play-sharp-fill

ലോകകപ്പ്; ലോകത്തിനു മുന്നിൽ ഇന്ത്യയെ ‘നയിക്കാൻ’ മലയാളി

ഖത്തര്‍: ഖത്തറിൽ ആവേശത്തിന്‍റെ പന്ത് ഉരുളുമ്പോൾ ഇന്ത്യയിൽ നിന്നുള്ള സാംസ്കാരിക പരിപാടികൾക്ക് നേതൃത്വം നൽകുന്നത് ഒരു മലയാളിയാണ്. കോഴിക്കോട് ചേന്ദമംഗല്ലൂർ സ്വദേശി സഫീർ റഹ്മാനെയാണ് സാംസ്കാരിക, സാമുദായിക പരിപാടികളുടെ ഏകോപന ചുമതലയുള്ള ഇന്ത്യൻ കമ്മ്യൂണിറ്റി ലീഡറായി തിരഞ്ഞെടുത്തത്. 32 കമ്യൂണിറ്റികളിൽ നിന്നാണ് നേതാക്കളെ തിരഞ്ഞെടുത്തത്. 2007 മുതൽ ഖത്തറിൽ ഫുട്ബോൾ ആരാധകനും പ്രവാസിയുമായ സഫീർ ഖത്തർ എനർജിയിൽ സീനിയർ സെക്രട്ടറിയാണ്. ലോകമെമ്പാടുമുള്ള ഫുട്ബോൾ പ്രേമികൾ ഖത്തറിൽ എത്തുമ്പോൾ ഇന്ത്യയിൽ നിന്നുള്ള മികച്ച കലാസാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കുകയാണ് സഫീറിന്‍റെ ദൗത്യം.

പൊലീസ് ഉദ്യോഗസ്ഥരുടെ പേരിൽ ആൾമാറാട്ടം നടത്തി ഓൺലൈൻ തട്ടിപ്പ് നടത്തിയ പ്രതിയെ മണർകാട് പൊലീസ് പിടികൂടി

  കോട്ടയം: പോലീസ് ഉദ്യോഗസ്ഥരുടെ പേരിൽ ആൾമാറാട്ടം നടത്തി ഓൺലൈൻ തട്ടിപ്പ് നടത്തിയ പ്രതി പിടിയിൽ. പോലീസ് ഉദ്യോഗസ്ഥരുടെ പേരും പദവിയും ഉപയോഗിച്ച് ഫ്ലിപ്കാർട്ട് വഴി തട്ടിപ്പ് നടത്തിയ കൂത്താട്ടുകുളം മണ്ണത്തൂർ പെരിങ്ങാട്ടുപറമ്പിൽ വീട്ടിൽ സന്തോഷ് മകൻ നിമിൻ ജോർജ് സന്തോഷ് (22) ആണ് മണർകാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ വ്യാജ പേരിൽ ആരക്കുന്നത്തുള്ള പ്രമുഖ ആശുപത്രിയുടെ വിലാസത്തിൽ ഫ്ലിപ്കാർട്ടിൽ നിന്ന് 1,84000 രൂപ വിലമതിക്കുന്ന ക്യാമറ ഓർഡർ ചെയ്തു വാങ്ങിയശേഷം സി.ഐ ഓഫ് പോലീസ് മണർകാട് എന്ന വ്യാജ പേര് ഉപയോഗിച്ച് […]

സംസ്ഥാനത്ത് കനത്ത മഴ; ഇടുക്കി, കോട്ടയം, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി; അവധി പ്രഖ്യാപിച്ച ജില്ലകളുടെ എണ്ണം ഏഴായി

സ്വന്തം ലേഖിക തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് ഇടുക്കിയിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി. ഇതോടെ മഴ മൂലം നാളെ അവധി പ്രഖ്യാപിച്ച ജില്ലകളുടെ എണ്ണം ഏഴായി. പല ജില്ലകളിലും റെഡ് അലര്‍ട്ട് മുന്നറിയിപ്പ് പുറപ്പെടുവിച്ചതിന് പിന്നാലെയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് നാളെ അവധി പ്രഖ്യാപിച്ചിട്ടുള്ളത്. ഇടുക്കി ജില്ലയിലെ പ്രഫഷനല്‍ കോളജുകള്‍, അങ്കണവാടികള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധിയാണ്. കോട്ടയം ജില്ലയിലെ പ്രഫഷനല്‍ കോളജുകള്‍, […]

ഈരാറ്റുപേട്ടയിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി പ്രതി പിടിയിൽ

സ്വന്തം ലേഖിക ഈരാറ്റുപേട്ട: കഞ്ചാവ് വിൽപ്പനക്കിടയിൽ പ്രതിയെ പിടികൂടി. ഈരാറ്റുപേട്ട കടുവാമുഴി ഭാഗത്ത് വാക്കാപറമ്പിൽ വീട്ടിൽ അബ്ദുൽ കരീം മകൻ ചെകുത്താൻ ബഷീർ എന്ന് വിളിക്കുന്ന ബഷീർ (42) എന്നയാളെയാണ് ഈരാറ്റുപേട്ട പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം ഈരാറ്റുപേട്ട വാക്കാപറമ്പ് ഭാഗത്ത് വച്ച് ഓട്ടോറിക്ഷയിൽ വില്പനയ്ക്കായി കൊണ്ടുവന്ന ‘കഞ്ചാവുമായാണ് ബഷീർ പൊലീസിന്റെ പിടിയിലാകുന്നത്. പരിശോധനയ്ക്കിടയിൽ ഇയാൾ പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസ് ഇയാളെ കീഴ്പ്പെടുത്തുകയായിരുന്നു. കോട്ടയം ജില്ലയിൽ ലഹരി വസ്തുക്കളുടെ വില്പന തടയുന്നതിന്റെ ഭാഗമായി ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള […]

കാലവര്‍ഷക്കെടുതി നേരിടാന്‍ കോട്ടയം ജില്ലാ പോലീസ് സജ്ജം ; ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചു

  കോട്ടയം: കാലവർഷക്കെടുതി നേരിടാൻ കോട്ടയം ജില്ലാ പോലീസ് സജ്ജമാണെന്ന് ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്ക്. ഇത് സംബന്ധിച്ച് ജില്ലയിലെ എല്ലാ എസ്.ച്ച്. ഓ മാർക്കും നിർദ്ദേശം കൊടുത്തു. ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചു. കഴിഞ്ഞപ്രാവശ്യം വെള്ളപ്പൊക്കവും, മണ്ണിടിച്ചിലും ഉണ്ടായ മേഖലകളുടെ പട്ടിക പോലീസ് റവന്യൂ അധികാരികളുടെ സഹായത്തോടെ തയാറാക്കിയിട്ടുണ്ട്. ഇവരെ മാറ്റിപ്പാർപ്പിക്കേണ്ട അവസ്ഥയുണ്ടായാൽ ആവശ്യമായ സ്ഥലം കണ്ടെത്താനുള്ള നടപടിയും സ്വീകരിച്ചിട്ടുണ്ട്. എല്ലാ പോലീസ് സ്റ്റേഷനുകളിലും ആവശ്യമായ വാഹനങ്ങള്‍, അസ്ക ലൈറ്റുകൾ, വടം, ടോർച്ചുകൾ,ലൈഫ് […]

കോമണ്‍വെല്‍ത്ത് ഗെയിംസ് ജൂഡോ; സുശീലാ ദേവി ഫൈനലില്‍

ബര്‍മിങ്ങാം: 2022 കോമൺവെൽത്ത് ഗെയിംസിൽ വനിതകളുടെ ജൂഡോ 48 കിലോഗ്രാം വിഭാഗത്തിൽ, ഇന്ത്യയുടെ സുശീല ദേവി ഫൈനലിൽ പ്രവേശിച്ചു. സെമിഫൈനലിൽ മൗറീഷ്യസിന്റെ പ്രിസില്ല മൊറാൻഡിനെ പരാജയപ്പെടുത്തിയാണ് സുശീല ദേവി ഫൈനൽ യോഗ്യത നേടിയത്. ഫൈനലിൽ തോറ്റാലും ഇന്ത്യക്ക് വെള്ളി മെഡൽ ലഭിക്കും. പ്രിസില്ലയ്ക്കെതിരെ സുശീല ദേവി ആധികാരിക വിജയം നേടി. 10-0ന് ജയിച്ചു. ഫൈനലിൽ ദക്ഷിണാഫ്രിക്കയുടെ മിഷേല വൈറ്റബൂയിയിയെയാണ് സുശീല ദേവി നേരിടുക. 2014 കോമൺവെൽത്ത് ഗെയിംസിൽ വെള്ളി മെഡൽ നേടിയ സുശീല ദേവി മണിപ്പൂർ സ്വദേശിനിയാണ്. 2019 ലെ ദക്ഷിണേഷ്യൻ ഗെയിംസിൽ സ്വർണ്ണ […]

കനത്ത മഴയിൽ ഈരാറ്റുപേട്ട നഗരത്തിൽ വെള്ളം കയറി; കടുവാമൂഴി ബസ് സ്റ്റാൻ്റ് പൂർണ്ണമായും മുങ്ങി

സ്വന്തം ലേഖിക ഈരാറ്റുപേട്ട: തുടർച്ചയായി പെയ്യുന്ന കനത്ത മഴയിൽ ഈരാറ്റുപേട്ട നഗരത്തിൽ വെള്ളം കയറി. കടുവാമൂഴി ബസ് സ്റ്റാൻ്റ് പൂർണ്ണമായും വെള്ളത്തിൽ മുങ്ങിയിരിക്കുകയാണ്. താഴ്ന്ന വ്യാപാര സ്ഥാപനങ്ങളിലെല്ലാം വെള്ളം കയറി. മഴ ശക്തമാകുന്ന സാഹചര്യത്തിൽ ഇനിയും വെള്ളം ഉയരുമെന്ന ഭീതിയിലാണ് ജനങ്ങൾ.

സംസ്ഥാനത്തെ മഴക്കെടുതിയില്‍ ആറ് മരണം; ഒരാളെ കാണാതായി; അഞ്ച് വീടുകള്‍ പൂര്‍ണമായി തകര്‍ന്നു; 55 വീടുകള്‍ക്ക് ഭാഗീക തകരാര്‍; അടുത്ത രണ്ട് ദിവസം അതീവ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി

സ്വന്തം ലേഖിക തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ മുതല്‍ തുടങ്ങിയ അതിതീവ്രമഴയില്‍ ഇതുവരെ ആറ് മരണം സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഒഴുക്കില്‍പ്പെട്ട് ഒരാളെ കാണാതായിട്ടുണ്ട്. മഴക്കെടുതിയില്‍ അഞ്ച് വീടുകള്‍ ഇതുവരെ പൂര്‍ണമായി തകര്‍ന്നു. 55 വീടുകള്‍ക്ക് ഭാഗീകമായി തകരാര്‍ സംഭവിച്ചു. ചീഫ് സെക്രട്ടറിയും വകുപ്പ് തലവന്‍മാരുമടക്കം ഉന്നത ഉദ്യോഗസ്ഥര്‍, ജില്ലാ കളക്ടര്‍മാര്‍, വിവിധ സേനാ മേധാവിമാര്‍ എന്നിവരുടെ യോഗം വിളിച്ച്‌ സ്ഥിതിഗതികള്‍ വിലയിരുത്തിയതായും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ വാക്കുകള്‍ – മഴ […]

‘തല്ലുമാല’യ്ക്ക് യു/എ സർട്ടിഫിക്കറ്റ്; 12ന് തീയേറ്ററുകളിലെത്തും

അനുരാഗ കരിക്കിൻ വെള്ളം, ഉണ്ട, ലവ് എന്നീ ചിത്രങ്ങൾക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘തല്ലുമാല’. ടോവിനോ തോമസ്, കല്യാണി പ്രിയദർശൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ഓഗസ്റ്റ് 12 ന് തീയേറ്ററുകളിലെത്തും. ഷൈൻ ടോം ചാക്കോ, ലുക്മാൻ, ചെമ്പൻ വിനോദ്, ജോണി ആന്‍റണി, ഓസ്റ്റിൻ, അസിം ജമാൽ തുടങ്ങിയവരും ചിത്രത്തിലുണ്ട്. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ആഷിഖ് ഉസ്മാൻ നിർമ്മിക്കുന്ന ചിത്രത്തിന്‍റെ രചന നിർവഹിച്ചിരിക്കുന്നത് മുഹ്സിൻ പരാരിയും അഷ്റഫ് ഹംസയും ചേർന്നാണ്. പാട്ടും ഡാൻസും കോമഡിയും ആക്ഷനും എല്ലാം […]

വൺപ്ലസ് 10 ടി അടുത്തയാഴ്ച വിൽപ്പനയ്‌ക്കെത്തും

വൺപ്ലസ് 10 ടി അടുത്തയാഴ്ച വിൽപ്പനയ്ക്കെത്തും, എസ്ഒസി, ക്യാമറകൾ, റാം, സ്റ്റോറേജ്, സ്ക്രീൻ റിഫ്രഷ് റേറ്റ് എന്നിവയുൾപ്പെടെ അതിന്‍റെ രൂപകൽപ്പനയെക്കുറിച്ചും പ്രധാന സവിശേഷതകളെക്കുറിച്ചും കമ്പനി ഇതിനകം തന്നെ വിശദാംശങ്ങൾ പങ്കിട്ടിട്ടുണ്ട്. ഇപ്പോൾ, പ്രഖ്യാപനത്തിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ്, വൺപ്ലസ് 10 ടിയുടെ ബാറ്ററി വിശദാംശങ്ങൾ നൽകിയിട്ടുണ്ട്. ജിഎസ്എം അരീനയുടെ അഭിപ്രായത്തിൽ, 10 ടിയിൽ 4,800 എംഎഎച്ച് ബാറ്ററി ഉണ്ടായിരിക്കും, ഇത് 10 പ്രോയിലെ ബാറ്ററിയേക്കാൾ 200 എംഎഎച്ച് കുറവാണ്, പക്ഷേ വേഗതയേറിയ ചാർജിംഗ് വാഗ്ദാനം ചെയ്യുന്നു. വൺപ്ലസ് 10 ടി 150 വാട്ട് ചാർജിംഗ് […]