video
play-sharp-fill

തീർഥപാദമണ്ഡപം റവന്യു വകുപ്പ് ഏറ്റെടുത്ത നടപടി അങ്ങേയറ്റം പ്രകോപനപരവും പ്രതിഷേധാർഹവുമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ

സ്വന്തം ലേഖകൻ തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന് മുന്നിലുള്ള തീർഥപാദമണ്ഡപം സ്ഥിതി ചെയ്യുന്ന ഭൂമി പൊലീസിനെ ഉപയോഗിച്ച് റവന്യു വകുപ്പ് ഏറ്റെടുത്ത നടപടി അങ്ങേയറ്റം പ്രകോപനപരവും പ്രതിഷേധാർഹവുമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ പ്രതീകരിച്ചു.   ‘ശ്രീ നാരായണ ഗുരു, മഹാത്മാ അയ്യങ്കാളി എന്നിവർക്കൊപ്പം നവോത്ഥാനത്തിന് നേതൃത്വം നൽകിയ ഋഷിശ്രേഷ്ഠൻ ചട്ടമ്പിസ്വാമികളുടെ സ്മാരകമാണ് അദ്ദേഹത്തിന്റെ പ്രതിമ വച്ച് ആരാധന നടത്തി വരുന്ന തീർഥപാദ മണ്ഡപം. പതിറ്റാണ്ടുകളായി ആദ്ധ്യാത്മിക-സാംസ്‌കാരിക പരിപാടികൾ നടക്കുന്ന ഇടം കൂടിയാണിത് .   ഉചിതമായ ഒരു സ്മാരകമന്ദിരം പണികഴിക്കാനുള്ള പദ്ധതിക്ക് തറക്കല്ലിടാൻ […]

ലൈഫ് മിഷൻ പദ്ധതി: ജാതിയും മതവും പൗരത്വവും ചോദിച്ചില്ല, പകരം തല ചായ്ക്കാൻ ഇടമുണ്ടോയെന്ന് മാത്രമാണ് ചോദിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

സ്വന്തം ലേഖകൻ തിരുവനന്തപുരം : ലൈഫ് മിഷൻ പദ്ധതി പ്രകാരം രണ്ടുലക്ഷം വീടുകൾ പൂർത്തിയാക്കിയതിന്റെ വിവരം പങ്കുവെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് ലൈഫ് പദ്ധതിയെക്കുറിച്ച് മുഖ്യമന്ത്രി പറയുന്നത്. ജാതിയും മതവും പൗരത്വവും ചോദിച്ചില്ല. പകരം തല ചായ്ക്കാൻ ഇടമുണ്ടോയെന്ന് മാത്രമാണ് ചോദിച്ചതെന്നും ഇല്ലെന്ന് പറഞ്ഞവരെ ചേർത്തുപിടിച്ച് സ്വന്തമായി ഒരു വീട് നൽകിയെന്നും വീഡിയോയിൽ മുഖ്യമന്ത്രി പറയുന്നു.     ‘അവരോടു ജാതി ചോദിച്ചില്ല, മതം ചോദിച്ചില്ല, പൗരത്വം ചോദിച്ചില്ല, അവരെ കൂടപ്പിറപ്പായി കണ്ടു. ചോദിച്ചത് ഇത്രമാത്രം, തലചായ്ക്കാൻ ഒരു ഇടമുണ്ടോ? […]

അധോലോക കുറ്റവാളി രവിപൂജാരിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു: നടി ലീനാ മരിയ പോളിനെതിരെ ക്വട്ടേഷൻ നൽകയായിരുന്നുതായി വെളിപ്പെടുത്തൽ

സ്വന്തം ലേഖകൻ ബെംഗളൂരു; കൊച്ചി ബ്യൂട്ടി പാർലർ വെയിവെപ്പ് കേസിലെ പ്രതിയായ അധോലോക കുറ്റവാളി രവിപൂജാരിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിൽ നടി ലീനാ മരിയ പോളിനെതിരെ ക്വട്ടേഷൻ നൽകയായിരുന്നുതായി രവി പൂജാരി വെളിപ്പെടുത്തി.ക്രൈം ബ്രാഞ്ച് മേധാവി ടോമിൻ തച്ചങ്കരിയുടെ നേതൃത്വത്തിൽ ബംഗളൂരിൽ വച്ചാണ് ചോദ്യം ചെയ്യൽ നടത്തിയത്.   പണം ആവശ്യപ്പെട്ടാണ് ലീന മരിയയ്ക്ക് ഭീഷണി സന്ദേശങ്ങൾ അയച്ചിരുന്നത്. രവി പൂജാരിയെ കേരളത്തിലേക്ക് കസ്റ്റഡിയിൽ വാങ്ങാനുള്ള നീക്കത്തിലാണ് ക്രൈംബ്രാഞ്ച്. നിലവിൽ കർണാടക പോലീസിന്റെ കസ്റ്റഡിയിലാണ് രവി പൂജാരി.     കർണാടക […]

ദേവനന്ദയുടെ മരണം പൊലീസിന് വെല്ലുവിളിയുമായി റീന എന്ന പൊലീസ് ഡോഗ് : വിജനമായ പരിസരപ്രദേശവും നിറയെ കുറ്റിക്കാടുകളും താണ്ടി ആൾതാമസമില്ലാത്ത വീട്ടിലും തിരിച്ച് നടപ്പാതയിലും എത്തി നിന്ന് റീന ; ഇനി ചോദ്യങ്ങൾ ബാക്കി

സ്വന്തം ലേഖകൻ കൊല്ലം: പള്ളിമൺ ആറിൽ മുങ്ങി മരിച്ച ദേവനന്ദയുടെ മരണം പൊലീസിന് വെല്ലുവിളിയായി തീർന്നിരിക്കുന്നത് റീന എന്ന പൊലീസ് ഡോഗിന്റെ കണ്ടെത്തലുകൾ. ദേവനന്ദ പോയ വഴിയിലൂടെ തന്നെയാണ് റീനയും പോയത്. വിജനമായ പരിസരപ്രദേശവും നിറയെ കുറ്റിക്കാടുകളും താണ്ടി ആൾതാമസമില്ലാത്ത വീട്ടിലും തിരിച്ച് നടപ്പാതയിലും എത്തി നിന്ന് റീന എന്ന പൊലീസ് ഡോഗ് .     ഇത്രയും ദൂരം വിജനമായ പ്രദേശത്തിലൂടെ ഒറ്റയ്ക്ക് പോകുമോ എന്നാണ് ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്.കുട്ടിയുടെ വീടിനോട് ചേർന്നുള്ള ഇത്തിക്കരയാറ്റിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മുങ്ങൽ വിദഗ്ധരാണ് ആറ്റിൽ […]

ഇനി കൊച്ചിയിൽ നിന്നും മൂന്നാറിലേക്ക് ഹെലികോപ്ടറിൽ പറക്കാം: ഏഴിന് ഹെലി ടാക്സി സർവീസ് ആരംഭിക്കും; ഒരേ സമയം ആറ് പേർക്ക് സഞ്ചരിക്കാവുന്നതാണ് ഈ ഹെലി ടാക്സി

സ്വന്തം ലേഖകൻ മൂന്നാർ: ഇനി കൊച്ചിയിൽ നിന്നും മൂന്നാറിലേക്ക് ഹെലികോപ്ടറിൽ പറക്കാം. നിങ്ങൾക്ക് ഇനി സമയം കളയാൻ ഇല്ലെങ്കിൽ പത്ത് മിനറ്റു കൊണ്ട് മൂന്നാറിന്റെ ആകാശ കാഴ്ചകൾ കണ്ട് മടങ്ങുകയും ചെയ്യാം. കൊച്ചിയിൽ നിന്നു മൂന്നാറിലേക്ക് ഹെലി ടാക്സി സർവീസ് ആരംഭിക്കുന്നതിന്റെ ഭാഗമായി ആദ്യ ട്രയൽ റൺ നടത്തി. നാലു ട്രയൽ റണ്ണുകൾ കൂടി പൂർത്തിയാക്കിയ ശേഷം ഏഴിന് ഹെലി ടാക്സി സർവീസ് തുടങ്ങും.     ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും ബോബി ചെമ്മണ്ണൂരിന്റെ എൻഹാൻസ് ഏവിയേഷൻ ഗ്രൂപ്പും സംയുക്തമായാണു ഹെലി ടാക്സി […]

ഓപ്പറേഷൻ ഹെഡ് ഗിയറുമായി പൊലീസ് : ഹെൽമെറ്റില്ലാതെ യാത്ര ചെയ്താൽ പിടിവീഴും

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർ ഹെൽമെറ്റ് ഉപയോഗിക്കുന്നെന്ന് ഉറപ്പ് വരുത്താനായി ‘ഓപ്പറേഷൻ ഹെഡ് ഗിയർ’ പദ്ധതിയുമായി തിരുവനന്തപുരം സിറ്റി പൊലീസ്. മാർച്ച് 1 മുതൽ മുപ്പത് ദിവസത്തേക്കാണ് പദ്ധതിയുടെ ആദ്യഘട്ടം.   ഇരുചക്രവാഹനം ഓടിക്കുന്നയാൾക്ക് പുറമേ സഹയാത്രികനും ഹെൽമെറ്റ് നിർബന്ധമാക്കിയത് പാലിക്കുന്നില്ലെന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് നടപടി.ഹെൽമറ്റില്ലാതെ ഇരുചക്രവാഹനം ഓടിച്ചാൽ 500 രൂപയാണ് പിഴ. രണ്ടുപേർക്കും ഹെൽമെറ്റില്ലെങ്കിൽ 1000 രൂപ പിഴ ചുമത്തും.     വാഹന പരിശോധനയിലൂടെയും കൺട്രോൾറൂം ക്യാമറയിലൂടെയും നിയമലംഘനം കണ്ടെത്തി പിഴ ഈടാക്കും. വളരെ സാവകാശം നൽകുകയും ബോധവൽക്കരണം […]

കൊല്ലത്ത് ദേവനന്ദയുടെ കഥ കേൾക്കുമ്പോൾ കോഴിക്കോട്ടുകാരുടെ മനസിൽ നീറുന്നത് സന ഫാത്തിമ

സ്വന്തം ലേഖകൻ കാസർഗോഡ്: കൊല്ലത്ത് വീട്ടിൽ കളിച്ചു കൊണ്ടിരുന്ന ആറുവയസുകാരി ദേവനന്ദയുടെ തിരോധാനവും മരണ വാർത്തകളും കാണുമ്പോൾ കാസർഗോഡ് ജില്ലയിൽ പലരുടേയും മനസിൽ ഓടിയെത്തിയത് സന ഫാത്തിമയായിരുന്നു. രണ്ടര വർഷം മുമ്പായിരുന്നു സമാനമായ സാഹചര്യത്തിൽ സന ഫാത്തിമയേയും കാണാതാവുന്നത്.   2017 ആഗസ്റ്റ് മൂന്നിനാണ് പാണത്തൂരിലെ ഇബ്രാഹിമിൻറെയും ഹസീനയുടെയും മകളായ നാലുവയസുകാരി സനയെ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കേ അപ്രതീക്ഷമായത്. നാടോടിസംഘങ്ങളോ മറ്റാരെങ്കിലുമോ തട്ടിക്കൊണ്ടു പോയതാണെന്ന സംശയത്തിൽ നാടെങ്ങും വിശദമായ അന്വേഷണങ്ങൾ നടന്നു.അതിർത്തി കടന്നു മറ്റു സംസ്ഥാനങ്ങളിലേക്കു പോലും പോലീസ് അന്വേഷണം നടന്നു. കുട്ടിയുടെ ഫോട്ടോയും […]

എം.സി റോഡിൽ തെള്ളകത്തെ വാഹനാപകടം: അമിത വേഗത്തിൽ മറ്റൊരു വാഹനത്തെ മറികടന്ന് എത്തിയത് ലോറി; സി.സി.ടി.വി ക്യാമറ ദൃശ്യങ്ങൾ തേർഡ് ഐ ന്യൂസ് ലൈവിന്

ജി.കെ വിവേക് കോട്ടയം: എം.സി റോഡിൽ തെള്ളകത്ത് കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടു പേർക്ക് പരിക്കേറ്റതിനു പിന്നിൽ ലോറി ഡ്രൈവറുടെ അശ്രദ്ധയെന്ന് തെളിയിക്കുന്ന സി.സി.ടി.വി ക്യാമറാ ദൃശ്യങ്ങൾ പുറത്ത്. ഇതു സംബന്ധിച്ചുള്ള ക്യാമറാ ദൃശ്യങ്ങൾ തേർഡ് ഐ ന്യൂസ് ലൈവിനു ലഭിച്ചു.   കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്കാണ് തെള്ളകം മാതാ ആശുപത്രിയ്ക്കു മുന്നിൽ, എം.സി റോഡിൽ നിയന്ത്രണം വിട്ട കാറും ടിപ്പർ ലോറിയും കൂട്ടിയിടിച്ചത്. അപകടത്തിൽ എറണാകുളം സ്വദേശികളായ രണ്ടു പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. അപകടത്തിൽ കാറിന്റെ അമിത വേഗവും മറ്റൊരു വാഹനത്തെ മറികടന്ന് […]

കോരുത്തോട് വില്ലേജ് ഓഫിസ് സ്മാർട്ടായി; തുറന്നു നൽകിയത് മന്ത്രി ഇ.ചന്ദ്രശേഖരൻ; മുഹമ്മദ് സാലിഹ് വില്ലേജ് ഓഫിസറായി ചുമതലയേറ്റു

സ്വന്തം ലേഖകൻ മുണ്ടക്കയം: കോരുത്തോട് വില്ലേജ് ഓഫിസ് ഇനി മുതൽ സ്മാർട്ടായി. വില്ലേജ് ഓഫിസ് സ്മാർട്ട് വില്ലേജ് ഓഫിസായതിന്റെ ഉദ്ഘാടനം മന്ത്രി ഇ.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. പുതിയ കെട്ടിടത്തിലെ പ്രഥമ വില്ലേജ് ഓഫിസറായി മുഹമ്മദ് സാലിഹ് ചുമതല ഏറ്റെടുക്കുകയും ചെയ്തു. ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിലായിരുന്നു വില്ലേജ് ഓഫിസർ ചുമതല ഏറ്റെടുത്തത്. സ്മാർട്ട് വില്ലേജ് ഓഫിസ് ഉദ്ഘാടനചടങ്ങിൽ പി.സി ജോർജ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. , ജില്ലാ കളക്ടർ പി.കെ സുധീർ ബാബു, ജില്ലാ പഞ്ചായത്തംഗങ്ങളായ കെ.രാജേഷ്, മാഗി ജോസഫ്, സി.പി.ഐ ജില്ലാ സെക്രട്ടറി സി.കെ […]

ആനത്തലവട്ടം സ്വദേശിനിയുടെ പഴ്‌സും മാലയും ബൈക്കിലെത്തി കവർന്ന പ്രതി അറസ്റ്റിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം : ആനത്തലവട്ടം കൊച്ചു പാലത്തിന് സമീപം വീട്ടുജോലി കഴിഞ്ഞ് പോയ സ്ത്രീയുടെ പഴ്‌സും മാലയും ബൈക്കിലെത്തി കവർന്ന പ്രതി അറസ്റ്റിൽ . അഞ്ചുതെങ്ങ് സ്വദേശി സുനിലിന്റെ മകൻ കോക്കാൻ എന്ന് വിളിക്കുന്ന സനലാ (22)ണ ് പൊലീസ് പിടിയിലായത്. ആനത്തലവട്ടം സ്വദേശി ലീലയുടെ മാലയും പണവും അടങ്ങിയ പേഴ്‌സാണ് പ്രതി മോഷ്ടിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 1.30 മണിയോടെ കൊച്ചു പാലത്തിന് സമീപത്തുവച്ച് ആൾപാർപ്പില്ലാത്ത സ്ഥലത്ത് കൂടി ഒറ്റയ്ക്ക് നടന്നു പോകുകയായിരുന്ന ലീലയുടെ പഴ്‌സും മാലയും ബൈക്കിലെത്തിയ പ്രതി തട്ടിയെടുക്കുകയായിരുന്നുവെന്ന് പൊലീസ് […]