പരുത്തുംപാറയിൽ എസ്.എൻ.ഡി.പി യോഗം ഭാരവാഹിയ്ക്കു നേരെ ഡിവൈഎഫ്‌ഐ ആക്രമണം: തലയ്ക്ക് അടിയേറ്റ യുവാവ് ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജിൽ; വീട്ടുമുറ്റത്ത് വച്ച് യുവാവിന് തലയ്ക്കടിയേറ്റത് കണ്ട് പന്ത്രണ്ടു വയസുകാരി ബോധം കെട്ടു വീണു
സ്വന്തം ലേഖകൻ പനച്ചിക്കാട്: പരുത്തുംപാറയിൽ എസ്.എൻ.ഡി.പി യോഗം ശാഖാ ഭാരവാഹിയ്ക്ക് നേരെ ഡിവൈഎഫ്‌ഐ പ്രവർത്തകരുടെ ആക്രമണം. ആക്രമണത്തിൽ തലയോട് പൊട്ടി, തലയ്ക്കും തോളെല്ലിനും പൊട്ടലേറ്റ, ശരീരമാസകലം പരിക്കേറ്റ എസ്എൻഡിപി വെള്ളുത്തുരുത്തി ശാഖാ മാനേജിംഗ് കമ്മിറ്റിയംഗം സദനം സ്‌കൂളിനു സമീപം താമസിക്കുന്ന തുണ്ടിപ്പറമ്പിൽ കരോട്ട് ടി.ടി സനീഷിനെ (41) പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിനു നേതൃത്വം നൽകിയ ഡിവൈഎഫ്‌ഐ മേഖലാ പ്രസിഡന്റ് സിജിത്ത് കുന്നപ്പള്ളിയെയും പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. പത്തോളം വരുന്ന ഡിവൈഎഫ്‌ഐ സംഘം നടത്തിയ ആക്രമണവും, […]