play-sharp-fill
പതിനൊന്നുകാരിയെ കട്ടിലിനോട് ചേർത്ത് കഴുത്തുഞെരിച്ച് അമ്മ കൊലപ്പെടുത്തി: ക്രൂരമായ കൊലപാതകം നടത്തിയ അമ്മയ്ക്ക് മാനസിക അസ്വസ്ഥ്യതയെന്ന് പൊലീസ്; സംഭവം കുറവിലങ്ങാടിനു  സമീപം ഉഴവൂരിൽ

പതിനൊന്നുകാരിയെ കട്ടിലിനോട് ചേർത്ത് കഴുത്തുഞെരിച്ച് അമ്മ കൊലപ്പെടുത്തി: ക്രൂരമായ കൊലപാതകം നടത്തിയ അമ്മയ്ക്ക് മാനസിക അസ്വസ്ഥ്യതയെന്ന് പൊലീസ്; സംഭവം കുറവിലങ്ങാടിനു സമീപം ഉഴവൂരിൽ

ക്രൈം ഡെസ്‌ക്

കോട്ടയം: പതിനൊന്നുകാരിയെ കട്ടിലിൽ ചേർത്ത് ഷോൾ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ച് അമ്മ കൊലപ്പെടുത്തി. പതിനൊന്നുകാരിയെ അതിക്രൂരമായി അമ്മ കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. സ്‌കൂളിൽ നിന്നും മടങ്ങിയെത്തിയ മകനാണ് സഹോദരിയെ അമ്മ അതിക്രൂരമായി കൊലപ്പെടുത്തിയത് കണ്ടത്. തുടർന്ന് ഇവൻ അയൽവാസികളെ വിവരം അറിയിക്കുകയും ഇവർ പൊലീസിൽ വിവരം അറിയിച്ച് അമ്മയെ കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു. അമ്മയ്ക്ക് മാനസിക അസ്വാസ്ഥ്യമുള്ളതായി പൊലീസ് സംശയിക്കുന്നു.

ഉഴവൂർ കരിനെച്ചി ക്ഷേത്രത്തിന് സമീപം കാലത്തിൽ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന പാലാ രാമപുരം ളാലം നെപ്പിച്ചുഴ കന്നത്തിൽ വീട്ടിൽ എം.ജി കൊച്ചുരാമന്റെ ഭാര്യയും സാലി (43)നെയാണ് മകൾ ആറാം ക്ലാസ് വിദ്യാർത്ഥി സൂര്യ രാമനെ (11) യാണ് അമ്മ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. ഇവരുടെ ഭർത്താവ് രാമൻ ഈരാറ്റുപേട്ടയിൽ സെക്യൂരിറ്റി ജീവനക്കാരനാണ്. മൂത്ത മകൻ സ്വരൂപ് (12) അരീക്കര എസ്.എൻ സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ്. മൂന്ന് വർഷത്തിലേറെയായി ഇവർ ഉഴവുരിൽ വാടകയ്ക്ക് താമസിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാവിലെ സ്‌കൂളിൽ പോകാനിറങ്ങിയ സൂര്യയെയും, സ്വരൂപിനെയും അമ്മ സ്‌കൂളിൽ പോകുന്നതിൽ നിന്നും വിലക്കിയിരുന്നു. എന്നാൽ, അമ്മയുടെ വിലക്ക് വകവയ്ക്കാതെ സ്വരൂപ് സ്‌കൂളിൽ പോയി. സൂര്യ അമ്മയ്‌ക്കൊപ്പം കൂടെ നിൽക്കുകയായിരുന്നു. വൈകിട്ട് നാലരയോടെ മകൻ സ്വരൂപ് വീട്ടിൽ തിരികെ എത്തിയപ്പോൾ വാതിലിൽ കുറുകെ നിന്ന അമ്മ, മകനെ അകത്ത് പ്രവേശിപ്പിച്ചില്ല. കാരണം ചോദിച്ച മകനെ ഇവർ അടിക്കുകയും, വഴക്ക് പറയുകയും ചെയ്തു.

ഇതോടെ ബലം പ്രയോഗിച്ച് വീടിനുള്ളിലേയ്ക്കു കയറാൻ ശ്രമിച്ചപ്പോൾ മകൾ സൂര്യ ഉറങ്ങുകയാണെന്ന് പറഞ്ഞ് ഇവർ മകനെ പിൻതിരിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ, മകൻ പുറത്തിറങ്ങാൻ തയ്യാറായില്ല. അകത്ത് കയറി സൂര്യയെ സ്വരൂപ് വിളിച്ചപ്പോഴാണ് താൻ മകളെ കൊലപ്പെടുത്തിയതായി അമ്മ വിളിച്ചു പറഞ്ഞത്. തുടർന്ന് സ്വരൂപ് അയൽവാസികളെ വിളിച്ച് വിവരം പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ അയൽവാസികൾ സ്ഥലത്ത് എത്തി സാലിയോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞു. തുടർന്ന് കുറവിലങ്ങാട് പൊലീസിൽ വിവരം അറിയിച്ചു.

സ്ഥലത്ത് എത്തിയ കുറവിലങ്ങാട് പൊലീസ് സാലിയെ കസ്റ്റഡിയിൽ എടുത്തു. തുടർന്ന് കുട്ടിയുടെ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു മാറ്റി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം വ്യാഴാഴ്ച ബന്ധുക്കൾക്കു വിട്ടു നൽകും. സംസ്‌കാരം പിന്നീട്. ഇതിനു ശേഷം മാത്രമേ മരണ കാരണം അടക്കം വ്യക്തമാകൂ.