ഇരുപതിൽ ഇരുപത്തൊന്നു സീറ്റും തോറ്റാലും, നവോത്ഥാനം വിട്ടൊരുകളിയുമില്ല : അഡ്വ എ. ജയശങ്കർ
സ്വന്തംലേഖിക ശബരിമല പ്രശ്‌നത്തിൽ വർഗീയതയെ ചെറുക്കാൻ താൻ മുന്നിൽ നിന്നത് ധാർഷ്ട്യമാണെങ്കിൽ അത് ആവർത്തിക്കുക തന്നെ ചെയ്യുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകൾക്ക് മറുപടിയുമായി രാഷ്ട്രീയ നിരീക്ഷകൻ അഡ്വ. എ ജയശങ്കർ. പതിവ് പോലെ പരിഹാസം കൂട്ടിക്കലർത്തിയാണ് സർക്കാർ നിലപാടിനെതിരെ ഫേസ്ബുക്കിൽ അഡ്വ. എ ജയശങ്കർ അഭിപ്രായം പ്രകടിപ്പിച്ചിരിക്കുന്നത്. നിയമസഭയിൽ ധനാഭ്യർത്ഥന ചർച്ചയ്ക്ക് മറുപടി പറയവേയാണ് നവോത്ഥാനമൂല്യങ്ങൾ തകർക്കാനുള്ള നീക്കങ്ങൾ ഇനിയും ഉണ്ടായാൽ കൂടുതൽ ശക്തിയോടെ പ്രതിരോധിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പിച്ച് പറഞ്ഞത്. പത്തൊമ്പതല്ല ഇരുപതിൽ ഇരുപത്തിയൊന്നിടത്ത് എൽ.ഡി.എഫ് തോറ്റാലും നവോത്ഥാനം പൂർത്തീകരിക്കാതെ ഈ സർക്കാരിന് […]