video
play-sharp-fill

പഠിച്ച് പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്കും പുല്ലുവില : പുനർമൂല്യ നിർണ്ണയം വഴി ജയിച്ചവരും മാർക്ക്ദാന പട്ടികയിൽ ;വിദ്യാർത്ഥികൾ പ്രതിഷേധത്തിലേക്ക്

  സ്വന്തം ലേഖകൻ തിരുവനന്തപുരം: എം. ജി സർവകലാശാലയിൽ പഠിച്ച് പരീക്ഷയെഴുതുന്ന വിദ്യാർത്ഥികൾക്കും പുല്ലു വില. പുനർമൂല്യ നിർണ്ണയം വഴി ബിടെക് ജയിച്ചവരെയും മാർക്ക് ദാന പട്ടികയിൽ. ഇതോടെ എംജി സർവകലാശാലയ്‌ക്കെതിരെ വിദ്യാർത്ഥികൾ നിയമ നടപടികളിലേക്ക് കടക്കുകയാണ്. കോതമംഗലം എംഎ കോളേജിലെയും മുവാറ്റുപുഴ സിസാറ്റിലെയും വിദ്യാർത്ഥികൾ ആണ് നിയമനടപടിയ്ക്ക് ഒരുങ്ങുന്നത്. ഇംപ്രൂവ്‌മെന്റ് പരീക്ഷയെഴുതിയിട്ടും പത്ത് വർഷമായി ബിടെക് ജയിക്കാനാകാതെ നിന്ന വിദ്യാർത്ഥികൾക്ക് അഞ്ച് മാർക്ക് നിയമവിരുദ്ധമായി നൽകിയിരുന്നു. ഈ വിദ്യാർത്ഥികൾക്കൊപ്പമാണ് പഠിച്ച് പരീക്ഷയെഴുതി ജയിച്ചവരെയും ഉൾപ്പെടുത്തിയത്. അതേ സമയം വ്യാഴാഴ്ച ഗവർണ്ണർ സർവകലാശാല സന്ദർശിക്കുന്നുണ്ട്. […]

പരിസ്ഥിതിയെ കൊല്ലുന്ന പ്ളാസ്റ്റിക്കിന് ഇന്ന് മുതൽ നിരോധനം: പ്ളാസ്റ്റിക്കിന് പകരം തുണി സഞ്ചി; രണ്ടു മുതൽ കടയടച്ച് പ്രതിഷേധിക്കാനൊരുങ്ങി വ്യാപാരികൾ

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് ജനുവരി ഒന്ന് മുതൽ പ്ളാസ്റ്റിക്കിന് സമ്പൂർണ്ണ നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ചതിനെ പിൻതുണച്ചും എതിർത്തും വിവിധ കോണുകളിൽ നിന്നും പ്രതികരണങ്ങൾ. സംസ്ഥാനത്ത് ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍ക്കുളള നിരോധനമാണ് ജനുവരി ഒന്നിന്  നിലവില്‍ വന്നത്. ഈ മാസം 15 വരെ ശിക്ഷാ നടപടി ഉണ്ടാകില്ലന്ന് അറിയിച്ചെങ്കിലും വ്യാപാരികൾ അടക്കം ആശങ്കയുമായി രംഗത്ത് എത്തിയിട്ടുണ്ട്. പ്ലാസ്റ്റിക് പരിസ്ഥിതിക്കുണ്ടാക്കുന്ന ആഘാതം മറികടക്കാനാണ് പുനരുപയോഗിക്കാനാവാത്ത പ്ലാസ്റ്റിക് വസ്തുക്കള്‍ നിരോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. വ്യാപാരികളുടെ എതിര്‍പ്പിനിടെയാണ് നിരോധനം നടപ്പാക്കിയത്. നിരോധനത്തിനെതിരെ വ്യാപാരികള്‍ വ്യാഴാഴ്ച മുതല്‍ കടയടപ്പ് […]

ജപ്പാൻ തീരത്ത് തലയില്ലാത്ത മൃതദേഹങ്ങളുമായി കൊറിയൻ ബോട്ടുകൾ: ഇന്നലെ എത്തിയത് 156 ആം ബോട്ട് ..! കിം ജോങ്ങിന്റെ ക്രൂരതയോ , പലായനത്തിന്റെ ഇരയോ ? സംശയം തീരാതെ ലോകം

ക്രൈം ഡെസ്ക് സോൾ: ലോകം നടുങ്ങി നിൽക്കുകയാണ് പുതിയ ദശാബ്ദത്തിന്റെ തുടക്കത്തിൽ..! ഏഴ് തലയില്ലാത്ത മൃതദേഹങ്ങളുമായി 156 ആം ബോട്ട് ജപ്പാന്റെ തീരത്ത് എത്തിയതോടെയാണ് ലോകം വീണ്ടും നടുങ്ങിയത്. കിം ജോങ്ങ് ഉന്നിന്റെ ക്രൂരതകൾ വീണ്ടും വീണ്ടും ഇതോടെ ലോകം ചർച്ച ചെയ്യുകയാണ്. ചീഞ്ഞളിഞ്ഞ ഏഴു മൃതദേഹങ്ങളുമായാണ് ഇത്തവണ പ്രേതബോട്ട് തീരം തൊട്ടത്. വടക്കന്‍ ജപ്പാനിലെ സഡോ ദ്വീപിലാണ് ബോട്ട് പ്രത്യക്ഷപ്പെട്ടത്. മൃതദേഹങ്ങളെല്ലാം പുരുഷന്മാരുടെതാണെന്നാണ് വിവരം. തലകളുള്ള മൂന്ന് മൃതദേഹങ്ങളും തലകളില്ലാത്ത രണ്ട് മൃതദേഹങ്ങളും രണ്ട് തലകളുമാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. മൃതദേഹങ്ങളും തലകളും ഒരേ […]

ആഷ നിര്യാതയായി

തോട്ടയ്ക്കാട് : വേലിക്കകത്ത് അനിലാഷിന്റെ (അമ്പിളി , എ വൺ മാരുതി വർക്ക്ഷോപ്പ് നെത്തല്ലൂർ) ഭാര്യ ആഷ (32) നിര്യാതയായി. ചേർത്തല എസ് എൻ പുരം ആഷ ഭവനിൽ അംബുജാക്ഷന്റെയും സുമംഗലയുടെയും മകളാണ്. സംസ്കാരം ജനുവരി ഒന്ന് ബുധനാഴ്ച വൈകിട്ട് നാലിന് വീട്ടുവളപ്പിൽ. മകൾ – ചമ്പക്കര രാജഹംസം സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥി.

നികുതി വെട്ടിച്ച് വ്യാജരേഖ ചമച്ച് വാഹന രജിസ്ട്രേഷൻ: സുരേഷ് ഗോപിയ്ക്കെതിരെ ക്രൈം ബ്രാഞ്ച് കുറ്റപത്രം: സിനിമ താരങ്ങളെ വെല്ലുവിളിച്ച ബി ജെ പി എം പി കുടുക്കിൽ

ക്രൈം ഡെസ്ക് കൊച്ചി: നികുതി വെട്ടിപ്പിന്റെ പേരിൽ സിനിമ താരങ്ങളെ വെല്ലുവിളിച്ച ബി ജെ പി യ്ക്ക് വമ്പൻ തിരിച്ചടിയായി സുരേഷ് ഗോപിയുടെ വ്യാജ വാഹന രജിസ്ട്രേഷൻ കേസ്. കേസിൽ ക്രൈം ബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചതോടെ സുരേഷ് ഗോപിയും ബിജെപിയും വെട്ടിലായി. യുവമോർച്ചാ നേതാവ് സന്ദീപ് വാര്യരാണ് കഴിഞ്ഞ ദിവസം ഫെയ്സ് ബുക്ക് പോസ്റ്റിലൂടെ സിനിമാ താരങ്ങളെ ഭീഷണിപ്പെടുത്തിയത്. പൗരത്വ ബില്ലിനെതിരെ പ്രതിഷേധിക്കുന്ന സിനിമാ താരങ്ങൾ നികുതി കൃത്യമായി അടയ്ക്കണമെന്നും ഇല്ലെങ്കിൽ ഇൻകം ടാക്സ് സംഘം വീട്ടിൽ വന്നാൽ രാഷ്ട്രീയം കാണരുതെന്നുമായിരുന്നു ഭീഷണി. ഇതിനിടെയാണ് […]

ബലാത്സംഗ ശ്രമം ചെറുത്ത യുവതിയുടെ മാറിടം കടിച്ച് മുറിച്ചു: ശ്വാസം മുട്ടിച്ച് ബോധം കെടുത്തിയ ശേഷം മാല മോഷ്ടിച്ചു; പ്രതിയ്ക്ക് പത്തുവർഷം കഠിനതടവ്

ക്രൈം ഡെസ്ക് ആലപ്പുഴ:  ബലാത്സംഗ ശ്രമം നടത്തുന്നതിനിടെ യുവതിയെ ആക്രമിച്ച് കീഴ്പ്പെടുത്തുകയും , മാറിടം കടിച്ച് മുറിച്ച് ബോധം കെടുത്തി സ്വർണമാല മോഷ്ടിക്കുകയും ചെയ്ത കേസിൽ പ്രതിയ്ക്ക് പത്തുവർഷം കഠിന തടവ്. പുന്നപ്ര സ്വദേശി നജ്മലിനാണ് പത്ത് വര്‍ഷം കഠിന തടവും ഒരു ലക്ഷത്തിഇരുപതിനായിരം രൂപ പിഴയും വിധിച്ചത്. ആലപ്പുഴ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയുടേതാണ് വിധി. അഡിഷണല്‍ സെഷന്‍സ് കോടതി-3 ജഡ്‌ജി പി.എന്‍. സീതയാണ് പ്രതിയെ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷംകൂടി തടവ്ശിക്ഷ അനുഭവിക്കണം. 2011 ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം. ആലപ്പുഴ […]