ക്യാൻസർ തോറ്റു , വരനില്ലാതെ വധുവായി വൈഷ്ണവി ആ സ്വപ്നത്തിനു നിറംചാർത്തി..
സ്വന്തംലേഖകൻ കതിർമണ്ഡപത്തിൽ പ്രിയതമന്റെ കൈകൾ ചേർത്തുപിടിച്ചു വധുവായി അണിഞ്ഞൊരുങ്ങി നിൽക്കുകയെന്നത് എല്ലാ പെൺകുട്ടികളുടെയും പോലെ വൈഷ്ണവിയുടെയും സ്വപ്നമായിരുന്നു. എന്നാൽ കാൻസർ വില്ലനായി എത്തിയതോടെ വിവാഹം എന്ന സ്വപ്നം പാതിവഴിയിൽ അണഞ്ഞു. പക്ഷെ രണ്ടു തവണ കാൻസർ വേട്ടയാടിയിട്ടും തന്റെ ആഗ്രഹത്തെ രോഗത്തിന് വിട്ടു കൊടുക്കാൻ വൈഷ്ണവി തയ്യാറായില്ല .ആദ്യത്തെ തവണ സ്താനാർബുദമാണ് വൈഷ്ണവിയെ ആക്രമിച്ചത്. അഞ്ച് വർഷങ്ങൾക്ക് ശേഷം കരളിലും നട്ടെല്ലിനും കാൻസർ ബാധയുണ്ടായി. കീമോയുടെ കഠിനവേദനയും ചികിൽസയുടെ ഭാഗമായി തലമുടി കൊഴിഞ്ഞതും വൈഷ്ണവിയെ ദുഃഖിതയാക്കി. കിമോ ചെയ്ത സമയത്ത് തന്നെ ഏറ്റവും കൂടുതൽ […]