play-sharp-fill

നഴ്‌സസ് യൂണിയൻ ജില്ലാ കമ്മിറ്റി വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോൺ വിതരണം ചെയ്തു

കോട്ടയം: കേരള നഴ്‌സസ് യൂണിയൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർധനരായ വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോണുകൾ വിതരണം ചെയ്തു. കേരള നഴ്‌സസ് യൂണിയൻ സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി മനു ചെറിയാൻ കുര്യൻ വിതരണ ഉൽഘാടനം നടത്തി. സി.പി.എം ലോക്കൽ സെക്രട്ടറി പി.സി ബെഞ്ചമിൻ അദ്ധ്യക്ഷത വഹിച്ചു. ഷെല്ലിമോൻ ജേക്കബ് ആശംസ അർപ്പിച്ചു. കേരള നഴ്‌സസ് യൂണിയൻ ജില്ലാ സെക്രട്ടറി എൽസിമോൾ ജോസഫ് സ്വാഗതം ആശംസിച്ചു, കേരള നഴ്‌സസ് യൂണിയൻ ജോയിന്റ് സെക്രട്ടറി കിഷോർ. എസ് കേരള നഴ്‌സസ് യൂണിയൻ ജോയിന്റ് സെക്രട്ടറി നന്ദി രേഖപെടുത്തി. […]

പാമ്പാടി രാജൻ, സുന്ദരൻ ആനകളുടെ ഉടമ മൂടൻകല്ലുങ്കൽ ഷോബിറ്റ് അന്തരിച്ചു

സ്വന്തം ലേഖകൻ പാമ്പാടി: മൂടൻകല്ലുങ്കൽ ഷോബിറ്റ് ( കൊച്ചുമോൻ )അന്തരിച്ചു. പാമ്പാടി രാജൻ, പാമ്പാടി സുന്ദരൻ ആനകളുടെ ഉടമയാണ്. ഭൗതിക ശരീരം കാരിത്താസ് ആശുപത്രിയിൽ. സംസ്കാരം നാളെ.

അയല്‍പക്കത്തെ കപ്പലിന് ഒരു കപ്പിത്താനുണ്ട്; നിയമസഭയില്‍ തന്നെ അനാവശ്യമായി പുകഴ്ത്തി സംസാരിച്ചാല്‍ നടപടിയെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍; കയ്യടിച്ച് സോഷ്യല്‍ മീഡിയ

സ്വന്തം ലേഖകന്‍ ചെന്നൈ: അനാവശ്യമായി തന്നെ പുകഴ്ത്തി സംസാരിച്ചാല്‍ നടപടിയെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. നിയമസഭയില്‍ മുഖ്യമന്ത്രിയെ പുകഴ്ത്തുന്ന ഭരണപക്ഷ എംഎല്‍എമാര്‍ക്കാണ് സ്റ്റാലിന്റെ താക്കീത്. രാജ്യത്തെ മുഖ്യമന്ത്രിമാരില്‍ ഏറ്റവുമധികം ആരാധകരുള്ളത് സ്റ്റാലിനാണ്. മുഖം നോക്കാതെയുള്ള നടപടികളാണ് സ്റ്റാലിനെ ജനപ്രിയനാക്കുന്നത്. പുതിയ പ്രഖ്യാപനത്തിനും സോഷ്യല്‍ മീഡിയ ഉള്‍പ്പെടെ കയ്യടിക്കുകയാണ്. സഭയുടെ സമയം കളഞ്ഞാല്‍ നടപടി ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. കര്‍ഷിക നിയമത്തിനെതിരെയും പ്രമേയം പാസാക്കിയിരുന്നു. അധികാരത്തിലെത്തുന്നതിന് മുമ്പ് തന്നെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ദ്രാവിഡ മുന്നേറ്റ കഴകം(ഡി.എം.കെ) കാര്‍ഷിക നിയമങ്ങളെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. കേന്ദ്രസര്‍ക്കാറിനോട് […]

ഈ കപ്പൽ മുങ്ങുകയാണെന്നും കപ്പിത്താനെ കാണാനില്ലെന്നും പ്രതിപക്ഷം; ആരോപണങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി ഇന്ന് മാധ്യമങ്ങളെ കാണും ; വാര്‍ത്താസമ്മേളനം വൈകുന്നേരം ആറ് മണിക്ക്

സ്വന്തം ലേഖകൻ തിരുവനന്തപുരം: കോവിഡ് അവലോകനയോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വൈകുന്നേരം ആറ് മണിക്ക് മാധ്യമങ്ങളെ കാണും. സംസ്ഥാനത്ത് നടക്കുന്ന ഒരു കാര്യവും ഗൗരവമായി കാണാതെയുള്ള മുഖ്യമന്ത്രിയുടെ മൗനം അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആവശ്യമുന്നയിച്ചിരുന്നു. കപ്പൽ മുങ്ങുകയാണെന്നും കപ്പിത്താനെ കാണാനുമില്ലെന്നായിരുന്നു പ്രതിപക്ഷ ആരോപണം. തിരഞ്ഞെടുപ്പിന് മുൻപ് എല്ലാ ദിവസവും മുഖ്യമന്ത്രി വാർത്താസമ്മേളനം നടത്തിയിരുന്നു. കുറച്ച് കാലമായി വാർത്താസമ്മേളനം നടത്താതിരിക്കുന്നത് വീഴ്ചകൾ മറച്ചുവെക്കാനാണെന്ന ആരോപണം കോൺഗ്രസും ബിജെപിയും ഉന്നയിച്ചിരുന്നു. സമൂഹമാധ്യമങ്ങളിൽ ട്രോളുകളും സജീവമായിരുന്നു. ഇന്ത്യക്ക് മുഴുവൻ ഭീഷണിയും വെല്ലുവിളിയുമായി കേരളത്തിലെ […]

നായ തീറ്റയുടെ കവറിൽ ഒളിപ്പിച്ച് ലഹരിമരുന്ന് കടത്തൽ; കൊച്ചി ലഹരിമരുന്ന് കേസിൽ വീണ്ടും അറസ്റ്റ്; ത്വയ്ബയെ അറസ്റ്റ് ചെയ്തത് മണിക്കൂറുകൾ നീണ്ട ചോദ്യംചെയ്യലിനൊടുവിൽ

സ്വന്തം ലേഖകൻ കൊച്ചി: കാക്കനാട്ടെ ഫ്‌ളാറ്റിൽ നിന്ന് ലഹരിമരുന്ന് പിടികൂടിയ കേസിൽ മുൻപ് എക്‌സൈസ് സംഘം വിട്ടയച്ച യുവതിയെ വീണ്ടും അറസ്റ്റ് ചെയ്തു. പ്രതിചേർക്കാതെ ഒഴിവാക്കിയ തിരുവല്ല സ്വദേശിയായ ത്വയ്ബയെയാണ് അറസ്റ്റ് ചെയ്തത്. യുവതിയെ നാളെ കോടതിയിൽ ഹാജരാക്കും. ചോദ്യംചെയ്യാനായി ത്വയ്ബയെ കൊച്ചിയിലെ എക്‌സൈസ് ഓഫീസിലേക്ക് വിളിച്ചുവരുത്തിയിരുന്നു. മണിക്കൂറുകൾ നീണ്ട ചോദ്യംചെയ്യലിനൊടുവിലാണ് യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ചെന്നൈയിൽനിന്ന് എം.ഡി.എം.എ. ലഹരിമരുന്ന് എത്തിച്ച സംഘത്തിൽ ത്വയ്ബയും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. നായ്ക്കൾക്ക് നൽകുന്ന തീറ്റയുടെ കവറിൽ ഒളിപ്പിച്ചാണ് ഇവർ ലഹരിമരുന്ന് കടത്തിയിരുന്നത്. റെയ്ഡിനിടെ ലഹരിമരുന്ന് ഒളിപ്പിക്കാൻ […]

മത്സ്യത്തൊഴിലാളി സ്ത്രീകൾക്ക് സൗജന്യയാത്ര; സർക്കാരിന്റെ സമുദ്ര ബസ് സർവീസ് തുടങ്ങി; മത്സ്യക്കുട്ടകൾ പുറത്തുനിന്ന് ബസിലേക്ക് കയറ്റിവയ്ക്കാനുള്ള പ്രത്യേക സജ്ജീകരണമുൾപ്പെടെ ഒരുക്കി യാത്രാക്ലേശം ഒഴിവാക്കുക ലക്ഷ്യം

സ്വന്തം ലേഖകൻ തിരുവനന്തപുരം: സ്ത്രീ മത്സ്യത്തൊഴിലാളികളുടെ യാത്രാക്ലേശങ്ങൾ പരിഹരിക്കാനായി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച സൗജന്യ ബസ് സർവീസ് മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ളാഗ് ഓഫ് ചെയ്തു.കെ.എസ്.ആർ.ടി.സിയുടെ മൂന്ന് ലോ ഫ്ളോർ ബസുകളാണ് സമുദ്ര ബസ്സുകളാക്കി മാറ്റിയത്. ആദ്യഘട്ടം എന്ന നിലയിൽ തിരുവനന്തപുരത്താണ് പദ്ധതി ആരംഭിച്ചിരിക്കുന്നത്. കെ.എസ്.ആർടിസിയും ഫിഷറീസ് വകുപ്പും സംയുക്തമായി ആവിഷ്കരിച്ച പദ്ധതിയാണിത്. 72 ലക്ഷം രൂപയാണ് ചിലവ്. ബസിന്റെ അറ്റകുറ്റപ്പണിയും മേൽനോട്ട ചുമതലയും കെ.എസ്.ആർ.ടി.സിക്കാണ്. ബസ് വാടക ഫിഷറീസ് വകുപ്പ് നൽകും. സമുദ്രയിൽ യാത്ര പൂർണമായും സൗജന്യമായിരിക്കും. ഒരുബസിൽ 24 പേർക്ക് യാത്ര […]

സംസ്ഥാനത്ത് അതിശക്തമായ മഴ വരുന്നു; 9 ജില്ലകളിൽ ഓറഞ്ച് അലർട്ട്; കനത്ത ജാ​ഗ്രത പാലിക്കണമെന്ന് നിർദ്ദേശം

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് കേന്ദ്ര കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ നാളെയും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടങ്ങളിൽ അതിതീവ്ര മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് ആണ് നൽകിയിട്ടുള്ളത്. 29ാം തീയതി പത്തനംതിട്ട, […]

തലച്ചിറ പോസ്റ്റോഫീസിലെ പോസ്റ്റ് വുമണ്‍ വീട്ടില്‍ മരിച്ചനിലയില്‍; മരണത്തിലെ ദുരൂഹത അന്വേഷിക്കുകയാണെന്നും ഫോൺ കൂടുതൽ പരിശോധനക്ക് അയക്കുമെന്നും പോലീസ്

സ്വന്തം ലേഖകൻ പത്തനംതിട്ട: തലച്ചിറ പോസ്റ്റോഫീസിലെ പോസ്റ്റ് വുമൺ കുമ്പഴ വടക്ക് തട്ടാമണ്ണിൽ അമൃത ബിജു(25) വിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മുറിയിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടത്. ആത്മഹത്യ ആണോയെന്ന് പരിശോധിക്കും. അമൃതയുടെ ഫോൺ കൂടുതൽ പരിശോധനയ്ക്കായി അയച്ചിരികുകയാണ്. മരണത്തിലെ ദുരൂഹത അന്വേഷിക്കുന്നുണ്ടെന്ന്‌ പത്തനംതിട്ട പോലീസ് പറഞ്ഞു. കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല. പരേതനായ ടി.സി.ബിജുവാണ് അച്ഛൻ. അമ്മ: സിന്ധു(ബാങ്ക് ഉദ്യോഗസ്ഥ). സഹോദരൻ: അതുൽ. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.

കൊവിഡ് പ്രതിസന്ധിയ്ക്കിടെ എൽ.എൽ.ബി പരീക്ഷ: ലോ അക്കാഡമി വിദ്യാർത്ഥികൾ ആശങ്കയിൽ; ജില്ലാ തലത്തിൽ സെന്റർ അനുവദിക്കണമെന്ന് ആവശ്യം

തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിയ്ക്കിടെ തിരുവനന്തപുരം സെന്ററാക്കി എൽ.എൽ.ബി പരീക്ഷ നടത്തുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് വിദ്യാർത്ഥികൾ. കേരള സർവകലാശാലയുടെ കീഴിൽ തിരുവനന്തപുരം ലോ അക്കാഡമിയിൽ ത്രിവത്സര എൽ.എൽ.ബിയ്ക്കു പഠിക്കുന്ന വിദ്യാർത്ഥികളാണ് ഇപ്പോൾ കൊവിഡ് പ്രതിസന്ധിക്കാലത്ത് നടത്തുന്ന പരീക്ഷയിൽ ആശങ്ക പ്രകടിപ്പിക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ എൽ.എൽ.ബിയ്ക്കായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ, ഈ വിദ്യാർത്ഥികൾക്കെല്ലാം സെന്ററായി തിരുവനന്തപുരം ജില്ലയിലെ വിവിധ കോളേജുകളാണ് സർവകലാശാല അനുവദിച്ചിരിക്കുന്നത്. സെപ്റ്റംബർ 15 മുതലാണ് പരീക്ഷകൾ ആരംഭിക്കുന്നതും. ഇതിനിടെ സംസ്ഥാനത്ത് കൊവിഡ് പ്രതിദിന കേസുകൾ ക്രമാതീതമായി വർദ്ധിക്കുകയും, ടി.പി.ആറും രോഗികളുടെ […]

സംസ്ഥാനം മാറിയാൽ വാഹനങ്ങൾക്ക് റീ രജിസ്‌ട്രേഷൻ വേണ്ട; പുതിയ ഏകീകൃത രജിസ്‌ട്രേഷൻ സംവിധാനം നിലവിൽ

സ്വന്തം ലേഖകൻ ന്യൂഡൽഹി: പുതിയ വാഹനങ്ങൾക്ക് ബിഎച്ച് സീരീസ് എന്ന പുതിയ ഏകീകൃത രജിസ്‌ട്രേഷൻ സംവിധാനം നിലവിൽ വന്നു. ഇതോടെ ഒരു വാഹനം ഒരു സംസ്ഥാനത്ത് നിന്ന് മറ്റു സംസ്ഥാനങ്ങളിലേക്ക് മാറുമ്പോൾ റീ രജിസ്‌ട്രേഷൻ നടത്തേണ്ട ആവശ്യമില്ലെന്ന് റോഡ് ട്രാൻസ്‌പോർട്ട് മന്ത്രാലയം അറിയിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാർ ജീവനക്കാർ, സൈനിക-സുരക്ഷ ഉദ്യോഗസ്ഥർ നാലോ അതിൽ കൂടുതലോ സംസ്ഥാനങ്ങളിൽ ഓഫീസുകളുള്ള സ്വകാര്യ കമ്പനികളിലെ ജീവനക്കാർ തുടങ്ങിയവർക്ക് ബിഎച്ച് രജിസ്‌ട്രേഷനായി അപേക്ഷിക്കാം. ഒരു സംസ്ഥാനത്ത് വെച്ച് വാഹനം വാങ്ങിയാൽ അവിടെ രജിസ്റ്റർ ചെയ്ത വാഹനം 12 മാസത്തിൽ കൂടുതൽ […]