ഇന്ത്യയിലേക്കും പുറത്തേക്കുമുള്ള എല്ലാ അന്താരാഷ്ട്ര വിമാന സർവീസുകളുകളുടേയും നിരോധനം നീട്ടി; പ്രത്യേക അനുമതിയുള്ള വിമാന സർവീസുകൾക്ക് ഇത് ബാധകമല്ല
സ്വന്തം ലേഖകൻ ന്യൂഡൽഹി: ഇന്ത്യയിലേക്കും പുറത്തേക്കുമുള്ള എല്ലാ അന്താരാഷ്ട്ര വിമാന സർവീസുകളുകളുടേയും നിരോധനം സെപ്തംബർ 30 വരെ നീട്ടി. വരുന്ന ചൊവ്വാഴ്ച അവസാനിക്കാനിരിക്കെയാണ് ഇത്. എന്നാൽ പുതിയ അറിയിപ്പ് പ്രകാരം അന്താരാഷ്ട്ര വിമാന സർവീസുകൾക്ക് ഇന്ത്യയിലുള്ള നിരോധനം സെപ്തംബർ 30 രാത്രി 11.59 വരെ നീട്ടിയിരിക്കുകയാണ്. എന്നാൽ ഈ നിരോധനം പ്രത്യേക അനുമതിയുള്ള വിമാന സർവീസുകൾക്കും ചരക്കു വിമാനങ്ങൾക്കും ബാധകമായിരിക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. പ്രത്യേക വിമാന സർവീസ് നടത്താൻ ഇന്ത്യയുമായി കരാറിലേർപ്പെട്ടിട്ടുള്ള രാജ്യങ്ങളിലേക്ക് അധികൃതരുടെ അനുമതിയോടെ സർവീസ് നടത്താവുന്നതാണ്. അഫ്ഗാനിസ്ഥാൻ, ബഹ്റൈൻ, ബംഗ്ലാദേശ്, ഭൂട്ടാൻ, കാനഡ, […]