video
play-sharp-fill

ശബരിമല യുവതി പ്രവേശനം: സന്നിധാനത്തെ ശുദ്ധികലശം പട്ടികജാതി വിഭാഗങ്ങളോടുള്ള അയിത്തം: നടപടിയുമായി പിന്നോക്ക ക്ഷേമ കമ്മിഷൻ; ബിന്ദുവിനും കനകദുർഗയ്ക്കും അഭിവാദ്യവുമായി വിവിധ സംഘടനകൾ

സ്വന്തം ലേഖകൻ സന്നിധാനം: ശബരിലയിൽ യുവതികൾ കയറിയതിനു പിന്നാലെ നട അടച്ച് ശുദ്ധികലശം നടത്തിയതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ബ്രാഹ്മിൺ വിഭാഗത്തിൽപ്പെട്ട കനകദുർഗയും, ദളിത് വിഭാഗത്തിൽപ്പെട്ട ബിന്ദുവുമാണ് ജനവുരി രണ്ടിന് ശബരിമല സന്നിധാനത്ത് എത്തിയത്. ശബരിമലയിൽ ദളിത് സ്ത്രീ കയറിയതിനു പിന്നാലെ ഇവിടെ ശുദ്ധികലശം നടത്തിയതാണ് ഇപ്പോൾ വിവദമായി മാറിയിരിക്കുന്നത്. ബ്രാഹ്മണരുടെയും സവർണ മേധാവിത്വത്തിന്റെയും നടപടികളുടെ ഭാഗമായി ദളിത് സ്ത്രീ സന്നിധാനത്ത് കയറിയത് അയിത്തമാണെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടന്നിരിക്കുന്നതെന്നാണ് ആരോപണം. ഈ സാഹചര്യത്തിൽ ശബരിമല സന്നിധാനത്ത് ശുദ്ധികലശം നടത്തിയ തന്ത്രിക്കെതിരെ പട്ടികജാതി അതിക്രമ നിരോധന […]

ശബരിമല സ്ത്രീ പ്രവേശനം: നടഅടച്ചതിനെതിരെ ദേവസ്വം ബോർഡ്: തന്ത്രിയോട് ദേവസ്വം ബോർഡ് വിശദീകരണം തേടും

സ്വന്തം ലേഖകൻ സന്നിധാനം: ശബരിമല സന്നിധാനത്ത് യുവതികൾ എത്തിയതിനു പിന്നാലെ നട അടച്ച് ശുദ്ധികലശം നടത്തിയ സംഭവത്തിൽ തന്ത്രിയോട് വിശദീകരണം ദേവസ്വം ബോർഡ് തീരുമാനിച്ചു. ദേവസ്വം ബോർഡിന്റെ അനുമതിയില്ലാതെ ശബരിമല നട അടച്ചതിനെതിരായാണ് ഇപ്പോൾ ബോർഡ് തന്ത്രി കണ്ഠരര് രാജീവരോട് വിശദീകരണം തേടുന്നത്. ജനുവരി രണ്ടിന് പുലർച്ചെ 3.45 നാണ് സന്നിധാനത്ത് ആക്ടിവിസ്റ്റുകളായ കനകദുർഗയും ബിന്ദുവും എത്തിയത്. രാവിലെ 11 മണിയോടെ ഇവർ സന്നിധാനത്ത് എത്തിയതായി സ്ഥിരീകരിച്ചതോടെയാണ് തന്ത്രി കണ്ഠരര് രാജീവര് നട അടച്ചത്. തുടർന്ന് ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരുമായി ആലോചിച്ച് സന്നിധാനത്ത് ശ്രീകോവിലിൽ […]

സർക്കാർ തെറ്റുതിരുത്തി മാപ്പ് പറയണം: അനിൽ ഐക്കര

സ്വന്തം ലേഖകൻ കോട്ടയം: ശബരിമലയിൽ ആചാര ലംഘനം നടത്തി അയ്യപ്പ ഭക്തരുടെ ഹൃദയത്തിനു ആഴത്തിൽ മുറിവേൽപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയൻ ഭക്തരോട് മാപ്പപേക്ഷിച്ച് തെറ്റു തിരുത്തുന്നതാണ് ഉചിതമായ നടപടിയെന്ന് അഭിഭാഷകപരിഷത്ത് കോട്ടയം ജില്ലാ അദ്ധ്യക്ഷൻ അഡ്വ. അനിൽ ഐക്കര അഭിപ്രായപ്പെട്ടു. അധികാര ദുർവ്വിനിയോഗത്തിന്റെയും കടുത്ത ഏകാധിപത്യ പ്രവണതയുടെയും മൂർധന്യാവസ്ഥയിലൂടെയാണ് കേരള ഭരണകൂടം മുന്നോട്ട് പൊയ്‌ക്കൊണ്ടിരിക്കുന്നത്. ജനാധിപത്യ ഭരണത്തിൽ ഇത്തരം അധികാര ധാർഷ്ട്യങ്ങൾ കുറ്റകരമായ അനാസ്ഥയും സമൂഹത്തെ കലാപത്തിലേക്ക് തള്ളിവിടുന്നതുമാണ്. വിശ്വാസം ഏതു വിധത്തിലുള്ളതായാലും മാനിക്കുന്നതിനാണ് ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്തിട്ടുള്ളത്. ഒരു കോടതി വിധിയിൽ […]

ഹർത്താൽ ഭാഗീകം: പരക്കെ അക്രമം; സംഘപരിവാർ ഭീഷണിയെ തുടർന്ന് കടകൾ അടഞ്ഞു കിടക്കുന്നു: ഹർത്താലിനെ തുടർന്ന് വാഹനം ലഭിച്ചില്ല; തിരുവനന്തപുരത്ത് രോഗി മരിച്ചു

സ്വന്തം ലേഖകൻ കൊച്ചി: ഹർത്താൽ പരാജയപ്പെടുത്താനുള്ള ആഹ്വാനം സോഷ്യൽ മീഡിയയിൽ സജീവമായതോടെ പരക്കെ അക്രമം നടത്തി ഹർത്താൽ വിജയിപ്പിക്കാൻ സംഘപരിവാർ നീക്കം. ഹർത്താലിനു തുറക്കുന്ന കടകൾക്ക് പൊലീസും, ഇടതു പക്ഷ പ്രവർത്തകരും, വിവിധ സംഘടനകളും സംരക്ഷണം ഉറപ്പാക്കുമെന്നു പ്രഖ്യാപിച്ച സാഹചര്യത്തിലാണ് വിറളി പിടിച്ച സംഘപരിവാർ സംഘം പരക്കെ ആക്രമണം നടത്തുന്നത്. ഇതിനിടെ ആർസിസിയിൽ ചികിത്സയ്‌ക്കെത്തിയ വയനാട് സ്വദേശി പാത്തുമ്മ തമ്പാനൂരിൽ ആംബുലൻസ് ലഭിക്കാതെ മരിച്ചു. ഇതേ തുടർന്ന് റെയിൽവേ സ്റ്റേഷനിൽ രോഗിയുടെ ബന്ധുക്കൾ പ്രതിഷേധിക്കുകയും ചെയ്തു. ആർസിസിയിൽ പോകുന്നതിനായി റെയിൽവേ സ്‌റ്റേഷനിലെത്തിയ ഇവർ തുടർ […]

പുതുവർഷത്തിൽ ഒരു ലോഡ് അവധി: കോളടിച്ച് സർക്കാർ ജീവനക്കാരും അധ്യാപകരും; പുതുവർഷത്തിന്റെ ആദ്യ രണ്ട് ദിവസം അരങ്ങിലെത്തിയത് വിവാദങ്ങളും ചരിത്രസംഭവങ്ങളും

തേർഡ് ഐ ബ്യൂറോ കോട്ടയം: പ്രളയവും നിപ്പയും ശബരില സ്ത്രീ പ്രവേശനത്തിലെ സുപ്രീം കോടതിയും നിറഞ്ഞ 2018 ന് ശേഷം എത്തിയ 2019 പക്ഷേ, തുടക്കത്തിലെ രണ്ടു ദിവസം കൊണ്ടു തന്നെ ചരിത്രം കുറിച്ചു. ലോകറെക്കോർഡിൽ എത്തിയ വനിതാ മതിലും, ചരിത്രത്തിന്റെ ഭാഗമായി തീർന്ന ശബരിമല സ്ത്രീ പ്രവേശനവുമാണ് ഈ രണ്ടു ദിവസം കൊണ്ടു പുതുവർഷത്തിൽ ചരിത്ര സംഭവങ്ങളായി മാറിയത്. പക്ഷേ, പുതുവർഷത്തിൽ സർക്കാർ ഉദ്യോഗസ്ഥർക്കും സന്തോഷത്തിന്റെ വൻ ഓഫറാണ് കാത്തിരിക്കുന്നത്. പുതുവർഷത്തിന്റെ ആദ്യദിനമായിരുന്നു ഉദ്യോഗസ്ഥർക്ക് കോളടിച്ചത്. തിങ്കളാഴ്ച പുതുവത്സരാഘോഷം കഴിഞ്ഞ ഓഫിസിൽ എത്തിയപ്പോൾ കാത്തിരിക്കുന്നത് […]

കേരളത്തിലെ മുഖ്യമന്ത്രിയെ ജനം അടിച്ചോടിക്കും: കെ.സുരേന്ദ്രൻ; മുഖ്യമന്ത്രി ട്രാൻസ്‌ജെൻഡർ, ജില്ലാ പൊലീസ് മേധാവിയ്ക്ക് മാവോയിസ്റ്റ് ബന്ധം, എൻഐഎ അന്വേഷിക്കണം; പി.കെ കൃഷ്ണദാസ്; ശബരിമലയിൽ ബോംബ് വയ്ക്കാൻ പോലും പൊലീസ് കൂട്ട് നിൽക്കും: കെ.പി ശശികല: ശബരിമലയിൽ പ്രതിഷേധവുമായി ആഞ്ഞടിച്ച് ബിജെപി സംഘപരിവാർ നേതാക്കൾ

  സ്വന്തം ലേഖകൻ  കോട്ടയം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സർക്കാരിനെതിരെ രാഷ്ട്രീയ ആയുധം പ്രയോഗിച്ച് ബിജെപിയും സംഘപരിവാർ നേതാക്കളും. മുഖ്യമന്ത്രിയെയും കോട്ടയം ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിനെയും കടന്നാക്രമിച്ചായിരുന്നു ബിജെപി സംഘപരിവാർ നേതാക്കളുടെ വിമർശനം. മുഖ്യമന്ത്രിയ്‌ക്കെതിരെ വ്യക്തിപരമായി കടന്നാക്രമിച്ച നേതാക്കളിൽ പലരും ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിനെയും ലക്ഷ്യമിട്ടിരുന്നു. കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ ആസ്ഥാനത്തേയ്ക്ക് നടത്തിയ പ്രകടനത്തിലാണ് നേതാക്കൾ ശബരിമലയിൽ യുവതികളെ പ്രവേശിപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയനും, ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിനും എതിരെ പൊട്ടിത്തെറിച്ചത്.   ശബരിമലയിൽ ബോംബുമായി നക്‌സലുകളോ മാവോയിസ്റ്റുകളോ […]

ഹർത്താൽ: അക്രമത്തിന് മുതിരുന്നവരെ ഉടനടി അറസ്റ്റ്ചെയ്യാൻ നിർദ്ദേശം ; പൊതുമുതൽ നശിപ്പിക്കുന്നവരിൽ നിന്ന് നഷ്ടം ഈടാക്കും

സ്വന്തം ലേഖകൻ തിരുവനന്തപുരം : നാളെ ഏതാനും സംഘടനകള്‍ നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന ഹര്‍ത്താലിന്‍റെ പശ്ചാത്തലത്തില്‍ സാമാന്യ ജനജീവിതം ഉറപ്പ് വരുത്തുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാന്‍ സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്റ എല്ലാ ജില്ലാ പോലീസ് മേധാവിമാര്‍ക്കും നിര്‍ദ്ദേശം നല്‍കി. ഏതെങ്കിലും വിധത്തിലുളള അക്രമത്തില്‍ ഏര്‍പ്പെടുകയോ സഞ്ചാര സ്വാതന്ത്ര്യം തടയുകയോ ചെയ്യുന്ന ഹര്‍ത്താല്‍ അനുകൂലികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പൊതുമുതല്‍ നശിപ്പിക്കുന്നവരുടെ കൈയ്യില്‍ നിന്ന് നഷ്ടത്തിന് തുല്യമായ തുക ഈടാക്കാന്‍ നിയമ നടപടി സ്വീകരിക്കും. ഇവരുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിന്നോ, […]

കേരളം ഭരിക്കുന്നത് നിരീശ്വര വാദികൾ: യൂത്ത്‌ ഫ്രണ്ട് എം

സ്വന്തം ലേഖകൻ കോട്ടയം: ശബരിമലയിൽ പോലീസ് അകമ്പടിയോടുകൂടി നിരീശ്വര വാദികളായ യുവതികളെ കയറ്റുക വഴി യഥാർഥ അയ്യപ്പ വിശ്വാസികളെ ശബരിമലയിൽ നിന്നകറ്റാനുള്ള ആസൂത്രിക നീക്കമാണ് സംസ്ഥാന സർക്കാർ നടത്തുന്നതെന്നും, ആതുരസേവനരംഗത്ത് നിസ്വാർത്ഥ സേവനം നടത്തുന്ന പാവപ്പെട്ട നഴ്സ്മാർക്ക് ശബളം വർദ്ധിപ്പിച്ച് നൽകുന്നതിനുൾപ്പെടെ ജനക്ഷേമകരമായ നിരവധി കോടതി വിധികൾ നിലനിൽക്കെ അതൊന്നും നടത്താതെ പരിപാവനമയ ശബരിമലയിലെ വിശ്വസത്തെയും, ആചാര അനുഷ്ടാനങ്ങളെയും അപമാനിച്ച നിരീശ്വരന്മാരായ സി പി എം സർക്കാരിന് കേരളത്തിലെ വിശ്വാസി സമൂഹം മാപ്പ് നൽകില്ല എന്നും, ക്രിസ്തുമസ് കരോൾ സംഘത്തെ പള്ളിയിൽ കയറി പോലും […]

തുടർച്ചയായി ഉണ്ടാകുന്ന ഹർത്താലുകൾ ജനജീവിതം തകർക്കുന്നു: അനാവശ്യ ഹർത്താലിനെതിരെ പ്രതിരോധം തീർത്ത് ജനകീയ പ്രതിരോധ സമിതി; പ്രതികരിക്കുന്നവർക്കും, ഇരയാകുന്നവർക്കും സൗജന്യ നിയമസഹായം

സ്വന്തം ലേഖകൻ കോട്ടയം: ശബരിമല വിഷയത്തിൽ സംസ്ഥാനത്ത് ബിജെപി നടത്തുന്ന ആറാമത്തെ ഹർത്താലിനെതിരെ പ്രതിഷേധിക്കുന്നവർക്കും പ്രതികരിക്കുന്നവർക്കും ഹർത്താലിന് ഇരയാകുന്നവർക്കും സൗജന്യ നിയമസഹായവുമായി ജനകീയ പ്രതിരോധ സമിതി രംഗത്ത്. തുടർച്ചയായുണ്ടാകുന്ന ഹർത്താൽ സംസ്ഥാനത്തെ സമസ്ത മേഖലകളെയും തകർക്കുന്നതിനെതിരെയാണ് ഇപ്പോൾ പ്രതിരോധ സമിതി രംഗത്ത് എത്തിയിരിക്കുന്നത്. ഹർത്താലിന്റെ ഭാഗമായി ഏത് വിധത്തിലുള്ള ആക്രമണം ഉണ്ടായാലും ഇതിനെതിരെ പ്രതികരിക്കുന്നതിനുള്ള അവസരമാണ് ഇപ്പോൾ ഇവർ ഒരുക്കിയിരിക്കുന്നത്. ജനങ്ങളുടെ ജീവിക്കാനുള്ള സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കയറ്റമാണ് നിർബന്ധിത ഹർത്താലെന്നും ഹർത്താലിനെ പ്രതിരോധിക്കണമെന്നും നാശനഷ്ടങ്ങൾക്കിരയാകുന്നവർക്കും സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുപ്പെടുന്നവർക്കും വ്യാപാരികൾക്കും വാഹന ഉടമകൾക്കും സൗജന്യ […]

ശബരിമലയിൽ ഇടപെടേണ്ട: വീട്ടിലെ ഗേറ്റ് എപ്പോൾ അടയ്ക്കണമെന്ന് കോടിയേരി ഭാര്യയോട് പറഞ്ഞാ മതി; ശോഭാ സുരേന്ദ്രൻ: ഇത് അന്തസ്സില്ലാത്ത പണിയായി പോയി; കെ സുരേന്ദ്രൻ

സ്വന്തം ലേഖകൻ തിരുവനന്തപുരം: ആചാരസംരക്ഷകനായി പ്രവർത്തിച്ച തന്ത്രി നടയടച്ചതിനെ വിമർശിച്ച കോടിയേരി അത് സ്വന്തം ഭാര്യയോട് പറഞ്ഞാൽ മതിയെന്ന് ശോഭ സുരേന്ദ്രൻ. വീടിന്റെ ഗേറ്റ് അടക്കേണ്ട സമയത്ത് അടക്കുക, തുറക്കേണ്ട സമയത്ത് തുറക്കുക എന്ന് കോടിയേരി ഭാര്യയോട് പറഞ്ഞാൽ മതി. ശബരിമലയിൽ ഇടപെടേണ്ട ആവശ്മില്ലെന്ന് ശോഭ സുരേന്ദ്രന്റെ പ്രതികരണം. അതേസമയം, ശബരിമലയിൽ യുവതീ പ്രവേശനം നടന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ അതിരൂക്ഷമായി വിമർശിച്ച് ബിജെപി നേതാവ് കെ.സുരേന്ദ്രൻ. തന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് അക്കൗണ്ട് വഴിയാണ് സുരേന്ദ്രൻ പ്രതികരിച്ചിരിക്കുന്നത്. ഇത് അന്തസ്സിലാത്ത പണിയായിപ്പോയെന്നും ഭീരുക്കൾക്ക് […]