play-sharp-fill
സ്കൂള്‍ വിദ്യാര്‍ഥികൾ തമ്മിൽ തര്‍ക്കം; 16കാരനെ തട്ടിക്കൊണ്ടു പോയി മർദിച്ചു, മൂന്നം​ഗ സംഘം അറസ്റ്റിൽ

സ്കൂള്‍ വിദ്യാര്‍ഥികൾ തമ്മിൽ തര്‍ക്കം; 16കാരനെ തട്ടിക്കൊണ്ടു പോയി മർദിച്ചു, മൂന്നം​ഗ സംഘം അറസ്റ്റിൽ

സ്വന്തം ലേഖകൻ

കൊച്ചി: സ്കൂൾ കുട്ടികൾ തമ്മിലുണ്ടായ തർക്കത്തിൽ 16-കാരനെ തട്ടിക്കൊണ്ടു പോയി മർദിച്ച മൂന്നം​ഗ സംഘം അറസ്റ്റിൽ. പള്ളിപ്പുറം ചെറായി സ്വദേശികളായ ജിതിൻ (35), ജിജു(43), ഹരിശങ്കർ (26) എന്നിവരെയാണ് വടക്കേക്കര പൊലീസ് അറസ്റ്റ് ചെയ്തത്. ‌കുട്ടികൾക്കിടയിലെ പ്രശ്നം മാതാപിതാക്കളുടെയും അധ്യാപകരുടെയും സാന്നിധ്യത്തിൽ സംസാരിച്ചു തീർക്കാൻ ശ്രമിച്ചെങ്കിലും ഒത്തുതീർപ്പായില്ല.

ഇതിന് പിന്നാലെ കാറിലെത്തിയ പ്രതികൾ വിദ്യാർഥിയെ തട്ടിക്കൊണ്ടു പോവുകയായിരുന്നു. പ്രതികൾ വിദ്യാർഥിയെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുകയും പറയാട് ഭാ​ഗത്തേക്ക് വിളിച്ചു വരുത്തുകയുമായിരുന്നു. തുടർന്ന് വിദ്യാർഥിയെ ബലമായി കാറിൽ കയറ്റികൊണ്ടു പോവുകയായിരുന്നു. കാറിൽ വെച്ച് കുട്ടിയെ പ്രതികൾ മർദിക്കുകയും സ്കൂളിൽ നിന്ന് ടിസി വാങ്ങി പോകണമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ കാറിൽ പ്രതികൾക്കൊപ്പം കുട്ടിയെ കണ്ടെത്തി. തുടർന്ന് പ്രതികളെയും കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച ഇന്നോവ കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.