play-sharp-fill

കോമണ്‍വെല്‍ത്ത് ഗെയിംസ്: ലോണ്‍ ബോളില്‍ ഇന്ത്യന്‍ വനിതകള്‍ ഫൈനലിൽ

ബര്‍മിങ്ങാം: 2022 കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യൻ വനിതാ ലോൺബോൾ ടീം ചരിത്രം സൃഷ്ടിച്ചു. ചരിത്രത്തിലാദ്യമായി ഇന്ത്യയുടെ വനിതാ ലോൺബോൾ ടീം കോമൺവെൽത്ത് ഗെയിംസിന്‍റെ ഫൈനലിൽ പ്രവേശിച്ചു. സെമിയിൽ ന്യൂസിലൻഡിനെ തോൽപ്പിച്ചാണ് ഇന്ത്യ ഫൈനലിൽ കടന്നത്. മത്സരം 16-13 എന്ന സ്കോറിനാണ് ഇന്ത്യ സ്വന്തമാക്കിയത്. ഫൈനലിൽ എത്തിയ ശേഷം ഇന്ത്യ ഈ ഇനത്തിൽ മെഡൽ ഉറപ്പിച്ചു. രൂപ റാണി, നയന്‍മോണി സൈകിയ, ലവ്‌ലി ചൗബേ, പിങ്കി സിങ് എന്നിവരങ്ങിയ ടീമാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്.

യുക്രൈന്‍ യുദ്ധത്തില്‍ റഷ്യക്ക് അടിപതറുന്നു; യുഎസ് ഡിഫന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ്

വാഷിങ്ടണ്‍ ഡിസി: യുക്രൈൻ എളുപ്പത്തിൽ പിടിച്ചെടുക്കാൻ കഴിയുന്ന യുദ്ധതന്ത്രം ആവിഷ്കരിച്ച റഷ്യൻ സൈന്യത്തിന് അടിത്തറ നഷ്ടപ്പെടുകയാണെന്ന് യുഎസ് പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. കിഴക്കൻ ഉക്രെയ്നിലേക്കുള്ള റഷ്യൻ സൈനികരുടെ മുന്നേറ്റത്തിന് ഉക്രേനിയൻ സൈന്യത്തിന്‍റെ ശക്തമായ എതിർപ്പ് നേരിടേണ്ടിവന്നു. 400 മൈൽ അകലെയുള്ള ഉക്രേനിയൻ നഗരങ്ങളിലേക്ക് റഷ്യൻ സൈന്യം ഷെല്ലാക്രമണം തുടരുകയാണെന്ന് അധികൃതർ അറിയിച്ചു. ഉക്രെയ്നിന്‍റെ തെക്ക് തുറമുഖ നഗരമായ കർസാനിൽ റഷ്യയ്ക്കെതിരെ ഉക്രൈൻ സൈന്യം വലിയ മുന്നേറ്റം നടത്തി. ആയിരക്കണക്കിന് റഷ്യൻ സൈനികർ വെടിക്കോപ്പുകളും ഭക്ഷ്യവസ്തുക്കളും ലഭിക്കാതെ കുടുങ്ങിക്കിടക്കുകയാണ്. ഇതിന് ആവശ്യമായ റോഡ് ഗതാഗതം […]

വിഴിഞ്ഞത്ത് വള്ളം മറിഞ്ഞ് അ‌പകടം; മത്സ്യത്തൊഴിലാളി മരിച്ചു

  തിരുവനന്തപുരം വിഴിഞ്ഞത്ത് വള്ളംമറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. തമിഴ്‌നാട് സ്വദേശി കിംഗ്സ്റ്റണാണ് മരിച്ചത്. ശക്തമായ കടല്‍ക്ഷോഭത്തിലാണ് അപകടമുണ്ടായത്. തിരുവനന്തപുരം ജില്ലയില്‍ പൊഴിയൂര്‍ മുതല്‍ അഞ്ചുതെങ്ങ് വരെയുള്ള മേഖലകളില്‍ കടല്‍ക്ഷോഭം രൂക്ഷമാണെന്നാണ് റിപ്പോര്‍ട്ട്.ഇന്ന് ഉച്ചയോടെയാണ് കിംഗ്സ്റ്റണ്‍ ഉള്‍പ്പെടെ സഞ്ചരിച്ചിരുന്ന വള്ളം അപകടത്തില്‍പ്പെട്ടത്. അഞ്ചുപേരാണ് വള്ളത്തിലുണ്ടായിരുന്നത്. എല്ലാവര്‍ക്കും സാരമായി പരുക്കേറ്റു. നാല് കിലോമീറ്ററോളം പിന്നിട്ടപ്പോഴാണ് വള്ളം ശക്തമായ കടല്‍ക്ഷോഭത്തില്‍ മറിയുന്നത്.

കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ അമിത് പംഗൽ ബോക്സിംഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍

ബിര്‍മിങ്ങാം: 2022ലെ കോമണ്‍വെല്‍ത്ത് ഗെയിംസിൽ ഇന്ത്യയുടെ അമിത് പംഘൽ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. പുരുഷൻമാരുടെ ഫ്ലൈവെയ്റ്റ് (48 കി.ഗ്രാം-51 കി.ഗ്രാം) വിഭാഗത്തിൽ നമ്രി ബെറിയെ പരാജയപ്പെടുത്തിയാണ് അമിത് ക്വാർട്ടറിൽ പ്രവേശിച്ചത്. ഈ ഇനത്തിൽ ഇന്ത്യയുടെ സ്വർണ്ണ പ്രതീക്ഷയാണ് അമിത് പംഗൽ. ഏകപക്ഷീയമായ പ്രീക്വാർട്ടറിൽ 5-0നാണ് ഇന്ത്യൻ താരം വിജയിച്ചത്. കഴിഞ്ഞ കോമൺവെൽത്ത് ഗെയിംസിൽ ഇതേ വിഭാഗത്തിൽ അമിത് വെള്ളി മെഡൽ നേടിയിരുന്നു. 2018 ലെ ഏഷ്യൻ ഗെയിംസിൽ സ്വർണ്ണ മെഡൽ നേടിയ അമിത് ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണവും വെള്ളിയും വെങ്കലവും നേടിയിട്ടുണ്ട്. 2019 ൽ […]

കനത്ത മഴ; കോട്ടയം ജില്ലയിൽ ഓഗസ്റ്റ് മൂന്ന് വരെ റെഡ് അലർട്ട്; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ച(ഓഗസ്റ്റ് 2) അവധി

സ്വന്തം ലേഖിക കോട്ടയം: അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കോട്ടയം ജില്ലയിൽ ഓഗസ്റ്റ് മൂന്നുവരെ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ അറിയിച്ചു. ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. അതിതീവ്രമഴയ്ക്കുള്ള സാധ്യതയെത്തുടർന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ, അങ്കണവാടികൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ചൊവ്വാഴ്ച (ഓഗസ്റ്റ് 2) അവധി പ്രഖ്യാപിച്ച് ഉത്തരവായി.

‘മങ്കി പോക്സ് മരണം: വിശദമായ സമ്പര്‍ക്കപ്പട്ടിക തയാറാക്കും’

തൃശൂര്‍: കുരഞ്ഞിയൂര്‍ സ്വദേശിയായ യുവാവിന്‍റെ മരണകാരണം മങ്കി പോക്‌സാണെന്ന് സ്ഥിരീകരണത്തിന്‍റെ പശ്ചാത്തലത്തിൽ കൂടുതൽ പരിശോധനകൾ നടന്നുവരികയാണെന്ന് മന്ത്രി വീണാ ജോർജ്. മരിച്ച യുവാവിന് കുരങ്ങ് മങ്കി പോക്സിന്റെ പതിവ് ലക്ഷണങ്ങൾ ഉണ്ടായിരുന്നില്ലെന്നും എൻഐവിയുടെ സഹായത്തോടെ പരിശോധന നടത്തുകയാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു. യുവാവിന് പുതിയ വകഭേദം ബാധിച്ചിരുന്നുവോ എന്ന് പ്രത്യേക സംഘം പരിശോധിക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. മരിച്ച യുവാവിന്‍റെ വിശദമായ സമ്പർക്കപ്പട്ടിക തയ്യാറാക്കുമെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു. വിദേശത്ത് നിന്ന് വരുന്നവർക്ക് രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ചികിത്സ തേടണം. രോഗലക്ഷണങ്ങളുള്ളവർ ആരോഗ്യവകുപ്പിനെ സമീപിക്കണമെന്നും […]

5ജി സ്പെക്ട്രം ലേലം അവസാനിച്ചു; മൂല്യം 1.5 ലക്ഷം കോടി

ന്യൂഡൽഹി: ഇന്ത്യയിലെ 5ജി സ്പെക്ട്രം ലേലം അവസാനിച്ചു. തിങ്കളാഴ്ച നടന്ന ലേലത്തിനൊടുവിൽ ഒന്നര ലക്ഷം കോടി രൂപയുടെ സ്പെക്ട്രമാണ് വിറ്റുപോയത്. ഏഴ് ദിവസം നീണ്ട കാലയളവിൽ ഇന്ത്യ കണ്ട ഏറ്റവും വലിയ സ്പെക്ട്രം ലേലമായിരുന്നു ഇത്. വിൽപ്പനയുടെ താൽക്കാലിക കണക്ക് 1,50,173 കോടി രൂപയാണ്. അവസാന തുക തയ്യാറാക്കി വരികയാണ്. കൃത്യമായ വിശദാംശങ്ങൾ ഉടൻ പുറത്തുവന്നേക്കും.

കോട്ടയത്ത് മലയോര മേഖലകളിൽ കനത്ത മഴ ; നിർത്താതെയുള്ള പെരുമഴയിൽ ആശങ്കയോടെ പ്രളയമേഖലയിലെ ജനങ്ങൾ; കൂട്ടിക്കൽ ചപ്പാത്ത്, മുണ്ടക്കയം കോസ് വേയും നിറഞ്ഞ് കവിഞ്ഞു; കുട്ടിക്കാനം ഐഎച്ച്ആർഡി കോളേജിന് സമീപം ഉരുൾപൊട്ടി; കെ കെ റോഡിൽ വൻ ​ഗതാ​ഗതക്കുരുക്ക്; കൂട്ടിക്കൽ ചപ്പാത്തിൽ നിന്നും യുവാവിനെ ഒഴുക്കിൽപെട്ട് കാണാതായി

കോട്ടയം: കൂട്ടിക്കൽ, ഇളംകാട്, മുണ്ടക്കയം, കോരുത്തോട്, എരുമേലി മേഖലകളിൽ ഇടവേളയില്ലാതെ പെരുമഴ തുടരുകയാണ്. കൂട്ടിക്കൽ ചപ്പാത്തും, മുണ്ടക്കയം കോസ് വേയും നിറഞ്ഞ് വെള്ളം ഒഴുകുകയാണ്. ഇതോടെ പ്രളയബാധിത മേഖലയിലെ ജനങ്ങൾ ഭീതിയിലാണ്. കുട്ടിക്കാനം ഐഎച്ച്ആർഡി കോളേജിന് സമീപം ഉരുൾപൊട്ടിയതായി സൂചനയുണ്ട്. കുത്തൊഴുക്ക് കൂടാതെ കല്ലും മണ്ണും വീണ് കെ കെ റോഡിൽ ​ഗതാ​ഗത തടസമുണ്ടായി. വലിയ ​ഗതാ​ഗതക്കുരുക്കാണ് ഇവിടെ. ഇന്നലെ ഉരുൾപൊട്ടിയ മൂന്നിലവ് ടൗണിൽ വെള്ളം കയറി. ഇന്ന് രാവിലെ ഈരാറ്റുപേട്ടയിലെ കടകളിലും വെള്ളം കയറി. റോഡിലും സമീപപ്രദേശങ്ങളിൽ വെള്ളം കയറിയതോടെ ജനജീവിതം താറുമാറായി. […]

ധനുഷിന്റെ വണ്ടർബാർ ഫിലിംസ് ആയിരത്തിൽ ഒരുവൻ 2 നിർമ്മിക്കുമെന്ന് റിപ്പോർട്ട്

ഈ വർഷം വരുന്ന മാസങ്ങളിൽ തിയേറ്ററുകളിലെത്തുന്ന ഒരു കൂട്ടം വലിയ ചിത്രങ്ങളുമായാണ് ധനുഷ് കോളിവുഡിൽ തിരിച്ചെത്തുന്നത്. തിരുച്ചിത്രമ്പലം, നാനേ വരുവൻ, വാത്തി എന്നീ മൂന്ന് ചിത്രങ്ങളും ഈ വർഷം അവസാനം പ്രദർശനത്തിനെത്തും. കാലയ്ക്ക് ശേഷം നിർമ്മാണ ഘട്ടത്തിലേക്ക് മടങ്ങിവരുന്നതിനാൽ വണ്ടർബാർ ഫിലിംസ് ആയിരത്തിൽ ഒരുവൻ 2 നിർമ്മിക്കുമെന്ന് റിപ്പോർട്ട് ഉണ്ട്.

കനത്ത മഴ ; പത്തനംതിട്ട, എറണാകുളം ജില്ലയില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

  സ്വന്തം ലേഖിക പത്തനംതിട്ട: അതിതീവ്ര മഴ കണക്കിലെടുത്ത് പത്തനംതിട്ട, എറണാകുളം ജില്ലയില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി. പത്തനംതിട്ട, ജില്ലയില്‍ ഇന്ന് ഉച്ചയ്ക്ക് ശേഷവും  അവധി പ്രഖ്യാപിച്ചു. അങ്കണവാടികള്‍, പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. അതിശക്തമായ മഴയ്ക്ക് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയ സാഹചര്യത്തിലും, മലയോരമേഖലകളില്‍ മണ്ണിടിച്ചില്‍ സാധ്യത നിലനില്‍ക്കുന്നതിനാലും ജില്ലയില്‍ സുരക്ഷയുടെ ഭാഗമായി നിയന്ത്രണങ്ങളും നിരോധനങ്ങളും ഏര്‍പ്പെടുത്തിയതായി ഇടുക്കി ജില്ലാ കലക്ടര്‍ അറിയിച്ചു. ജില്ലയിലെ മലയോര മേഖലകളിലുള്ള രാത്രികാല യാത്ര […]