play-sharp-fill

ആർഎസ്എസിന്റെ നീക്കം വിജയിച്ചു, ഗവർണർ പദവി ഒഴിഞ്ഞ് കുമ്മനം തിരുവനന്തപുരത്ത് സ്ഥാനാർത്ഥിയാകും

സ്വന്തം ലേഖകൻ തിരുവനന്തപുരം: അനിശ്ചിതത്വത്തിനും അഭ്യൂഹങ്ങൾക്കും വിരാമമിട്ട് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകാൻ കുമ്മനം രാജശേഖരൻ മിസോറാം ഗവർണർ പദവി ഒഴിയുന്നു. ആർ.എസ്.എസ് സംസ്ഥാന നേതൃത്വത്തിന്റെ നിർബന്ധത്തെ തുടർന്ന് ബി.ജെ.പി നേതൃത്വം ഇതിന് പച്ചക്കൊടി കാട്ടിയെന്നാണ് വിവരം. അടുത്ത ദിവസങ്ങളിൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകും. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി ഏറെ വിജയസാദ്ധ്യത പ്രതീക്ഷിക്കുന്ന തിരുവനന്തപുരം മണ്ഡലത്തിൽ കുമ്മനത്തെ സ്ഥാനാർത്ഥിയാക്കാനാണ് ആർ.എസ്.എസ് താത്പര്യം. ഗവർണർ പദവി ഒഴിയുന്നതിന് പിന്നാലെ ഇക്കാര്യത്തിലും തീരുമാനമുണ്ടാവും. കുമ്മനത്തെ സ്ഥാനാർത്ഥിയാക്കാനുള്ള അനുമതി തേടി കേരളത്തിലെ ആർ.എസ്.എസ് നേതൃത്വം ദേശീയ നേതൃത്വത്തെയും ബി.ജെ.പി […]

സംസ്ഥാന സർക്കാരിന്റെ ആയിരം ദിവസ അഘോഷവേദിയിൽ സമർപ്പണവുമായി കേരള പൊലീസ്

സ്വന്തം ലേഖകൻ കോട്ടയം: സംസ്ഥാന സർക്കാരിന്റെ ആയിരം ദിനാഘോഷത്തിന്റെ ഭാഗമായി നാം മുന്നോട്ട് പ്രദർശനത്തിൽ സമർപ്പണവുമായി കേരള പൊലീസ്. നാഗമ്പടം മൈതാനത്തെ പ്രദർശന വേദിയിലാണ് ജില്ലാ പൊലീസിന്റെ സമർപ്പണം എന്ന പേരിലുള്ള നാടകം അരങ്ങേറിയത്. ഓണന്തുരുത്ത് രാജശേഖരൻ നിർമ്മിച്ച് പൊലീസുകാർ മാത്രമാണ് ഈ നാടകത്തിൽ വേഷമിട്ടിരിക്കുന്നത്. പൊലീസുകാരുടെ ഡ്യൂട്ടിയുടെയും സമർപ്പണത്തിന്റെയും സാമൂഹ്യ സേവനത്തിന്റെയും കഥയാണ് സമർപ്പണം എന്ന നാടകത്തിലൂടെ അവതരിപ്പിച്ചത്. ജില്ലാ പൊലീസ് സേനയിലെ ജോഷു, രാഹുൽ, അജയൻ, റെജി, സജയൻ വനിതാ പൊലീസ് ഉദ്യോഗസ്ഥരായ നിസ, പ്രിയങ്ക എന്നിവരാണ് നാടകത്തിൽ വേഷമിട്ടിരുന്നത്. പൊലീസിന്റെ […]

ഇന്ത്യൻ പോർവിമാനമായ മിഗ് 21 തകർന്നു; പൈലറ്റ് തിരിച്ചെത്തിയില്ലെന്ന് ഇന്ത്യ സ്ഥിരീകരിച്ചു

സ്വന്തം ലേഖകൻ ന്യൂ ഡൽഹി: പാക്കിസ്ഥാന്റെ പ്രത്യാക്രമണത്തിൽ പാക് പോർവിമാനങ്ങൾ ഇന്ത്യയുടെ വ്യോമാതിർത്തി ലംഘിച്ചു. വ്യോമാതിർത്തി ലംഘിച്ച പാകിസ്ഥാന്റെ ഒരു വിമാനത്തെ ഇന്ത്യ തകർത്തു. ഇതിനിടെ ഇന്ത്യയുടെ പോർവിമാനമായ മിഗ് 21 ഇതിലെ പൈലറ്റിനെ കാണാനില്ലെന്നും ഇന്ത്യ സ്ഥിരീകരിച്ചു . അതേസമയം പൈലറ്റിനെ പാകിസ്ഥാൻ അറസ്റ്റ് ചെയ്തിരിക്കുകയാണെന്നാണ് അവകാശവാദം ഉന്നയിച്ചിരിക്കുന്നത്. പാക്ക് വ്യോമാതിർത്തി കടന്ന രണ്ട് ഇന്ത്യൻ വിമാനങ്ങൾ വെടിവച്ചിട്ടെന്നും ഒരു പൈലറ്റിനെ അറസ്റ്റു ചെയ്തുവെന്നും പാക്ക് സൈനിക മേജർ ജനറൽ എ. ഗഫൂർ പറഞ്ഞു. പുൽവാമ ആക്രമണത്തിന് പകരമായി ഇന്ത്യ ബാലാകോട്ട് നടത്തിയ […]

ജലനിധി പദ്ധതി നടപ്പാക്കുകയും, വാട്ടർ അതോറിറ്റി തുടരുകയും ചെയ്യുക: അയ്മനത്ത് കോൺഗ്രസിന്റെ പ്രതിഷേധ ധർണ

സ്വന്തം ലേഖകൻ അയ്മനം: ജലനിധി പദ്ധതി ഉടൻ നടപ്പാക്കുക, പഞ്ചായത്തിൽ വാട്ടർ അതോറിറ്റിയുടെ സേവനം നില നിർത്തുക, അയ്മനം കല്ലുങ്കത്ര റോഡിലെ അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിച്ച വീതികൂട്ടി എട്ട് മീറ്ററായി പുനസ്്ഥാപിച്ച് പണി പൂർത്തിയാക്കു, ജലനിധി പദ്ധതിയ്ക്കായി പൊളിച്ച റോഡുകൾ സഞ്ചാരയോഗ്യമാക്കുക, വാഹനങ്ങളിൽ കുടിവെള്ള വിതരണം ആരംഭിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് അയ്മനം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അയ്മനം പഞ്ചായത്ത് ഓഫിസ് പടിക്കൽ ധർണ നടത്തി. കെ.പി.സിസി നിർവാഹക സമിതി അംഗം അഡ്വ.ജി.ഗോപകുമാർ യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജയ്‌മോൻ കരീമഠം […]

പാക്, ചൈന അതിർത്തികളിൽ ശക്തമായ ഇന്ത്യൻ പടയൊരുക്കം; പാക് ആക്രമണം തടയാൻ മിസൈൽ കവചം ഒരുക്കി

സ്വന്തം ലേഖകൻ ന്യൂഡൽഹി: വ്യോമാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാക്, ചൈന അതിർത്തികളിൽ ഇന്ത്യൻ പടയൊരുക്കും. പടിഞ്ഞാറ് നിന്ന് പാകിസ്ഥാനും വടക്ക്, കിഴക്കൻ അതിർത്തികളിൽനിന്നു ചൈനയും പ്രതികരിച്ചേക്കുമെന്ന കണക്കുകൂട്ടലിൽ ഇന്ത്യൻ സേനാ സന്നാഹം ശക്തമാക്കിയിട്ടുണ്ട്. ദ്വിമുഖ ആക്രമണം നേരിടുന്നതിനുള്ള ഒരുക്കമാണ് ഇന്ത്യ നടത്തുന്നത്. പഞ്ചാബിലുള്ള അംബാല, ഹൽവാര, ആദംപുർ, പഠാൻകോട്ട് വ്യോമതാവളങ്ങൾ പാകിസ്ഥാനെ ലക്ഷ്യമിട്ടു നിലയുറപ്പിക്കും. ഡൽഹി ആസ്ഥാനമായുള്ള പടിഞ്ഞാറൻ വ്യോമസേനാ കമാൻഡിന്റെ നേതൃത്വത്തിലാവും സേനാ നടപടികൾ. ചൈനീസ് ആക്രമണമുണ്ടായാൽ ഇന്ത്യയുടെ വ്യോമ പ്രത്യാക്രമണത്തിനു മേഘാലയ തലസ്ഥാനമായ ഷില്ലോങ് ആസ്ഥാനമായുള്ള കിഴക്കൻ വ്യോമസേനാ കമാൻഡ് നേതൃത്വം നൽകും. […]

ആഡംബരക്കാറിന്റെ ഡിക്കിയിൽ ഒളിപ്പിച്ച് കടത്തിയ വൻ നിരോധിത പുകയില ശേഖരം പിടിച്ചെടുത്തു

സ്വന്തം ലേഖകൻ ചങ്ങനാശ്ശേരി: ആഡംബരക്കാറിന്റെ ഡിക്കിയിൽ തിരുവനന്തപുരത്തു നിന്നും രഹസ്യമായി കടത്തികൊണ്ടു വന്ന ഏഴര ലക്ഷം രൂപയുടെ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പോലീസ് ആന്റി ഗുണ്ട സ്ക്വാഡ് ചങ്ങനാശ്ശേരിയിൽ പിടികൂടി രണ്ടു പേർ അറസ്റ്റിൽ. വിഴിഞ്ഞം കോട്ടപ്പുറം തലവി സന്തോഷ് ജോസഫ് (35) തിരുവനന്തപുരം മംഗലപുരം കൊയ്ത്തൂർക്കോണം ചിറത്തലക്കുന്നേൽ സുഹൈൽ(28) എന്നിവരാണ് അറസ്റ്റിലായത്. കോട്ടയം ജില്ല പോലീസ് മേധാവി ഹരിശങ്കർ IPS നൽകിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സൈബർ സെല്ലിന്റെ സഹായത്തോടെ ആന്റി ഗുണ്ട സ്ക്വാഡ് നടത്തിയ പരിശോധനയിൽ പെരുന്ന ഭാഗത്തു നിന്നുമാണ് സംഘത്തെ പിടികൂടിയത്. […]

കാസർകോട് ഇരട്ടക്കൊല: സി.പി.എം കൂടുതൽ പ്രതിരോധത്തിൽ പുറത്തുനിന്നുള്ള നേതാക്കൾക്ക് പങ്കെന്ന് കേസിലെ ഒന്നാം പ്രതി പീതാംബരന്റെ മൊഴി

സ്വന്തം ലേഖകൻ കാസർകോട്: പെരിയ കല്യോട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ്, ശരത്ലാൽ എന്നിവരെ കൊലപ്പെടുത്തിയതിൽ പെരിയ ലോക്കൽ കമ്മിറ്റിക്ക് പുറത്തുള്ള രണ്ട് സി.പി.എം നേതാക്കൾക്ക് ബന്ധമുണ്ടെന്ന് അറസ്റ്റിലായ മുഖ്യപ്രതി എ. പീതാംബരന്റെ മൊഴി. ഇതോടെ കൊലപാതകത്തെ പ്രാദേശികമായ തർക്കമായി ചുരുക്കാൻ ശ്രമിച്ച സി.പി.എം കൂടുതൽ പ്രതിരോധത്തിലാകും. കേസന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കുന്നതിനു മുമ്ബ് ലോക്കൽ പൊലീസിന്റെ ചോദ്യം ചെയ്യലിലാണ് പ്രതികൾ സി.പി.എം നേതാക്കളുടെ പങ്ക് വ്യക്തമാക്കിയതെന്നറിയുന്നു. കൊലപാതകം നടത്തിയത് താനല്ലെന്നും പൊലീസ് മർദ്ദിച്ച് കുറ്റം സമ്മതിപ്പിക്കുകയായിരുന്നുവെന്നും പീതാംബരൻ കഴിഞ്ഞ ദിവസം ഹൊസ്ദുർഗ് ഒന്നാംക്ലാസ് മജിസ്ട്രേറ്റിനു […]

യുദ്ധഭീതിയിൽ കശ്മീർ താഴ്വര; ആശുപത്രികളുടെ മേൽക്കൂരയിൽ ‘ റെഡ് ക്രോസ് ചിഹ്നം’ പെയിന്റ് ചെയ്യണമെന്ന് നിർദ്ദേശം, മരുന്നുകൾ നിറച്ച് ചികിത്സാലയങ്ങൾ, താഴ്വരയിലെ ജനങ്ങൾ സുരക്ഷിത സ്ഥാനത്തേക്ക് മാറിത്തുടങ്ങി

സ്വന്തം ലേഖകൻ കൊടുങ്കാറ്റിന് മുമ്പുള്ള ശാന്തതയാണ് കശ്മീർ താഴ്വരയിൽ എങ്ങും. ഏതുനിമിഷവും യുദ്ധം ഉണ്ടാകുവാനുള്ള സാധ്യത നിലനിൽക്കെ കശ്മീർ താഴ്വരയിലെ ജനങ്ങൾ അതീവ ജാഗ്രതയിലും ഭീതിയിലുമാണ്. പാക് അധീന കശ്മീരിലെ ഭീകരരുടെ താവളം ആക്രമിച്ചതോടെ ഇന്ത്യയ്ക്കെതിരെ തിരിച്ചടിയുണ്ടാകുമെന്നും അങ്ങിനെയെങ്കിൽ അതിന്റെ തിക്തഫലം ഏറ്റവും കൂടുതൽ അനുഭവിക്കേണ്ടി വരുന്നത് തങ്ങളാണെന്നും കശ്മീരികൾ തിരിച്ചറിയുന്നു. ഈ സാഹചര്യത്തിൽ താഴ്വരയിൽ ചെറുകൂട്ടങ്ങളായി യുദ്ധചർച്ചകളിൽ ഏർപ്പെട്ടിരിക്കുകയാണ് അവർ. ഇരുരാജ്യങ്ങളും തമ്മിൽ ഏറ്റുമുട്ടൽ സാധ്യത നില നിൽക്കുന്നതിനാൽ കശ്മീരികളോട് ജാഗ്രത പാലിക്കാൻ സൈന്യം നിർദേശം നൽകിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി വ്യോമാക്രമണം തടയാൻ […]

സിനിമാ അവാർഡ്: കോട്ടയത്തിനും പുരസ്കാരത്തിളക്കം: ജോഷി മാത്യുവിലൂടെ കോട്ടയവും തിളങ്ങി

സിനിമാ ഡെസ്ക് കോട്ടയം: മലയാള സിനിമയുടെ തിളക്കമാർന്ന പുരസ്കാര പട്ടികയിൽ കോട്ടയത്തിന്റെ പേര് ഇക്കുറിയും മുഴങ്ങി. മികച്ച കുട്ടികളുടെ ചിത്രമായ ‘അങ്ങ് ദൂരെ ഒരു ദേശത്ത് ‘ കോട്ടയത്തെ സാമൂഹ്യ സാംസ്കാരിക മേഖലകളിൽ സജീവ സാന്നിധ്യമായ ജോഷി മാത്യുവിന്റെ സംവിധാനത്തിൽ ജനിച്ച ചിത്രമാണ്. മലയാളത്തിന്റെ മികച്ച സിനിമകളുടെ ശ്രേണിയിൽപ്പെടുത്താവുന്ന ഒരു പിടി ചിത്രങ്ങൾ ജോഷി മാത്യുവിന്റെ ശേഖരത്തിലുണ്ട്. മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള ദേശീയ പുരസ്കാരം 2012 ൽ ജോഷി മാത്യു സംവിധാനം ചെയ്ത ബ്ളാക്ക് ഫോറസ്റ്റന് ലഭിച്ചിരുന്നു. ഇതിന് ശേഷമാണ് ഇപ്പോൾ അങ്ങ് ദൂരെ […]

പാക്കിസ്ഥാന്റെ എഫ് 16 വിമാനം ഇന്ത്യ വെടിവെച്ചിട്ടു ; കശ്മീരിലെയും പഞ്ചാബിലെയും വിമാനത്താവളങ്ങൾ അടച്ചു;വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകി

സ്വന്തം ലേഖകൻ ന്യൂഡൽഹി: പുൽവാമ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ നിന്നും തിരിച്ചടി നേരിട്ട പാകിസ്താൻ ഇന്ത്യയെ കൂടുതൽ പ്രകോപിപ്പിക്കുന്നു. വ്യോമാതിർത്തി ലംഘിച്ച രണ്ടു വിമാനങ്ങൾ വെടിവെച്ചിട്ടെന്നും പൈലറ്റിനെ കസ്റ്റഡിയിൽ എടുത്തെന്നും അവകാശവാദം ഉയർത്തി പാകിസ്താൻ രംഗത്ത് വന്നു. അതേസമയം ഇന്ത്യൻ അതിർത്തി ലംഘിച്ച മൂന്ന് വിമാനങ്ങളിൽ ഒന്ന് ഇന്ത്യ വെടിവെച്ചിട്ടതായി ഇന്ത്യൻ സ്ഥിരീകരണം. പാകിസ്താന്റെ എഫ് 16 വിഭാഗത്തിൽ പെടുന്ന വിമാനം ഇന്ത്യ വെടിവെച്ചിട്ടതായി എഎൻഐ റിപ്പോർട്ട് ചെയ്തു. പാക് നിയന്ത്രണ മേഖലയിലാണ് വിമാനം തകർന്നുവീണതെന്നാണ് വിവരം. രജൗരിയിലെയും നൗഷേരയിലെയും വ്യോമാതിർത്തി ലംഘിച്ച് പാക് […]