play-sharp-fill

ജെ.പി നദ്ദ ബി.ജെ.പി അധ്യക്ഷനാകും

സ്വന്തംലേഖിക   അമിത് ഷാ കേന്ദ്രമന്ത്രിയായതോടെ അടുത്ത ബി.ജെ.പി അധ്യക്ഷനാരെന്ന ചർച്ചകൾ സജീവമായി. മുൻ കേന്ദ്ര മന്ത്രി ജെ.പി നദ്ദയുടെ പേരാണ് അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നത്. പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് സൂചന.അവസാന നിമിഷം വരെ സസ്‌പെൻസ് നിലനിർത്തിയെന്നതൊഴിച്ചാൽ അപ്രതീക്ഷിതമായിരുന്നില്ല ബി.ജെ.പി അധ്യക്ഷൻ അമിത് ഷായുടെ മന്ത്രിസഭ പ്രവേശം. മന്ത്രിമാരാകാൻ ക്ഷണം ലഭിച്ചവരിൽ കഴിഞ്ഞ സർക്കാരിൽ ആരോഗ്യമന്ത്രിയായിരുന്ന ജെ.പി നദ്ദയുടെ പേരില്ലാതിരുന്നതോടെ പാർട്ടി നേതൃപദവിയിലേക്ക് അദ്ദേഹത്തെയാണ് പരിഗണിക്കുന്നതെന്ന സൂചനയും ശക്തമായി. അമിത് ഷാ കഴിഞ്ഞാൽ പാർട്ടിയുടെ പ്രധാന തന്ത്രജ്ഞരിൽ ഒരാളാണ് ഹിമാചൽ പ്രദേശിൽ നിന്നുള്ള നേതാവായ ജെ.പി […]

മോദി സർക്കാറിന്റെ ആദ്യ കാബിനറ്റ് യോഗം ഇന്ന്; നൂറുദിന കർമപരിപാടികൾക്ക് അംഗീകാരം നൽകും

സ്വന്തംലേഖകൻ   രണ്ടാം നരേന്ദ്രമോദി സർക്കാറിന്റെ ആദ്യ കാബിനറ്റ് യോഗം ഇന്ന്് ചേരും. വിവിധ മന്ത്രാലയങ്ങൾ ആസൂത്രണം ചെയ്ത നൂറുദിന കർമ പരിപാടികൾക്കായിരിക്കും പ്രഥമ കാബിനറ്റ് അംഗീകാരം നൽകുക. രാജീവ് ഗൌബ പുതിയ കാബിനറ്റ് സെക്രട്ടറിയായേക്കുമെന്നാണ് സൂചന.വിദ്യാഭ്യാസ മേഖലയിൽ സമ്പൂർണ പരിഷ്‌കരണമാണ് നൂറുദിന കർമ പരിപാടിയിലെ പ്രധാന അജണ്ട. ജി.എസ്.ടി നികുതി ലഘൂകരണം, കർഷകരുടെ വരുമാനം വർധിപ്പിക്കാനുള്ള നടപടികൾ അടക്കമുള്ള സാമ്പത്തിക പരിഷ്‌കാരങ്ങളും കർമപരിപാടിയിൽ ഇടംപിടിച്ചിട്ടുണ്ട്. വിവിധ മന്ത്രാലയങ്ങൾ തയ്യാറാക്കിയ പരിപാടികളും ഇതിലുൾപ്പെടും. ഇന്ന് ചേരുന്ന കാബിനറ്റ് ഈ നൂറുദിന കർമപരിപാടികൾക്ക് അംഗീകാരം നൽകിയേക്കും. […]

തലസ്ഥാനത്തെ ഞെട്ടിച്ച് എസ് എ റ്റി ആശുപത്രിയിലെ നഴ്‌സിനെ പുലർച്ചെ ആബുലൻസ് ഡ്രൈവർ വെട്ടി പരിക്കേൽപ്പിച്ചു

സ്വന്തംലേഖകൻ     തിരുവനന്തപുരം: മെഡിക്കൽ കോളേജ് പഴയ റോഡിൽ യുവതിക്ക് വെട്ടേറ്റു. എസ്എടി യിലെ നഴ്‌സിംഗ് അസി. പുഷ്പ (39)യ്ക്കാണ് വെട്ടേറ്റത്. ചെവിക്ക് പരിക്കേറ്റ പുഷ്പയെ മെഡിക്കൽ കോളേജ് സർജറി വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് രാവിലെ 6.30ന് മെഡിക്കൽ കോളജ് പഴയ റോഡിനടുത്തു വച്ചായിരുന്നു സംഭവം.കൊല്ലം സ്വദേശിയും ആംബുലൻസ് ഡ്രൈവറുമായ നിഥിൻ (34) ആണ് ഇവരെ വെട്ടിപ്പരിക്കേൽപ്പിച്ചത്. വ്യക്തിവിരോധമാണ് ആക്രമണത്തിൽ കലാശിച്ചതെന്നു മെഡിക്കൽ കോളജ് പൊലീസ് പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് നിഥിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

പ്ലസ് വൺ രണ്ടാംഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു, പ്രവേശനം ജൂൺ ഒന്നിന് വൈകിട്ട് നാലുവരെ

സ്വന്തംലേഖിക തിരുവനന്തപുരം: ഒന്നാംവർഷ ഹയർ സെക്കൻഡറി പ്രവേശനത്തിനുള്ള രണ്ടാംഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. ജൂൺ ഒന്നിന് വൈകിട്ട് നാല് വരെ പ്രവേശനം നേടാം. 24ന് പ്രസിദ്ധീകരിച്ച ആദ്യ അലോട്ട്മെന്റിൽ 2,00,842 പേർ പ്രവേശനം നേടിയിരുന്നു. ശേഷിച്ച 42,471 സീറ്റിലേക്കുള്ള പ്രവേശനത്തിനായുള്ള രണ്ടാം അലോട്ട്മെന്റ് ആണ് ഇന്നലെ പ്രസിദ്ധീകരിച്ചത്. കൂടുതൽ വിവരങ്ങൾ hscap.kerala.gov.in ൽ. രണ്ടാം അലോട്ട്മെന്റിൽ സ്ഥിരപ്രവേശനം മാത്രമാണുള്ളത്. പിന്നീട് കോംബിനേഷൻ മാറ്റത്തിനും സ്‌കൂൾ മാറ്റത്തിനും പരിഗണിക്കും.ഈ ഘട്ടത്തിൽ സർക്കാർ അധികമായി അനുവദിച്ച 20 ശതമാനം സീറ്റുകളിലേക്കും പ്രവേശനം ആരംഭിക്കും. താത്കാലിക പ്രവേശനത്തിൽ തുടരുന്ന വിദ്യാർത്ഥികൾക്ക് […]

കമ്മീഷനെ വച്ചാൽ വിദ്യാഭ്യാസനിലവാരം ഉയരില്ല: ഡോ.സിറിയക് തോമസ്

സ്വന്തം ലേഖകൻ കോട്ടയം: ബാഹ്യസമ്മർദ്ദങ്ങളെ അതിജീവിച്ച് സ്വന്തം അഭിരുചിക്കനുസരിച്ച് പഠനമേഖലകൾ തിരഞ്ഞെടുക്കാൻ വിദ്യാർഥികളെ പ്രാപ്തമാക്കുന്നതാക്കണം വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്ന് എംജി സർവകലാശാല മുൻ വിസി ഡോ.സിറിയക് തോമസ്. മുൻകാലങ്ങളിൽ കേരളത്തിൽനിന്ന് sslc പാസ്സായവർക്ക് അതൊരു അധികയോഗ്യതയായി പരിഗണിച്ച് രാജ്യത്തിന്റെ ഭരണരംഗങ്ങളിൽ പോലും മുന്തിയ സ്ഥാനങ്ങൾ ലഭിച്ചിരുന്നു. മാർക്ക്ദാനംചെയ്ത് വിജയശതമാനം ഉയർത്തുന്ന തെറ്റായ പ്രവണത നിലനിൽക്കുന്നിടത്തോളം എത്ര കമ്മീഷനുകൾ പഠിച്ചാലും പൊതുവിദ്യാഭ്യാസത്തിന്റെ നിലവാരം ഉയരില്ലെന്ന് അദ്ദേഹം പറഞ്ഞു. കെ.എസ്.യു 62ആം ജന്മദിനത്തോടനുബന്ധിച്ച് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഭാസംഗമത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് ജോർജ് പയസ് […]

ചിങ്ങവനം വാഹനാപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന കാൽനടയാത്രക്കാരൻ മരിച്ചു

സ്വന്തം ലേഖകൻ കോട്ടയം: ചിങ്ങവനം പുത്തൻപാലത്ത് നിയന്ത്രണം വിട്ട കാർ ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. കുഴിമറ്റം പൊയ്കത്തലയ്ക്കൽ എബി മോൻ പി.ഡി (44)യാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. കഴിഞ്ഞ 25 ന് വൈകിട്ട്ാണ് അപകടമുണ്ടായത്. ചിങ്ങവനം പുത്തൻപാലത്ത് റോഡ് മുറിച്ച് കടക്കുന്ന എബിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ എതിർ ദിശയിൽ നിന്നും എത്തിയ എക്‌സ് യുവി വാഹനം വാഗണാർ കാറിലും മറ്റൊരു സ്‌കൂട്ടറിലും ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പരിക്കേറ്റ എബിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. നാലു ദിവത്തോളം […]

സുമനസ്സുകളുടെ സഹായം തേടി ഹരീഷ്കുമാർ

സ്വന്തം ലേഖകൻ അയർക്കുന്നം: ആറുമാനൂർ നാലൂന്നുകാലായിൽ കൃഷ്ണൻകുട്ടിയുടെ മകൻ മുപ്പത്തിയൊന്ന് വയസ്സുള്ള ഹരീഷ്കുമാർ കെ.എൻ എന്ന ചെറുപ്പക്കാരൻ തലച്ചോറിലെ ഞരമ്പ് സംബന്ധമായ അസുഖത്തെ തുടർന്ന് തെള്ളകം കാരിത്താസ് ആശുപത്രിയിൽ അടിയന്തര ശസ്‌ത്രക്രിയ നടത്തുന്നതിനായി ഒരുങ്ങുവാണ്. ശസ്ത്രക്രിയ അടിയന്തരമായി ചെയ്താൽ മാത്രമേ ഹരീഷിന്റെ ജീവൻ നിലനിർത്താൻ സാധിക്കൂ എന്നവസ്ഥയാണ്. അഞ്ച് ലക്ഷത്തോളം ചിലവ് വരുന്ന ഈ ഓപ്പറേഷൻ നടത്താൻ സാമ്പത്തികസ്ഥിതി ഇല്ലാത്ത കുടുംബം സുമനസ്സുകളുടെ സഹായം തേടുന്നു. ഹരീഷിനെ സഹായിക്കാൻ ബ്ലോക്ക്പഞ്ചായത്തംഗം ജോയിസ് കൊറ്റത്തിലിന്റെ നേതൃത്വത്തിൽ ജനകീയ സമതി രൂപീകരിച്ച് ഫണ്ട് സമാഹരണത്തിന് ശ്രമം തുടങ്ങി. […]

സ്പെഷ്യൽ ഡ്രൈവ്; ജില്ലയിൽ നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തു; 23 കേസുകൾ രജിസ്റ്റർ ചെയ്തു

സ്വന്തം ലേഖകൻ കോട്ടയം:  ജില്ലാ പോലീസ് മേധാവി ശ്രീ ഹരിശങ്കറിന്റെ നിർദ്ദേശ പ്രകാരം ജില്ലാ നടന്ന വ്യാപക റെയ്ഡിൽ 23 കോട് പാ കേസുകൾ രജിസ്റ്റർ ചെയ്തു.  സ്കൂൾ തുറക്കുന്നതിനോട് അനുബന്ധിച്ചു സ്കൂൾ പരിസരങ്ങളിലും മറ്റും പുകയില ഉത്പന്നങ്ങൾ വിൽക്കുന്നത് കർശനമായി തടയുന്നതിനുള്ള മുൻകരുതൽ നടപടി എന്ന നിലക്കാണ് ജില്ലയിലെ എല്ലാ സ്റ്റേഷൻ പരിധിയിലും റെയ്ഡ് നടന്നത്. കറുകച്ചാൽ സ്റ്റേഷൻ പരിധിയിൽ പ്രായപൂർത്തിയാകാത്തവർക്കും  സ്കൂൾ കുട്ടികൾക്കും മറ്റും വില്പനക്കായി കറുകച്ചാൽ വാഴൂർ റോഡ് ഭാഗത്തു പെട്ടിക്കടയിൽ സൂക്ഷിച്ചിരുന്ന ഹാൻസ് പായ്ക്കറ്റുകൾ പിടിച്ചെടുത്തു. പ്രതി ബാബു […]

പള്ളിക്കത്തോട്ടിൽ വീട്ടമ്മയുടെ എടിഎം ഉപയോഗിച്ച് തട്ടിപ്പ്: എ ടി എം കാർഡ് ഉപയോഗിച്ച് ഫ്ളിപ്പ്കാർട്ടിൽ നിന്നും സ്വർണം തട്ടിയ പ്രതി പിടിയിൽ

ക്രൈം ഡെസ്ക് പള്ളിക്കത്തോട്: അയൽവാസിയായ മുതിർന്ന വീട്ടമ്മയുടെ എടിഎം കാർഡ് നമ്പർ മനസിലാക്കി അതുപയോഗിച്ചു ഫ്ലിപ്കാർട്ട് വഴി സ്വർണ്ണാഭരണങ്ങൾ ഉൾപ്പെടെ 4 ലക്ഷത്തിൽ പരം രൂപയുടെ സാധനങ്ങൾ വാങ്ങിയ ഓട്ടോ ഡ്രൈവറായ ആനിക്കാട് തുണിയമ്പ്രാൽ അജേഷ് കുമാർ (26) അറസ്റ്റിൽ. പള്ളിക്കത്തോട് സ്വദേശിയായ 73 വയസ്സുള്ള മേരിക്കുട്ടിതന്റെ പാസ്സ്ബുക്ക് ബാങ്കിൽ നിന്നും പതിച്ചു വാങ്ങിയപ്പോഴാണ് അക്കൗണ്ടിൽ നിന്നും പലപ്പോഴായി പണം നഷ്ടപ്പെട്ട വിവരം ശ്രദ്ധയിൽപ്പെട്ട് പള്ളിക്കത്തോട് പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പള്ളിക്കത്തോട് ഐഎസ്എച്ച്ഓ നോബിൾ എ ജെ, എസ് ഐ […]

ബസ് ജീവനക്കാരെ ആക്രമിച്ച് പണവുമായി കടന്നവർ പിടിയിൽ

സ്വന്തം ലേഖകൻ എരുമേലി പള്ളിപ്പറമ്പിൽ ബസ്സിലെ ജീവനക്കാരെ ബുധനാഴ്ച എരുമേലി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ വെച്ച് അതി ക്രൂരമായി ആക്രമിച്ച് പണവുമായി കടന്ന പ്രതികൾ പിടിയിൽ. ചരള പനച്ചിയിൽ നൗഷാദിനെ മകൻ ജെസ്സൽ(24), നേർച്ചപ്പാറ അഖിൽ നിവാസിൽ അജിയുടെ മകൻ അഖിൽ(22) എന്നിവരെയാണ് എരുമേലി പോലീസ് പിടികൂടിയത്. നെടുംകുന്നം സ്വദേശിയായ സന്തോഷിനെ ബസ് സർവീസ് നടത്തി വരവെ ബുധനാഴ്ച നാലുമണിയോടുകൂടി എരുമേലി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ എത്തിയാത്രക്കാരെ ഇറക്കുന്നതിനിടയിൽ ജെസ്സലും അഖിലും ചേർന്ന് ബസ്സിൽ നിന്നും വലിച്ചിറക്കുകയും സന്തോഷിന്റെ കയ്യിലിരുന്ന ടിക്കറ്റ് മെഷൻ വങ്ങി […]