കൊവിഡിന്‍റെ പുതിയ വകഭേദങ്ങള്‍ വ്യാപിക്കുന്നതിന്‍റെ പ്രധാനകാരണം ചികിത്സ കിട്ടാത്ത എച്ച്ഐവി രോഗികൾ; ഞെട്ടിക്കുന്ന പഠന വിവരം പുറത്ത്

സ്വന്തം ലേഖകൻ ജൊഹന്നാസ് ബർഗ്: ചികിത്സ ലഭിക്കാത്ത എച്ച്ഐവി രോഗികളില്‍ കൊവിഡ് വൈറസിന് നിരവധി വകഭേദങ്ങള്‍ സംഭവിക്കുമെന്ന് പഠനം. സൗത്ത് ആഫ്രിക്കയിലെ സ്റ്റെല്ലന്‍ ബോഷ് സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. ഈ പഠനം, ശാസ്ത്രീയത ഉറപ്പുവരുത്തുന്നതിന്‍റ ഭാഗമായ, പിയര്‍ റിവ്യു ചെയ്യപ്പെട്ടിട്ടില്ല. കൊവിഡിന്‍റെ പുതിയ വകഭേദങ്ങള്‍ വ്യാപിക്കുന്നതിന്‍റെ പ്രധാനകാരണം ചികിത്സ കിട്ടാത്ത എച്ച്ഐവി രോഗികളാണെന്ന് ഈ പഠനം വിലയിരുത്തുന്നു. എച്ച്ഐവി രോഗത്തിന്‍റെ മൂര്‍ധന്യത്തിലുള്ള 22 വയസുള്ള യുവതിക്ക് കൊവിഡിന്‍റെ ബീറ്റ വകഭേദം തുടര്‍ച്ചയായ 9 മാസം പിടിപെട്ടത് പരിശോധിച്ചാണ് പഠനത്തിലെ പ്രധാന […]

തിങ്കളാഴ്‌ച വൈകിട്ട് ആറു മണിയോടെ ലേബര്‍ റൂമിലേക്ക് മാറ്റിയ യുവതിയെ പ്രസവശേഷം അർദ്ധരാത്രിയോടെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശം; ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലായിരുന്ന പെൺകുട്ടി മരിച്ചത് പത്തനംതിട്ടയിലെ ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ; കോന്നിയില്‍ പ്രസവ ചികിൽസക്കിടെ യുവതി മരിച്ച സംഭവത്തില്‍ സ്വകാര്യ ആശുപത്രിക്കെതിരെ പരാതിയുമായി ബന്ധുക്കള്‍

സ്വന്തം ലേഖകൻ പത്തനംതിട്ട: കോന്നിയില്‍ പ്രസവ ചികിൽസക്കിടെ യുവതി മരിച്ച സംഭവത്തില്‍ സ്വകാര്യ ആശുപത്രിക്കെതിരെ പരാതിയുമായി ബന്ധുക്കള്‍. പ്രസവിച്ച് മണിക്കൂറുകള്‍ക്കകം യുവതി മരിച്ചെന്നും കുട്ടിയുടെ ശരീരത്തില്‍ പരിക്കുകളുണ്ടെന്നുമാണ് ഇവര്‍ ആരോപിക്കുന്നത്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് എലിയറക്കല്‍ സ്വദേശി കാര്‍ത്തിക വിജേഷിനെ പ്രസവത്തിനായി കോന്നിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തിങ്കളാഴ്‌ച വൈകിട്ട് ആറു മണിയോടെ ലേബര്‍ റൂമിലേക്ക് മാറ്റിയ യുവതി രാത്രി 11 മണിയോടെ പ്രസവിച്ചു. ഇതിന് പിന്നാലെ രക്‌തം ആവശ്യമുണ്ടെന്ന് പറഞ്ഞ ആശുപത്രി അധികൃതര്‍ മിനിറ്റുകള്‍ക്കകം […]

ബസ് യാത്രാ നിരക്ക് വര്‍ദ്ധനവ് ഉടന്‍ നടപ്പിലാക്കും; മിനിമം ചാര്‍ജ് 10 രൂപ; മഞ്ഞ കാര്‍ഡുകാര്‍ക്ക് സൗജന്യയാത്ര

സ്വന്തം ലേഖകൻ തിരുവനന്തപുരം: ബസ് ചാര്‍ജ് വര്‍ധനവെന്നത് ഏറെ കാലത്തെ സ്വകാര്യ ബസ് ഉടമകളുടെ ആവശ്യമാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ യുഎഇയില്‍ നിന്നും തിരികെ എത്തിയ ശേഷം നിരക്ക് വര്‍ധനവ് സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കും. സംസ്ഥാനത്ത് ബസ് യാത്രാ നിരക്ക് വര്‍ധനവ് ഉടന്‍ നടപ്പായേക്കും. മിനിമം നിരക്ക് 10 രൂപയാക്കാനാണ് ഗതാഗത വകുപ്പിന്റെ ശുപാര്‍ശ. രണ്ടര കിലോമീറ്റര്‍ ദൂരത്തിന് മിനിമം നിരക്ക് 8 ല്‍ നിന്ന് പത്താകണമെന്നാണ് നിര്‍ദേശം. ഇതിന് ശേഷമുള്ള ഓരോ കിലോമീറ്ററിനും 80 പൈസ എന്നത് ഒരു രൂപയാകും. ജസ്റ്റിസ് […]

ദിലീപ് നിരപരാധിയാണെങ്കിൽ ആ പെൺകുട്ടിയോട് സംസാരിച്ചു തീർക്കാൻ പാടില്ലേ? എന്നാൽ അത് ചെയ്യാത്തത് എന്തുകൊണ്ടാണ്? ദിലീപ് ഇപ്പോൾ ചെയ്യുന്നത് പെൺകുട്ടിക്ക് നീതി ലഭിക്കാൻ പാടില്ലാത്ത കാര്യങ്ങളാണ്‌; നടിയെ ആക്രമിച്ച കേസിൽ ഗുരുതര ആരോപണവും, ചോദ്യങ്ങളുമുയർത്തി സംവിധായകൻ പ്രകാശ് ബാരെ!!

സ്വന്തം ലേഖകൻ കൊച്ചി: യഥാർത്ഥത്തിൽ ദിലീപ് ഈ വിഷയത്തിൽ നിരപരാധി ആണെങ്കിൽ ദിലീപിന് ആ പെണ്കുട്ടിയോട് സംസാരിച്ചു തീർക്കാൻ പാടില്ലേ? എന്നാൽ ദിലീപ് അത് ചെയ്യാത്തത് എന്തുകൊണ്ട് ആണ്. ദിലീപ് ഇപ്പോൾ ചെയ്യുന്നത് ആ പെൺകുട്ടിക്ക് നീതി ലഭിക്കാൻ പാടില്ലാത്ത കാര്യങ്ങളാണെന്ന ആരോപണവുമായി സംവിധായകൻ പ്രകാശ് രംഗത്ത് പുകയുന്നുണ്ട് എങ്കിൽ കൂടിയും അടിയിലുള്ള കനൽ ഇടയ്ക്കിടെ ആളിക്കത്തുകയും ചെയ്യും. അത്തരത്തിൽ ഒരു കേസ് ആണ് നടൻ ദിലീപും കൊച്ചിയിൽ പ്രമുഖ നടിയും തമ്മിൽ കഴിഞ്ഞ അഞ്ച് വർഷം ആയി നടക്കുന്നത്. അതുപോലെ തന്നെ കോടതിയിൽ […]

പേ​രി​ലെ തെ​റ്റു തി​രു​ത്താ​ൻ സാധാരണ ഗതിയിൽ നൽകേണ്ടത് 1350 രൂ​പ; കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല​യി​ലെ പ​രീ​ക്ഷാ ഭ​വ​ൻ അ​സി​സ്റ്റ​ന്റ് മ​ൻ​സൂ​റ​ലി​ യുവതിയിൽ നിന്ന് ഗൂഗിൾ പേ വഴി കൈപ്പറ്റിയത് 5000 രൂ​പ; സ​ർ​ട്ടി​ഫി​ക്ക​റ്റി​ലെ തി​രു​ത്ത​ലു​ക​ൾ​ക്ക​ട​ക്കം തു​ക നേ​രി​ട്ട് ​കൈ​യി​ലാ​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ന് സർവീസിൽ നിന്ന് സസ്‌പെൻഷൻ; എംജി സർവകലാശാലയ്ക്ക് പിന്നാലെ കാലിക്കറ്റ് സർവകലാശാലയും കൈക്കൂലി വിവാദത്തിൽ കുഴയുമ്പോൾ…

സ്വന്തം ലേഖകൻ കോ​ഴി​ക്കോ​ട്: കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ പ്രീ​ഡി​ഗ്രി സ​ർ​ട്ടി​ഫി​ക്ക​റ്റി​ൽ പേ​രി​ലെ തെ​റ്റു​തി​രു​ത്താ​ൻ ഗൂഗിൾ പേ ​വ​ഴി ഫീ​സ് വാ​ങ്ങി ത​ട്ടി​പ്പ് ന​ട​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​നെ സ​സ്പെ​ൻ​ഡ്​ ചെ​യ്തു. പ​രീ​ക്ഷ ഭ​വ​ൻ അ​സി​സ്റ്റ​ന്റ് മ​ൻ​സൂ​റ​ലി​യെ​യാ​ണ് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. കൈ​ക്കൂ​ലി ആ​രോ​പ​ണം നേ​രി​ട്ട മ​റ്റൊ​രു ജീ​വ​ന​ക്കാ​ര​നെ​തി​രെ അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്. ഇ​രു​വ​രെ​യും സ​സ്പെ​ൻ​ഡ് ചെ​യ്യ​ണ​മെ​ന്ന് സി​ൻ​ഡി​ക്കേ​റ്റ് വേ​ണ്ടി സ്റ്റാ​ഫ് സ്ഥി​ര സ​മി​തി ക​ൺ​വീ​ന​ർ കെ.​കെ. ഹ​നീ​ഫ ര​ജി​സ്ട്രാ​റോ​ട് നി​ർ​ദേ​ശി​ച്ചി​രു​ന്നു. പേ​രി​ലെ തെ​റ്റു തി​രു​ത്താ​ൻ ഗൂഗിൾ​ ​പേ വ​ഴി 5000 രൂ​പ വാ​ങ്ങി ക​ബ​ളി​പ്പി​ച്ച​താ​ണ് മ​ൻ​സൂ​റ​ലി​ക്കെ​തി​രാ​യ പ​രാ​തി. 1350 രൂ​പ​യാ​ണ് പേ​ര് […]

ഉടുമുണ്ട് പൊക്കിക്കാണിക്കല്‍, തുണി പറിച്ചെറിയല്‍; പൊലീസിനെയും എക്‌സൈസിനെയും തുരത്താന്‍ കൂത്താടി ലൗലിക്ക് നമ്പരുകള്‍ പലത്; കോട്ടയം കൊല്ലപ്പള്ളിയിലെ കുപ്രസിദ്ധ മദ്യവില്പനക്കാരിയെ തൊടാനാവാതെ എക്സൈസും പൊലീസും

സ്വന്തം ലേഖിക കൊല്ലപ്പള്ളി: മകനും മകളും ഉയര്‍ന്ന നിലയിലെത്തിയിട്ടും രണ്ട് പതിറ്റാണ്ടായി തുടരുന്ന അനധികൃത മദ്യവില്പന ‘കൂത്താടി ലൗലി ‘ എന്ന ലൗലി മാത്യു നിര്‍ത്തിയില്ല. കൊല്ലപ്പള്ളിയിലെ കുപ്രസിദ്ധ മദ്യവില്പനക്കാരി ‘കൂത്താടി ലൗലിയെ ‘ കഴിഞ്ഞ 20 വര്‍ഷത്തിനിടെ പൊലീസിനും എക്‌സൈസിനും തൊടാനായിട്ടില്ല. ചൊവാഴ്ച്ചയും എക്‌സൈസ് സംഘത്തെയും വെട്ടിച്ച്‌ ഇവര്‍ രക്ഷപെടുകയായിരുന്നു. പിടികൂടാനെത്തിയ എക്‌സൈസ് സംഘത്തെ ഉടുതുണി ഉയര്‍ത്തിക്കാട്ടിയായിരുന്നു ഇത്തവണ ലൗലിയുടെ രക്ഷപെടൽ. ലൗലി സ്വന്തം വീട്ടിലും തൊട്ടടുത്തുള്ള മറ്റൊരു വീട്ടിലും അനധികൃത മദ്യവില്പന നടത്തിവരികയായിരുന്നു എന്നാണ് പരാതി. വിവരമറിഞ്ഞ് വനിതാ എക്‌സൈസ് ഓഫീസറടക്കം […]

കെ-റെയിലില്‍ നിലപാട് മാറ്റി ശശി തരൂര്‍; വന്ദേഭാരത് മതിയാകുമോയെന്ന് നോക്കണം; കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെയാണ് തരൂരിന്റെ പ്രതികരണം

സ്വന്തം ലേഖകൻ കേന്ദ്ര സര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ച വന്ദേഭാരത് ട്രെയിനുകള്‍ കെ-റെയിലിന് ബദലാകുമോ എന്നത് പരിശോധിക്കേണ്ടത് അത്യാവശ്യമെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. മൂന്നുവര്‍ഷം കൊണ്ട് 400 അതിവേഗ വന്ദേഭാരത് എക്‌സ്പ്രസ് തീവണ്ടികള്‍ പുറത്തിറങ്ങുമെന്ന കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെയാണ് തരൂര്‍ ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. സില്‍വര്‍ലൈന്‍ പദ്ധതിയെക്കാള്‍ ചെലവ് കുറഞ്ഞതും ഊര്‍ജ്ജ-കാര്യക്ഷമമായതുമായ ഒരു ബദലാകുമോ എന്ന് നോക്കേണ്ടത് അത്യാവശ്യമാണ് എന്നാണ് ശശി തരൂര്‍ പറഞ്ഞത്. കെ-റെയിലിനെ പിന്തുണച്ച ശശി തരൂരിനെതിരെ കോണ്‍ഗ്രസ് പ്രസിഡന്റ് കെ.സുധാകരന്‍ ഉള്‍പ്പെടെയുള്ളവര്‍ കടുത്ത വിമര്‍ശനമാണ് ഉന്നയിച്ചത്.

വാക്കുതര്‍ക്കത്തിനിടെ കുട്ടിയുടെ തലപിടിച്ചു ഭിത്തിയിലിടിച്ചു; നിലത്തു വീണതോടെ മകൻ ചുറ്റികകൊണ്ടു തലയ്ക്കടിച്ചു; 14 വയസ്സുകാരിയെ കൊലപ്പെടുത്തിയത് പീഡന വിവരം പുറംലോകം അറിയാതിരിക്കാൻ; കുറ്റം മാതാപിതാക്കളുടെ തലയിൽ കെട്ടിവെക്കാനും ചരടുവലിച്ചു; ഒരു വർഷത്തിന് ശേഷം പുറംലോകം അറിഞ്ഞത് മനുഷ്യ മനസാക്ഷിയെ മരവിപ്പിക്കുന്ന കൊലപാതക കഥ

സ്വന്തം ലേഖകൻ തിരുവനന്തപുരം: കോവളത്ത് ഒരു വര്‍ഷം മുന്‍പു 14 വയസ്സുകാരിയെ കൊലപ്പെടുത്തിയത് പീഡിപ്പിച്ച വിവരം പുറംലോകം അറിയാതിരിക്കാനെന്ന് റഫീഖാ ബീവിയുടെ മൊഴി. പെൺകുട്ടിയുടെ തലപിടിച്ച് താൻ ഭിത്തിയിൽ ഇടിച്ചെന്നും ഇതിന് പിന്നാലെ മകൻ ചുറ്റിക കൊണ്ട് പെൺകുട്ടിയുടെ തലയ്ക്കടിക്കുകയായിരുന്നെന്നും ഇവർ തെളിവെടുപ്പിനിടെ പൊലീസിനോട് പറഞ്ഞു. മകൻ ഷെഫീഖിനെ ബലാത്സം​ഗക്കേസിൽ നിന്നും രക്ഷിക്കാൻ അമ്മ കൊലപാതകിയായ സംഭവം റഫീഖ പൊലീസിനോട് വിവരിച്ചു. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീടിനു സമീപത്താണ് റഫീഖാ ബീവിയും കുടുംബവും വാടകയ്ക്കു താമസിച്ചിരുന്നത്. ഷഫീഖ് കുട്ടിയുമായി അടുപ്പത്തിലാവുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു. ഇക്കാര്യം […]

ചില്‍ഡ്രന്‍സ് ഹോമിൽ നിന്ന് പെൺകുട്ടികള്‍ ഒളിച്ചോടിയ സംഭവം; സൂപ്രണ്ടിനും ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ക്കും സ്ഥലംമാറ്റം

സ്വന്തം ലേഖിക തിരുവനന്തപുരം: വെള്ളിമാട്കുന്ന് ചില്‍ഡ്രന്‍സ് ഹോമിൽ നിന്ന് ഒളിച്ചോടിയ സംഭവത്തിൽ ചില്‍ഡ്രന്‍സ് ഹോം ഫോര്‍ ഗേള്‍സിലെ സൂപ്രണ്ടിനും പ്രൊട്ടക്ഷന്‍ ഓഫീസർക്കും ഇന്‍സ്റ്റിറ്റിയൂഷന്‍ കെയറിനുമെതിരെ വകുപ്പുതല നടപടി. ഇരുവരേയും സ്ഥലംമാറ്റി ഉത്തരവിറങ്ങി. സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വകുപ്പിന് നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്ന് വനിത ശിശുവികസന വകുപ്പ് അന്വേഷണം നടത്തി. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇവര്‍ക്കെതിരെ നടപടി സ്വീകരിച്ചത്. കഴിഞ്ഞ ബുധനാഴ്ചയാണ് ചില്‍ഡ്രന്‍സ് ഹോമിലെ ആറ് പെണ്‍കുട്ടികള്‍ ഒളിച്ചോടിയത്. കാണാതായ ആറ് പേരില്‍ രണ്ട് […]

പൊലീസിന്റെ ശമ്പളത്തിൽ നിന്നുള്ള റിക്കവറികൾ സ്വകാര്യ ബാങ്കിനെ ഏൽപിച്ചതിലുള്ള ആശങ്ക ശബ്ദ സന്ദേശത്തിലൂടെ വാട്സാപ്പ് ​ഗ്രൂപ്പിൽ പങ്കുവച്ച ഉദ്യോഗസ്ഥനെ ബലിയാടാക്കാന്‍ ഉന്നതരുടെ നീക്കം.

സ്വന്തം ലേഖകൻ കൊല്ലം: പൊലീസ് സേനാംഗങ്ങളുടെയും ജീവനക്കാരുടെയും ശമ്പളത്തില്‍ നിന്നുള്ള നോണ്‍ സ്റ്റാറ്റ്യൂട്ടറി റിക്കവറി ചുമതല സ്വകാര്യ ബാങ്കിനു കൈമാറിയ സംഭവത്തില്‍, പൊലീസുകാരുടെ ആശങ്ക വാട്സാപ് ഗ്രൂപ്പില്‍ ശബ്ദ സന്ദേശത്തിലൂടെ പങ്കുവച്ച ഉദ്യോഗസ്ഥനെ ബലിയാടാക്കാന്‍ ഉന്നത ഉദ്യോഗസ്ഥരുടെ നീക്കം. കൊല്ലത്തെ സൈബര്‍ പൊലീസ് ഉദ്യോഗസ്ഥനെതിരെ സ്പെഷല്‍ ബ്രാഞ്ചിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വകുപ്പുതല നടപടിക്കാണു നിലവില്‍ നീക്കം. ‌ സ്പോര്‍ട്സ്, പൊലീസ് മെസ്, റജിമെന്റല്‍- ക്ഷേമഫണ്ടുകള്‍, കേരള പൊലീസ് അസോസിയേഷന്‍- ഓഫിസേഴ്സ് അസോസിയേഷന്‍ ഫണ്ട്, സൊസൈറ്റി വായ്പകള്‍, ചിട്ടി തുടങ്ങിയവയിലേക്കുള്ള വിഹിതം ശമ്പളത്തില്‍ നിന്ന് പിടിക്കാന്‍ […]