play-sharp-fill

വീട്ടിൽ വിരുന്നുവന്ന ഇരുപത്തൊന്നുകാരി പതിനഞ്ചുകാരനെ പീഡിപ്പിച്ചു ; പോക്‌സോ കേസെടുത്തതോടെ യുവതി തമിഴ്‌നാട്ടിലേക്ക് മുങ്ങി ; പിന്നാലെ പൊലീസ്

സ്വന്തം ലേഖിക മൂന്നാർ: സംസ്ഥാനത്ത് പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗീക ചൂഷണത്തിനിരയാക്കുന്ന സംഭവങ്ങളിൽ സ്ത്രീകൾക്കെതിരെയുള്ള കേസുകൾ ദിനംപ്രതി കൂടി വരികയാണ്.പതിനഞ്ചുകാരനായ ബാലനെ ഇരുപത്തിയൊന്നുകാരി ഒരാഴ്ചയോളം ലൈംഗീകമായി പീഡിപ്പിച്ചതായുള്ള പരാതിയിന്മേൽ പൊലീസ് കേസെടുത്തു. കുട്ടിയുടെ ബന്ധുവായ യുവതി കഴിഞ്ഞ ദിവസം കുട്ടിയുടെ വീട്ടിൽ വിരുന്നിന് വന്നതാണ്.ഒരാഴ്ചയോളം കുട്ടിയെ നിരന്തരം പീഡിപ്പിച്ചുവെന്നാണ് റിപ്പോർട്ട്.സംഭവത്തിന് ശേഷം യുവതി നാട്ടിലേക്ക് മടങ്ങിയെന്നും യുവതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്ന് മൂന്നാർ എസ് ഐ സന്തോഷ് കെ.എം തേർഡ് ഐ ന്യൂസിനോട് പറഞ്ഞു. കുട്ടിയുടെ രഹസ്യഭാഗത്ത് സാരമായ പരിക്കേറ്റിട്ടുണ്ടെന്നാണ് മെഡിക്കൽ പരിശോധന റിപ്പോർട്ടിൽ പറയുന്നത്. […]

വരൂ വൈദ്യുതി വകുപ്പിനെതിരെ പരാതിക്കെട്ടഴിക്കാം: ഇവിടെ എന്ത് പരാതിയും എടുക്കും , പരിഹരിക്കും; അദാലത്തുമായി കെ.എസ്.ഇ.ബി

  സ്വന്തം ലേഖകൻ കോട്ടയം : കെ.എസ്.ഇ,ബി അധികൃതരോട് ഗുണഭോക്താക്കൾക്ക് പരാതി അറിയിക്കാനുണ്ടോ ? വരൂ വൈദ്യൂതി അദാലത്തിൽ പങ്കെടുക്കാം. 2020 ജനുവരി 18ന് കെ.പി.എസ് മേനോൻ ഹാളിൽ രാവിലെ പത്ത് മുതലാണ് വൈദ്യൂതി അദാലത്ത് നടക്കുന്നത്. സർവീസ് കണക്ഷൻ, ലൈൻ/പോസ്റ്റ് എന്നിവ മാറ്റുന്നതിന്, ഡിസ്മാന്റലിങ്ങ് കേസുകൾ, ബിൽ സംബന്ധമായ പരാതികൾ, താരിഫ്, മീറ്റർ കേടായതുമായി ബന്ധപ്പെട്ട പരാതികൾ, കുടിശ്ശിക നിവാരണം, ലിറ്റിഗേഷൻ കേസുകൾ, വോൾട്ടേജ് ലഭ്യയത കുറവ്, മോഷണം ഒഴികെയുള്ള വൈദ്യൂതിയുടെ തെറ്റായ ഉപയോഗം, പ്രസരണ – വിതരണ സംബന്ധമായ പരാതികൾ എന്നിവയെല്ലാം […]

ഇന്ന് അർദ്ധരാത്രി മുതൽ പ്ലാസ്റ്റിക് ഉപയോഗിച്ചാൽ പിടിവീഴും ; പിഴ പതിനായിരം മുതൽ അമ്പതിനായിരം വരെ

  സ്വന്തം ലേഖകൻ തിരുവനന്തപുരം: ഇന്ന് രാത്രി മുതൽ പ്ലാസ്റ്റിക് ഉപയോഗിച്ചാൽ പിടിവീഴും. സംസ്ഥാനത്ത് ഇന്ന് അർധരാത്രി മുതലാണ് പ്ലാസ്റ്റിക്കിന് നിരോധനം ഏർപ്പെടുത്തുന്നത്. ഒറ്റത്തവണ ഉപയോഗത്തിനുള്ള എല്ലാ പ്ലാസ്റ്റിക് വസ്തുക്കൾക്കും ഉത്തരവ് ബാധകമാണ്. പ്ലാസ്റ്റിക്കിന്റെ നിർമ്മാണവും വിൽപ്പനയും മാത്രമല്ല, സൂക്ഷിക്കലും നിരോധിക്കാനാണ് തീരുമാനം. ഏതുകനത്തിലുള്ള പ്ലാസ്റ്റിക് ബാഗായാലും നിരോധനം ബാധകമാണ്. എന്നാൽ, ബ്രാന്റഡ് ഉത്പന്നങ്ങളുടെ പ്ലാസ്റ്റിക് ആവരണങ്ങൾക്കും വെള്ളവും മദ്യവും വിൽക്കുന്ന കുപ്പികൾക്കും പാൽ കവറിനും നിരോധനം ബാധകമല്ല. മുൻകൂട്ടി അളന്നുവെച്ചിരിക്കുന്ന ധാന്യങ്ങൾ, ധാന്യപ്പൊടികൾ, പഞ്ചസാര, മുറിച്ച മീനും മാംസവും സൂക്ഷിക്കാൻ ഉപയോഗിക്കാവുന്ന പാക്കറ്റുകൾ […]

ഇരുപത് വർഷത്തിലധികമായി എംഎൽഎ ആയിട്ടും മന്ത്രി സ്ഥാനം കിട്ടിയില്ല ; മഹാരാഷ്ട്രയിലെ മന്ത്രിസഭാ വികസനത്തിനു പിന്നാലെ എൻസിപി എംഎൽഎ രാജിയിലേക്ക്

  സ്വന്തം ലേഖിക ഔറംഗാബാദ്: മഹാരാഷ്ട്ര ത്രികക്ഷി സർക്കാർ മന്ത്രിസഭാ വികസനം നടത്തിയതിനു പിന്നാലെ എൻസിപിയിലെ മുതിർന്ന നേതാവും എംഎൽഎയുമായ പ്കാശ് സോളങ്കെ രാജിയിലേക്ക്. ഇതോടെ മഹാരാഷ്ട്രയിൽ പുതിയ രാഷ്ട്രീയ നാടകങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. തുടർച്ചയായുള്ള രാഷ്ട്രീയ കരുനീക്കങ്ങൾക്കൊടുവിലാണ് എൻസിപി- കോൺഗ്രസി -ശിവസേന സംഖ്യകക്ഷികൾ ചേർന്ന് സർക്കാർ രൂപീകരിച്ചത്. അജിത് പവാറിന് ഉപമുഖ്യമന്ത്രി സ്ഥാനം നൽകിയതും 20 വർഷത്തിലേറെ എം.എൽ.എ ആയിട്ടും മന്ത്രി സ്ഥാനം ലഭിക്കാത്തതിലെ നിരാശയുമാണ് രാജിക്ക് കാരണമെന്നാണ് സൂചന. തിങ്കളാഴ്ചയാണ് മന്ത്രി സഭാ പുനഃസംഘട നടത്തിയതും അജിത് പവാർ ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റതും. ഇതിന് […]

പുതുവത്സരാഘോഷം ; സുരക്ഷാ സന്നാഹങ്ങളൊരുക്കി പൊലീസ്

  സ്വന്തം ലേഖകൻ കൊച്ചി: പുതുവത്സര ആഘോഷങ്ങളുടെ സുരക്ഷാ സന്നാഹങ്ങളൊരുക്കി പൊലീസ്. ഫോർട്ട് കൊച്ചിയിലും പരിസര പ്രദേശങ്ങളിലും ന്യൂ ഇയർകാർണിവൽ റാലിയുമായി ബന്ധപ്പെട്ട് സന്ദർശകരുടെ വരവു മൂലമുണ്ടാകുന്ന ഗതാഗത പ്രശ്‌നങ്ങളും തിരക്കുകളും മുൻ നിർത്തിക്കൊണ്ടുള്ള ക്രമീകരണങ്ങളാണ് അടുത്ത രണ്ട് ദിവസത്തേക്ക് പൊലീസ് തയ്യാറാക്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഫോർട്ട്‌കൊച്ചിയിൽ പ്രത്യേക കൺട്രോൾ റൂം പൊലീസ് തുറന്നിട്ടുണ്ട്. സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ മൂന്ന് അസിസ്റ്റന്റ് കമ്മീഷണർമാർ ആറ് സർക്കിൾ ഇൻസ്‌പെക്ടർമാർ, നാൽപ്പത് എസ്‌ഐമാർ 400 പൊലീസുകാർ എന്നിവരെയാണ് വിവിധ കേന്ദ്രങ്ങളിലായി വിന്യസിച്ചിരിക്കുന്നത്. പ്രത്യേകം തയ്യാറാക്കിയിരിക്കുന്ന മൂന്ന് […]

അധോലോക കുറ്റവാളി ഛോട്ടാ രാജനെ ജയിലിൽ വച്ച് വധിക്കാൻ ശ്രമം ; സുരക്ഷ ശക്തമാക്കി

  സ്വന്തം ലേഖകൻ ന്യൂഡൽഹി: കുപ്രസിദ്ധ അധോലോക കുറ്റവാളി ഛോട്ടാ രാജനെ ജയിലിൽ വച്ച് വധിക്കാൻ ശ്രമം. ഇതോടെ ജയിലിൽ സുരക്ഷ ശക്തമാക്കി. ദാവൂദ് ഇബ്രാഹീം നേതൃത്വം നല്കുന്ന ഡി കമ്പനി പദ്ധതി തയ്യാറാക്കിക്കഴിഞ്ഞുവെന്ന വിവരം അന്വേഷണ ഏജൻസികൾക്ക് ലഭിച്ചു. ഇതേതുടർന്ന് ഛോട്ടാരാജനെ പാർപ്പിച്ചിട്ടുള്ള തിഹാർ ജയിലിലെ പ്രത്യേക മേഖലയിലെ സുരക്ഷ അധികൃതർ വീണ്ടും വർധിപ്പിച്ചു. അധോലോക കുറ്റവാളിയായ ഛോട്ടാ രാജനെ സൂപ്പർ ഹൈ സെക്യൂരിറ്റി ജയിലിലാണ് പാർപ്പിച്ചിട്ടുള്ളത്. ഇയാളെ ഭക്ഷണത്തിൽ വിഷം കലർത്തി കൊലപ്പെടുത്താനുള്ള നീക്കം സംബന്ധിച്ച ഫോൺ സംഭാഷണം അന്വേഷണ ഏജൻസികൾ […]

സാമ്പത്തിക പ്രതിസന്ധി : എയർ ഇന്ത്യ അടച്ചു പൂട്ടൽ ഭീഷണിയിൽ

  സ്വന്തം ലേഖിക ന്യൂഡൽഹി : സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് എയർ ഇന്ത്യ ആറുമാസത്തിനുള്ളിൽ അടച്ച് പൂട്ടിയേക്കുമെന്നാണ് ഇപ്പോഴുള്ള റിപ്പോർട്ടുകൾ. വാങ്ങാൻ സ്വകാര്യ കമ്പനികളൊന്നും രംഗത്തുവരാത്ത സാഹചര്യത്തിലാണ് എയർ ഇന്ത്യ അടച്ച് പൂട്ടാൻ കേന്ദ്രസർക്കാർ ആലോചിക്കുന്നത്. നിലവിൽ 60,000 കോടി രൂപക്കടുത്ത് കടമുള്ള കമ്പനി മാസങ്ങൾക്ക് മുമ്പ് സ്വകാര്യവത്കരണം പ്രഖ്യാപിച്ചെങ്കിലും ഓഹരി വാങ്ങാൻ ആരും ഇതുവരെയും തയാറായിട്ടില്ല. എയർ ഇന്ത്യ ഓഹരികൾ വിറ്റഴിച്ച് പ്രതിസന്ധി മറികടക്കാൻ സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാൽ, സർക്കാർ പ്രതീക്ഷിച്ച പോലെയുള്ള ആകർഷണം നഷ്ടത്തിലേക്ക് കൂപ്പ് കുത്തിയ കമ്പനിയോട് വിപണിക്ക് […]

പെട്രോൾ ഒഴിച്ചത് തുളുമ്പിപ്പോയി: പമ്പ് ജീവനക്കാരനായ യുവാവിനെ ആക്രമിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ക്രൈം ഡെസ്ക് കറുകച്ചാൽ: പെട്രോൾ ഒഴിച്ചത് തുളുമ്പിപ്പോയതിനെ തുടർന്ന് പെട്രോൾ പമ്പ് ജീവനക്കാരനെ ആക്രമിച്ച കേസിൽ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. കറുകച്ചാൽ എൻ.എസ്.എസ് ജംഗ്ഷനു സമീപം പെട്രോൾ പമ്പിലെ ജീവനക്കാരനായ ജോണി ജോസഫി (24)നെയാണ് കഴിഞ്ഞ ദിവസം ഓട്ടോ ഡ്രൈവർ ആക്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കൂത്രപ്പള്ളി സ്വദേശിയും മേരി മാതാ ഓട്ടോയുടെ ഡ്രൈവറുമായ ഷിബു (44) വിനെ കറുകച്ചാൽ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ 28 ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. കറുകച്ചാൽ എൻ.എസ്.എസ് ജംഗ്ഷനു സമീപത്തെ പെട്രോൾ പമ്പിലെ ജീവനക്കാരനായിരുന്നു ജോണി. ഉച്ചയോടെ […]

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനങ്ങൾ നിർത്തിയിട്ട ലോറിയിലിടിച്ച് അപകടം ; അയ്യപ്പഭക്തൻ മരിച്ചു

  സ്വന്തം ലേഖകൻ പെരുമ്പാവൂർ:ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം നിർത്തിയിട്ട് ലോറിയിലിടിച്ച് ഉണ്ടായ അപകടത്തിൽ അയ്യപ്പഭക്തൻ മരിച്ചു. തമിഴ്‌നാട് കോയമ്പത്തൂർ സ്വദേശി ധർമലിംഗം ആണ് മരിച്ചത്. മിനി ബസിലും കാറിലുമായാണ് അയ്യപ്പഭക്തർ സഞ്ചരിച്ചത്. ഈ വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്. ചൊവാഴ്ച പുലർച്ചെ 3.30ന് പെരുമ്പാവൂരിൽ വെച്ചായിരുന്നു അപകടം. ബസിലും കാറിലുമായി സഞ്ചരിച്ച 17 തീർത്ഥാടകർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ അഞ്ച് പേർക്ക് ഗുരുതരമായ പരിക്കുണ്ട്. 12 പേർ നിസാര പരിക്കുകളോടെ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രികളിൽ ചികിത്സയിലാണ്. ടയർ പഞ്ചറായതിനെ തുടർന്ന് വഴിയരികിൽനിർത്തിയിട്ടിരുന്ന ലോറിയുടെ പിന്നിൽ ഈ വാഹനങ്ങൾ […]

വഴിത്തർക്കം: കറുകച്ചാലിൽ വീട്ടമ്മയെ അയൽവാസികൾ കല്ലിനിടിച്ച് പരിക്കേൽപ്പിച്ചു; നാലു പേർക്കെതിരെ കേസ്

ക്രൈം ഡെസ്ക് കോട്ടയം: വഴിത്തർക്കത്തെ തുടർന്ന് അയൽവാസികൾ വീട്ടമ്മയെ കല്ലിനിടിച്ച് പരിക്കേൽപ്പിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വീട്ടമ്മ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. കറുകച്ചാൽ പരുത്തിമ്മൂട് സ്വദേശി സുജിത്ത് കുമാറിന്റെ ഭാര്യ സവിത (40)യെ ആണ് പരിക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംഭവത്തിൽ ഇവരുടെ അയൽവാസികളായ മാത്യു , ജോയി , ലീലാമ്മ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. തിങ്കളാഴ്ച ഉച്ചയോടെ ആയിരുന്നു ആക്രമ സംഭവങ്ങൾ. പത്തു വർഷത്തിലേറെയായി , രണ്ടു വീട്ടുകാരും തമ്മിൽ വഴിത്തർക്കം നിലവിലുണ്ട്. തിങ്കളാഴ്ച ഉച്ചയോടെ രണ്ടു വീട്ടുകാരും തമ്മിൽ […]