play-sharp-fill

കേരളത്തിൽ തുടർഭരണം ഉറപ്പെന്നു എ.ബി.പി സീ വോട്ടർ സർവേ: പിണറായി സർക്കാരിന്റെ സീറ്റ് നില തൊണ്ണൂറ് കടക്കും; ബി.ജെ.പി രണ്ടു സീറ്റ് വരെ നേടും

തേർഡ് ഐ ബ്യൂറോ തിരുവനന്തപുരം: സംസ്ഥാനത്ത് പിണറായി വിജയൻ സർക്കാരിന് ഭരണത്തുടർച്ച ഉറപ്പാക്കി എബിപി സീ വോട്ടർ സർവേ. കഴിഞ്ഞ രണ്ടു സർവേ ഫലങ്ങളിൽ നിന്നും വ്യത്യസ്തമായി സംസ്ഥാന സർക്കാരിന് 90 സീറ്റിന് മുകളിൽ ലീഡാണ് ഇക്കുറി പ്രഖ്യാപിക്കുന്നത്. സംസ്ഥാനത്ത് തുടർഭരണം പറയുന്ന സർവേയിൽ ബി.ജെ.പിയ്ക്ക് വലിയ മുന്നേറ്റം പ്രവചിക്കുന്നുമില്ല. 83 മുതൽ 91 സീറ്റുകൾ വരെ നേടി എൽ.ഡി.എഫ് ഭരണത്തിൽ എത്തുമെന്നാണ് സീ വോട്ടർ സർവേ ഫലം പറയുന്നത്. യു.ഡി.എഫിന് 47 മുതൽ 55 സീറ്റുകൾ വരെ ലഭിച്ചേക്കുമെന്നാണ് പ്രഖ്യാപനം. 2016 ൽ […]

ഹിമ ദാസ് ഇനി വെറും അത്‌ലറ്റല്ല.! സിനിമയെ വെല്ലും ജീവിതകഥയുമായി ഹിമാദാസ് ഇനി പൊലീസ്; അസം പൊലീസിൽ ഹിമയ്ക്ക് ഡെപ്യൂട്ടി സൂപ്രണ്ട് സ്ഥാനം

തേർഡ് ഐ ബ്യൂറോ അസം: ഇന്ത്യയുടെ അഭിമാനമായ ഹിമദാസിന് ഇനി പൊലീസിന്റെ കാക്കിയുടെ സംരക്ഷണം. ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ അഭിമാനമുയർത്തിയ ഹിമാ ദാസിനെയാണ് ഇപ്പോൾ പൊലീസ് സേനയുടെ ഭാഗമായി നിയമിച്ച് ഉത്തരവായത്. ഹിമയെ അസം പൊലീസിൽ ഡെപ്യൂട്ടി സൂപ്രണ്ടായി നിയമിച്ചാണ് ഇപ്പോൾ ഉത്തരവ് ഇറക്കിയിരിക്കുന്നത്. ഇത് തന്റെ സ്വപ്ന സാക്ഷാത്കാരമാണെന്ന് ഹിമ പറഞ്ഞു. ഗുവാഹത്തിയിൽ സംഘടിപ്പിച്ച ചടങ്ങിൽ അസം മുഖ്യമന്ത്രി സർബാനന്ദ സോനോവാൽ ഉൾപ്പടെയുള്ള പ്രമുഖർ പങ്കെടുത്തു. പൊലീസാകുകയെന്നത് തന്റെ കുട്ടിക്കാലത്തേയുള്ള സ്വപ്നമാണെന്നും, അതിനാൽത്തന്നെ ഈ നിമിഷം തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്നും ഹിമ […]

കോട്ടയം ജില്ലയില്‍ 236 പേര്‍ക്ക് കോവിഡ്:234 പേര്‍ക്കും സമ്പര്‍ക്ക രോഗം

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയില്‍ 236 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 234 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിന് പുറത്തു നിന്നെത്തിയ രണ്ടു പേര്‍ രോഗബാധിതരായി. പുതിയതായി 5053 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 110 പുരുഷന്‍മാരും 103 സ്ത്രീകളും 23 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 54 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 411 പേര്‍ രോഗമുക്തരായി. 3293 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 79022 പേര്‍ കോവിഡ് ബാധിതരായി. 75531 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 15628 […]

സംസ്ഥാനത്ത് ഇന്ന് 3792 പേർക്കു കൊവിഡ്: 24 മണിക്കൂറിനിടെ പരിശോധിച്ചത് 73,710 സാമ്പിളുകൾ: സംസ്ഥാനത്ത് ജാഗ്രത തുടരും

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3792 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 519, തൃശൂർ 416, എറണാകുളം 415, കൊല്ലം 411, മലപ്പുറം 388, ആലപ്പുഴ 308, പത്തനംതിട്ട 270, തിരുവനന്തപുരം 240, കോട്ടയം 236, കണ്ണൂർ 173, കാസർഗോഡ് 148, പാലക്കാട് 115, വയനാട് 82, ഇടുക്കി 71 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യിൽ നിന്നും വന്ന ആർക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. ഇതോടെ അടുത്തിടെ യു.കെ.യിൽ നിന്നും വന്ന 94 പേർക്കാണ് […]

സ്വകാര്യ ബസ് വ്യവസായത്തെ ഇല്ലാതാക്കി ഇന്ധന വില വർദ്ധനവ്: മാർച്ച് രണ്ടിനു സ്വകാര്യ ബസ് പണിമുടക്ക്: മാർച്ച് ഒന്നിനു നാഗമ്പടത്ത് ബസ് ഉടമകളുടെ ധർണ

സ്വന്തം ലേഖകൻ കോട്ടയം: അതിരൂക്ഷമായ ഇന്ധന വില വർദ്ധനവ് സ്വകാര്യ ബസ് വ്യവസായത്തെ ഇല്ലാതാക്കുമെന്ന് ആരോപിച്ച് ജില്ലാ ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച് രണ്ടിന് സ്വകാര്യ ബസ് പണിമുടക്ക് നടത്തും. പണിമുടക്കിനു മുന്നോടിയായി മാർച്ച് ഒന്നിനു ബസ് ഉടമകളുടെ നേതൃത്വത്തിൽ മാർച്ച് ഒന്ന് തിങ്കളാഴ്ച വൈകിട്ട് നാലു മുതൽ നാഗമ്പടം ബസ് സ്റ്റാൻഡിനു മുന്നിൽ ധർണ നടത്തും. ഒൻപതു മാസത്തിനിടെ 21 രൂപ കൂടി ഡീസൽ വിലയിൽ വർദ്ധിച്ചതോടെ സ്വകാര്യ ബസ് വ്യവസായം കടുത്ത പ്രതിസന്ധിയിലായതായി ഉടമകൾ പറയുന്നു. കൊവിഡ് […]

പി.സി ജോർജ് സവർക്കറെപ്പോലെ ചെരുപ്പ് നക്കുന്നു: പി.സി ജോർജിന്റെ വിജയം ജനങ്ങൾക്ക് പറ്റിയ അബദ്ധം: പി.സി ജോർജിനെതിരെ അതിരൂക്ഷ വിമർശനവുമായി യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്റു കുര്യൻ ജോയി

സ്വന്തം ലേഖകൻ കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിൽ തോൽവി ഉറപ്പായ പി.സി ജോർജ് സവർക്കറെപ്പോലെ ബി.ജെ.പി – ആർ.എസ്.എസ് നേതാക്കളുടെ ചെരുപ്പ് നക്കുകയാണെന്നു യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്റു കുര്യൻ ജോയിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെയും യു.ഡി.എഫ് നേതാക്കളെയും പരസ്യമായി അപമാനിച്ച പി.സി ജോർജിനെതിരെയാണ് ഇപ്പോൾ ചിന്റു രംഗത്ത് എത്തിയിരിക്കുന്നത്. യു.ഡി.എഫ് മുന്നണിയുടെ ഭാഗമാകാൻ ശ്രമിച്ചെങ്കിലും പി.സി ജോർജിനു ഇതു സാധിച്ചിരുന്നില്ല. ഇതിനു പിന്നാലെ പി.സി ജോർജിനെ തന്നെ പൂഞ്ഞാറിൽ ജനപക്ഷം സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരുന്നു. തുടർന്നാണ് പി.സി ജോർജ് എം.എൽ.എ ഉമ്മൻചാണ്ടിയ്ക്കും, […]

ഇരുചക്രവാഹനയാത്രക്കാരുടെ കഴുത്തറുക്കാൻ രാഷ്ട്രീയക്കൊടി..! ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ യാത്രയെ സ്വീകരിക്കാൻ കോടിമത പാലത്തിൽക്കെട്ടിയ കൊടി കഴുത്തറുക്കുമോ

തേർഡ് ഐ ബ്യൂറോ കോട്ടയം: അടുത്ത ദിവസം ജില്ലയിൽ പര്യടനം നടത്തുന്ന ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ യാത്രയെ സ്വീകരിക്കാൻ കെട്ടിയ കൊടി ഇരുചക്രവാഹന യാത്രക്കാരുടെ കഴുത്തറുക്കാനൊരുങ്ങുന്നു. റോഡിനു നടുവിലേയ്ക്കു ചാഞ്ഞു നിൽക്കുന്ന ബി.ജെ.പിയുടെ കൊടിയാണ് ഇരുചക്രവാഹനയാത്രക്കാർക്ക് ഭീഷണിയായിരിക്കുന്നത്. മാർച്ച് രണ്ടിനാണ് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രന്റെ യാത്ര കോട്ടയത്ത് എത്തുന്നത്. ഈ യാത്രയെ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് കോടിമത പാലത്തിൽ ബി.ജെ.പി കൊടികൾ കെട്ടിയത്. ഈ കൊടികളിൽ ചിലതാണ് കനത്ത കാറ്റിൽ റോഡിലേയ്ക്ക് ചാഞ്ഞത്. റോഡിലൂടെ യാത്ര ചെയ്യുന്ന ഇരുചക്ര വാഹന യാത്രക്കാരുടെ ശ്രദ്ധ […]

സർക്കാർ പി.എസ്.സി സമരക്കാരെ വീണ്ടും പറ്റിച്ചു: മന്ത്രിതല ചർച്ചയ്ക്ക് വിളിച്ചത് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം: ഇനി ഒന്നും ചെയ്യാനാവില്ലെന്നു കൈമലർത്തി സർക്കാർ; സമരക്കാർ ഒടുവിൽ കീഴടങ്ങേണ്ടി വരും

തേർഡ് ഐ ബ്യൂറോ തിരുവനന്തപുരം: മാസങ്ങളോളം നീണ്ടു നിന്ന സമരത്തിനൊടുവിൽ സർക്കാർ ജോലി ആഗ്രഹിച്ചിരുന്ന പി.എസ്.സി ഉദ്യോഗാർത്ഥികളെ സർക്കാർ വീണ്ടും കബളിപ്പിച്ചു. സർക്കാരിന്റെ ചതിയിൽ കുടുങ്ങിയ ഉദ്യോഗാർത്ഥികൾ യാതൊരു നേട്ടവുമില്ലാതെ സമരം അവസാനിപ്പിക്കേണ്ടി വരും. തെരഞ്ഞെടുപ്പ് പ്രചരണ ചട്ടം നിലവിൽ വന്നതിനാൽ ഇനി ഒന്നും നടക്കില്ലന്നാവും ഇനി സർക്കാർ ഉയർത്തുന്ന വാദം. ഈ സാഹചര്യത്തിൽ സമരക്കാർക്ക് തങ്ങളുടെ വാദങ്ങൾ ഒന്നും അംഗീകരിച്ച് കിട്ടാതെ കണ്ണീരുമായി വീട്ടിലേക്ക് മടങ്ങേണ്ടി വരും. തുടർ ഭരണത്തിൽ ഇടതു സർക്കാർ അധികാരത്തിൽ തിരിച്ചെത്തിയാൽ ഒന്നും നടക്കില്ല. മറിച്ച് ഭരണ മാറ്റം […]

പിണറായി വീണ്ടും മുഖ്യമന്ത്രിയായാൽ യു.ഡി.എഫ് തവിടുപൊടിയാകും..! മുസ്ലിം ലീഗും മുന്നണി മാറും; എന്തുവിലകൊടുത്തും ഭരണം പിടിക്കാനുറച്ച് കോൺഗ്രസും യു.ഡി.എഫും; ലക്ഷ്യം കോൺഗ്രസിന്റെയും യു.ഡി.എഫിന്റെയും തകർച്ച ഒഴിവാക്കുക

തേർഡ് ഐ പൊളിറ്റിക്‌സ് തിരുവനന്തപുരം: സംസ്ഥാനം അതിഗംഭീരമായ പ്രതിസന്ധിയിലുടെയാണ് കഴിഞ്ഞ അഞ്ചു വർഷം കടന്നു പോയത്. ഇതിലേറെയുള്ള പ്രതിസന്ധിയെയാണ് ഇപ്പോൾ കോൺഗ്രസും യു.ഡി.എഫും സംസ്ഥാനത്ത് നേരിടുന്നത്. കേന്ദ്രത്തിൽ ഭരണമില്ല. കയ്യിൽ ഭരണമിരുന്ന മിക്ക സംസ്ഥാനങ്ങളിലും പേരിനു പോലും കോൺഗ്രസില്ല. ഏറ്റവും ഒടുവിലെ പിടിവള്ളിയാണ് ഇപ്പോൾ കേരളം. ഈ കേരളത്തിലാണ് യു.ഡി.എഫും കോൺഗ്രസും അതി നിർണ്ണായകമായ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. കോൺഗ്രസ് എന്ന പാർട്ടിക്ക് ദേശീയ തലത്തിൽ കരുത്ത് ചോരുന്നത് തന്നെയാണ് കേരളത്തിൽ പാർട്ടി നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. കേരളമാണ് കോൺഗ്രസിനുള്ള ഏറ്റവും വലിയ പ്രതീക്ഷ. […]

പതിനാല് ഇനങ്ങളുമായി സംസ്ഥാന സർക്കാരിന്റെ വിഷുക്കിറ്റ്: തിരഞ്ഞെടുപ്പിനു മുൻപ് കിറ്റിറക്കി വോട്ട് പാട്ടിലാക്കാൻ സംസ്ഥാന സർക്കാർ

തേർഡ് ഐ ബ്യൂറോ തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ തുടർ ഭരണം ഉറപ്പിക്കാൻ തുറുപ്പുചീട്ടായ കിറ്റ് രംഗത്തിറക്കി സംസ്ഥാന സർക്കാർ. തദ്ദേശ സ്വയംഭരണ സ്ഥാപനതിരഞ്ഞെടുപ്പിൽ തുണച്ച റേഷൻ കടവഴിയുള്ള കിറ്റ് വിതരണം സജീവമാക്കുന്നതിനാണ് ഇപ്പോൾ സംസ്ഥാന സർക്കാരിന്റെ പദ്ധതി. 14 ഇനങ്ങൾ ഉൾപ്പെടുത്തി റേഷൻ കടകൾ വഴി കിറ്റ് വിതരണം ചെയ്യുകയാണ് സർക്കാർ ഇപ്പോൾ ചെയ്യുന്നത്. വിഷു, ഈസ്റ്റർ പ്രമാണിച്ച് വിതരണം ചെയ്യുന്ന കിറ്റിൽ 14 ഇനങ്ങളാണ് ഉണ്ടാകുക. കിറ്റ് ഏപ്രിലിൽ റേഷൻ കടകൾ വഴി വിതരണം ചെയ്യും. നിലവിലുള്ള ഭക്ഷ്യക്കിറ്റ് വിതരണത്തിന്റെ ഭാഗമായാണ് എല്ലാ […]