video
play-sharp-fill

ദൈവലോകം തേടി ഐ.എസിൽ ചേർന്നു: കണ്ണൂരിൽ രണ്ടു കുട്ടികൾ അടക്കം ഒരു കുടുംബത്തിലെ നാലു പേർ കൊല്ലപ്പെട്ടു; മലയാളി സ്ത്രീകളെ ഐ.എസ് ലൈംഗിക അടിമകളാക്കിയതായും റിപ്പോർട്ട്

തേർഡ് ഐ ബ്യൂറോ കണ്ണൂർ: ദൈവലോകം തേടി ഐ.എസിൽ ചേർന്ന ഒരു കുടുംബത്തിലെ രണ്ടു കുട്ടികൾ അടക്കം നാലു പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഇവർക്കൊപ്പമുണ്ടായിരുന്ന സ്ത്രീകളെ ഐ.എസ് ലൈംഗിക അടിമയാക്കിയതായും റിപ്പോർട്ടിൽ സൂചനയുണ്ട്. രഹസ്യാന്വേഷണ വിഭാഗമാണ് ഇതു സംബന്ധിച്ചുള്ള റിപ്പോർട്ട് കണ്ണൂർ സിറ്റി പൊലീസിനു കൈമാറിയത്. പോപ്പുലർ ഫ്രണ്ട് നേതാക്കളായ ടി.വി ഷെമീർ, അൻവർ ഷെമീറിന്റെ മക്കളായ സഫ് വാൻ, സൽമാൻ എന്നിവരാണ് കൊല്ലപ്പെട്ടതെന്നാണ് സൂചന ലഭിക്കുന്നത്. ഇരുവരുടെയും ഭാര്യമാരായ സഹോദരിമാരെ ഐ.എസ് ലൈംഗിക അടിമയാക്കിയതായും റിപ്പോർട്ടുണ്ട്. ഷെമീറും, അൻവറും ഭാര്യമാരും മക്കളും അടക്കം […]

കാണിക്ക ഇടരുതെന്ന സംഘപരിവാർ പ്രചരണത്തിൽ തകർന്നടിഞ്ഞ് ദേവസ്വം ബോർഡ്; ഇരുനൂറ്റൻമ്പതു കോടിയുടെ സഹായം തേടി .

സ്വന്തം ലേഖകൻ ബജറ്റിന് മുൻമ്പ് വിശദമായ എസ്റ്റിമേറ്റ് തയ്യാറാക്കി സർക്കാരിന് സമർപ്പിക്കാനാണ് ബോർഡ് തീരുമാനം. കാണിക്ക ഇടരുതെന്ന് സംഘപരിവാർ പ്രചരണത്തിൽ വരുമാനത്തെ ബാധിച്ചുവെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് സംസ്ഥാന സർക്കാരിൽ നിന്ന് 250 കോടിയുടെ സഹായം തേടുകയും ചെയ്യുന്നു. ശബരിമല വരുമാനത്തിൽ സാരമായ കുറവുവന്നതാണ് ബോർഡിനെ ഇതിന് പ്രേരിപ്പിച്ചത്. 98 കോടിയുടെ കുറവാണ് ശബരിമല വരുമാനത്തിൽ ഉണ്ടായിരിക്കുന്നതെന്നാണ് ബോർഡ് പറയുന്നത്. പ്രളയം കാരണം മധ്യ-തെക്കൻ കേരളത്തിലെ ക്ഷേത്രങ്ങളിൽ 50 കോടിയോളം രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ട്. ശബരിമല വരുമാനത്തിലെ കുറവും, പ്രളയക്കെടുതിയിലെ നഷ്ടവും കണക്കാക്കിയാണ് 250 കോടിയുടെ […]

വീട്ടിലാളില്ലാത്തപ്പോൾ ഒന്നര വർഷത്തോളം പതിനേഴുകാരിയെ പീഡിപ്പിച്ചു: പരാതി പറഞ്ഞ മാതാപിതാക്കളെ ഭീഷണിപ്പെടുത്തി; പെൺകുട്ടി ജീവനൊടുക്കാൻ ശ്രമിച്ചു; ഡി.സി.സി ഭാരവാഹിക്കെതിരെ പോസ്‌കോ കേസെടുത്തു; കേസെടുത്തത് വയനാട് ഡിസിസി അംഗമായ ഒ.എം ജോർജിനെതിരെ; ഒ.എം ജോർജിനെ കോൺഗ്രസിൽ നിന്ന് സസ്‌പെന്റ് ചെയ്തു

സ്വന്തം ലേഖകൻ സുൽത്താൻ ബെത്തേരി: ആദിവാസിയായ പതിനേഴുകാരിയെ ഒന്നര വർഷത്തോളം ലൈംഗികമായി പീഡിപ്പിച്ച കേസിൽ വയനാട് ഡി.സി.സി ഭാരവാഹിക്കെതിരെ പോസകോ കേസ് ചുമത്തി പൊലീസ്. പെൺകുട്ടി ജീവനൊടുക്കാൻ ശ്രമിച്ചതോടെയാണ് പെൺകുട്ടി പീഡനത്തിനു ഇരയായ വിവരം പുറംലോകത്ത് അറിഞ്ഞത്. പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച വിവരം ജില്ലാ ശിശു സംരക്ഷണ സമിതിയുടെ ടോൾ ഫ്രീ നമ്പരിൽ ആരോ വിളിച്ച്് അറിയിക്കുകയായിരുന്നുവെന്നാണ് ലഭിക്കുന്ന സൂചന. സംഭവം അറിഞ്ഞ് ഡി.സിസി ഭാരവാഹിയോട് ചോദിച്ച മാതാപിതാക്കളെ ഇയാൾ ഭീഷണിപ്പെടുത്തിയതായും പരാതി ഉയർന്നിട്ടുണ്ടെന്നാണ് സൂചന. മുൻ ഡിസിസി ജനറൽ സെക്രട്ടറിയും മുൻ ബത്തേരി […]

കോൺഗ്രസ് എം എൽ എ കെ എസ് ആർ ടിസി ബസിൽ ടിക്കറ്റ് എടുക്കൻ വിസമ്മതിച്ച്; എം എൽ എ യെ കൊണ്ട് ടിക്കറ്റ് എടുപ്പിച്ച് കണ്ടക്ടർ.

സ്വന്തം ലേഖകൻ കെഎസ്ആർടിസി ബസിൽ ടിക്കറ്റ് എടുക്കാൻ വിസമ്മതിച്ച എംഎൽഎയെ കൊണ്ട് ടിക്കറ്റ് എടുപ്പിച്ച് ബസ് കണ്ടക്ടർ. സുൽത്താൻ ബത്തേരി എംഎൽഎയും കോൺഗ്രസ് നേതാവുമായ ഐസി ബാലകൃഷ്ണനാണ് കെഎസ് ആർടിസി ബസിൽ ടിക്കറ്റ് എടുക്കുവാൻ വിസമ്മതിച്ചത്. എറണാകുളം തിരുവനന്തപുരം ലോ ഫ്ളോർ ബസി ചൊവ്വാഴ്ച വൈകീട്ടോടെയാണ് സംഭവം. ലോ ഫ്ളോറിൽ എംഎൽഎമാർക്ക് ടിക്കറ്റ് ആവശ്യമില്ലെന്ന് പറഞ്ഞാണ് എംഎൽഎ ടിക്കറ്റ് എടുക്കാൻ വിസമ്മതിച്ചത്. എന്നാൽ എംഎൽഎയുടെ വാദം കണ്ടക്ടർ സമ്മതിച്ചില്ല. ഇതോടെ രൂക്ഷമായ തർക്കം നടന്നു .എംഎൽഎമാർക്ക് ടിക്കറ്റെടുക്കേണ്ടെന്ന് ഐസി ബാലകൃഷ്ണൻ വാദിച്ചതിനു പിന്നാലെ കണ്ടക്ടർ […]

കോടതി വിളിച്ചിട്ടും വന്നില്ല: ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണനെതിരെ അറസ്റ്റ് വാറണ്ട്; നടപടി പി.കെ ശ്രീമതിയെ അപമാനിച്ച കേസിൽ

സ്വന്തം ലേഖകൻ കണ്ണൂർ: പലതവണ കോടതി ഉത്തരവ് പുറത്തിറക്കിയിട്ടും ഹാജരാകാതിരുന്ന ബി.ജെ.പി നേതാവ് ഗോപാലകൃഷ്ണന് കോടതിയുടെ അറസ്റ്റ് വാറണ്ട്. ചാനൽ ചർച്ചയിൽ പി.കെ. ശ്രീമതി എം.പിക്കെതിരെ അഴിമതിയാരോപണങ്ങൾ നടത്തുകയും വ്യക്തിഹത്യ ചെയ്യുകയും ചെയ്ത സംഭവത്തിലാണ് ബി. ഗോപാലകൃഷ്ണനെതിരെ കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. പി.കെ. ശ്രീമതി നൽകിയ മാനനഷ്ടക്കേസിൽ ചൊവ്വാഴ്ച കോടതിയിൽ ഹാജരാകാൻ കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ, ബി. ഗോപാലകൃഷ്ണൻ ഹാജരായില്ല. ഇതേത്തുടർന്നാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. കേസ് ഏപ്രിൽ നാലിന് വീണ്ടും പരിഗണിക്കും. അന്ന് ഗോപാലകൃഷ്ണനെ […]

തേർഡ് ഐ ന്യൂസ് ലൈവ് ചീഫ് എഡിറ്റർ എ.കെ ശ്രീകുമാറിന് ജന്മനാടിന്റെ ആദരം

സ്വന്തം ലേഖകൻ കോട്ടയം: തേർഡ് ഐ ന്യൂസ് ലൈവ് ചീഫ് എഡിറ്ററും മാനേജിംഗ് ഡയറക്ടറുമായ എ.കെ ശ്രീകുമാറിനെ ജന്മനാട് ആദരിച്ചു. ജന്മനാടായ വണ്ടൻപതാൽ ഗ്രാമമാണ് ശ്രീകുമാറിനെ ആദരിച്ചത്. പ്രവർത്തനം ആരംഭിച്ച് ചുരുങ്ങിയ കാലം കൊണ്ടു തന്നെ കോട്ടയം ജില്ലയിലെ ഒന്നാം നമ്പർ ഓൺലൈൻ പത്രമാക്കി തേർഡ് ഐ ന്യൂസ് ലൈവിനെ മാറ്റിയ മികവ് പരിഗണിച്ചാണ് ശ്രീകുമാറിനെ ജന്മനാട് ആദരിച്ചത്. പി.സി ജോർജ് എം.എൽഎ വണ്ടൻപതാൽ ജനസൗഹാർദ്ദവേദിയുടെ പ്രശംസാ പത്രം കൈമാറി. പ്രവർത്തനം ആരംഭിച്ച ആദ്യ മാസം തന്നെ ജില്ലയെ ഞെട്ടിച്ച കുന്നത്ത്കളത്തിൽ ഗ്രൂപ്പിന്റെ തട്ടിപ്പ് […]

കന്യാസ്ത്രീയ്‌ക്കെതിരെ സദാചാര വിരുദ്ധ പരാമർശം: പി.സി ജോർജ് നിയമസഭയുടെ സദാചാര കമ്മിറ്റിയിൽ നിന്ന് പുറത്ത്; ജോർജിനെതിരായ നടപടി സഭ ഏകകണ്ഠമായി

സ്വന്തം ലേഖകൻ തിരുവനന്തപുരം: പീഡനത്തിനിരയായ കന്യാസ്ത്രീയെ അപമാനിച്ച പരാമർശം നടത്തിയ പി.സി ജോർജ് എംഎൽഎയ്‌ക്കെതിരെ നടപടിയുമായി നിയമസഭ. നിയമസഭ ഏകകണ്ഠമായി പി.സി ജോർജിനെ നിയമസഭാ എത്തിക്ക്‌സ് കമ്മിറ്റിയിൽ നിന്നു പുറത്താക്കുകയായിരുന്നു. ബിഷപ്പ് ഫ്രാങ്കോമുളയ്ക്കൽ പീഡിപ്പിച്ചതായി പരാതിപ്പെട്ട കന്യാസ്ത്രീയെയും, ഇവർക്കൊപ്പമുള്ള കന്യാസ്ത്രീകളെയും അപമാനിക്കുന്ന പരാമർശമാണ് പി.സി ജോർജ് പത്രസമ്മേളനത്തിൽ നടത്തിയത്. ഇവരുടെ ചാരിത്രം അടക്കമുള്ളവയെ അപമാനിക്കുന്ന പരാമർശങ്ങളായിരുന്നു ജോർജ് നടത്തിയത്. ഇതു സംബന്ധിച്ചു പരാതിയും കേസും ആയതോടെയാണ് ജോർജിനെ സഭയുടെ എത്തിക്ക്‌സ് കമ്മിറ്റിയിൽ നിന്നും പുറത്താക്കിയിരിക്കുന്നത്. ജോർജിന് പകരം അനൂപ് ജേക്കബിനെ ഉൾപ്പെടുത്തി, എ. പ്രദീപ്കുമാറാണ് […]

മലപ്പുറത്തെ കോട്ടപ്പടി മൈതാനത്ത് യുപിയെ അട്ടിമറിച്ച് കേരള പൊലീസ്

സ്‌പോട്‌സ് ഡെസ്‌ക് മലപ്പുറം: രാജ്യത്തെ എല്ലാ സംസ്ഥാന പൊലീസിനെയും റെയിൽവേയും പാരാമിലട്ടറി സേനയും അണിനിരന്ന ഫുട്‌ബോൾ മത്സരത്തിൽ യുപിയെ പരാജയപ്പെടുത്തി കേരളം. എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് യുപി പൊലീസിനെ പരാജയപ്പെടുത്തിയത്. എല്ലാ സംസ്ഥാനത്തു നിന്നുള്ള പൊലീസ് സേനയും, റെയിവേയും, പാരാമിലട്ടറി സേനകളായ ബി.എസ്.എഫും, സിആർ.പിഎഫും, അസം റൈഫിൾസും, ഐടിബിപിയും അടക്കം നാൽപ്പതിലേറെ സേനകളാണ് മത്സരത്തിൽ അണിനിരന്നത്. ആദ്യ മത്സരത്തിൽ സിക്കിമിനൈ കേരളം തോൽപ്പിച്ചിരുന്നു. മലപ്പുറം കോട്ടപ്പടി മൈതാനത്താണ് മത്സരങ്ങൾ നടക്കുന്നത്.

കേരളത്തിന് സന്തോഷം നൽകാൻ ബസേലിയസിന്റെ ഗിഫ്റ്റ്..!

സ്‌പോട്‌സ് ഡെസ്‌ക് കോട്ടയം: കേരളത്തിനു സന്തോഷം നൽകാൻ കോട്ടയത്തിന്റെ ഫുട്‌ബോൾ ഫാക്ടറിയായ ബസേലിയസിന്റെ ഉശിരൻ ഗിഫ്റ്റ്..! തുടർച്ചയായ മൂന്നാം വർഷവും ബസേലിയസ് കോളേജ് ടീം അംഗം കേരള സന്തോഷ് ട്രോഫി ടീമിനു വേണ്ടി ബൂട്ട് കെട്ടും. ഇക്കുറി കേരളത്തിന്റെ മധ്യനിരയിൽ വിയർത്തു കളിക്കാൻ എഎത്തുന്നത് ബസേലിയസ് കോളേജിലെ രണ്ടാം വർഷ ബി.എ ഇംഗ്ലീഷ് വിദ്യാർത്ഥിയും വയനാട് സ്വദേശിയുമായ ഗിഫ്റ്റി ഗ്രേഷ്യസാണ്. എംജി സർവകലാശാല ചാമ്പ്യൻഷിപ്പിൽ ബസേലിയസ് കോളേജിനെ പന്തടിച്ച് വിജയിപ്പിച്ച ഗിഫ്റ്റിയുടെ ബൂട്ടുകൾ കേരളത്തിനു വേണ്ടി പറന്നു കളിക്കുമോയെന്നാണ് ഇനി കാണേണ്ടത്. തുടർച്ചയായ മൂന്നാം വർഷമാണ് […]

തേർഡ് ഐ ന്യൂസ് ലൈവ് ചീഫ് എഡിറ്റർ എ.കെ ശ്രീകുമാറിന് ജന്മനാടിന്റെ ആദരം

സ്വന്തം ലേഖകൻ കോട്ടയം: തേർഡ് ഐ ന്യൂസ് ലൈവ് ചീഫ് എഡിറ്റർ ആൻഡ് മാനേജിംഗ് ഡയറക്ടറായ എ.കെ ശ്രീകുമാറിനെ ജന്മനാട് ആദരിച്ചു. ജന്മനാടായ വണ്ടൻപതാൽ ഗ്രാമമാണ് ശ്രീകുമാറിനെ ആദരിച്ചത്. പ്രവർത്തനം ആരംഭിച്ച് ചുരുങ്ങിയ കാലം കൊണ്ടു തന്നെ കോട്ടയം ജില്ലയിലെ ഒന്നാം നമ്പർ ഓൺലൈൻ പത്രമാക്കി തേർഡ് ഐ ന്യൂസ് ലൈവിനെ മാറ്റിയ മികവ് പരിഗണിച്ചാണ് ശ്രീകുമാറിനെ ജന്മനാട് ആദരിച്ചത്. പി.സി ജോർജ് എം.എൽഎ  വണ്ടൻപതാൽ ജനകീയ സമിതിയുടെ നേതൃത്വത്തിൽ പ്രശംസാ പത്രം കൈമാറി.  പ്രവർത്തനം ആരംഭിച്ച ആദ്യ മാസം തന്നെ ജില്ലയെ ഞെട്ടിച്ച […]