play-sharp-fill

എരുമേലി പഞ്ചായത്തിൽ ട്വിസ്റ്റോട് ട്വിസ്റ്റ്: വിമതൻ്റെ പിൻതുണയുമായി വോട്ടെടുപ്പിന് എത്തിയ കോൺഗ്രസിന് വൻ തിരിച്ചടി; കോൺഗ്രസ് അംഗത്തിന്റെ വോട്ട് അസാധുവായതോടെ ഭരണം എൽ.ഡി.എഫിന്; അട്ടിമറിയ്ക്കു പിന്നിൽ കോൺഗ്രസ് നേതാവിന്റെ 15 ലക്ഷം രൂപയെന്ന് ആരോപണം

തേർഡ് ഐ ബ്യൂറോ കോട്ടയം: ഇരു മുന്നണികൾക്കും തുല്യ അംഗബലം വരികയും, വിമതന്റെ പിൻതുണയോടെ യു.ഡി.എഫ് ഭരണം ഉറപ്പിയ്ക്കുകയും ചെയ്തിരുന്ന എരുമേലി പഞ്ചായത്തിൽ വൻ ട്വിസ്റ്റ്. 15 ലക്ഷം രൂപയും വൈസ് പ്രസിഡൻറ് സ്ഥാനവും വാഗ്ദാനം ചെയ്ത് കോൺഗ്രസ് വിമതനെ ഒപ്പം നിർത്തിയ കോൺഗ്രസിനെ ഭരണത്തിൽ നിന്നും പുറത്താക്കിയത് കോൺഗ്രസ് അംഗം തന്നെ വോട്ട് അസാധുവാക്കിയതാണ്. സഹോദരനായ സി.പി.എം നേതാവിനു വേണ്ടി കോൺഗ്രസിന്റെ കെ.പി.സി.സി ഭാരവാഹിയാണ് ഭരണം അട്ടിമറിക്കാൻ വേണ്ടി ചുക്കാൻ പിടിച്ചതെന്നാണ് ലഭിക്കുന്ന സൂചന. 23 അംഗ പഞ്ചായത്തിൽ 11 അംഗങ്ങൾ വീതമാണ് […]

തദ്ദേശതെരെഞ്ഞെടുപ്പില്‍ യു.ഡി.എഫ് തകര്‍ന്നടിഞ്ഞു: ജോസ് കെ.മാണി

സ്വന്തം ലേഖകൻ കോട്ടയം. തദ്ദേശതെരെഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് ചരിത്രമുന്നേറ്റമാണ് ഉണ്ടായതെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി. പരമ്പരാഗത ശക്തികേന്ദ്രങ്ങളെന്ന് മുദ്രകുത്തപ്പെട്ടിരുന്ന കോട്ടയം ജില്ലയില്‍ സമ്പൂര്‍ണ്ണമായ തകര്‍ച്ചയാണ് യു.ഡി.എഫിനുണ്ടായത്. ഇടതുമുന്നണിയുടെ ചരിത്ര മുന്നറ്റത്തില്‍ കേരളാ കോണ്‍ഗ്രസ്സ് (എം) നിര്‍ണ്ണമായമായ പങ്ക് വഹിച്ചു. 2015 ല്‍ 49 ഗ്രാമപഞ്ചായത്തുകള്‍ യു.ഡി.എഫിനായിരുന്നു എങ്കില്‍ ഇത്തവണ 51 ഗ്രാമപഞ്ചായത്തുകള്‍ ഇടതുമുന്നണി കരസ്ഥമാക്കതി. 11 ബ്ലോക്ക് പഞ്ചായത്തുകളില്‍ 10 എണ്ണവും കഴിഞ്ഞ തവണ യു.ഡി.എഫ് കരസ്ഥമാക്കിയപ്പോള്‍ ഇത്തവണ 11 ല്‍ 10 ഉം ഇടതുമുന്നണി നേടി എന്നത് ജില്ലയിലുണ്ടായ വലിയ […]

ക്രിമിനലായ ഭർത്താവിനെ സഹായിക്കാൻ എത്തിയത് മാവേലിക്കരയിലെ ഗുണ്ടാ നേതാവ്‌; സ്ഥിരമായി ഭർത്താവിനൊപ്പം വീട്ടിൽ ഗുണ്ടാ നേതാവും വരവ് തുടങ്ങി; ഗുണ്ടാ നേതാവിൻ്റെ പ്രവർത്തനങ്ങളിൽ ആകൃഷ്ടയായി ഭർത്താവിനെ ഉപേക്ഷിച്ച് മുങ്ങിയ യുവതി ആഡംബര കാറിൽ കറങ്ങി കഞ്ചാവ് വില്പന നടത്തുന്നതിനിടെ പോലിസ് പിടിയിൽ; ലഹരി കേസിൽ പിടിയിലായ നിമ്മിയുടെ ജീവിതം കേട്ട് പോലീസും ഞെട്ടി

സ്വന്തം ലേഖകൻ ആലപ്പുഴ: കഴിഞ്ഞ ദിവസം ലഹരി കേസിൽ അറസ്റ്റിലായ നിമ്മിയുടെ ജീവിതം ദുരൂഹതകൾ നിറഞ്ഞതെന്ന് പോലീസ്. 41കേസുകളിൽ പ്രതിയായ ഗുണ്ടാ നേതാവിന്റെ വീരശൂര പരാക്രമങ്ങളിൽ ആകൃഷ്ടയായാണ്, ക്രിമിനലായ ഭർത്താവിനെ ഉപേക്ഷിച്ച് അയാൾക്കൊപ്പം പോയതെന്നായിരുന്നു യുവതിയുടെ വെളിപ്പെടുത്തൽ. കഞ്ചാവും വാറ്റ്ചാരായവും പിടിച്ചെടുത്ത കേസിലെ ഒന്നാം പ്രതി ലിജു ഉമ്മൻ തോമസിനൊപ്പമാണ് ഇപ്പോൾ നിമ്മി കഴിയുന്നത്. ഇയാളാണ് പ്രമുഖ ഗുണ്ടാ നേതാവ്. നിമ്മിയുടെ ഭർത്താവ്, കായംകുളം സ്വദേശി സേതു എന്നറിയപ്പെടുന്ന വിനോദ് ക്രിമിനലാണ്. ഇയാളുടെ സുഹൃത്തായിരുന്നു ലിജു. സേതു ജയിലിൽ കിടക്കുമ്പോഴും ഒളിവിൽ പോകുമ്പോഴും ലിജുവാണ് […]

എന്നെ കൊല്ലരുതെടാ… ” ഇത് ഒരമ്മയുടെ നിലവിളിയാണ്! വയോജന നിയമം നിലനിൽക്കുന്ന നാട്ടിൽ അമ്മയെ ക്രൂരമായി മർദ്ദിച്ച്‌ മകൻ ; അമ്മയെ തല്ലുന്ന സഹോദരനെ പ്രോത്സാഹിപ്പിച്ച് വീഡിയോ എടുത്ത് സഹോദരി; ” ചാവെടീ… നീ അവന്റെ കൈകൊണ്ട് തന്നെ ചാവ്… എന്ന് മകളും ” “എന്നിട്ടും എനിക്ക് പരാതിയില്ല, അവൻ എന്റെ മകനല്ലേ… “മാതൃ സ്നേഹം തുളുമ്പുന്ന വാക്കുകൾ

സ്വന്തം ലേഖകൻ തിരുവനന്തപുരം : അച്ഛൻ കുഞ്ഞുങ്ങളെ ക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങൾ കേരളം മറന്ന് തുടങ്ങുന്നതിന് മുൻപ്, വീണ്ടും മർദ്ദനത്തിന്റെ മറ്റൊരു വീഡിയോ വൈറൽ. ഇത്തവണ മകന്റെ കയ്യിൽ നിന്നും ക്രൂര മർദനം ഏൽക്കേണ്ടി വന്ന വൃദ്ധ മാതാവാണ് സമൂഹ മനസാക്ഷിയെ നോവിച്ചത്. അമ്മയെ മകൻ അടിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയതോടെ പോലീസ് കേസെടുക്കാതെ തന്നെ അന്വഷണം ആരംഭിച്ചു. വയോജന നിയമം നിലനിൽക്കുന്ന നാട്ടിലാണ് വൃദ്ധ മാതാവ് ക്രൂര മർദനത്തിന് ഇരയായത്. ഇടവ പാറപ്പുറം സ്വദേശി, റസാഖാണ് വിഡിയോയിൽ ഉള്ളതെന്നാണ് വിവരം. […]

ചികിത്സാ ധനസമാഹരണത്തിന് ഫലപ്രദമാര്‍ഗമായി ഓണ്‍ലൈന്‍ ക്രൗഡ് ഫണ്ടിംഗ് മാറുന്നു: ചികിത്സാധനസഹായത്തിനായി മിലാപിലൂടെ ഇതുവരെ സമാഹരിച്ചത് 10 കോടി രൂപ

സ്വന്തം ലേഖകൻ തിരുവനന്തപുരം: ചികിത്സാ ധനസമാഹരണത്തിന് ഏറ്റവും ഫലപ്രദമായ മാര്‍ഗമായി ഓണ്‍ലൈന്‍ ക്രൗഡ് ഫണ്ടിംഗ് മാറുന്നു. ചികിത്സാ സംബന്ധമായ വിവിധയാവശ്യങ്ങള്‍ക്കായി കേരളത്തില്‍ പ്രമുഖ ക്രൗഡ് ഫണ്ടിംഗ് പ്ലാറ്റ് ഫോമായ മിലാപ്പിലൂടെ സമാഹരിച്ചത് പത്ത് കോടിയോളം രൂപ. വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന ആലുവ സ്വദേശി 28കാരന്‍ സനൂബിന്റെ ചികിത്സാസഹായത്തിനായി മിലാപ്പിലൂടെ 10 ലക്ഷം രൂപയാണ് സമാഹരിച്ചത്. സാമ്പത്തികമായി പിന്നാക്കമായിരുന്ന സനൂബിന്റെ കുടുംബത്തിന് ചികിത്സയ്ക്കയ്ക്ക് ആവശ്യമായ പണം കണ്ടെത്താന്‍ കഴിയാതെ വന്നതോടെയാണ്  സുമനസുകളുടെ സഹായം തേടിയത്. രാജ്യത്തിന് അകത്തും പുറത്തുനിന്നുമായി എണ്ണൂറിലധികം പേരാണ് മിലാപ് […]

കൂടത്തായി കൊലക്കേസ് തെളിയിച്ച പോലീസ് ഉദ്യോഗസ്ഥൻ കെ. ജി സൈമൺ സാമ്പത്തിക തട്ടിപ്പ് കേസിൽ രണ്ടാം പ്രതി ; പരാതി നൽകിയ യുവതിയുടെ ഭർത്താവിനെ മർദിച്ചുവെന്നും ഭീഷണിപ്പെടുത്തിയെന്നും ആരോപണം

സ്വന്തം ലേഖകൻ കോട്ടയം :  നാളെ സർവീസിൽ നിന്ന് വിരമിക്കുന്ന കൂടത്തായി അന്വഷണ ഉദ്യോഗസ്ഥൻ കെ. ജി സൈമണിന് എതിരെ സാമ്പത്തിക തട്ടിപ്പ് പരാതി. കോഴഞ്ചേരി സ്വദേശിനി നല്‍കിയ പരാതിയില്‍ കെ. ജി. സൈമൺ രണ്ടാം പ്രതിയും  ആലപ്പുഴ എരമല്ലൂര്‍ കാഞ്ഞിരകുന്നേല്‍ വീട്ടില്‍ ഷാജന്‍ കെ. തോമസ് ഒന്നാം പ്രതിയുമാണ്. കെഎച്ച്‌എഫ്‌എല്‍ എന്ന സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ ഉടമയില്‍ നിന്ന് താന്‍ നിക്ഷേപിച്ചതും താന്‍ മുഖേനെ നിക്ഷേപിക്കപ്പെട്ടതുമായ വന്‍ തുക തിരികെ വാങ്ങി നല്‍കാമെന്ന് പറഞ്ഞ് അഞ്ചര ലക്ഷത്തോളം കൈപ്പറ്റിയെന്നാണ് യുവതിയുടെ പരാതി. യുവതി […]

കോട്ടയം ജില്ലയിലെ വിവിധ ബ്ലോക്ക്- ഗ്രാമ പഞ്ചായത്തുകളിലേക്കുള്ള പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് പൂർത്തിയായി ; തെരഞ്ഞെടുക്കപ്പെട്ടവർ ഇവർ

സ്വന്തം ലേഖകൻ കോട്ടയം : ജില്ലയിലെ വിവിധ ബ്ലോക്ക് -ഗ്രാമ പഞ്ചായത്തുകളിലേക്കുള്ള പ്രസിഡന്റ് , വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞടുപ്പ് പൂർത്തിയായി. തെരഞ്ഞടുക്കപ്പെട്ടവരുടെ ചിത്രങ്ങൾ കാണാം തേർഡ് ഐ ന്യൂസ് ലൈവിലൂടെ.       വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള ഗ്രാമപഞ്ചായത്തുകളിലെ പ്രസിഡൻ്റുമാർ വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മുകേഷ് കെ .മണി അഡ്വ.സി.ആർ ശ്രീകുമാരൻ നായർ ( ചിറക്കടവ് പഞ്ചായത്ത് ) റംല ബീഗം എ.എസ് ( കങ്ങഴ ) ബീന സി.ജെ (നെടുംകുന്നം) ശ്രീജിത്ത് ടി.എസ് (വെള്ളാവൂർ പഞ്ചായത്ത്) വി.പി […]

ജസ്‌നയുടെ തിരോധാനം; ജസ്‌ന ജീവനോടെയുണ്ടെന്നും തമിഴ് നാട്ടിലേക്കാണ് പോയെന്നും അനൗദ്യോഗിക വിവരം

സ്വന്തം ലേഖകൻ പത്തനംതിട്ട: കാഞ്ഞിരപ്പള്ളി എസ്ഡി കോളജിലെ രണ്ടാംവർഷ വിദ്യാർഥിനി ആയിരുന്ന ജെസ്‌ന മരിയ ജയിംസിന്റെ തിരോധാനം ഇപ്പോഴും വ്യക്തമല്ലാത്ത അഭ്യൂഹങ്ങൾക്ക് പിന്നാലെ ആണെന്ന പൊതുധാരണക്ക് വിരാമം. ഇത് സംബന്ധിച്ച് അന്വേഷണത്തിൽ വ്യക്തമായ ഉത്തരമുണ്ടെന്ന് പത്തനംതിട്ട എസ്പി കെ.ജി.സൈമൺ. “തുറന്നുപറയാൻ കഴിയാത്ത പലകാര്യങ്ങളുമുണ്ട്. പക്ഷേ, വൈകാതെ തന്നെ തീരുമാനങ്ങൾ ഉണ്ടാവും. കോവിഡ് വ്യാപനം അന്വേഷണത്തിൽ മങ്ങലേൽപ്പിച്ചു. എങ്കിലും ശുഭപ്രതീക്ഷയുണ്ട്. “- അദ്ദേഹം പറഞ്ഞു. മാർച്ച് അവസാനം ജെസ്‌നയെ സംബന്ധിച്ച് ചില വിവരങ്ങൾ പൊലീസിനു ലഭിച്ചെങ്കിലും കോവിഡ് വ്യാപനം തടസങ്ങൾ നേരിട്ടിരുന്നു. ജെസ്‌ന ജീവനോടെയുണ്ടെന്ന വിവരമാണ് […]

പനച്ചിക്കാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനത്ത് 21-ാം വർഷവും റോയി മാത്യു ; അഞ്ച് തവണ തുടർച്ചയായി വിജയിക്കുന്ന ഏക അംഗമെന്ന പദവിയും റോയി മാത്യൂവിന് സ്വന്തം

തേർഡ് ഐ ബ്യൂറോ കോട്ടയം : സ്വന്തം പ്രവൃത്തി മണ്ഡലത്തിൽ അസൂയാവഹമായ നേട്ടങ്ങൾ കൊയ്യുന്നവർ അനവധിയാണ്. പനച്ചിക്കാട് പഞ്ചായത്തിൽ വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്ത നേട്ടത്തിന്റെ പകിട്ട് കൂടും. കാരണം നിരവധി ജനക്ഷേമ പദ്ധതികൾ നടപ്പിലാക്കിയ റോയി മാത്യൂ തുടർച്ചയായ 21-ാം വർഷമാണ് പനച്ചിക്കാട് ഗ്രാമപഞ്ചായത്തിന്റെ വൈസ് പ്രസിഡന്റ് പദവിയിലെത്തുന്നത്. കഴിഞ്ഞ 20 വർഷത്തിനിടയിൽ വികസനം, ക്ഷേമം, ആരോഗ്യം, വിദ്യാഭ്യാസം സ്റ്റാൻഡിങ്ങ് കമ്മിറ്റി അധ്യക്ഷനായിരുന്നു റോയി മാത്യൂ. കഴിഞ്ഞ തവണ കോൺഗ്രസിന് സ്റ്റാൻഡിങ്ങ് കമ്മിറ്റി കിട്ടാതിരിക്കാൻ ബി.ജെ.പിയും സി.പിഎമ്മും ഒത്ത് ചേർന്നിരുന്നു. എന്നാൽ കോൺഗ്രസിനെ ഭാഗ്യം […]

പുതുവർഷം അടിച്ചു പൊളിക്കാൻ കോന്നിയിലേക്ക് പോയാലോ? ആനസവാരിയും, കുട്ടവഞ്ചി യാത്രയുമടക്കം കാഴ്ചകളുടെ വിരുന്നൊരുക്കി കോന്നി

അമ്പിളി ഉല്ലാസ് പന്തളം പത്തനംതിട്ട: ആനകളെ ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാകില്ല. ആനക്കൊട്ടിലും കണ്ട് ആനപ്പുറത്ത് സവാരിയും പിന്നെ ഒരു ഉഗ്രൻ കുട്ടവഞ്ചി യാത്രയും കൂടി ആയാലോ?,. കേള്‍ക്കുമ്പോൾ തന്നെ പോയാല്‍ കൊള്ളാം എന്നാണോ?. എങ്കില്‍ വണ്ടി  നേരെ പത്തനംതിട്ട ജില്ലയിലെ കോന്നിയിലേക്ക് വിട്ടോ! പകുതിയില്‍ അധികവും വനഭൂമിയാല്‍ ചുറ്റപ്പെട്ട പത്തനംതിട്ടയുടെ മുഖ്യ ആകര്‍ഷണം കോന്നി ആനവളര്‍ത്തൽ കേന്ദ്രവും അടവി ഇക്കോ ടൂറിസവുമാണ്. അച്ചന്‍കോവിലാറിന്റെ കരയില്‍ സ്ഥിതിചെയ്യുന്ന ജൈവസമ്പന്നമായ വനപ്രദേശമാണ് കോന്നി. കേരളത്തിലെ ആദ്യകാല റിസര്‍വ് വനങ്ങളില്‍ ഒന്നുകൂടിയാണിവിടം കോന്നി ആനക്കൂട് ആനപരിശീലനകേന്ദ്രമെന്ന പേരില്‍ ലോകമെന്നും പ്രസിദ്ധിയാര്‍ജിച്ച […]