video
play-sharp-fill

കണ്ണൂരിൽ ഗാർഹികപീഡനത്തിൽ മനംനൊന്ത് യുവതി ജീവനൊടുക്കി ; തന്നെ കൂട്ടികൊണ്ടു പോയില്ലെങ്കിൽ ജീവനോടെ ഉണ്ടാകില്ലെന്ന് യുവതി അനുജനോട് പറയുന്ന ശബ്ദരേഖ പുറത്ത്; ഒരാഴ്ച മുമ്പ് യുവതി നൽകിയ പരാതി ‘ഒത്തുതീർപ്പാക്കി’ വിട്ട് പൊലീസ്

സ്വന്തം ലേഖകൻ കണ്ണൂർ: കണ്ണൂരിൽ ഗാർഹിക പീഡനത്തിൽ മനംനൊന്ത്  യുവതി ജീവനൊടുക്കി. പയ്യന്നൂർ കോറോം സ്വദേശി സുനീഷ (26)യാണ് ഭർത്താവിൻ്റെ വീട്ടിൽ തൂങ്ങി മരിച്ചത്. ഭർത്താവ് വിജീഷിൽ നിന്നും വിജീഷിന്റെ മാതാപിതാക്കളിൽ നിന്നും നിരന്തരം മർദനം നേരിട്ടു എന്ന് വ്യക്തമാകുന്ന ഓഡിയോ […]

പാരാലിമ്പിക്‌സ്: ഷൂട്ടിങിൽ സിങ്‌രാജ് അധാനക്ക് വെങ്കലം; ഇന്ത്യയുടെ എട്ടാം മെഡൽ

സ്വന്തം ലേഖകൻ ടോക്യോ: പാരാലിമ്പിക്‌സിൽ ഇന്ത്യയ്ക്ക് വെങ്കല മെ‍ഡൽ. പുരുഷൻമാരുടെ (പി1) 10 മീറ്റർ എയർ പിസ്റ്റൾ എസ്എച്ച് 1 വിഭാഗത്തിൽ ഇന്ത്യയുടെ ഷൂട്ടർ സിങ്‌രാജ് അധാന വെങ്കല മെഡൽ സ്വന്തമാക്കി. പാരാലിമ്പിക്‌സിൽ ഇന്ത്യയുടെ എട്ടാം മെഡൽ ആണിത്. 216.8 പോയന്റുകളുമായാണ് […]

ക​രി​പ്പൂ​ർ സ്വ​ർ​ണ ക​ട​ത്ത് കേസ്: രണ്ടാം പ്രതി അ​ർ​ജു​ൻ ആ​യ​ങ്കി​ക്ക് ജാ​മ്യം; ​കണ്ണൂ​ർ ജി​ല്ല​യി​ൽ പ്ര​വേ​ശി​ക്കരുതെന്ന് കോടതി

സ്വന്തം ലേഖകൻ കൊ​ച്ചി: ക​രി​പ്പൂ​ർ സ്വ​ർ​ണ ക​ട​ത്ത് കേ​സി​ലെ രണ്ടാം പ്രതി അ​ർ​ജു​ൻ ആ​യ​ങ്കി​ക്ക് ഹൈ​ക്കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചു. ക​ർ​ശ​ന ഉ​പാ​ധി​ക​ളോ​ടെ​യാ​ണ് ജാ​മ്യം. മൂ​ന്ന് മാ​സ​ത്തേ​ക്ക് അർജുന് ക​ണ്ണൂ​ർ ജി​ല്ല​യി​ൽ പ്ര​വേ​ശി​ക്കാൻ സാധിക്കില്ല. കൂടാതെ സാ​ക്ഷി​ക​ളെ സ്വാ​ധീ​നി​ക്ക​രു​തെ​ന്നും ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടു. ഇ​തി​ന് […]

ജീവനക്കാരുടെ ഗ്രാറ്റുവിറ്റി തുക നൽകിയില്ല: 30 ദിവസത്തിനകം തുക നൽകിയില്ലെങ്കിൽ ട്രാവൻകൂർ സിമന്റ്‌സിൽ ജപ്തി; നടപടിയ്ക്ക് ഉത്തരവിട്ടത് ഡെപ്യൂട്ടി ലേബർ കമ്മിഷണർ

സ്വന്തം ലേഖകൻ കോട്ടയം: വിരമിച്ച ജീവനക്കാരുടെ ആനുകൂല്യങ്ങൾ 30 ദിവസത്തിനുള്ളിൽ നൽകിയില്ലെങ്കിൽ ട്രാവൻകൂർ സിമന്റ്‌സിൽ നിന്നും ജപ്തി നടപടികളിലൂടെ ഈടാക്കാൻ ഡെപ്യൂട്ടി ലേബർ കമ്മിഷണറുടെ ഉത്തരവ്. 2019 ൽ സർവീസിൽ നിന്നും വിരമിച്ച ട്രാവൻകൂർ സിമന്റ്‌സിലെ ജീവനക്കാർ നൽകിയ പരാതിയിലാണ് ഇപ്പോൾ […]

യു.എസ്, യു.കെ വിസയുള്ള ഇന്ത്യക്കാർക്ക് യുഎഇ വിസഓൺ അറൈവൽ സൗകര്യം നിർത്തിവെച്ചു; നടപടി താൽക്കാലികമെന്ന് അധികൃതർ

  സ്വന്തം ലേഖകൻ യു.എ.ഇ: യു.എസ്, യു.കെ, യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങൾ നൽകുന്ന വിസ അല്ലെങ്കിൽ റസിഡൻസ് പെർമിറ്റ് ഉള്ള ഇന്ത്യൻ പൗരന്മാർക്ക് യുഎഇ വിസ വിലക്ക്. നടപടി താൽക്കാലികമാണ്. ഇത്തിഹാദ് എയർവേയ്സ് തിങ്കളാഴ്ച ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. പതിനാലു ദിവസത്തിലധികം […]

കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് ക്വാറന്‍റീൻ; നാളെ മുതല്‍ കര്‍ശനമായി നടപ്പാക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍; മെഡിക്കൽ, പാരാമെഡിക്കല്‍, നഴ്സിങ്, എന്‍ജിനിയറിങ് വിദ്യാര്‍ഥികള്‍ക്ക് ക്വാറന്റൈന്‍ ബാധകമല്ല

സ്വന്തം ലേഖകൻ കർണാടക: കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് ക്വാറന്‍റീന്‍ നാളെ മുതല്‍ കര്‍ശനമായി നടപ്പാക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍. ആര്‍ ടി പി സി ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി രാവിലെ ബംഗ്ലൂരുവില്‍ എത്തിയവരെ പോകാന്‍ അനുവദിച്ചു. കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍, തൊഴിലാളികള്‍, യാത്രക്കാ‍‍‍ര്‍ എന്നിവര്‍ക്കാണ് […]

ഡിഎന്‍എ ഫലം നെഗറ്റീവായിട്ടും ശ്രീനാഥ് പോക്‌സോ കേസില്‍ നിന്ന് ഒഴിവാകില്ല; ശ്രീനാഥിനെ അറസ്റ്റു ചെയ്തതില്‍ തെറ്റുപറ്റിയിട്ടില്ലെന്നും പൊലീസ് ; പെൺകുട്ടിക്ക് കൗൺസിലിംഗ് നല്‍കി പീഡിപ്പിച്ച മറ്റുള്ളവരെ കണ്ടെത്താനുള്ള ശ്രമത്തിൽ തിരൂരങ്ങാടി പൊലീസ്

സ്വന്തം ലേഖകൻ മലപ്പുറം : തെന്നല പോക്സോ കേസില്‍ ശ്രീനാഥിനെ അറസ്റ്റു ചെയ്തതില്‍ തെറ്റുപറ്റിയിട്ടില്ലെന്നും  പൊലീസിനു മാത്രമല്ല മജിസ്ട്രേറ്റിനു നല്‍കിയ രഹസ്യ മൊഴിയിലും ശ്രീനാഥിന്‍റെ പേര് മാത്രമേ പെൺകുട്ടി പറഞ്ഞിട്ടുള്ളൂവെന്നും പൊലീസ്. കേസിലെ കൂടുതല്‍ പ്രതികളെ കണ്ടെത്താൻ പൊലീസ്  അന്വേഷണം ഉര്‍ജ്ജിതമാക്കി. […]

‘കേരളം തകർന്നുവെന്ന് വരുത്തി തീർക്കാൻ ചിലരും ചില മാധ്യമങ്ങളും തീവ്രശ്രമം നടത്തുന്നു; കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ മോശമായി ചിത്രീകരിക്കുവാനും ആസൂത്രിത ശ്രമം’; ആരോഗ്യമന്ത്രി വീണാ ജോർജ്ജ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ മോശമായി ചിത്രീകരിക്കുവാൻ ആസൂത്രിതമായ ശ്രമം നടക്കുന്നുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്ജ്. കേരളം തകർന്നുവെന്ന് വരുത്തി തീർക്കാൻ ചിലരും ചില മാധ്യമങ്ങളും തീവ്രശ്രമം നടത്തുന്നുണ്ടെന്ന് മന്ത്രി ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ വിമർശിച്ചു. ഇത്തരത്തിലുള്ളവർ […]

38 മലയാളി വിദ്യാർത്ഥികൾക്ക് കൂടി കോവിഡ്; കർണാടകയിൽ കർശന പരിശോധന; ആർടിപിസിആർ ഫലം ഉണ്ടെങ്കിലും റെയിൽവേ സ്റ്റേഷനിൽ വീണ്ടും ടെസ്റ്റ്; വിദ്യാർത്ഥികൾക്ക് ക്വാറന്റീനിൽ ഇളവ്

സ്വന്തം ലേഖകൻ ബം​ഗളൂർ: കേരളത്തിൽ നിന്നും കർണാടകയിൽ എത്തിയ 38 മലയാളി വിദ്യാർത്ഥികൾക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കോലാറിലെ സ്വകാര്യ നഴ്സിങ് കോളേജിലെ വിദ്യാർത്ഥികളാണിവർ. നേരത്തെ ഇവിടെ 28 വിദ്യാർത്ഥികൾക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ പോസിറ്റീവ് ആയവരുടെ എണ്ണം 66 ആയി. […]

പരിചയം ശത്രുതയിലെത്തി; ഇരുപതുവയസുകാരിയായ യുവതിയെ വീട്ടിൽ അതിക്രമിച്ച് കയറി കുത്തികൊന്നു; പെൺകുട്ടിക്ക് കുത്തേറ്റത് 17 തവണ;തടയാൻ ശ്രമിച്ച ശാരീരിക വൈകല്യമുള്ള മാതാപിതാക്കൾക്കും ക്രൂരമർദനം; യുവാവ് പിടിയിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: വീട്ടിൽ അതിക്രമിച്ച് കയറി യുവാവ് ഇരുപതു വയസുകാരിയെ കുത്തിപരിക്കേൽപിച്ച സംഭവത്തിൽ പെൺകുട്ടി മരിച്ചു. നെടുമങ്ങാട് സ്വദേശിനി സൂര്യഗായത്രി (20) ആണ് മരിച്ചത്. പെൺകുട്ടി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ ഉച്ചക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. […]