play-sharp-fill

റോഡിലിരുന്നോ, ക്ലബിലിരുന്നോ നൂറു രൂപ വച്ച് ചീട്ടുകളിച്ചാൽ പൊലീസ് ഓടിച്ചിട്ടു പിടിക്കും: കോടികൾ ഓൺലൈനിലിട്ട് അമ്മാനമാടി ചീട്ടുകളിച്ചാൽ പൊലീസും തിരിഞ്ഞു നോക്കുന്നില്ല; ലക്ഷങ്ങൾ ചുരണ്ടിയെടുക്കുന്ന ചീട്ടുകളി മാഫിയ

തേർഡ് ഐ ക്രൈം കോട്ടയം: റോഡിലിരുന്നോ ക്ലബിലിരുന്നോ വീട്ടിലിരുന്നോ നൂറു രൂപ വച്ചു ചീട്ടുകളിയ്ക്കുന്ന പാവപ്പെട്ടവരെ ഓടിച്ചിട്ടു പിടിക്കുന്ന പൊലീസ് കോടികൾ മറിയുന്ന ഓൺലൈൻ റമ്മിയെ തൊടുന്നില്ല. സംസ്ഥനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും കോടികളാണ് ദിവസവും ഓൺലൈൻ റമ്മി കളത്തിൽ പൊടിയുന്നത്. കാട്ടാക്കട കുറ്റിച്ചൽ വിനീഷ് ഭവനിൽ വി.എച്ച് വിനീത് ഇരുപത്തിയഞ്ച് ലക്ഷം രൂപയുടെ കടബാദ്ധ്യത കയറി ആത്മഹത്യ ചെയ്തതോടെയാണ് ഓൺലൈൻ റമ്മിയുടെ കെണി കേരളത്തിലറിഞ്ഞത്. ഓൺലൈൻ റമ്മി കളിച്ച് തമിഴ്‌നാട്ടിൽ മാത്രം കടം കയറി ജീവനൊടുക്കിയത് 17 പേരാണ് എന്ന വാർത്ത കൂടി […]