പ്രാർഥനകളും വഴിപാടുകളും നടത്തി കാത്തിരുന്നവരെ നിരാശപ്പെടുത്താതെ വാവ സുരേഷ് തിരികെ ജീവിതത്തിലേക്ക്;ഹൃദയാഘാതം മറികടന്നു; ചോദ്യങ്ങൾക്ക് പ്രതികരണം ലഭിക്കുന്നുണ്ട്; തലച്ചോറിന്റെ പ്രവർത്തനം സാധാരണ നിലയിലായി
സ്വന്തം ലേഖകൻ കോട്ടയം : മൂർഖന്റെ കടിയേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിൽ കഴിയുന്ന വാവ സുരേഷ് (48) ജീവിതത്തിലേക്കു തിരിച്ചുവരുന്നു. വാവ സുരേഷ് ആശുപത്രിയിലാണെന്ന് അറിഞ്ഞപ്പോൾ മുതൽ പ്രാർഥനകളും വഴിപാടുകളും നടത്തി ഒരു വലിയ സമൂഹം കാത്തിരുന്നിരുന്നു. […]