play-sharp-fill

മീറ്ററെങ്കിൽ സമരമെന്ന് ഓട്ടോ തൊഴിലളി യൂണിയൻ: വിട്ടു വീഴ്ചയ്ക്കില്ലെന്ന് ജില്ലാ കളക്ടർ; മീറ്ററിടാതെ ഓടിയാൽ വീഡിയോ എടുത്ത് വാട്‌സ്അപ്പിൽ ആർ.ടി.ഒയ്ക്കയക്കാം; ശക്തമായ നടപടികളുമായി മോട്ടോർ വാഹന വകുപ്പ്

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ ഓട്ടോറിക്ഷകൾക്ക് മീറ്റർ നിർബന്ധമാക്കിയ ജില്ലാ കളക്ടറുടെ നിലപാടിനെതിരെ വിട്ടുവീഴ്ചയ്ക്കില്ലെന്ന് ഓട്ടോഡ്രൈവർമാരുടെ യൂണിയൻ. തിങ്കളാഴ്ച സൂചനാ സമരം നടത്തിയ യൂണിയനുകൾ, ചൊവ്വാഴ്ച പരിശോധന നടത്തിയാൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന നിലപാടാണ് ഓട്ടോറിക്ഷാ ഡ്രൈവർമാരുടെ യൂണിയനുകൾ സ്വീകരിച്ചിരിക്കുന്നത്. ഇതിനിടെ ഓട്ടോഡ്രൈവർമാർ നിയമം പാലിക്കുന്ന കാര്യത്തിൽ സഹകരിച്ചില്ലെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്ന നിലപാടിൽ തന്നെയാണ് ജില്ലാ കളക്ടർ സുധീർ ബാബുവും, ആർ.ടി.ഒ വി.എം ചാക്കോയും, എൻഫോഴ്‌മെന്റ് ആർ.ടി.ഒ ടോജോ എം.തോമസും. നിയമലംഘനങ്ങളോ ഓട്ടോറിക്ഷാ ഡ്രൈവർമാർ മീറ്റർ ഇടാതെ സർവീസ് നടത്തുന്നത് ശ്രദ്ധയിൽപ്പെടുകയോ […]

വിദ്യാഭ്യാസം നൽകുന്നത് അന്തസ്സിനെ പറ്റിയുള്ള ബോധ്യം : കാൻറർബെറി ആർച്ച് ബിഷപ്പ്

സ്വന്തം ലേഖകൻ കോട്ടയം: വിദ്യാഭ്യാസം നമുക്ക് നൽകുന്നത് അന്തസ്സിനെ പറ്റിയുള്ള ബോധ്യം ആണെന്നും പഴയകാലത്തെ പഠിപ്പിക്കലുകളിൽ കൂടുതലും നാളെയെ പറ്റിയായിരുന്നു എന്നും, പുറകിലേക്ക് നോക്കേണ്ടത് മുന്നിലേക്ക് പോകാൻ വേണ്ടി മാത്രമായിരിക്കണമെന്നും ആംഗ്ളിക്കൻ സഭാ പരമാദ്ധ്യക്ഷൻ കാൻറർബെറി ആർച്ച് ബിഷപ്പ് ജസ്റ്റിൻ വെൽബി. കോട്ടയം സിഎംഎസ് കോളേജ് ദ്വിശതാബ്ദി ആഘോഷത്തിന് പ്രൗഡഗംഭീരമായ സമാപനം കുറിച്ചുകൊണ്ട് നടന്ന സമ്മേളനത്തിൽ അനുഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു ആർച്ച് ബിഷപ്പ്. വിദ്യാഭ്യാസം എന്നുള്ളത് സഭയുടെ അവിഭാജ്യ ഘടകമാണ്, ക്രിസ്ത്യാനി എന്ന നിലയിൽ എല്ലാവരും നല്ല ഗുരുക്കന്മാരായി മാറണം ദഹിക്കുന്ന സത്യങ്ങൾ അല്ല ദഹിക്കാത്ത […]

ഒരൊന്നൊന്നര മാർഗംകളിയുമായി മോഹൻലാൽ: ഇട്ടിമാണി തകർക്കും

മാർഗ്ഗംകളിക്ക് ചുവട് വെച്ച മോഹൻലാലിന്റേയും സംഘത്തിന്റെയും ഇട്ടിമാണിയിലെ ‘കുഞ്ഞാടെ നിന്റെ മനസിൽ’ എന്ന ഗാനം ഏറ്റെടുത്ത് ആരാധകർ. മികച്ച പ്രതികരണം നേടി മുന്നേറുന്ന ഗാനം യൂട്യൂബിലെത്തി നിമിഷങ്ങൾക്കകം നിരവധിപേരാണു കണ്ടത്. സിദ്ദീഖ്, സലീം കുമാർ, ധർമജൻ ബോൾഗാട്ടി, കെ.പി.എ.സി ലളിത, രാധിക ശരത് കുമാർ എന്നിവരും ഗാനരംഗങ്ങളിൽ എത്തുന്നുണ്ട്. ചിത്രത്തിൽ മോഹൻലാൽ മാര്‍ഗ്ഗംകളി കളിക്കുന്ന വീഡിയോ ചിത്രീകരണ സമയത്ത് തന്നെ വൈറലായിരുന്നു. ഈ രംഗങ്ങളുൾപ്പെടുന്ന വീഡിയോ ഗാനമാണ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്. സന്തോഷ് വർമ്മയുടെ വരികൾക്ക് 4മ്യൂസിക്സ് സംഗീതം പകർന്നിരിക്കുന്നു. ശങ്കർ മഹാദേവൻ, ബിബി […]

അഭയകൊലക്കേസ്: സിസ്റ്റർ സെഫിയുമായി അരുതാത്ത ബന്ധമുണ്ടെന്ന് തോമസ് കോട്ടൂർ പറഞ്ഞിരുന്നതായി നിർണായക സാക്ഷിമൊഴി

തിരുവനന്തപുരം: അഭയ കൊലക്കേസിൽ ഫാ തോമസ് കോട്ടൂർ കുറ്റം സമ്മതിച്ചിരുന്നതായി സാക്ഷി മൊഴി. കേസിലെ എട്ടാം പ്രതി കളർകോട് വേണുഗോപാലൻ നായരാണ് ഇക്കാര്യം പറഞ്ഞത്. കേസിലെ നാർക്കോ അനാലിസിസ് പരിശോധന ഫലം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകിയ ആളാണ് വേണുഗോപാലൻ നായർ. ഹർജി നൽകിയത് ബിഷപ്പ് ഹൗസിൽ വച്ച് പ്രതികൾ നിർബന്ധിച്ചതിനാലാണെന്നും ഇദ്ദേഹം പറയുന്നു. തിരുവനന്തപുരത്തെ പ്രത്യേക കോടതിയിൽ നടക്കുന്ന സാക്ഷി വിസ്താരത്തിനിടെയാണ് വെളിപ്പെടുത്തൽ. കേസിന്‍റെ കാര്യങ്ങള്‍ ബിഷപ്പ് ഹൗസിൽ വച്ച് സംസാരിക്കവേ ഫാ. തോമസ് കോട്ടൂർ കരച്ചിലിന്‍റെ വക്കോളമെത്തിയെന്നാണ് സാക്ഷി മൊഴി. സിസ്റ്റർ […]

പരീക്ഷ തട്ടിപ്പ് കേസ് : അഞ്ചാം പ്രതിയും എസ്എപി ക്യാമ്പിലെ പൊലീസുകാരനുമായ ഗോകുൽ കീഴടങ്ങി

സ്വന്തം ലേഖിക തിരുവനന്തപുരം: കീഴടങ്ങിയ പിഎസ്‌സി ക്രമക്കേടിലെ മുഖ്യപ്രതിയും എസ്എപി ക്യാമ്പിലെ പൊലീസുകാരനുമായ ഗോകുലിനെ സസ്‌പെൻറ് ചെയ്തു. തിരുവനന്തപുരം സിജെഎം കോടതിയിലാണ് അഞ്ചാംപ്രതി ഗോകുൽ കീഴടങ്ങിയത്. സെപ്തംബർ 16 വരെ ഗോകുലിനെ കോടതി റിമാൻഡ് ചെയ്തു. ഗോകുലിനെ കസ്റ്റഡിയിൽ കിട്ടുന്നതിനായി ക്രൈംബ്രാഞ്ച് അപേക്ഷ നൽകി. സെപ്തംബർ 16 വരെയാണ് ഗോകുലിൻറെ റിമാൻഡ് കാലാവധി. കേസിലെ എല്ലാ പ്രതികളും അടുത്ത പത്ത് ദിവസത്തിനകം കീഴടങ്ങണമെന്ന്, കേസിലെ നാലാം പ്രതി സഫീറിൻറെ മുൻകൂർജാമ്യാപേക്ഷ തള്ളിക്കൊണ്ട് ഹൈക്കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് ഗോകുലിൻറെ കീഴടങ്ങൽ. പിഎസ്‌സി നടത്തിയ കോൺസ്റ്റബിൾ പരീക്ഷയിൽ […]

അകാലത്തിൽ വേർപിരിഞ്ഞ പ്രിയതമന്റെ ജന്മദിനത്തിൽ മകന് ജന്മം നൽകി നടി നേഹ അയ്യർ

സ്വന്തം ലേഖിക അകാലത്തിൽ വേർപ്പെട്ടുപോയ തന്റെ പ്രിയപ്പെട്ടവന്റെ ജന്മദിനത്തിൽ മകന് ജന്മം നൽകി നേഹ അയ്യർ. ഇൻസ്റ്റഗ്രാമിലൂടെയാണ് തനിക്ക് മകൻ പിറന്നതായി നേഹ അറിയിച്ചത്. പ്രിയതമന്റെ വേർപാടിന്റെ ഹൃദയം നുറുങ്ങുന്ന വേദനയിൽ കൂട്ടായി മകൻ എത്തിയതോടെ സന്തോഷവതിയാണ് നേഹ. കഴിഞ്ഞ ജനുവരി 11നാണ് നേഹയുടെ ഭർത്താവ് മരണപ്പെട്ടത്. ഭർത്താവിന്റെ വിയോഗത്തെക്കുറിച്ചുളള നേഹയുടെ പോസ്റ്റ് ആരെയും കരയിപ്പിക്കുന്നതായിരുന്നു. `ഹൃദയത്തിൽ താങ്ങാനാവാത്ത മുറിവുമായി തന്റെ പ്രിയപ്പെട്ടവൻ കടന്നുപോയി. പിരിയാത്ത മനസ്സുമായി 15 വർഷം സന്തോഷത്തിലും സങ്കടത്തിലും ഞങ്ങൾ ഒരുമിച്ചായിരുന്നു. ഇപ്പോൾ തോന്നുന്ന ഈ ശൂന്യത നിർവ്വചിക്കാനാവാത്തതാണ്. ആ […]

തുഷാറിനെതിരായ കുരുക്ക് മുറുക്കി നാസിൽ : ദുബായ് കോടതിയില്‍ സിവില്‍ കേസ് ഫയല്‍ ചെയ്തു

ദുബായ്: വണ്ടി ചെക്ക് കേസില്‍ യുഎഇയില്‍ നിയമ നടപടി നേരിടുന്ന ബി.ഡി.ജെ.എസ് സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെളളാപ്പള്ളിക്കെതിരെ പരാതിക്കാരനായ നാസില്‍ അബ്ദുള്ള ദുബായ് കോടതിയില്‍ സിവില്‍ കേസ് ഫയല്‍ ചെയ്തു. തുഷാറില്‍ നിന്ന് കരാര്‍ പ്രകാരം ഉള്ള തുക കിട്ടണമെന്നാവശ്യപ്പെട്ടാണ് സിവില്‍ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു. തുഷാറിന് എതിരെ അജ്മാന്‍ കോടതിയിൽ ക്രിമിനൽ കേസ് നൽകിയതിന് പുറമെയാണ് സിവിൽ കേസും നൽകിയിരിക്കുന്നത്. അതേസമയം തുഷാര്‍ വെളളാപ്പളളിയെ ചെക്ക് കേസില്‍ കുടുക്കിയതാണെന്ന് സൂചിപ്പിക്കുന്ന ശബ്ദ സന്ദേശങ്ങള്‍ പുറത്തുവന്നു.തുഷാറിനെതിരെ പരാതി നല്‍കിയ […]

പുലിക്കുന്നേലിൽ നിന്നും മാണിയിലേക്ക്: മാണിക്ക് ശേഷം തിരികെ പുലിക്കുന്നേലേക്ക്

കോട്ടയം : പാലാ ഉപതെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് സ്ഥാനാർത്ഥിയായി അപ്രതീക്ഷിതമായാണ് ജോസ് ടോം പുലിക്കുന്നേലിന്റെ അമ്പരപ്പിക്കുന്ന കടന്നുവരവ്. പാലായുടെ എല്ലാമെല്ലാമായിരുന്ന മാണി സാറിന്റെ നിര്യാണത്തോടെ കേരള കോൺഗ്രസിൽ അരങ്ങേറിയ പിടിവലികൾക്കിടയിലാണ് മാണിയുടെ വത്സലശിഷ്യന്‍ ജോസ് ടോം പുലിക്കുന്നേലിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. എന്നാൽ അരനൂറ്റാണ്ടുകള്‍ക്ക് മുൻപ്പുലിക്കുന്നേല്‍ കുടുംബത്തില്‍നിന്ന് കെ.എം.മാണിക്ക് ലഭിച്ച പാലാ സീറ്റ് അദ്ദേഹത്തിന്റെ മരണശേഷം തിരിച്ച്‌ പുലിക്കുന്നേല്‍ കുടുംബത്തില്‍ തന്നെ തിരികെയെത്തിയിരിക്കുന്നതെന്നതെന്നാണ് കാലത്തിന്റെ കാവ്യ നീതി! കേരള കോണ്‍ഗ്രസ് രൂപവത്കരിച്ചശേഷം ആദ്യം നടന്ന തിരഞ്ഞെടുപ്പായിരുന്നു 1965-ലെ നിയമസഭാ തിരഞ്ഞെടുപ്പ്. ഈ തെരെഞ്ഞുപിൽ കേരള കോണ്‍ഗ്രസ് […]

സിഖുകാർ ബൈക്കിൽ നിന്ന് വീണാൽ തല പൊട്ടില്ലേ സർ..! തലപ്പാവ് വച്ച സിഖുകാരൻ ഹെൽമെറ്റ് വയ്‌ക്കേണ്ടെന്ന് കോട്ടയം വെസ്റ്റ് പൊലീസ്; ഇതാണോ ഒരൊറ്റ ഇന്ത്യയെന്ന് സോഷ്യൽ മീഡിയ..! നാല് വയസിനുള്ള മുകളിൽ പ്രായമുള്ളവർ ബൈക്കിൽ കയറിയാൽ ഹെൽമറ്റ് വേണം:ലിഫ്റ്റ്‌ കൊടുക്കുന്നവരും കയ്യിൽ ഹെൽമറ്റ് കരുതണം

തേർഡ് ഐ ബ്യൂറോ കോട്ടയം: കേന്ദ്ര സർക്കാരിന്റെ പുതിയ മോട്ടോർ വാഹന നിയമം പാസായതോടെ ഹെൽമറ്റ് വയ്ക്കാതെയും, ഗതാഗത നിയമങ്ങൾ പാലിക്കാതെയും വാഹനം ഓടിച്ചാൽ വൻ തുകയാണ് പിഴയായി ഈടാക്കുന്നത്. കേരള പൊലീസിന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും ഫെയ്‌സ്ബുക്ക് പോസ്റ്റുകളിൽ ഇതു സംബന്ധിച്ചുള്ള ബോധവത്കരണ പോസ്റ്റുകൾ സജീവമായിരിക്കുകയാണ്. ഇതിനിടെയാണ് ഇപ്പോൾ കോട്ടയം വെസ്റ്റ് പൊലീസിന്റെ ഫെയ്‌സ്ബുക്ക് പേജിലെ പോസ്റ്റ് വൈറലായി മാറിയിരിക്കുന്നത്. സിഖുകാരന് തലപ്പാവ് വച്ചിട്ടുണ്ടെങ്കിൽ ഹെൽമെറ്റ് ധരിക്കേണ്ടെന്നാണ് കോട്ടയം വെസ്റ്റ് പൊലീസ് പറയുന്നത്. വെസ്റ്റഅ പൊലീസിന്റെ ഈ പോസ്റ്റിനു പിന്നാലെ സോഷ്യൽ മീഡിയയിൽ […]

പടിയിറങ്ങുന്നത് എല്ലാരുടേയും ആദരവ് പിടിച്ചു പറ്റിയ ജനകീയനായ ഗവർണർ

സ്വന്തം ലേഖിക തിരുവനന്തപുരം: വിവാദങ്ങൾ ഒഴിവാക്കി, പ്രവർത്തിക്ക് ഊന്നൽനൽകി എളിമയും ലാളിത്യവും കൊണ്ട് ഏവരുടെയും ആദരവ് പിടിച്ചുപറ്റിയ വ്യക്തിത്വമായിരുന്നു പടിയിറങ്ങുന്ന ഗവർണർ പി. സദാശിവം. എല്ലാവരുടെയും ആവലാതികൾ കേട്ട അദ്ദേഹം തീരുമാനങ്ങളിൽ പക്ഷേ, ആർക്കും അടിപ്പെട്ടില്ല. കേരളം നേരിടുന്ന പ്രശ്‌നങ്ങളിലെല്ലാം ഇടപെടുകയും പരിസ്ഥിതി സംരക്ഷണത്തിന് ശക്തമായ നിലപാടെടുക്കുകയും ചെയ്ത സദാശിവം സർക്കാറുമായി സംഘർഷത്തിലേക്ക് പോകാതെ തിരുത്തൽ ശക്തിയായി നിലകൊണ്ടു. സംസ്ഥാനത്ത് ആദ്യമായി വോട്ട് ചെയ്ത ഗവർണർ കൂടിയാണ് പി. സദാശിവം. വോട്ടർപട്ടികയിൽ പേര് ചേർത്ത അദ്ദേഹം രണ്ട് തെരഞ്ഞെടുപ്പിൽ സമ്മതിദാനം വിനിയോഗിച്ചു. നിഷ്പക്ഷ നിലപാടുകളായിരുന്നു […]