Spread the love

 

തിരുവനന്തപുരം വിഴിഞ്ഞത്ത് വള്ളംമറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. തമിഴ്‌നാട് സ്വദേശി കിംഗ്സ്റ്റണാണ് മരിച്ചത്. ശക്തമായ കടല്‍ക്ഷോഭത്തിലാണ് അപകടമുണ്ടായത്.

video
play-sharp-fill

തിരുവനന്തപുരം ജില്ലയില്‍ പൊഴിയൂര്‍ മുതല്‍ അഞ്ചുതെങ്ങ് വരെയുള്ള മേഖലകളില്‍ കടല്‍ക്ഷോഭം രൂക്ഷമാണെന്നാണ് റിപ്പോര്‍ട്ട്.ഇന്ന് ഉച്ചയോടെയാണ് കിംഗ്സ്റ്റണ്‍ ഉള്‍പ്പെടെ സഞ്ചരിച്ചിരുന്ന വള്ളം അപകടത്തില്‍പ്പെട്ടത്.

അഞ്ചുപേരാണ് വള്ളത്തിലുണ്ടായിരുന്നത്. എല്ലാവര്‍ക്കും സാരമായി പരുക്കേറ്റു. നാല് കിലോമീറ്ററോളം പിന്നിട്ടപ്പോഴാണ് വള്ളം ശക്തമായ കടല്‍ക്ഷോഭത്തില്‍ മറിയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group