video
play-sharp-fill

ചെലവ് നിരീക്ഷണം കൃത്യമായും നിഷ്പക്ഷമായും നിര്‍വഹിക്കണം- കേന്ദ്ര നിരീക്ഷകന്‍

സ്വന്തംലേഖകൻ കോട്ടയം : ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോട്ടയം മണ്ഡലത്തിലെ ചെലവ്  നിരീക്ഷണ ജോലികള്‍ കൃത്യമായും നിഷ്പക്ഷമായും നിര്‍വഹിക്കണമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിരീക്ഷകന്‍ കെ.വി. ഗണേഷ് പ്രസാദ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോട്ടയം മണ്ഡലത്തിലെ ചെലവ്  നിരീക്ഷണ ജോലികള്‍ കൃത്യമായും നിഷ്പക്ഷമായും നിര്‍വഹിക്കണമെന്ന് കേന്ദ്ര              തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിരീക്ഷകന്‍ കെ.വി. ഗണേഷ് പ്രസാദ് ഉദ്യോഗസ്ഥര്‍ക്ക്             നിര്‍ദേശം നല്‍കി.മണ്ഡലത്തിലെ അസിസ്റ്റന്‍റ് എക്സ്പെന്‍ഡിച്ചര്‍ ഒബ്സര്‍വര്‍മാരുമായും അക്കൗണ്ടിംഗ് ടീമുമായും കൂടിക്കാഴ്ച്ച […]

മത്സ്യത്തൊഴിലാളികളെ അപമാനിച്ചെന്ന ആരോപണം ഉയരുന്നതിനിടെ കയ്യിൽ മീനുമായി നിൽക്കുന്ന ഫോട്ടോ ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്ത്‌ ശശി തരൂർ

സ്വന്തംലേഖകൻ കോട്ടയം : മത്സ്യത്തൊഴിലാളികളെ അപമാനിച്ചെന്ന ആരോപണം ഉയരുന്നതിനിടെ കയ്യിൽ മീനുമായി നിൽക്കുന്ന ഫോട്ടോ  ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്ത്‌ തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂർ. പുതിയതുറയിൽ ഇന്ന് വൈകീട്ട് മത്സ്യത്തൊഴിലാളി കൂട്ടായ്മയുടെ നേതൃത്വത്തിൽ നൽകിയ സ്വീകരണചടങ്ങിന്റെ ഫോട്ടോകളാണ് ശശി തരൂർ ഫെയ്‌സ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മത്സ്യ മാർക്കറ്റിലെ സന്ദർശനത്തെക്കുറിച്ചുള്ള ട്വീറ്റിലെ ‘സ്‌ക്വീമിഷ്’ എന്ന പദമാണ് തരൂരിന് വിനയായത്. ‘ഓക്കാനം വരുന്ന’ എന്ന അർത്ഥത്തിലാണ് തരൂർ ഈ പദമുപയോഗിച്ചതെന്നും മത്സ്യത്തൊഴിലാളികളെ അപമാനിക്കുന്നതാണ് ഇതെന്നുമായിരുന്നു എതിരാളികളുടെ വാദം.എന്നാൽ ആരോപണങ്ങൾ നിഷേധിച്ച്  ശശി തരൂർ രംഗത്തെത്തിയിരുന്നു. സ്‌ക്വീമിഷ്‌ലി എന്ന വാക്കിന്റെ […]

റെക്കോഡുകള്‍ എല്ലാം എങ്ങിനെ തകര്‍ക്കാമെന്ന് അറിയാവുന്ന നായകന്മാര്‍’; ലൂസിഫറിനെ പ്രശംസിച്ച് ഗൂഗിളിന്റെ ട്വീറ്റ്; ട്രെന്‍ഡിംഗിലും മുന്നിൽ

സ്വന്തംലേഖകൻ കോട്ടയം : മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് ഒരുക്കിയ ലൂസിഫര്‍ തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ഇത്രയും എനര്‍ജറ്റിക്കായ ഒരു മോഹന്‍ലാല്‍ കഥാപാത്രത്തെ അടുത്തൊന്നും കണ്ടിട്ടില്ലെന്നാണ് സോഷ്യല്‍ മീഡിയ അഭിപ്രായം. പോയ വാരം ഗൂഗില്‍ ട്രെന്‍ഡിംഗില്‍ ഒന്നാമത് നില്‍ക്കുന്നത് ലൂസിഫറാണ്. ഗൂഗിള്‍ ഇന്ത്യ തന്നെ ട്വീറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ‘റെക്കോഡുകള്‍ എല്ലാം എങ്ങിനെ തകര്‍ക്കാമെന്ന് അറിയാവുന്ന നായകന്മാര്‍’ വാചകത്തിനൊപ്പമാണ് ട്രെന്‍ഡിംഗില്‍ ലൂസിഫര്‍ മുന്നിലെന്ന് ഗൂഗില്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. ഒരു ആനിമേഷന്‍ വീഡിയോയും ട്വീറ്റിനൊപ്പം ഗൂഗിള്‍ പങ്കു വെച്ചിട്ടുണ്ട്. ലൂസിഫറിന് തൊട്ടു പിന്നാലെ ക്രിക്കറ്റ് […]

ഒരാളുടെ പ്രശ്നം ഏറ്റവും മോശമാകുമ്പോഴല്ല അയാളെ സഹായിക്കേണ്ടത്, അത് തുടങ്ങുമ്പോഴാണ്; ‘അമ്മ’യ്ക്ക് മോഹന്‍ലാലിന്റെ മുന്നറിയിപ്പ്

സ്വന്തംലേഖകൻ കോട്ടയം : സംഘടനയില്‍ ആര്‍ക്കെങ്കിലും എന്തെങ്കിലും പ്രശ്‌നങ്ങള്‍ സംഭവിച്ചാല്‍ എല്ലാവരും അയാളുടെ പിറകില്‍ നില്‍ക്കണമെന്നും ആ പ്രശ്‌നം മോശമാകുമ്പോഴല്ല അയാളെ സഹായിക്കേണ്ടതെന്നും നടന്‍ മോഹന്‍ലാല്‍. അമ്മയുടെ പുതിയ കെട്ടിടത്തിന്റെ താക്കോല്‍ കൈമാറുന്ന ചടങ്ങില്‍ വച്ചാണ് ഇത്തരത്തിലൊരു പരാമര്‍ശം മോഹന്‍ലാല്‍ നടത്തിയത്.‘എന്തുകൊണ്ടും നല്ല ദിവസമാണിന്ന്. ഇതിന്റെ പുറകില്‍ പ്രവര്‍ത്തിച്ച ബാബുരാജിനും ഉണ്ണി ശിവപാലിനും രചനയ്ക്കും നന്ദി. ബാബു പറഞ്ഞതു പോലെ നമ്മള്‍ പ്രതീക്ഷിക്കാത്ത ഒരുപാട് കാര്യങ്ങള്‍ സംഘടനയില്‍ വന്നു. നല്ലതാണോ ചീത്തയാണോ എന്നു ഞാന്‍ പറയുന്നില്ല. അതിനെ നമ്മള്‍ നേരിട്ടേപറ്റൂ. സംഘടനയാകുമ്പോള്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകും.നമ്മുടേത് […]

പത്താം ക്ലാസ് പരീക്ഷയെഴുതി നിൽക്കുന്ന പതിനഞ്ചുകാരി മൂന്നു മാസം ഗർഭിണി: പ്രതി പതിനേഴുകാരൻ; സംഭവം കുമരകത്ത്

സ്വന്തം ലേഖകൻ കോട്ടയം: പത്താംക്ലാസ് പരീക്ഷയെഴുതിയ പതിനഞ്ചുകാരി മൂന്നു മാസം ഗർഭിണി. പ്രതി അയൽവാസിയായ പതിനേഴുകാരൻ. സംഭവം കുമരകത്ത്. പരാതി നേരത്തെ നൽകിയിട്ടും, പീഡക്കേസിൽ അറസ്റ്റ് അടക്കം സിഐ വൈകിപ്പിക്കുകയാണെന്നും ആരോപണം ഉയർന്നിട്ടുണ്ട്. പത്താം ക്ലാസ് വിദ്യാർത്ഥിയായ പെൺകുട്ടി മൂന്നു മാസം ഗർഭിണിയാണെന്ന വിവരം കഴിഞ്ഞ ദിവസമാണ് വീട്ടുകാർ അറിഞ്ഞത്. തുടർന്ന് ഇവർ പ്രദേശത്തെ സിപിഎം നേതൃത്വത്തെ വിവരം അറിയിച്ചു. പെൺകുട്ടിയെ പ്രദേശവാസിയായ പതിനേഴുകാരനാണ് പീഡിപ്പിച്ചതെന്നായിരുന്നു ബന്ധുക്കളുടെ പരാതി. വിവരം അറിഞ്ഞ സിപിഎം പ്രാദേശിക നേതൃത്വം പരാതി കുമരകം സ്റ്റേഷൻ ഹൗസ് ഓഫിസർ സിഐ […]

മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച പിതാവിനെയും കുട്ടിയെയും രാത്രി മെഡിക്കൽ കോളേജിൽ നിന്നു കാണാതായി: നെട്ടോട്ടം ഓടി പൊലീസ്

സ്വന്തം ലേഖകൻ കോട്ടയം: മാനസികാസ്വാസ്ഥ്യത്തിന് ചികിത്സ തേടിയെത്തിയ മുപ്പതുകാരനെ കുട്ടിയെയുമായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നു കാണാതായി. സംഭവത്തിൽ കുട്ടിയെയും യുവാവിനെയും കാണാതായതോടെ ബന്ധുക്കൾ പരാതിയുമായി എത്തി. അടുത്തിടെയുണ്ടായ സമാന സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കുട്ടിയെയും പിതാവിനെയും കണ്ടെത്താൻ പൊലീസ് മണിക്കൂറുകളോളം നെട്ടോട്ടമോടി. ഒടുവിൽ കുട്ടിയും യുവാവും സഹോദരിയുടെ വീട്ടിലുണ്ടെന്ന വിവരം ലഭിച്ചതോടെയാണ് പൊലീസ് തിരച്ചിൽ അവസാനിപ്പിച്ചത്. ശനിയാഴ്ച രാത്രി എട്ടുമണിയോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നായിരുന്നു സംഭവങ്ങളുടെ തുടക്കം. വാകത്താനം സ്വദേശിയായ മുപ്പതുകാരനാണ് കുട്ടിയെയുമായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും മുങ്ങിയത്. ദിവസങ്ങളായി മാനസിക […]

“കബീറിന്റെ ദിവസങ്ങളിലൂടെ ” മലയാളത്തിന്റെ അമ്പിളിക്കല തിരികെയെത്തുന്നു

സ്വന്തംലേഖകൻ കോട്ടയം : ഏഴു വർഷത്തെ ഇടവേളയ്ക്കു ശേഷം മലയാള സിനിമയുടെ ഹാസ്യ സാമ്രാട്ട് തിരികെയെത്തുന്നു. “കബീറിന്റെ ദിവസങ്ങൾ ” എന്ന സിനിമയിൽ ഈശ്വരൻപോറ്റി എന്ന ക്ഷേത്രം തന്ത്രിയുടെ വേഷത്തിലാണ് മടങ്ങി വരവ്. ഒരപകടത്തിലൂടെ വീൽചെയറിൽ തള്ളിനീക്കേണ്ടി വരുന്ന യഥാർത്ഥ ജീവിതവുമായി കൂട്ടിയിണക്കിയതാണ് കഥാപാത്രം. ചന്ദ്ര ക്രിയേഷൻസിന്റെ ബാനറിൽ ശരത് ചന്ദ്രനും ശൈലജ ശരത്തും ചേർന്ന് നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ശരത് ചന്ദ്രൻ തന്നെയാണ്. ഇത്തവണത്തെ സംസ്ഥാന അവാർഡിൽ മൂന്ന് അവാർഡുകൾ കരസ്ഥമാക്കിയ “ഒരു ഞായറാഴ്ച ” എന്ന ചിത്രം നിർമ്മിച്ചതും ഇവർ […]

കോട്ടയം നഗരത്തിൽ രാത്രിയിൽ രണ്ട് അപകടം: അമ്മയ്ക്കും മകൾക്കും ലോട്ടറി കച്ചവടക്കാരനും പരിക്ക്; കുമരകം സ്വദേശിയ്ക്കും തിരുവഞ്ചൂർ സ്വദേശികൾക്കും പരിക്ക്

സ്വന്തം ലേഖകൻ കോട്ടയം: നഗരത്തിൽ രാത്രിയിലുണ്ടായ രണ്ട് അപകടങ്ങളിലായി മൂന്നു പേർക്ക് പരിക്കേറ്റു. ശാസ്ത്രി റോഡിൽ അമ്മയ്ക്കും മകൾക്കും, തിരുനക്കരയിൽ വയോധികനുമാണ് പരിക്കേറ്റത്. തിരുവഞ്ചൂർ സ്വദേശികളായ ജയ, മകൾ തൃഷ് എന്നിവർക്കാണ് ശാസ്ത്രി റോഡിലുണ്ടായ അപകടത്തിൽ പരിക്കേറ്റത്. കുരമകം ആപ്പിത്തറയിൽ സുകുമാരനാണ് (70) തിരുനക്കരയിലുണ്ടായ അപകടത്തിൽ പരിക്കേറ്റത്. ശനിയാഴ്ച വൈകിട്ട് ഏഴരയോടെ ശാസ്ത്രി റോഡിലായിരുന്നു ആദ്യത്തെ അപകടം. ശാസ്ത്രി റോഡിലെ ഇറക്കം ഇറങ്ങുകയായിരുന്ന ജയയുടെയും, തൃഷയുടെയും സ്‌കൂട്ടറിനു പിന്നിൽ ഇറക്കം ഇറങ്ങിയെത്തിയ നാനോ കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ചു വീണ ജയക്കും, […]

രണ്ടാഴ്ചയായി വെള്ളമില്ല,വാട്ടർ അതോറിറ്റി ഓഫീസിനു മുന്നിൽ പനച്ചിക്കാട് പഞ്ചായത് അംഗങ്ങളുടെ പ്രതിഷേധം

സ്വന്തംലേഖകൻ കോട്ടയം: ചുട്ടുപൊള്ളുന്ന വേനലിൽ ദിവസങ്ങളോളം വെള്ളം ലഭ്യമല്ലാതായതോടെ പനച്ചിക്കാട് പഞ്ചായത്ത് അംഗങ്ങൾ പ്രതിഷേധവുമായി വാട്ടർ അതോറിറ്റി ഓഫിസിന് മുന്നിൽ ധർണ നടത്തി. വെള്ളം കിട്ടാത്തതിനെ തുടർന്നു നാട്ടുകാരുടെ പരാതി വ്യാപകമായതോടെ പനച്ചിക്കാട് പഞ്ചായത്തിലെ കോൺഗ്രസ് പഞ്ചായത്ത് അംഗങ്ങളാണ് വാട്ടർ അതോറിറ്റി ഓഫിസിനു മുന്നിൽ ധർണ നടത്തിയത്. കൊല്ലാട് , വെള്ളുത്തുരുത്തി ഹെഡ് ടാങ്ക് വഴിയാണ് പഞ്ചായത്തിലെ 23 വാർഡുകളിലേക്കും വെള്ളം എത്തിക്കുന്നത്. രണ്ടു ദിവസം കൂടുമ്പോൾ എല്ലാ പ്രദേശങ്ങളിലും വെള്ളം എത്തുന്ന രീതിയിലാരുന്നു വിതരണം. എന്നാൽ, കഴിഞ്ഞ 14 ദിവസമായി പ്രദേശത്ത് വെള്ളം ലഭിക്കുന്നില്ല. […]

ക്രിമിനല്‍ കേസുകള്‍ പരസ്യപ്പെടുത്തുന്നതില്‍ സ്ഥാനാര്‍ഥികള്‍ വീഴ്ച വരുത്തിയാല്‍ കോടതിയലക്ഷ്യം

സ്വന്തംലേഖകൻ കോട്ടയം : ക്രിമിനല്‍ കേസുകള്‍ സംബന്ധിച്ച വിവരങ്ങള്‍ പരസ്യപ്പെടുത്തുന്നതില്‍ സ്ഥാനാര്‍ഥികള്‍ വീഴ്ച വരുത്തിയാല്‍ കോടതിയലക്ഷ്യത്തിനും തിരഞ്ഞെടുപ്പ് ഹര്‍ജികള്‍ക്കും പരിഗണിക്കാവുന്ന കാരണമാകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ അറിയിച്ചു. നിശ്ചിത ഫോര്‍മാറ്റില്‍ മേഖലയിലെ പ്രധാനപ്പെട്ട മൂന്ന് പത്രങ്ങളിലും മൂന്ന് പ്രധാന ടി.വി ചാനലുകളിലും മൂന്നു തവണ വീതമാണ് പരസ്യം ചെയ്യേണ്ടത്. നാമനിര്‍ദേശപത്രിക പിന്‍വലിക്കാനുള്ള അവസാന തീയതിയുടെ അടുത്തദിവസം മുതല്‍ വോട്ടെടുപ്പിന് രണ്ടു ദിവസം മുമ്പുവരെയുള്ള സമയത്താണ് പരസ്യം ചെയ്യേണ്ടത്. ജില്ലയില്‍ പ്രചാരമുള്ള മൂന്നു പ്രമുഖ പത്രങ്ങളിലാണ് പരസ്യം നല്‍കേണ്ടത്. ടി.വി പരസ്യത്തില്‍ അച്ചടിരേഖ […]