play-sharp-fill

നാളെ ഭാരത് ബന്ദ് : വാണിജ്യ കേന്ദ്രങ്ങൾ നിശ്ചലമാകുമെന്ന് വ്യാപാരികളുടെ ദേശീയ സംഘടന

സ്വന്തം ലേഖകൻ ന്യൂഡൽഹി: രാജ്യത്ത് നാളെ ഭാരത് ബന്ദ്. ഇന്ധന വില വർധന പിൻവലിക്കണമെന്ന് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് രാജ്യത്ത് നാളെ ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്‌. നാളെ ആഹ്വാനം ചെയ്തിട്ടുള്ള ഭാരത് ബന്ദിൽ വാണിജ്യ കേന്ദ്രങ്ങൾ നിശ്ചലമാവുമെന്ന് വ്യാപാരികളുടെ ദേശീയ സംഘടന. ട്രാൻസ്‌പോർട്ട് വാഹനങ്ങളും ബന്ദിൽ പങ്കെടുക്കുമെന്ന് നേതാക്കൾ അറിയിച്ചിട്ടുണ്ട്. അതേസമയം നാളെ സംസ്ഥാനത്ത് ബന്ദ് ഉണ്ടാകില്ല.എല്ലാ വ്യാപാര സ്ഥാപനങ്ങളും തുറന്ന് പ്രവർത്തിക്കും ചരക്കുസേവന നികുതിയിലെ സങ്കീർണതകൾ പരിഹരിച്ച് ലളിതമാക്കുക, ഇ വേ ബിൽ അപാകതകൾ പരിഹരിക്കുക, അടിക്കടിയുള്ള ഇന്ധന വില വർധന പിൻവലിക്കുക തുടങ്ങിയ […]

ദീലീപിന്റെ ജാമ്യം റദ്ദാക്കണം ; പ്രോസിക്യൂഷൻ നൽകിയ ഹർജി തള്ളി

സ്വന്തം ലേഖകൻ കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ജാമ്യ വ്യവസ്ഥകൾ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ നൽകിയ ഹർജി കോടതി തള്ളി. ജാമ്യവ്യവസ്ഥകൾ ലംഘിച്ചതിന് പുറമെ കേസിലെ നിർണായക സാക്ഷികളെ ഭീഷണിപ്പെടുത്തി മൊഴിമാറ്റാൻ ദിലീപ് ശ്രമിച്ചതായി പ്രോസിക്യൂഷൻ ആരോപണം ഉന്നയിച്ചിരുന്നു. നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയാണ് നടൻ ദിലീപ്. കേസിൽ ചൊവ്വാഴ്ച വിധി പറയാൻ തീരുമാനിച്ചിരുന്നത്. എന്നാൽ കോടതി ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെ വിധി പറയുന്നത് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. കേസിലെ പ്രധാന സാക്ഷിയെ അഭിഭാഷകൻ വഴി ദിലീപ് സ്വാധീനിക്കാൻ ശ്രമിച്ചുവെന്നായിരുന്നു […]

തിരുവല്ലയിൽ പോക്‌സോ കേസ് ഇരകളെ താമസിപ്പിക്കുന്ന അഭയ കേന്ദ്രത്തിൽ കാണാതായ പെൺകുട്ടികളെ കണ്ടെത്തി ; പെൺകുട്ടികളെ കണ്ടെത്തിയത് തിരുവനന്തപുരത്ത് നിന്നും : കാണാതായത് സ്വകാര്യ സന്നദ്ധ സംഘടന നടത്തുന്ന അഭയകേന്ദ്രത്തിൽ നിന്നും

സ്വന്തം ലേഖകൻ പത്തനംതിട്ട: തിരുവല്ലയിൽ പോക്‌സോ കേസ് ഇരകളെ പാർപ്പിക്കുന്ന അഭയ കേന്ദ്രത്തിൽ നിന്ന് കാണാതായ രണ്ട് പെൺകുട്ടികളെ കണ്ടെത്തി. തിരുവനന്തപുരം തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ നിന്നുമാണ് ഇരുവരെയും പൊലീസ് കണ്ടെത്തിയത്. ഇന്ന് പുലർച്ചെയാണ് രണ്ട് പെൺകുട്ടികളെ അഭയകേന്ദ്രത്തിൽ നിന്നും കാണാതായത്. ഇതിന് പിന്നാലെ പൊലീസ് സംസ്ഥാനമൊട്ടാകെ വിവരങ്ങൾ കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ വച്ച് റെയിൽവേ പൊലീസ് ഇരുവരെയും തിരിച്ചറിഞ്ഞത്. തിരുവല്ലയിൽ സ്വകാര്യ സന്നദ്ധ സംഘടന നടത്തുന്ന അഭയകേന്ദ്രത്തിൽ നിന്നാണ് പെൺകുട്ടികളെ കാണാതായത്. ഇവിടെ നാലു പെൺകുട്ടികളായിരുന്നു ഉണ്ടായിരുന്നത്. ഇതിൽ […]

കോവിഡിൽ ഒറ്റപ്പെട്ട് കേരളം : കേരളത്തിൽ നിന്നും എത്തുന്നവർക്ക് നിയന്ത്രണം ഏർപ്പെടുത്തി മഹാരാഷ്ട്രയ്ക്ക് പിന്നാലെ ബംഗാളും തമിഴ്‌നാടും ; കോവിഡ് പ്രതിരോധത്തിൽ കേരളാ മോഡൽ പാളുന്നുവോ..?

സ്വന്തം ലേഖകൻ കൊച്ചി: തുടക്കത്തിൽ കോവിഡ് പ്രതിരോധത്തിൽ മുൻപന്തിയിൽ ഉണ്ടായിരുന്ന സംസ്ഥാനമാണ് കേരളം. എന്നാൽ ഇപ്പോൾ കോവിഡ് കേസിന്റെ കാര്യത്തിൽ കേരളം ഒറ്റപ്പെടുന്ന സ്ഥിതിയാണ് ഉള്ളത്. കേരളത്തിൽ കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കേരളത്തിൽ നിന്നുള്ളവർക്ക് നിയന്ത്രണങ്ങൾ മറ്റുസംസ്ഥാനങ്ങൾ നിയന്ത്രണങ്ങൾ കടുപ്പിച്ചിരിക്കുകയാണ്. തുടക്കത്തിൽ കർണ്ണാടകയും മഹാരാഷ്ട്രയുമായിരുന്നു കേരളത്തിൽ നിന്നുള്ളവർക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. എന്നാൽ ഇപ്പോൾ ഇവർക്ക് പിന്നാലെ ബംഗാളും തമിഴ്‌നാടും നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. കേരളത്തിൽ നിന്നുള്ളവർക്ക് പി സിആർ ടെസ്റ്റ്, ഹോം ക്വാറന്റൈൻ തുടങ്ങി കടുത്ത നിയന്ത്രണങ്ങളാണ് മറ്റുസംസ്ഥാനങ്ങൾ നിർദ്ദേശിച്ചിരിക്കുന്നത്. മഹാരാഷ്ട്രയ്ക്കും ഡൽഹിക്കും പിന്നാലെയാണ് […]

വീട്ടിൽ നിന്നും പിണങ്ങിയിറങ്ങിയ യുവതിയെ ടൂറിസ്റ്റ് ഹോമിലെത്തിച്ച് പീഡിപ്പിച്ച യുവാക്കൾ പൊലീസ് പിടിയിൽ ; യുവതിയെ പീഡിപ്പിച്ചത് സഹായ വാഗ്ദാനവുമായി എത്തിയ ബസ് കണ്ടക്ടർമാർ

സ്വന്തം ലേഖകൻ കണ്ണൂർ: പയ്യോളിയിൽ നിന്ന് വീട്ടുകാരുമായി പിണങ്ങിയിറങ്ങി ബസ് സ്റ്റാൻഡിലെത്തിയ യുവതിയെ പീഡിപ്പിച്ച യുവാക്കൾ പൊലീസ് പിടിയിൽ. വീട്ടിൽ നിന്നും വഴക്കിട്ട് ഇറങ്ങി കണ്ണൂരിലെത്തിയ 26കാരിയെയാണ് പറശിനിക്കടവിലെ തീരം ടൂറിസ്റ്റ് ഹോമിൽ കൊണ്ടുവന്ന് ബസ് കണ്ടക്ടർമാർ പീഡിപ്പിച്ചത്. ബുധനാഴ്ച രാത്രിയിലായിരുന്നു സംഭവം. പട്ടുവം പറപ്പൂലിലെ കുളിഞ്ച ഹൗസിൽ രൂപേഷ് (21), കണ്ണൂർ കക്കാട് സ്വദേശി മിഥുൻ (30) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. വീടുവിട്ടിറങ്ങിയ യുവതി ബുധനാഴ്ച സന്ധ്യയോടെയാണ് കണ്ണൂർ ബസ്റ്റാന്റിലെത്തിയത്. യുവതിയക്ക് സഹായ വാഗ്ദാനവുമായി എത്തിയ ഇരുവരും സുരക്ഷിതമായി താമസിപ്പിക്കാമെന്ന് വിശ്വസിപ്പിച്ച് പറശിനിക്കടവിലെ […]

വിവാഹ മോചനം നടന്നാൽ ഭാര്യയ്ക്ക് സ്വത്ത് നൽകാതിരിക്കാൻ സമ്പാദ്യമെല്ലാം സഹോദരങ്ങളുടേ പേരിലേക്ക് മാറ്റിയത് അബ്ദുൾ സലാമിന്റെ കുബുദ്ധി ; സ്റ്റേ നൽകാൻ കോടതി ഉദ്യോഗസ്ഥർ എത്തിയപ്പോൾ വഴിയരികിൽ കാത്ത് നിന്ന സ്വന്തം മകൻ്റേയും ഭാര്യാപിതാവിന്റെയും ദേഹത്തേക്ക് വാഹനമോടിച്ച് കയറ്റി ; സലാമിനെ കുടുക്കിയത് മകന്റെ മൊഴി

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഭാര്യാപിതാവിനെ കൊലപ്പെടുത്തിയ കേസിൽ മരുമകൻ പൊലീസ് പിടിയിൽ. കേസിൽ മരുമകനായ മടത്തറ തുമ്പമൺതൊടി സലാം മൻസിലിൽ എം. അബ്ദുൾ സലാം(52)നെയാണ് പൊലീസ് പിടികൂടിയത്. സലാമിനെ കുടുക്കിയതാവട്ടെ സ്വന്തം മകന്റെ മൊഴിയും. കടയ്ക്കൽ മടത്തറ തുമ്പമൺ എ. എൻ.എസ് മൻസിലിൽ യഹിയയെ(75) കഴിഞ്ഞ ദിവസം മരുമകൻ വാഹനമിടിപ്പിച്ച കൊലപ്പെടുത്തിയത്. കിളിമാനൂരിന് സമീപം തട്ടത്തുമല പാറക്കടയിൽ ചൊവ്വാഴ്ച വൈകിട്ട് 5.30ന് ആയിരുന്നു സംഭവം. അപകടത്തെ തുടർന്ന് യഹിയയുടെ ഒപ്പമുണ്ടായിരുന്ന അബ്ദുൽ സലാമിന്റെ മകനുമായ മുഹമ്മദ് അഫ്‌സൽ (14) ഗുരുതര പരിക്കുകളോടെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ […]

സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ ഇടിവ് ; കോട്ടയത്തെ സ്വർണ്ണവില ഇങ്ങനെ

സ്വന്തം ലേഖകൻ കോട്ടയം : സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ ഇടിവ്. സ്വർണ്ണം ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സ്വർണ്ണ വില ഗ്രാമിന് 4340 രൂപയും പവന് 34720 രൂപയുമായി. അരുൺസ് മരിയ ഗോൾഡ് റേറ്റ് ഇങ്ങനെ ഇന്ന് (25/02/2021) സ്വർണ്ണവില ഗ്രാമിന് :4340 പവന് :34720

ജനങ്ങളെ ദുരിതത്തിലാക്കി പാചകവില വർദ്ധനവ് ;പാചക വാതക സിലിണ്ടറിന് 25 രൂപയുടെ വർദ്ധനവ് : പുതിയ വില ഇന്ന് മുതൽ

സ്വന്തം ലേഖകൻ കൊച്ചി: ഇന്ധനവില വർധനവിനൊപ്പം ജനങ്ങൾക്ക് ഇരുട്ടടി തന്ന് കേന്ദ്ര സർക്കാർ. ഗാർഹിക ഉപയോഗത്തിനുള്ള സിലിണ്ടറിന് 25 രൂപയാണ് വർദ്ധിച്ചിരിക്കുന്നത്. പുതിയവില ഇന്നുമുതലാണ് നിലവിൽ വരുന്നത്. കൊച്ചിയിൽ ഒരു സിലിണ്ടറിന് 801 രൂപയാണ് വില. ഗാർഹിക ആവശ്യങ്ങൾക്കുള്ള വില വർദ്ധിച്ചപ്പോൾ വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന് അഞ്ച് രൂപ കുറഞ്ഞു. കഴിഞ്ഞയാഴ്ച പാചക വാതക വില 50 രൂപ വർധിപ്പിച്ചിരുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക വിലയിൽ 80 രൂപയിലധികമാണ് വർധിച്ചത്. ഇതിനുപുറമെ രാജ്യത്ത് ഇന്ധനവിലയും കുതിച്ചുയരുകയാണ്. തിരുവനന്തപുരത്ത് പെട്രോളിന് ലിറ്ററിന് […]

തിരുനക്കര മൈതാനത്ത് റിട്ട. പൊലീസ് ഉദ്യോഗസ്ഥൻ പെട്രോളൊഴിച്ച് മരിച്ച സംഭവം: മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ

സ്വന്തം ലേഖകൻ കോട്ടയം : സർവീസിൽ നിന്നും സ്വയം വിരമിച്ചതിൻ്റെ ആനുകൂല്യങ്ങൾ ലഭിക്കാതെ വന്നതിനെ തുടർന്ന് തീകൊളുത്തി മരിച്ച റിട്ട. എ.എസ്.ഐ അനുഭവിച്ചിരുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധി. കൊല്ലട് നെടുംപറമ്പിൽ ശശികുമാറാണ് (60) കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് തിരുനക്കര മൈതാനത്ത് പെട്രോൾ ഒഴിച്ച് ജീവനൊടുക്കിയത്. പൊലീസ് വകുപ്പിൽ നിന്നും സേവന കാലത്തെ ആനുകൂല്യങ്ങൾ ലഭിക്കാത്ത നിരാശയിലായിരുന്നു ഇദേഹം ജീവനൊടുക്കിയത്. ബുധനാഴ്ച വൈകിട്ട് മൂന്നരയ്ക്ക് കോട്ടയം നഗരമധ്യത്തിൽ തിരുനക്കരയിൽ പരസ്യമായി ജീവനൊടുക്കാൻ ശ്രമിച്ച റിട്ട. എ എസ് ഐ പുലർച്ചെ ഒന്നരയോടെ കോട്ടയം മെഡിക്കൽ […]

കോന്നിയിൽ ജനീഷ് കുമാറിനെ നേരിടാൻ കോൺഗ്രസ് കളത്തിലിറക്കുന്നത് കെപിസിസി സെക്രട്ടറി അഡ്വ.എന്‍ ഷൈലാജിനെ; അതൃപ്തി പ്രകടിപ്പിച്ച് അടൂർ

സ്വന്തം ലേഖകൻ കോന്നി: നിയമസഭ തിരഞ്ഞെടുപ്പിൽ ഗ്ലാമർ പോരാട്ടം നടക്കാൻ സാധ്യതയുള്ള കോന്നിയിൽ ഇടതുപക്ഷത്തെ നേരിടാൻ കോൺഗ്രസ് കളത്തിലിറക്കുന്നത് കെപിസിസി സെക്രട്ടറി എൻ. ഷൈലാജിനെ. ഉപതിരഞ്ഞെടുപ്പിലൂടെ കോന്നി പിടിച്ചെടുത്ത അഡ്വ. കെ.യു ജനീഷ് കുമാറിനെ നേരിടാൻ ശക്തനായ സ്ഥാനാർത്ഥി വേണമെന്ന കെപിസിസിയുടെ നിർദേശം വന്നതോടെയാണ് മണ്ഡലത്തിൽ ഷൈലാജിൻ്റെ പേര് ഉയർന്നു വന്നത്. എന്നാൽ ഇക്കാര്യത്തിൽ മുൻ എംഎൽഎ ആയ അടൂർ പ്രകാശിന് കടുത്ത അതൃപ്തി പ്രകടിപ്പിച്ച് രംഗത്തെത്തി. സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ച കെപിസിസി സെക്രട്ടറി അഡ്വ. എന്‍ ഷൈലാജിന്റെ സാധ്യതയ്ക്ക് തടയിടാന്‍ ആറ്റിങ്ങല്‍ എംപി കൂടിയായ […]