play-sharp-fill

ഇന്നത്തെ അക്ഷയ ലോട്ടറി ഫലം ഇവിടെ കാണാം

ഇന്നത്തെ അക്ഷയ ലോട്ടറി ഫലം ഇവിടെ കാണാം 1st Price – Rs. 70,00,000/- AW 960391 (NEYYATTINKARA) Consolation Prize – Rs. 8,000/- AN 960391 AO 960391 AP 960391 AR 960391 AS 960391 AT 960391 AU 960391 AV 960391 AX 960391 AY 960391 AZ 960391 2nd Price – Rs. 5,00,000/- AN 190785 (THRISSUR) 3rd Price – Rs. 1,00,000/- AN 368374 AO 645892 AP 115001 […]

എൻഡോസൾഫാൻ ദുരിത ബാധിതരെ കണ്ടെത്താൻ പ്രത്യേക മെഡിക്കൽ ക്യാമ്പ് നടത്തുമെന്ന് മൂന്ന് വർഷങ്ങൾക്ക് മുൻപ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത് ഇന്നും പാഴ് വാക്കുമാത്രം; ഒരു മാസത്തിനിടെ എൻഡോസൾഫാൻ ദുരിതപെയ്‌ത്തിന്റെ ഫലമായി കാസർകോട് മരിക്കുന്നത് മൂന്നാമത്തെ കുഞ്ഞ്; മരിച്ച കുഞ്ഞിന് രോഗബാധിതയാണെന്ന സർട്ടിഫിക്കറ്റ് പോലും നൽകാതെ ആശുപത്രി അധികൃതർ; ഒന്നരവയസുകാരിയുടെ മൃതദേഹവുമായി സമരസമിതിയുടെ പ്രതിഷേധം

സ്വന്തം ലേഖകൻ കാസർകോട്: കാസർകോട് എൻഡോസൾഫാൻ ഇരകളുടെ പ്രതിഷേധം. എൻഡോസൾഫാൻ ദുരിത മേഖലയിൽ മരിച്ച ഒന്നരവയസുകാരിയുടെ മൃതദേഹവുമായാണ് സമരസമിതിയുടെ പ്രതിഷേധം. കഴിഞ്ഞ മൂന്ന് വർഷമായി എൻഡോസൾഫാൻ ദുരിത മേഖലയിൽ ഒരു ക്യാമ്പ് പോലും നടത്തിയിട്ടില്ലെന്നാണ് സമരസമിതി ആരോപിക്കുന്നത്. ഇത് മൂലം ഇന്നലെ മരിച്ച കുഞ്ഞിന് എൻഡോസൾഫാൻ ബാധിതയാണെന്ന സർട്ടിഫിക്കറ്റ് പോലും ലഭിച്ചിട്ടില്ലെന്ന് സമരസമിതി ആരോപിക്കുന്നു. ഇതേ തുടർന്ന് കുഞ്ഞിന് വിദഗ്ധ ചികിത്സ നൽകുന്നതിലടക്കം വലിയ വീഴ്ച സംഭവിച്ചു. മൂന്ന് വർഷങ്ങൾക്ക് മുൻപ് എൻഡോസൾഫാൻ ദുരിത ബാധിതരെ കണ്ടെത്താൻ പ്രത്യേക മെഡിക്കൽ ക്യാമ്പ് നടത്തുമെന്ന് മുഖ്യമന്ത്രി […]

കേരളത്തില്‍ ഒരു ലിറ്റര്‍ മണ്ണെണ്ണയുടെ വിലയില്‍ ആറു രൂപ വര്‍ധന; പുതുക്കിയ വില നിശ്ചയിച്ച് ഉത്തരവിറക്കി; ഇതോടെ ഒരു ലിറ്റര്‍ മണ്ണെണ്ണയുടെ വില 59 രൂപയായി

സ്വന്തം ലേഖകൻ തിരുവനന്തപുരം: എണ്ണ വിതരണ കമ്പനികള്‍ മണ്ണെണ്ണ വില കൂട്ടി. കേരളത്തില്‍ ഒരു ലിറ്റര്‍ മണ്ണെണ്ണയുടെ വിലയില്‍ ആറു രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഒരു ലിറ്റര്‍ മണ്ണെണ്ണയുടെ വില 59 രൂപയാകും. പുതുക്കിയ വില നിശ്ചയിച്ച് ഉത്തരവിറക്കിയിട്ടുണ്ട്. ഭക്ഷ്യവകുപ്പിന്റെ ഭാഗത്ത് നിന്ന് ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ റേഷന്‍ കടകളില്‍ നിന്ന് ഒരു ലിറ്റര്‍ മണ്ണെണ്ണ 59 രൂപയ്ക്ക് വാങ്ങേണ്ടി വരും. നിലവില്‍ 53 രൂപയാണ് ഒരു ലിറ്റര്‍ മണ്ണെണ്ണയുടെ വില. ജനുവരിയില്‍ 53 രൂപയ്ക്കാണ് റേഷന്‍ കടകള്‍ വഴി മണ്ണെണ്ണ വിതരണം ചെയ്തിരുന്നത്. ഭക്ഷ്യവകുപ്പ് […]

പ്രതിഷേധത്തെ തുടർന്ന് കോവിഡ് രോഗികൾക്കായി ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഒരു വാർഡ് കൂടി തുറന്നു

സ്വന്തം ലേഖകൻ ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രതിഷേധത്തെ തുടർന്ന് കോവിഡ് രോഗികൾക്കായി ഒരു വാർഡ് കൂടി തുറക്കാൻ തീരുമാനമായി. മണിക്കൂറുകൾക്ക് മുൻമ്പ് രോഗികളുമായി ആംബുലൻസുകൾ കാത്തുകിടക്കുന്ന അവസ്ഥയിലായിരുന്നു. കോവിഡ് വാർഡിൽ ഒഴിവില്ലെന്നും അതിനാലാണ് പ്രവേശിപ്പിക്കാത്തതെന്നും ആശുപത്രി സൂപ്രണ്ട് മറുപടി നല്കിയിരുന്നു. അതിന് പിന്നാലെയാണ് സംഭവം വാർത്തയാവുകയും തുടർന്ന് രോഗികൾക്കായി ഒരു വാർഡുംകൂടി തുറന്നുകൊടുത്തതും. കോവിഡ് ചികിത്സയ്ക്ക് യാതൊരു തടസ്സമില്ലെന്ന് ആരോഗ്യമന്ത്രി ആവർത്തിച്ച് പറഞ്ഞിട്ടും രോഗികൾ അവഗണന നേരിടുന്നതിൽ പരക്കെ വിമർശനം ഉയരുന്നുണ്ട്

ലോകത്തിലെ ആദ്യത്തെ സൂചി രഹിത വാക്‌സിൻ ഉടൻ വിപണിയിൽ; മൂന്ന് ഡോസ് വാക്‌സിന്റെ ആദ്യ ബാച്ച് കേന്ദ്രത്തിന് നൽകി;കൊറോണ പ്രതിരോധ വാക്‌സിനായ സൈക്കോവ് ഡി യുടെ വിതരണം ആരംഭിച്ചു

സ്വന്തം ലേഖകൻ ന്യൂഡൽഹി : ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത സൈഡസ് കാഡിലയുടെ കൊറോണ വാക്‌സിനായ സൈക്കോവ് ഡി യുടെ വിതരണം ആരംഭിച്ചു. മൂന്ന് ഡോസ് വാക്‌സിന്റെ ആദ്യ ബാച്ച് കേന്ദ്ര സർക്കാരിന് വിതരണം ചെയ്തു. ലോകത്തിലെ ആദ്യത്ത സൂചി രഹിത വാക്‌സിനാണ് സൈക്കോവ് ഡി. അഹമ്മദാബാദിലെ സൈഡസ് വാക്‌സിൻ എക്‌സലൻസ് സെന്ററാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ഓഗസ്റ്റിലാണ് വാക്‌സിന് ഡിസിജിഐയുടെ അടിയന്തിര ഉപയോഗ അനുമതി ലഭിക്കുന്നത്. തുടർന്ന് ആദ്യ ബാച്ച് വാക്‌സിൻ കേന്ദ്രത്തിന് വിതരണം ചെയ്തതായും, ഇനി പൊതുവിപണിയിൽ എത്തിക്കുമെന്നും കമ്പനി വ്യക്തമാക്കി. ലോകത്തെ […]

കാമുകിയുമായുള്ള സ്വകാര്യ നിമിഷങ്ങള്‍ പോണ്‍ വെബ് സൈറ്റില്‍; പരാതിയുമായി യുവാവ്

സ്വന്തം ലേഖകൻ ബെംഗളൂരു : കാമുകിയുമായുള്ള സ്വകാര്യ നിമിഷങ്ങള്‍ പോണ്‍ വെബ് സൈറ്റില്‍ വന്നുവെന്ന പരാതിയുമായി ഇരുപത്തിയഞ്ചുകാരനായ യുവാവ് രംഗത്ത്. ബെംഗളൂരുവില്‍ ഒരു കോള്‍ സെന്‍ററില്‍ ജോലി ചെയ്യുന്ന യുവാവാണ് ഇത്തരമൊരു പരാതിയുമായി രംഗത്തെത്തിയത്. ഒരു ഹോട്ടല്‍ മുറിയില്‍ താനും കാമുകിയും ഒന്നിച്ച് ചിലവിട്ട നിമിഷങ്ങളാണ് ഇപ്പോള്‍ വീഡിയോയായി പ്രചരിക്കുന്നതെന്നാണ് യുവാവ് പരാതിപ്പെടുന്നത്. ഓസ്റ്റന്‍‍ ടൌണില്‍ താമസിക്കുന്ന പരാതിക്കാരനും കാമുകിയും കുറച്ച് നാള്‍ മുന്‍പ് ഒരു ഹോട്ടല്‍ മുറിയില്‍ താമസിച്ചിരുന്നു. ഇവിടെ നിന്ന് ചിലര്‍ തങ്ങളുടെ സ്വകാര്യ നിമിഷങ്ങള്‍ പകര്‍ത്തി പോണ്‍ സൈറ്റില്‍‍ ഇട്ടെന്നാണ് യുവാവിന്‍റെ […]

ക​ല്ല​മ്പല​ത്ത് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വം; കൊ​ല​പാ​ത​ക​മെ​ന്ന് സ്ഥിരീകരിച്ച് പൊ​ലീ​സ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: ക​ല്ല​മ്പല​ത്ത് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വം കൊ​ല​പാ​ത​ക​മെ​ന്ന് സ്ഥിരീകരിച്ച പൊ​ലീ​സ്. മു​ള്ള​റം​കോ​ട് കാ​വു​വി​ള ലീ​ല കോ​ട്ടേ​ജി​ൽ അ​ജി​കു​മാ​ർ (49) ന്‍റെ മ​ര​ണ​മാ​ണ് കൊ​ല​പാ​ത​ക​മാ​ണെ​ന്ന് പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ച​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ജി​കു​മാ​റി​ന്‍റെ സു​ഹൃ​ത്ത് സ​ജീ​വി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്യു​ക​യാ​ണ്. തി​ങ്ക​ളാ​ഴ്ച​യാ​ണ് അ​ജി​കു​മാ​ർ മ​രി​ച്ച​ത്. സു​ഹൃ​ത്തു​ക്ക​ളു​മൊ​ത്തു​ള്ള മ​ദ്യ​പാ​ന​ത്തി​നി​ടെ​യു​ണ്ടാ​യ ത​ർ​ക്ക​ത്തി​നൊ​ടു​വി​ൽ കൊ​ല​പാ​ത​കം ന​ട​ന്നു​വെ​ന്നാ​ണ് സൂചന. സ​ജീ​വ് ഉ​ൾ​പ്പെ​ട്ട സം​ഘ​മാ​ണ് അ​ജി​കു​മാ​റി​നെ കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ നി​ഗ​മ​നം. ഇ​വ​രോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്ന മ​റ്റൊ​രു സു​ഹൃ​ത്ത് ബി​നു​രാ​ജ് വാ​ഹ​നാ​പ​ക​ട​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സം മ​രി​ച്ചി​രു​ന്നു. ദേ​ശീ​യ​പാ​ത​യി​ൽ […]

സംസ്‌ഥാനത്ത് പോക്‌സോ കേസുകൾ വേഗത്തില്‍ തീര്‍പ്പാക്കുന്നതിന് 28 അഡീഷണല്‍ ഫാസ്‌റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതികള്‍ കൂടി; ഇതോടെ നിലവിൽ വരിക 56 അതിവേഗ സ്‌പെഷ്യല്‍ കോടതികൾ

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്‌ഥാനത്ത് പോക്‌സോ നിയമപ്രകാരം രജിസ്‌റ്റര്‍ ചെയ്യപ്പെടുന്ന കേസുകളും ബലാൽസംഗ കേസുകളും വേഗത്തില്‍ തീര്‍പ്പാക്കുന്നതിന് 28 അഡീഷണല്‍ ഫാസ്‌റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതികള്‍ സ്‌ഥാപിക്കുന്നതിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. ഇതോടെ സംസ്‌ഥാനത്ത് പോക്‌സോ കേസുകൾ കൈകാര്യം ചെയ്യുന്നതിന് മാത്രം 56 അതിവേഗ സ്‌പെഷ്യല്‍ കോടതികളാവും. 14 ജില്ലകളില്‍ നിലവിലുള്ള ഫാസ്‌റ്റ് ട്രാക്ക് സ്‌പെഷ്യല്‍ (പോക്‌സോ) കോടതികളില്‍ അനുവദിച്ച സ്‌റ്റാഫ് പാറ്റേണിലും നിയമന രീതിയിലും കോടതികള്‍ ആരംഭിക്കുന്ന മുറയ്‌ക്ക് തസ്‌തികകള്‍ അനുവദിക്കും. ജില്ലാ ജഡ്‌ജ്‌, സീനിയര്‍ ക്ളാര്‍ക്ക്, ബഞ്ച് ക്ളാര്‍ക്ക് എന്നിവരുടെ […]

ബേക്കർ ജംങ്ഷനിൽ ​ഗതാ​ഗതക്കുരുക്കുണ്ടാക്കി പാർക്ക് ചെയ്ത ഓട്ടോറിക്ഷകൾ ട്രാഫിക്ക് എസ് ഐ കസ്റ്റഡിയിലെടുത്തു; ഓട്ടോയുടെ രേഖകൾ പരിശോധിച്ച പൊലീസ് അന്തം വിട്ടു; ഇൻഷുറൻസും ടാക്സ് രേഖകളും, പെർമിറ്റും ഇല്ലാത്ത ഓട്ടോ കോട്ടയം ന​ഗരത്തിൽ സർവീസ് നടത്തുന്നു; ഇൻഷൂറൻസില്ലാത്ത വാഹനത്തിൽ യാത്ര ചെയ്യുമ്പോൾ അപകടമുണ്ടായാൽ യാത്രക്കാരന്റെ കാര്യം കട്ടപ്പുക!!

സ്വന്തം ലേഖകൻ കോട്ടയം: ബേക്കർ ജംങ്ഷനിൽ ​ഗതാ​ഗതക്കുരുക്കുണ്ടാക്കി പാർക്ക് ചെയ്ത ഓട്ടോറിക്ഷകൾ ട്രാഫിക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു. ബേക്കർ ജംങ്ഷനിലെ ട്രാഫിക് ഐലൻഡിന് സമീപം അനധികൃതമായി പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.രേഖകൾ പരിശോധിച്ചപ്പോൾ ഇൻഷൂറൻസടക്കം യാതൊരുവിധ രേഖകളും ഓട്ടോയ്ക്ക് ഇല്ലെന്ന് പൊലീസിന് മനസിലായി. ചിങ്ങവനം ഭാ​ഗത്ത് ഓടാൻ അനുവാദമുള്ള ഓട്ടോയാണ് അനധികൃതമായി ന​ഗരത്തിൽ ഓടുന്നത്. ഇൻഷൂറൻസില്ലാത്ത നിരവധി വാഹനങ്ങളാണ് ഇത്തരത്തിൽ ന​ഗരത്തിൽ സർവീസ് നടത്തുന്നത്. ഇങ്ങനെയുള്ള വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോൾ അപകടമുണ്ടായാൽ യാത്രക്കാരന് നയാപൈസാ ആനുകൂല്യം ലഭിക്കില്ല. യാത്രക്കാരൻ മരണപ്പെട്ടാൽ വീട്ടുകാർക്ക് ലഭിക്കേണ്ട ലക്ഷക്കണക്കിന് […]

കോവിഡ് ചികിത്സയ്ക്ക് തടസ്സമില്ലെന്ന് ആരോഗ്യമന്ത്രി പറയുമ്പോഴും രോഗികൾ പെരുവഴിയിൽ; കോവിഡ് രോഗികളെ പ്രവേശിപ്പിക്കാതെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രി

സ്വന്തം ലേഖകൻ ആലപ്പുഴ: കോവിഡ് ചികിത്സയ്ക്ക് യാതൊരു തടസ്സമില്ലെന്ന് ആരോഗ്യമന്ത്രി ആവർത്തിച്ച് പറയുമ്പോഴും ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിലെ സ്ഥിതി ദയനീയം. ആശുപത്രിക്ക് വെളിയിൽ മണിക്കൂറുകളായി കോവിഡ് രോഗികളുമായി ആംബുലൻസുകൾ കാത്തുകിടക്കുന്നു. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. കോവിഡ് രോ​ഗികളുമായി എത്തുന്ന ആംബുലൻസുകൾ ആശുപത്രിക്ക് വെളിയിൽ നിർത്തിയിട്ടിരിക്കുകയാണ്. മണിക്കൂറുകളായി നിരവധി ആംബുലൻസുകൾ ഇവിടെ കാത്ത് കെട്ടിക്കിടക്കുന്നു. അന്വേഷിച്ചപ്പോൾ കോവിഡ് വാർഡിൽ ഒഴിവില്ലെന്നും അതിനാലാണ് പ്രവേശിപ്പിക്കാത്തതെന്നും ആശുപത്രി സൂപ്രണ്ട് മറുപടി നല്കി. കോവിഡ് ചികിത്സയ്ക്ക് യാതൊരു തടസ്സമില്ലെന്ന് ആരോഗ്യമന്ത്രി ആവർത്തിച്ച് പറയുമ്പോഴാണ് ആലപ്പുഴയിൽനിന്ന് ഇത്തരത്തിലൊരു സംഭവം […]