
ഒന്നാം തീയതിയും, രണ്ടാം തീയതി ഗാന്ധി ജയന്തി ദിനവും; അവധി ഒരുമിച്ചു വന്നാൽ പിന്നെന്തു ചെയ്യാൻ!!!; 2 ദിവസം തുള്ളി മദ്യം പോലും കിട്ടില്ല!; ഡ്രൈഡേ മുതലാക്കാനുള്ള വമ്പൻ പ്ലാനിംഗ് പൊളിച്ച് എക്‌സൈസ് റേഞ്ച് സംഘം
സ്വന്തം ലേഖകൻ
തൃശൂര്‍: കൊടുങ്ങല്ലൂരിൽ അനധികൃത മദ്യ വിൽപ്പന പിടികൂടി. അഴീക്കോട് കപ്പൽ ബസാറിൽ നിന്ന് അനധികൃതമായി വിൽപ്പനയ്ക്കായി സൂക്ഷിച്ച 35 കുപ്പി വിദേശ മദ്യവും പ്രതിയെയുമാണ് എക്‌സൈസ് റേഞ്ച് സംഘം പിടികൂടിയത്. അഴീക്കോട് കപ്പൽ ബസാറിൽ കുന്തനേഴത്ത് വീട്ടിൽ ജിജേഷിനെയാണ് (38 ) കൊടുങ്ങല്ലൂർ എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ എം ഷാംനാഥും സംഘവും അറസ്റ്റ് ചെയ്‌തത്.
ഒന്നാം തീയതിയും രണ്ടാം തീയതി ഗാന്ധി ജയന്തി ദിനവും ആയതിനാല്‍ ഡ്രൈഡേ പ്രമാണിച്ച് മദ്യ ഷാപ്പുകൾക്കുള്ള അവധി മുന്നിൽ കണ്ടാണ് ഇന്നലെ മദ്യം സ്റ്റോക്ക് ചെയ്തത്. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മദ്യം പിടിച്ചെടുത്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതിയെ കോടതി റിമാൻഡ് ചെയ്തു. എക്‌സൈസ് സംഘത്തിൽ ഉദ്യോഗസ്ഥരായ പി ആർ സുനിൽകുമാർ, സി വി ശിവൻ, പി കെ സജികുമാർ, ടി കെ അബ്‍ദുള്‍ നിയാസ്, എസ് അഫ്സൽ, ചിഞ്ചു പോൾ, ലിസ തസ്‌നീം, ഇ ജി സുമി എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.