video
play-sharp-fill

അഭിമാനമായി അഭിനന്ദൻ: പാക്കിസ്ഥാന്റെ പിടിയിൽ നിന്നും ഇന്ത്യയുടെ വീരപുത്രന് മോചനം; രാജ്യത്തിന്റെ ഉജ്വല നയതന്ത്ര വിജയം

സ്വന്തം ലേഖകൻ ന്യൂഡൽഹി: പാക്കിസ്ഥാൻ കസ്റ്റഡിയിൽ രണ്ടു ദിവസം കഴിഞ്ഞ ഇന്ത്യൻ വ്യോമസേന വിങ് കമാൻഡർ അഭിനന്ദൻ വർത്തമാൻ ഭാരതാംബയുടെ മണ്ണിൽ തിരികെയെത്തി. ബന്ധുക്കളുടെയും സൈനിക ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ പാക്കിസ്ഥാൻ സൈന്യത്തിന്റെ പക്കൽ നിന്നും അഭിനന്ദനെ ഇന്ത്യൻ പ്രതിനിധികൾ ഏറ്റുവാങ്ങി.  അഭിനന്ദൻ വർധനെ രാജ്യത്തിലേക്ക് തിരികെ കൊണ്ടു വരാൻ യുദ്ധവിമാനം അയക്കാം എന്ന ഇന്ത്യയുടെ നിർദ്ദേശം തള്ളിയ പാക്കിസ്ഥാൻ വിമാനമാർഗം അദ്ദേഹത്തെ ലാഹോറിൽ എത്തിച്ച ശേഷം, ഇവിടെ നിന്ന് റോഡ് മാർഗം വാഗാ അതിർത്തിയിലേയ്ക്ക കൊണ്ടു വരികയായിരുന്നു. പഞ്ചാബിലെ വാഗാ അതിർത്തി വഴി അഭിനന്ദനെ […]

അഭിനന്ദ് വർധമാന്റെ മാതാപിതാക്കൾക്ക് ചെന്നൈയിൽ നിന്ന് ഡൽഹിയിലേക്കുള്ള വിമാനത്തിൽ വൻ വരവേൽപ്

സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: വിങ് കമാന്‍ഡര്‍ അഭിനന്ദ് വര്‍ധമാന്റെ മാതാപിതാക്കള്‍ക്ക് ചെന്നൈയില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള വിമാനത്തില്‍ വന്‍ വരവേല്‍പ്. വാഗാ അതിര്‍ത്തിയില്‍ എത്തുന്ന മകനെ സ്വീകരിക്കാനായി പുറപ്പെട്ട മാതാപിതാക്കള്‍ക്കാണ് വിമാനത്തിനുള്ളില്‍ ഊഷ്മള സ്വീകരണം ലഭിച്ചത്. മുന്‍ എയര്‍മാര്‍ഷല്‍ എസ് വര്‍ധമാനും ഭാര്യ ശോഭ വര്‍ധമാനും നിറഞ്ഞ കയ്യടികള്‍ക്ക് ഇടയിലൂടെയാണ് ഡല്‍ഹി വിമാനത്താവളത്തിലെത്തിയത്. എഴുന്നേറ്റ് നിന്ന് ആശംസകള്‍ അറിയിച്ചും കരഘോഷം മുഴക്കിയും അഭിനന്ദിന്റെ മാതാപിതാക്കളെ വിമാനത്തിനുള്ളില്‍ നിന്ന് യാത്രയാക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. അര്‍ധരാത്രിയോടെയാണ് ഇവര്‍ സഞ്ചരിച്ച വിമാനം ഡെല്‍ഹിയിലെത്തിയത്. മകന്‍ പാകിസ്ഥാന്‍ പിടിയിലായിരുന്ന അവസ്ഥയില്‍ ഏറെ […]

ആളുമാറി മർദ്ദനത്തെ തുടർന്ന് പ്ലസ്ടു വിദ്യാർത്ഥി മരിച്ച സംഭവത്തിൽ പ്രതി പിടിയിൽ

സ്വന്തം ലേഖകന്‍ കൊല്ലം: ആളുമാറി മര്‍ദ്ദനമേറ്റതിനെ തുടര്‍ന്ന് പ്ലസ്ടു വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. കൊല്ലം ജില്ലാ ജയില്‍ വാര്‍ഡന്‍ വിനീതാണ് പിടിയിലായത്. ഇയാള്‍ക്കെതിരെ കൊലപാതക കുറ്റം ചുമത്തിയിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരി 16 നാണ് സംഭവം നടക്കുന്നത്. പഠിച്ച് കൊണ്ടിരുന്ന രഞ്ജിത്തിനെ ഒരു സംഘം വീട്ടില്‍ നിന്ന് പിടിച്ച് പുറത്തിറക്കിയ ശേഷം മര്‍ദ്ദിക്കുകയായിരുന്നു. അരിനെല്ലൂരിനടുത്ത് താമസിക്കുന്ന ഒരു പെണ്‍കുട്ടിയ ശല്യപ്പെടുത്തിയെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. മര്‍ദ്ദിക്കാന്‍ വന്നവര്‍ പറയുന്ന പെണ്‍കുട്ടിയെ അറിയില്ലെന്ന് പല തവണ പറഞ്ഞെങ്കിലും ആരും ചെവിക്കൊണ്ടില്ല. പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിലും രഞ്ജിത്ത് […]

‘പുല്‍വാമ’, ‘ബലാക്കോട്ട്’, ‘അഭിനന്ദന്‍’; സിനിമാ പേരിൽ രജിസ്റ്റര്‍ ചെയ്യാന്‍ വോളിവുഡില്‍ മത്സരം

സ്വന്തം ലേഖകന്‍ രാജ്യ സ്നേഹം ആസ്പദമാക്കിയിട്ടുള്ള സിനിമകള്‍ക്ക് പ്രിയമേറെയാണ്. സര്‍ജിക്കല്‍ സ്ട്രൈക്ക് സംഭവത്തെ ആസ്പദമാക്കിയുള്ള ചിത്രം ഉറി നേടിയ വിജയം തന്നെ അതിനുള്ള ഉദാഹരണം. ഇപ്പോഴിതാ ഇന്ത്യ-പാക് വിഷയം കനക്കുമ്‌ബോള്‍ ഭാവി മുന്നില്‍ കണ്ട് ഇപ്പോഴേ നീക്കങ്ങള്‍ നടത്തുകയാണ് ബോളിവുഡ് സിനിമാ ലോകം. ബലാക്കോട്ട്, പുല്‍വാമ, അഭിനന്ദന്‍, തുടങ്ങിയ പേരുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ അന്ധേരിയിലെ ഇന്ത്യന്‍ മോഷന്‍ പിക്ചേഴ്സ് പ്രൊഡ്യൂസേഴ്സ് അസോസിയേഷനിലെത്തിയത് നിരവധി പേരാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹഫിങ്ടണ്‍ പോസ്റ്റാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആരൊക്കെയാണ് പേരുകള്‍ രജിസ്റ്റര്‍ ചെയ്തതെന്ന് പുറത്ത് വിട്ടിട്ടില്ല. സമീപകാലത്ത് ദേശീയത […]

പാക്കിസ്ഥാന്‍ ജയിലില്‍ ഉള്ളത് 54 അഭിനന്ദന്മാര്‍

സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: ഇന്ത്യന്‍ വൈമാനികന്‍ അഭിനന്ദന്‍ വര്‍ദ്ധമാന്റെ മോചനം സാധ്യമാകാന്‍ പോകുന്നതിനിടെ ചര്‍ച്ചയായി പാക്കിസ്ഥാന്റെ കസ്റ്റഡിയിലുള്ള ഇന്ത്യന്‍ തടവുകാര്‍. ഇന്ത്യയുടെ 54ഓളം സൈനികര്‍ പാകിസ്താന്‍ തടവിലുണ്ടെന്ന് അനൗദ്യോഗിക കണക്കുകള്‍. പാക് ജയിലിലുള്ളത് 54 ഇന്ത്യന്‍ സൈനികരാണെന്ന് സര്‍ക്കാരിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. ഈ 54 പേരും 1971നു ശേഷം പിടിയിലായവരാണ്. 30 പേര്‍ കരസേനയിലെ സൈ നികരും, 24 പേര്‍ ഇന്ത്യന്‍ വ്യോമസേനാംഗങ്ങളും ആണെന്നാണ് കണക്ക്. എന്നാല്‍ ഇതില്‍ എത്രപേര്‍ ജീവിച്ചിരിപ്പുണ്ടെന്നു വ്യക്തമല്ല. ഇവര്‍ ‘മിസിങ് 54’ എന്ന പേരില്‍ ഒരു പുകമറയായി തുടരുകയാണ്. […]

നെടുമ്പാശേരി വിമാനത്താവളത്തിൽ സ്വർണ കടത്ത്; കസ്റ്റംസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

സ്വന്തം ലേഖകൻ കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ സ്വർണ കടത്തിനിടെ കസ്റ്റംസ് ഉദ്യോഗസ്ഥനെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇൻറലിജൻസ് (ഡിആർഐ) പിടികൂടി. കസ്റ്റംസിൽ ഹവിൽദാർ റാങ്കിലുള്ള ഉദ്യോഗസ്ഥൻ സുനിൽ ഫ്രാൻസിസാണ് അറസ്റ്റിലായത്. ഇയാളെ വിശദമായി ചോദ്യം ചെയ്തു വരുന്നു. ഉച്ചയ്ക്ക് 12 ഓടെയാണ് സംഭവം. ദുബായിയിൽ നിന്നെത്തിയ മൂവാറ്റുപുഴ സ്വദേശി ഖാലിദ് അദ്‌നാൻ എന്നയാളുടെ സ്വർണം അറസ്റ്റിലായ ഉദ്യോഗസ്ഥൻ വിമാനത്താവളത്തിന് പുറത്തെത്തിക്കാൻ സഹായിച്ചു. മൂന്ന് കിലോയോളം വരുന്ന സ്വർണം കൈമാറുന്നതിനിടെയാണ് കസ്റ്റംസ് ഉദ്യോഗസ്ഥനെ ഡിആർഐ പിടികൂടിയത്. രഹസ്യ വിവരത്തെ തുടർന്ന് ദിവസങ്ങളായി ഡിആർഐ നിരീക്ഷണത്തിലായിരുന്നു ഇയാൾ. […]

ജീവനക്കാരുടെ കഞ്ഞിയിൽ മണ്ണുവാരിയിട്ട് യൂണിയനുകൾ ; പത്തുമാസത്തിനിടെ ആദ്യമായി കെ.എസ് ആർ ടിസിയിൽ ശമ്പളം മുടങ്ങി

സ്വന്തം ലേഖകന്‍ തിരുവനന്തപുരം : സാമ്പത്തികപ്രതിസന്ധി രൂക്ഷമായ കെ.എസ്.ആര്‍.ടി.സിയില്‍ വീണ്ടും ശമ്പളം മുടങ്ങി. സര്‍ക്കാര്‍ അടിയന്തരസഹായമായി അനുവദിച്ച 1000 കോടി രൂപയും തീരാറായതോടെ കോര്‍പറേഷന്‍ സ്തംഭനത്തിലേക്ക്. കാല്‍നൂറ്റാണ്ടിനുശേഷം, കഴിഞ്ഞമാസം സ്വന്തം വരുമാനത്തില്‍നിന്നു ശമ്ബളം നല്‍കിയ കോര്‍പറേഷനില്‍ 10 മാസങ്ങള്‍ക്കുശേഷം വീണ്ടും മാസാവസാനദിനത്തിലെ ശമ്പളം മുടങ്ങി. ടോമിന്‍ ജെ. തച്ചങ്കരി സി.എം.ഡിയായിരിക്കേ, കഴിഞ്ഞ 10 മാസവും ഒടുവിലത്തെ പ്രവൃത്തിദിനത്തില്‍ ശേളം കൃത്യമായി നല്‍കിയിരുന്നു. ചുമതലയേല്‍ക്കുമ്പോള്‍ സര്‍ക്കാരിനു മുന്നില്‍ തച്ചങ്കരി മുന്നോട്ടുവച്ച പ്രധാന ഉപാധിയും ജീവനക്കാര്‍ക്കു ശമ്പളം കൃത്യമായി നല്‍കണമെന്നതായിരുന്നു. സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തി, തച്ചങ്കരിയെ തെറിപ്പിച്ച […]

ജനജാഗ്രതാ സമിതി യോഗവും സി.ഐ സാജു വർഗീസിന് ആദരവും: മാർച്ച് രണ്ടിന് ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ

സ്വന്തം ലേഖകൻ കോട്ടയം: ഈസ്റ്റ് പൊലീസ് – ജനജാഗ്രതാ സമിതി സമ്മേളനവും കുറ്റാന്വേഷണ മികവിനുള്ള ബാഡ്ജ് ഓഫ് ഓണർ ലഭിച്ച പൊലീസ് ഉദ്യോഗസ്ഥർക്കുള്ള ആദരവും മാർച്ച് രണ്ടിന് വൈകിട്ട് 3.30 ന് കോട്ടയം പൊലീസ് ക്ലബിൽ നടക്കും. ജില്ലാ പൊലീസ് മേധാവി ഹരിശങ്കർ പരിപാടികൾ ഉദ്്ഘാടനം ചെയ്യും. കോട്ടയം ഈസ്റ്റ് – പൊലീസ് ജനജാഗ്രതാ സമിതി കൺവീനർ ഷിബു ഏഴേപുഞ്ചയിൽ അദ്ധ്യക്ഷത വഹിക്കും. കോട്ടയം ഡിവൈ.എസ്.പി ആർ.ശ്രീകുമാർ മുഖ്യപ്രഭാഷണം നടത്തും. കോട്ടയം ഈസ്റ്റ് സി.ഐ ടി.ആർ ജിജു, പുതുപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് വത്സമ്മ മാണി, […]

രാജ്യം അഭിനന്ദിനായി കാത്തിരിക്കുമ്പോൾ, മോദി രാഷ്ട്രീയം പറഞ്ഞുള്ള കറക്കത്തിൽ: അഭിനന്ദനെ സ്വീകരിക്കാൻ അതിർത്തിയിൽ എത്താത്ത പ്രധാനമന്ത്രിയ്‌ക്കെതിരെ വിമർശനം; കേന്ദ്ര സർക്കാരിന്റെ പദ്ധതി ഉദ്ഘാടനത്തിനായി മോദി കന്യാകുമാരിയിൽ

സ്വന്തം ലേഖകൻ ന്യൂഡൽഹി: രാജ്യം അഭിനന്ദിനായി കാത്തിരിക്കുമ്പോൾ പ്രധാനമന്ത്രി തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഉദ്ഘാടന മാമാങ്കത്തിനായി ഉലകം ചുറ്റുന്നു. സർജിക്കൽ സ്‌ട്രൈക്കിനിടെ പാക്കിസ്ഥാൻ സൈനികർ തടങ്കലിലാക്കിയ വ്യോമസേനാ ഉദ്യോഗസ്ഥൻ അഭിനന്ദൻ വർധനമാനിനെ സ്വീകരിക്കാൻ രാജ്യം ഒട്ടാകെ നോക്കിയിരിക്കുമ്പോഴാണ്, തമിഴ്‌നാട്ടിൽ മോദി ഉദ്ഘാടന ചടങ്ങിൽ രാഷ്ട്രീയ പ്രസംഗം നടത്താൻ തയ്യാറെടുക്കുന്നത്. വീരസൈനികനെ പ്രധാനമന്ത്രി നേരിട്ട് എത്തി സ്വീകരിക്കാതെയാണ് ഇതു പോലും തന്റെ രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി നരേന്ദ്രമോദി മാറ്റി വച്ചിരിക്കുന്നത്. അതിർത്തിയിലെ സ്ഥിതി ഗതികൾ അതീവഗുരുതരമായി തുടരുന്നതിനിടെ മോദി രാഷ്ട്രീയവും പറഞ്ഞ് നാട് ചുറ്റുന്നതിനെതിരൈ കടുത്ത വിമർശനമാണ് […]

കൊടുംങ്കാറ്റിലും പ്രളയത്തിലും രക്ഷകനായ വസിഷ്ഠ് ഓര്‍മയായി

സ്വന്തം ലേഖകന്‍ തിരുവനന്തപുരം:കൊടുങ്കാറ്റിലും പ്രളയത്തിലും കേരളത്തിന്റെ രക്ഷയ്ക്ക് പറന്നെത്തിയ സ്‌ക്വാഡ്രണ്‍ ലീഡര്‍ സിദ്ധാര്‍ത്ഥ് വസിഷ്ഠ് (31) ഇനി ഓര്‍മ്മയിലെ കണ്ണീര്‍ത്തുള്ളി. ഇന്ത്യ- പാക് സംഘര്‍ഷത്തിനിടെ കാശ്മീരിലെ ബദ്ഗാമില്‍ തകര്‍ന്നുവീണ എം.ഐ-17 വി-5 ഹെലികോപ്ടറിന്റെ പ്രധാന പൈലറ്റായിരുന്നു വസിഷ്ഠ്. കഴിഞ്ഞ ആഗസ്റ്റിലെ മഹാപ്രളയത്തിലകപ്പെട്ട അകപ്പെട്ട നിരവധി പേരെ സുരക്ഷിതമായി എയര്‍ലിഫ്റ്റ് ചെയ്തതിന് സംസ്ഥാന സര്‍ക്കാരിന്റെയും വ്യോമസേനയുടെയും ആദരവ് ഏറ്റുവാങ്ങിയതിനു പിന്നാലെയാണ് കേരളത്തെ നോവിച്ച് വസിഷ്ഠ് യാത്രയായത്. വസിഷ്ഠിന്റെ മികവ് കേരളം ആദ്യമറിഞ്ഞത് 2017ഡിസംബറില്‍ ഓഖി ചുഴലി വീശിയടിച്ചപ്പോഴായിരുന്നു. കടലില്‍, തകര്‍ന്ന ബോട്ടുകളുടെ അവശിഷ്ടങ്ങളിലും കന്നാസുകളിലും പിടിച്ചുകിടന്ന […]