play-sharp-fill

ട്രാൻസ്ജെൻഡർ വേഷം കെട്ടി തട്ടിപ്പ്: നാല് പേരെ വെസ്റ്റ് പൊലീസ് പിടികൂടി; പരാതി നൽകിയത് ട്രാൻസ്ജെൻഡർ സംഘടന; നഗരത്തിൽ എത്തിയത് അൻപതിലേറെ ട്രാൻസ്ജെൻഡറുകൾ; പൊലീസ് പിടികൂടിയത് സ്ത്രീ വേഷം കെട്ടി തട്ടിപ്പ് നടത്തുന്നതിനിടെ

സ്വന്തം ലേഖകൻ കോട്ടയം: ട്രാൻസ്ജെൻഡർ വേഷം കെട്ടി നഗരത്തിൽ തട്ടിപ്പിനായി എത്തിയ നാലു പേരെ പൊലീസ് പിടികൂടി. ഭാര്യയും കുട്ടികളും ഉള്ളവരാണ് വേഷം കെട്ടി ട്രാൻസ്ജെൻഡറാണെന്ന രീതിയിൽ തട്ടിപ്പ്് നടത്താൻ രംഗത്തിറങ്ങിയിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് വിഷ്ണു (24), പ്രശാന്ത് (26), ബിജു (38), അബ്ദുൾ റഹിമാൻ (29) എന്നിവരെ വെസ്റ്റ് സി.ഐ നിർമ്മൽ ബോസ് അറസ്റ്റ് ചെയ്തു. ഇവർക്കെതിരെ ആൾമാറാട്ടത്തിനും, പിടിച്ചുപറിയ്ക്കും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. നഗരത്തിൽ ട്രാൻസ്ജെൻഡറുകൾ തട്ടിപ്പു നടത്തുന്നതായി കാട്ടി ട്രാൻസ്ജെൻഡേഴ്സ് അസോസിയേഷൻ ജില്ലാ പൊലീസ് മേധാവിയ്ക്കു പരാതി നൽകിയതിനെ തുടർന്നാണ് […]

32 വർഷത്തെ ദാമ്പത്യം വേർപെടുത്താനെത്തിയ ദമ്പതിമാർ ഒന്നിച്ചു; ചരിത്ര മുഹൂർത്തത്തിന് സാക്ഷിയായി മകൻ

സ്വന്തം ലേഖകൻ കൊച്ചി: നീണ്ടകാലത്തെ ദാമ്പത്യ ബന്ധം വേർപെടുത്താനൊരുങ്ങിയ ദമ്പതിമാരെ ഒന്നിപ്പിച്ച് വനിതാ കമ്മീഷൻ അദാലത്ത്. എറണാകുളം വൈഎംസിഎ ഹാളിൽ നടന്ന മെഗാ അദാലത്തിലാണ് ദമ്പതികൾ തീരുമാനം മാറ്റിയത്. 32 വർഷമായി ഒരുമിച്ച് ജീവിച്ച തൃക്കളത്തൂർ സ്വദേശികളെയാണ് ഒരുമിപ്പിച്ച് വീട്ടിലേക്ക് മടക്കി അയച്ചത്. മകനൊപ്പമായിരുന്നു ദമ്പതികൾ അദാലത്തിനെത്തിയത്. ഭർത്താവ് സംരക്ഷണം നൽകുന്നില്ലെന്ന് പരാതിപ്പെട്ടാണ് വീട്ടമ്മ കമ്മീഷന് മുന്നിൽ ഹാജരായത്. ഭാര്യത്തെ തന്നെ സംശയമാണെന്നായിരുന്നു ഭർത്താവിന്റെ പരാതി. രണ്ട് വർഷത്തോളമായി പരസ്പരം സംസാരിക്കുക പോലും ചെയ്യാതെ ഒരു വീട്ടിൽ തന്നെ രണ്ട് മുറികളിലായാണ് ദമ്പതിമാർ കഴിഞ്ഞത്. […]

ശിഷ്യനേയും കൂട്ടി ഒളിച്ചോടിയ 40 കാരിയായ അധ്യാപികയെ പൊക്കി; ഗുരുവിന്റെ ശിഷ്യനോടുള്ള വാത്സല്യം കണ്ട് പോലീസ് ഞെട്ടി

സ്വന്തം ലേഖകൻ ചേർത്തല: തണ്ണീർമുക്കത്തുനിന്ന് കഴിഞ്ഞ ഞായറാഴ്ച കാണാതായ പത്താം ക്ലാസ് വിദ്യാർത്ഥിയെയും അധ്യാപികയെയും ചെന്നൈയിൽ നിന്ന് പോലീസ് പിടികൂടി. മൊബൈൽ ഫോൺ പിന്തുടർന്ന് നടത്തിയ നീക്കമാണ് ഫലം കണ്ടത്. ചെന്നൈയിലെത്തിയ സംഘം ഇന്നലെയാണ് ഇരുവരെയും പിടികൂടിയത്. തണ്ണീർമുക്കത്തെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ അധ്യാപികയായ ഡെറോണ തമ്പി ഇതേ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയുമായ കാമുകനേയും കൂട്ടിയാണ് നാട് വിട്ടത്. ഇവർക്കായി പോലീസ് രണ്ടു ഭാഗങ്ങളായി പിരിഞ്ഞു കേരളത്തിലും തമിഴ്‌നാട്ടിലുമായി അന്വേഷണം നടത്തി വരികയായിരുന്നു. അധ്യാപിക നേരത്തെ വിദ്യാർത്ഥിക്ക് മൊബൈൽ ഫോണും ഷർട്ടും […]

അയ്യപ്പനെ സംരക്ഷിക്കുവാൻ ‘ഹിന്ദു മെമ്മോറിയൽ’ അനിവാര്യം ; അഡ്വ.അനിൽ ഐക്കര

സ്വന്തം ലേഖകൻ കോട്ടയം:ശബരിമലയിലേക്കുള്ള സ്ത്രീ പ്രവേശന നിയന്ത്രണത്തെ സംബന്ധിച്ച വ്യവഹാരം സുപ്രീം കോടതി പരിഗണിച്ചത് തെറ്റായ നടപടിയാണ്. കാരണം സിവിൽ നിയമങ്ങളുടെ പരിഗണനയിൽ പെടാത്ത ഒന്നാണ് ആചാരാനുഷ്ഠാനങ്ങളും മത ചടങ്ങുകളും എന്ന് സിവിൽ നടപടി നിയമങ്ങളിൽ തന്നെ പറയുന്നുണ്ട്. മറ്റ് മതങ്ങളുടെ കാര്യത്തിൽ ഇടപെടുവാൻ മുട്ടു വിറയ്ക്കുന്ന കോടതികൾ, ഹിന്ദുവിന്റെ ഐക്യമില്ലായ്മയെ മറ്റുള്ളവരുടെ കൈയ്യടി നേടുവാൻ ഉപയോഗിക്കുകയാണ്. ശക്തമായി പ്രതികരിക്കുവാൻ പോലും നട്ടെല്ലില്ലാത്ത അവസ്ഥയിലാണിന്ന് സാധാരണ ഹിന്ദുവെന്നും ബാക്കിയുള്ളവരെ ചില രാഷ്ട്രീയ സംഘടനകൾ മസ്തിഷ്‌ക്ക പ്രക്ഷാളനം ചെയ്തിരിക്കുകയുമാണ്. താഴെപ്പറയുന്ന കാരണങ്ങളാൽ ശബരിമലയിലേക്കുള്ള സ്ത്രീ പ്രവേശന […]

ജോസ് കെ.മാണി എം.പിയുടെ വികസനരേഖയുടെ പ്രകാശനം ശനിയാഴ്ച

സ്വന്തം ലേഖകൻ കോട്ടയം : കോട്ടയം ലോക്സഭാമണ്ഡലത്തിൽ കഴിഞ്ഞ 4 വർഷക്കാലം ജോസ് കെ.മാണി എം.പി നടത്തിയ വികസനപ്രവർത്തനങ്ങളും കർമ്മപരിപാടികളും അടങ്ങുന്ന വികസനരേഖയുടെ പ്രകാശനം ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് കോട്ടയം കെ.പി.എസ് മേനോൻഹാളിൽ മുൻ മുഖ്യമന്ത്രിയും എഐസിസി ജനറൽ സെക്രട്ടറിയുമായ ഉമ്മൻ ചാണ്ടി നിർവഹിക്കും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽഎ അധ്യക്ഷതവഹിക്കും. മുൻമന്ത്രി എം.പി ഗോവിന്ദൻ നായർ വികസനരേഖ ഏറ്റുവാങ്ങും. കോട്ടയം പാർലമെന്റ് മണ്ഡലം പുരോഗതിയുടെ നാഴികക്കല്ലുകൾ എന്ന പേരിലാണ് വികസനരേഖ പുറത്തിറക്കുന്നത്. കേരളാ കോൺഗ്രസ്സ് (എം) ചെയർമാൻ കെ.എം മാണി എം.എൽ.എ മുഖ്യപ്രഭാഷണം […]

കോട്ടയം റെയിൽവേ സ്‌റ്റേഷനിൽ വൻ പുകയില വേട്ട: നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തു; പിടിച്ചെടുത്തത് അഞ്ഞൂറിലേറെ പാക്കറ്റ് വസ്തുക്കൾ

സ്വന്തം ലേഖകൻ കോട്ടയം: കോട്ടയം റെയിൽവേ സ്‌റ്റേഷനിൽ വൻ നിരോധിത പുകയില ഉത്പന്ന വേട്ട. ചാക്ക് കണക്കിന് നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തു. സംഭവത്തിൽ സ്ത്രീ അടക്കം രണ്ടു പേരെ അറസ്റ്റ് ചെയതിട്ടുണ്ട്. ഹാൻസ്, ശംഭു, തുളസി പാൻപരാഗ് അടക്കമുള്ളവയാണ് എത്തിച്ചിരിക്കുന്നത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് കോട്ടയം റെയിൽവേ സ്‌റ്റേഷനിൽ എത്തിയ ബംഗളൂരു – കന്യാകുമാരി ഐലൻഡ് എക്‌സ്പ്രസിൽ നിന്നാണ് ചാക്ക് കണക്കിനു നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തത്. നിരോധിത പുകയില ഉത്പന്നങ്ങൾ ട്രെയിനിൽ കടത്തിക്കൊണ്ടു വരുന്നതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ റെയിൽവേ എസ്.ഐ […]

ശബരിമല വിധി അംഗീകരിക്കുന്നു; എന്നാൽ ആചാരപ്രകാരം തനിക്ക് വിധിച്ച സമയത്തേ ദർശനം നടത്തുവെന്ന് നവ്യാ നായർ

സ്വന്തം ലേഖകൻ കൊച്ചി : ശബരിമലയിൽ എല്ലാ പ്രായത്തിലുമുളള സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധി അംഗീകരിക്കുന്നുവെന്ന് ചലച്ചിത്ര താരം നവ്യാ നായർ. എന്നാൽ ആചാരപ്രകാരം തനിക്ക് വിധിച്ച സമയത്തുമാത്രമേ ദർശനം നടത്തുകയുള്ളൂയെന്ന് താരം വ്യക്തമാക്കി. കുട്ടികാലത്ത് ശബരിമലയിൽ പോയിട്ടുണ്ടെന്നും ആചാരങ്ങളെ അതുപോലെ അനുസരിക്കാനാണ് താൽപര്യമെന്നും നവ്യ തേർഡ് ഐ ന്യൂസിനോട് പറഞ്ഞു.

കോട്ടയത്ത് ഉപതിരഞ്ഞെടുപ്പ് വേണ്ട; വാസവന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ കത്ത്

സ്വന്തം ലേഖകൻ കോട്ടയം: നിലവിലെ ലോക്‌സഭയ്ക്ക് ഒരുവർഷത്തിൽ താഴെ മാത്രമേ കാലാവധിയുള്ളൂ എന്നതിനാൽ ജോസ് കെ മാണി രാജിവെച്ച ഒഴിവിലേക്ക് ഉപതെരഞ്ഞെടുപ്പ് നടത്തേണ്ടതില്ലെന്ന് കേന്ദ്ര തെരണ്ടെടുപ്പ് കമ്മീഷൻ സിപിഐ എം ജില്ലാ സെക്രട്ടറി വി എൻ വാസവനെ അറിയിച്ചു. എം പി രാജിവെച്ചതിനാൽ കോട്ടയം ലോക്‌സഭാ മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ തടസപ്പെടുമെന്ന് ചൂണ്ടിക്കാട്ടി വി എൻ വാസവൻ നേരത്തെ നൽകിയ നിവേദനത്തിലാണ് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്റെ മറുപടി.

‘എടീ….വൃത്തികെട്ടവളെ…പോടാ വൃത്തികെട്ടവനെ’ ; ചാനൽ ചർച്ചയിൽ പി സി ജോർജ്ജിനെ കണ്ടംവഴി ഓടിച്ച് അഭിഭാഷക

സ്വന്തം ലേഖകൻ കൊച്ചി: ബിഷപ്പ് ഫ്രാങ്കോമുളയ്ക്കനെ  ജയിലിൽ സന്ദർശിച്ച് പിന്തുണ അറിയിച്ച പി.സി. ജോർജ്ജിനെ ചാനൽ ചർച്ചയിൽ നിർത്തി പൊരിച്ച് അഭിഭാഷക. ചാനൽ ചർച്ചകളിൽ സ്ഥിരമായി എതിരാളിയെ തെറിപറഞ്ഞ് വായടപ്പിക്കുന്ന പി.സി ജോർജ്ജിനെ  അതേ ഭാഷയിൽ മറുപടി കൊടുത്ത് വായടപ്പിക്കുകയായിരുന്നു അഭിഭാഷക.പ്രമുഖ ചാനലിൽ ചർച്ചയ്ക്ക് എത്തിയ അഭിഭാഷക മേരിക്കുഞ്ഞ് ജോണാണ് പിസി ജോർജ്ജിനെ നിർത്തി പൊരിച്ചത്. എടീ വൃത്തികെട്ടവളേ എന്ന് പി സി അഭിഭാഷകയെ വിളിച്ചപ്പോൾ പോടാ വൃത്തികെട്ടവനേ എന്ന് അഭിഭാഷക തിരിച്ചടിച്ചു. ഫ്രാങ്കോ മുളയ്ക്കൻ വിഷയവുമായി ബന്ധപ്പെട്ട ചർച്ചയിലായിരുന്നു മേരിക്കുഞ്ഞ് ജോണും പിസിയും കൊമ്പു കോർത്തത്. […]

കാഞ്ഞങ്ങാട് പഞ്ചായത്തിൽ വിവരാവകാശം നൽകിയാൽ വീട്ടിൽ കയറി മർദ്ദിക്കും

സ്വന്തം ലേഖകൻ കാഞ്ഞങ്ങാട്: പഞ്ചായത്തിൽ വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയ വ്യക്തിയെ വീട്ടിൽക്കയറി മർദിച്ചു. വേലാശ്വരം രൂപ നിവാസിലെ ടി.വി.നാരായണനെയാണ് കഴിഞ്ഞ ദിവസം ഒരു സംഘം രാത്രി വീട്ടിൽക്കയറി കഴുത്തുഞെരിക്കുകയും അടിക്കുകയും ചെയ്തത്. താൻ രഹസ്യമായി കൊടുത്ത അപേക്ഷയിലെ വിവരങ്ങൾ എങ്ങനെയാണ് ചോർന്നതെന്ന് മനസ്സിലാകുന്നില്ലെന്ന് നാരായണൻ പറഞ്ഞു. സ്വകാര്യ ആസ്പത്രിയിൽ ചികിത്സ തേടിയ ഇദ്ദേഹം ഹൊസ്ദുർഗ് പോലീസിൽ പരാതി നൽകി. കാറും വീടുമുള്ളതും കുടുംബാംഗം ഗൾഫിലുള്ളതുമായ കുടുംബങ്ങൾക്ക് ബി.പി.എൽ. കാർഡ് അനുവദിച്ചത് നിയമപരമായി ചോദ്യംചെയ്യുന്നതിനു വേണ്ടി അജാനൂർ ഗ്രാമപ്പഞ്ചായത്തിൽ വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകി. […]