെ തന്നെ മരണകാരണം കുരങ്ങുവസൂരിയാണെന്ന് കണ്ടെത്തിയിരുന്നു. ഇത് ഉറപ്പിക്കുന്നതിനായാണ് സാമ്പിൾ പൂനെയിലേക്കയച്ചത്. കുരങ്ങുവസൂരി സ്ഥിരീകരിച്ചയാളുടെ മരണവുമായി ബന്ധപ്പെട്ട് തൃശൂരിലെ പുന്നയൂര്‍ പഞ്ചായത്തില്‍ കനത്ത ജാഗ്രതയാണ്. നാളെ പുന്നയൂര്‍ പഞ്ചായത്തിലെ ആറ്, എട്ട് വാര്‍ഡുകളില്‍ പ്രതിരോധ ക്യാമ്പയിന്‍ നടക്കും. മെഡിക്കല്‍ സംഘം വീടുകളിലെത്തി നേരിട്ട് ബോധവല്‍ക്കരണം നടത്തും.

അമ്പത് കോടിക്ക് മുകളിൽ കളക്ഷനുമായി കടുവ ; നന്ദി അറിയിച്ച് പൃഥ്വിരാജ്

പൃഥ്വിരാജ് നായകനായി അഭിനയിച്ച ഏറ്റവും പുതിയ ചിത്രമാണ് ‘കടുവ’. ഷാജി കൈലാസാണ് ചിത്രം സംവിധാനം ചെയ്തത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് തിയ്യേറ്ററുകളിൽ നിന്ന് ലഭിച്ചത്. ചിത്രം ബോക്സ് ഓഫീസിൽ 50 കോടിയിലധികം രൂപ കളക്ട് ചെയ്തു. പൃഥ്വിരാജ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. 50 കോടിയിലധികം രൂപ സമ്പാദിച്ചതിന് പ്രേക്ഷകർക്ക് നന്ദി അറിയിച്ചിരിക്കുകയാണ് പൃഥ്വിരാജ്. ‘കടുവ’ ഇപ്പോൾ ഒടിടി റിലീസിന് തയ്യാറെടുക്കുകയാണ്. ചിത്രം ഓഗസ്റ്റ് 4 ന് ആമസോൺ പ്രൈമിൽ റിലീസ് ചെയ്യും. അഭിനന്ദൻ രാമാനുജമാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ജെയ്ക്സ് ബിജോയ് ആണ് ചിത്രത്തിന്‍റെ […]

‘ടിക് ടോക് മ്യൂസിക്’ വരുന്നു ;പുതിയ ആപ്പ് ഉടൻ എത്തും

ടിക് ടോക്കിന്‍റെ മാതൃ കമ്പനിയായ ബൈറ്റ്ഡാൻസ് പുതിയ ആപ്ലിക്കേഷൻ പുറത്തിറക്കാനുള്ള ശ്രമത്തിലാണ്. പുതിയ പാട്ടുകൾ കണ്ടെത്താനും ആസ്വദിക്കാനും ഉപഭോക്താക്കൾക്കളെ ആപ്പ് സഹായിക്കും. യുഎസ് പേറ്റന്‍റ് ആൻഡ് ട്രേഡ്മാർക്ക് ഓഫീസ് ഇഷ്യൂ ചെയ്ത ട്രേഡ്മാർക്ക് ആപ്ലിക്കേഷൻ അനുസരിച്ച്, പുതിയ ആപ്ലിക്കേഷനെ ടിക് ടോക് മ്യൂസിക് എന്ന് വിളിക്കും. ആപ്പ് എപ്പോൾ പുറത്തിറക്കുമെന്ന് വ്യക്തമല്ല. കമ്പനിയുടെ ഫ്ലാഗ്ഷിപ്പ് സേവനമായ ടിക് ടോക്കിന്‍റെ പ്രധാന ആപ്ലിക്കേഷനിൽ ഹ്രസ്വ വീഡിയോകൾക്കൊപ്പം ഗാനങ്ങൾക്കും പ്രാധാന്യമുണ്ട്. ഒരു മ്യൂസിക് സ്ട്രീമിങ് സേവനം സ്വന്തമായുണ്ടെങ്കില്‍ ടിക് ടോക്കിന് വേണ്ടിയുള്ള പാട്ടുകള്‍ നേരിട്ട് തന്നെ എത്തിക്കാനാവും. […]

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു; കോട്ടയം, ഇടുക്കി ഉൾപ്പെടെ ഏഴ് ജില്ലകളിൽ റെഡ് അലെർട്ട് പ്രഖ്യാപിച്ചു

സ്വന്തം ലേഖിക     കോട്ടയം: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു. കോട്ടയം, ഇടുക്കി ഉൾപ്പെടെ ഏഴ് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇന്നും നാളെയുമാണ് തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ഏഴ് ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.