video
play-sharp-fill

ആന്ധ്രയില്‍ ജോലിക്ക് പോയ യുവതിയെ 17 വര്‍ഷങ്ങള്‍ക്കു ശേഷം പാലക്കാട്‌ നിന്നു കണ്ടെത്തി; കണ്ടെത്തുമ്പോള്‍ രണ്ടു കുട്ടികളുമൊത്ത്‌ ബന്ധുവായ യുവാവിൻ്റെ സംരക്ഷണയില്‍; സൂചന ലഭിച്ചത് ആധാറില്‍ നിന്ന്‌

സ്വന്തം ലേഖിക ആലപ്പുഴ: ആന്ധ്രയില്‍ ജോലിക്കെന്നുപറഞ്ഞു പോയ 26കാരിയെ 17 വര്‍ഷങ്ങള്‍ക്കു ശേഷം പാലക്കാട്‌ നിന്നു പോലീസ്‌ കണ്ടെത്തി. ആലപ്പുഴ മണ്ണഞ്ചേരി പോലീസ്‌ സ്‌റ്റേഷന്‍ പരിധിയില്‍നിന്നും 2004ല്‍ അധ്യാപികയായി ജോലി ചെയ്യാനെന്നു പറഞ്ഞാണ്‌ യുവതി “ആന്ധ്രയിലേക്ക്‌” വണ്ടി കയറിയത്‌. അവിടെചെന്നു എന്നു പറഞ്ഞ്‌ ഒരു പ്രാവശ്യം ഫോണ്‍ ചെയ്‌തു. പിന്നീട് യാതൊരു വിവരവുമില്ലായിരുന്നു. തുടർന്ന് വീട്ടുകാര്‍ യുവതി പറഞ്ഞ സ്‌കൂളിലും മറ്റും അന്വേഷിച്ചെങ്കിലും കണ്ടെത്തിയിരുന്നില്ല. പിന്നീട്‌ ബന്ധുക്കളും പോലീസും അന്വേഷണം നടത്തിയെങ്കിലും ഒന്‍പത്‌ വര്‍ഷങ്ങള്‍ക്കു ശേഷമാണ്‌ യുവതി ജീവനോടെയുണ്ടെന്നുള്ള സൂചന ലഭിക്കുന്നത്‌. അവസാനം കണ്ടെത്തുമ്പോള്‍ […]

ചായക്കടക്കാരന്റെ പിച്ചചട്ടിയിൽ കൈയിട്ടുവാരി മോദി സർക്കാർ; വാണിജ്യ സിലിണ്ടറുകളുടെ വില കുത്തനെ കൂട്ടി; കോട്ടയത്തെ വാണിജ്യ സിലിണ്ടറിന്റെ വില 2002 രൂപ

സ്വന്തം ലേഖകൻ ന്യൂഡൽഹി: പാചകവാതക വില കുത്തനെ കൂട്ടി. വാണിജ്യ സിലിണ്ടറിന്റെ വിലയാണ് വർധിപ്പിച്ചത്. സിലിണ്ടറിന് 266 രൂപയാണ് കൂട്ടിയത്. കോട്ടയത്തെ വാണിജ്യ സിലിണ്ടറിന്റെ വില 2002 രൂപയാണ് വില. കൊച്ചിയിൽ വില 1994 രൂപയായി. രണ്ട് വർഷമായി കോവിഡ് മൂലം ഹോട്ടൽ മേഖല തകർന്ന് തരിപ്പണമായി കിടക്കുകയാണ്. വാണിജ്യസിലിണ്ടറിന്റെ വില കുത്തനെ കൂട്ടിയതോടെ ഹോട്ടൽ മേഖല തകർന്ന് തരിപ്പണമാകുമെന്ന് ഉറപ്പായി. 19 കിലോ സിലിണ്ടറിന് വില ഡൽഹിയിൽ രണ്ടായിരം രൂപ കടന്നു. 2000 രൂപ 50 പൈസയാണ് ഡൽഹിയിലെ പുതിയ വില. നേരത്തെ […]

പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് നാടുവിട്ട കമിതാക്കൾ പിടിയിൽ; ഇരുവരും റിമാൻഡിൽ

സ്വന്തം ലേഖകൻ കൊല്ലം: പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് നാടുവിട്ട യുവാവും വീട്ടമ്മയും അറസ്റ്റിൽ. കൊല്ലം ജില്ലയിലെ പൂയപ്പള്ളി പൊലീസ് സ്റ്റേഷൻ പരിധിയിലെ ചെറിയവെളിനെല്ലൂരിലാണ് സംഭവം. ചെറിയ വെളിനല്ലൂർ മേലേ കൊച്ചു പുത്തൻവീട്ടിൽ ജിതിൻ (33), അയൽവാസിയും വീട്ടമ്മയുമായ സുധീന (36) എന്നിവരാണ് അറസ്റ്റിലായത്. വിവാഹിതനും ഒരു ആൺകുട്ടിയുടെ അച്ഛനുമാണ് ജിതിൻ. പതിമൂന്നും ഒമ്പതും വയസുള്ള രണ്ടു കുട്ടികളുടെ അമ്മയാണ് സുധീന. അടുത്തടുത്ത വീടുകളിൽ താമസിച്ചിരുന്ന ഇരുവരും തമ്മിൽ ഏറെ കാലമായി അടുപ്പത്തിലായിരുന്നു. ഇതേചൊല്ലി ഇരുവരുടെയും വീടുകളിൽ പ്രശ്നങ്ങളുണ്ടായിരുന്നു. ഇതിനിടെയാണ് ഇരുവരും ഒരുമിച്ച് നാടുവിട്ടത്. ഇതേത്തുടർന്ന് […]

ഇന്ന് മുതൽ ട്രെയിനുകളുടെ സമയത്തിൽ മാറ്റം വരുത്തുന്നു; ഗുരുവായൂർ തിരുവനന്തപുരം ഇന്റർസിറ്റി രാവിലെ 9.55നും എറണാകുളം തിരുവനന്തപുരം വഞ്ചിനാട് 10.05നും; കോട്ടയം പാത ഇരട്ടിപ്പിക്കൽ തീരുന്ന മുറയ്ക്കു വഞ്ചിനാട് എക്സ്‌പ്രസും 10നു മുൻപു തിരുവനന്തപുരത്ത് എത്തും

സ്വന്തം ലേഖകൻ കൊച്ചി; ചില പ്രധാന ട്രെയിനുകളുടെ സമയത്തിൽ ഇന്നു മുതൽ മാറ്റം. ഗുരുവായൂർ തിരുവനന്തപുരം ഇന്റർസിറ്റി രാവിലെ 9.55നും എറണാകുളം തിരുവനന്തപുരം വഞ്ചിനാട് 10.05നും തിരുവനന്തപുരത്ത് എത്തും. കോട്ടയം പാത ഇരട്ടിപ്പിക്കൽ തീരുന്ന മുറയ്ക്കു വഞ്ചിനാട് എക്സ്‌പ്രസും 10നു മുൻപു തിരുവനന്തപുരത്ത് എത്തിക്കും. മൈസൂരു കൊച്ചുവേളി എക്സ്‌പ്രസ് രാവിലെ 9.15നും ബാനസവാടി കൊച്ചുവേളി ഹംസഫർ 9.25നും കൊച്ചുവേളിയിൽ എത്തും. കണ്ണൂർ എറണാകുളം ഇന്റർസിറ്റി രാത്രി 8.50ന് എറണാകുളം ജംക്ഷനിൽ എത്തും. തിരുവനന്തപുരം കോഴിക്കോട് ജനശതാബ്ദി രാവിലെ 9.12ന് എറണാകുളം ജംക്ഷനിലും 12.55നു കോഴിക്കോട്ടും […]

ചിരട്ട ഉണ്ടോ?എങ്കിൽ കളയാൻ വരട്ടെ; ചിരട്ടക്ക്​ വന്‍ ഓഫര്‍! കിലോക്ക്​ വെറും 298 രൂപ മാത്രം!!

സ്വന്തം ലേഖകൻ പണം സമ്പാദിക്കാൻ കിട്ടുന്ന ഒരു അവസരവും മലയാളികൾ കളയില്ല. കേരവൃക്ഷങ്ങളുടെ നാടായ കേരളത്തിൽ ഇപ്പോൾ നാളികേരം കൊണ്ട് തന്നെ കൊടിശ്വരൻ ആകാനുള്ള അവസരം തുറന്നുകിടക്കുകയാണ്. തേങ്ങ ചിരകിയ ശേഷം വലിച്ചെറിയുന്ന ചിരട്ടയാണ് ഇപ്പോൾ ഓണ്ലൈൻ ഷോപ്പിംഗ് രംഗത്തെ താരം. ചിരട്ട കൊണ്ട് വളരെയേറെ ഉപയോഗങ്ങളുണ്ട് എന്ന് അറിയണമെങ്കിൽ ആമസോണിൽ ഒന്ന് നോക്കിയാൽ മാത്രം മതി. കരകൗശലവസ്തുക്കൾ, വിത്ത് മുളയ്പ്പിക്കൽ, പ്രകൃതിദത്ത കരി, ബി.ബി.ക്യു തുടങ്ങിയ ആവശ്യങ്ങൾക്കായി ചിരട്ട ഉപയോഗിക്കാം എന്നാണ് ആമസോണിൽ പറയുന്നത്. ഓഫർ പ്രകാരം അരക്കിലോയ്‌ക്ക്‌ 199 രൂപ എന്നത് […]

കോട്ടയം എം.സി റോഡില്‍ കാര്‍ മൂന്നുവാഹനങ്ങളിലിടിച്ചു; രണ്ട് പേർക്ക് പരിക്ക്

സ്വന്തം ലേഖിക കോട്ടയം: എം.സി റോഡില്‍ മണിപ്പുഴ ജംഗ്ഷനില്‍ വാഹനാപകടത്തിൽ രണ്ട് പേർക്ക് പരിക്ക്. നിയന്ത്രണം വിട്ട കാര്‍ മറ്റൊരു കാറിലും സ്‌കൂട്ടറിലും ബൈക്കിലും ഇടിക്കുകയായിരുന്നു. ഇന്നലെ രാവിലെ 9.30 ഓടെയാണ് സംഭവം. സ്കൂട്ടര്‍ യാത്രികനായ കൊല്ലാട് കുറുപ്പന്‍പറമ്പില്‍ സതീഷ് (48), ബൈക്ക് യാത്രികനായ വേളൂര്‍ ഓണാട്ട് വീട്ടില്‍ രാജേഷ് (53) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കോട്ടയം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടമുണ്ടാക്കിയ കാറിൻ്റെ ഡ്രൈവര്‍ തൃക്കൊടിത്താനം സ്വദേശി ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ജില്ലാ ജനറല്‍ ആശുപത്രിയില്‍ ചികിത്സതേടി.

കോട്ടയം ജില്ലയില്‍ വീണ്ടും മഴ കനക്കുന്നു; ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്‌തമായ മഴയ്‌ക്ക് സാധ്യത; നവംബര്‍ രണ്ടു വരെ ജില്ലയില്‍ ഓറഞ്ച്‌ അലേര്‍ട്ട്; മുന്നറിയിപ്പുകളുമായി ജില്ലാ ഭരണകൂടം

സ്വന്തം ലേഖിക കോട്ടയം: ജില്ലയില്‍ വീണ്ടും മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്‌തമായ മഴയ്‌ക്കുള്ള സാധ്യതയാണു പ്രവചിച്ചിരിക്കുന്നത്‌. നവംബര്‍ രണ്ടു വരെ ജില്ലയില്‍ ഓറഞ്ച്‌ അലേര്‍ട്ടാണു കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ ക്രേന്ദം പുറപ്പെടുവിച്ചിരിക്കുന്നത്‌. ദുരിതാശ്വാസ ക്യാമ്പുകളിലേക്കു മാറേണ്ടുന്ന ഘട്ടങ്ങളില്‍ പൂര്‍ണമായും കോവിഡ്‌ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ തയ്യാറാവണമെന്നും ജില്ലാ ഭരണ കൂടം പറയുന്നു. 24 മണിക്കൂറില്‍ 115.6 മില്ലീമീറ്റര്‍ മുതല്‍ 204.4 മില്ലീ മീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണു കാലാവസ്‌ഥാ നിരീക്ഷണ ക്രേന്ദം മുന്നറിയിപ്പു നല്‍കുന്നത്‌. കഴിഞ്ഞ ദിവസങ്ങളില്‍ വലിയ അളവില്‍ മഴ ലഭിച്ച പ്രദേശങ്ങളില്‍ മഴ […]

പ്രവേശനോത്സവത്തിൽ സ്വാഗത ഗാനവുമായി കുമരകം സ്വദേശികൾ

സ്വന്തം ലേഖകൻ കുമരകം : പ്രവേശനോത്സവത്തിൽ വർണ്ണപ്പറവകൾ എന്ന സ്വാഗത ഗാനവുമായി കുമരകം സ്വദേശികൾ. കോവിഡ് മഹാമാരിയെ തുടർന്ന് ഒന്നരവർഷത്തിന് ശേഷമാണ് തിങ്കളാഴ്ച സ്കൂളുകൾ തുറക്കുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വിദ്യാർത്ഥികൾ മാതൃകയാകണം എന്നതാണ് ഗാനത്തിന്റെ ഉള്ളടക്കം. കോവിഡിന്റെ ഭീതിയിൽ ഭൂരിഭാഗം മാതാപിതാക്കളും മക്കളെ സ്കൂളിൽ അയക്കാൻ തയ്യാറാകാത്ത സാഹചര്യത്തിലാണ് സ്വാഗതഗാനം തയ്യാറാക്കിയതെന്ന് അണിയറ പ്രവർത്തകർ പറഞ്ഞു. മാതൃഭൂമി ലേഖകൻ എസ്.ഡി.റാമിന്റെ ( ശ്രീറാം ഡേ ) വരികൾക്ക് പ്രശസ്ത ഘടം വിദ്വാൻ കുമരകം ഗണേഷ് ഗോപാലാണ് സംഗീതം നൽകിയിരിക്കുന്നത്. മോട്ടീവ് ക്രിയേഷൻസിന്റെ ബാനറിൽ […]

കൈത്താങ്ങായി എസ് എഫ് ഐ

സ്വന്തം ലേഖകൻ പുതുപ്പള്ളി: കൊക്കയാർ പഞ്ചായത്തിലെ ഉരുൾപൊട്ടൽ ബാധിച്ച ഉറുമ്പിക്കര പ്രാദേശത്തെ ആറുപത് വീടുകളിൽ എസ്.എഫ്.ഐ ആർ.ഐ.ടി യൂണിറ്റിന്റെ നേതൃത്വത്തിൽ ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തു. അതിനോടൊപ്പം തന്നെ മാതൃകം എസ്.എഫ്.ഐ ആർ.ഐ.ടി യുടെ നേതൃത്വത്തിൽ പ്രാദേശത്തെ സ്ത്രീകൾക്ക് സാനിറ്ററി നാപ്കിനുകളും വിതരണം ചെയ്തു. കഴിഞ്ഞ ദിവസങ്ങളിലായി പാമ്പാടി ഗവ:ആർ.ഐ.ടി കോളേജിലെ വിദ്യാർത്ഥികളിൽ നിന്നും അധ്യാപകരിൽ നിന്നും ശേഖരിച്ച സഹായങ്ങൾ സ്വരുക്കൂട്ടിയാണ് പാഥേയം എന്ന് പേരിട്ട് എസ് എഫ് ഐ ഈ ഉദ്യമത്തിനു തുടക്കം കുറിച്ചത്. ഞായറാഴ്ച നടത്തിയ ഭക്ഷ്യക്കിറ്റ് വിതരണ പരിപാടിയെ ഉറുമ്പിക്കര സി.പി.ഐ(എം) […]

മുന്‍ മിസ് കേരള അന്‍സി കബീറും റണ്ണറപ്പ് അഞ്ജനയും വാഹനാപകടത്തില്‍ മരിച്ചു

സ്വന്തം ലേഖിക കൊച്ചി: 2019 മിസ് കേരളയും റണ്ണറപ്പും വാഹനാപകടത്തില്‍ മരിച്ചു. മിസ് കേരള അന്‍സി കബീര്‍(25), മിസ് കേരള റണ്ണര്‍ അപ്പ് അഞ്ജന ഷാജന്‍(26) എന്നിവരാണ് മരിച്ചത്. എറണാകുളം വൈറ്റിലയില്‍ പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ എറണാകുളം ബൈപ്പാസ് റോഡില്‍ ഹോളിഡേ ഇന്‍ ഹോട്ടലിനു മുന്നില്‍ വച്ചാണ് അപകടത്തില്‍പെട്ടത്. തിരുവനന്തപുരം ആറ്റിങ്ങല്‍ ആലങ്കോട് സ്വദേശിനിയാണ് അന്‍സി കബീര്‍. തൃശൂര്‍ സ്വദേശിനിയാണ് അഞ്ജന ഷാജന്‍. സംഭവ സ്ഥലത്തുവച്ചു തന്നെ ഇരുവരും മരിച്ചു. നാലുപേരാണ് വാഹനത്തിലുണ്ടായിരുന്നത്. ഒപ്പമുണ്ടായിരുന്ന രണ്ടുപേരില്‍ ഒരാളുടെ നില […]