play-sharp-fill
പഠനത്തില്‍ അശ്രദ്ധ; പത്തുവയസുകാരനെ മദ്രസ അദ്ധ്യാപകൻ  ക്രൂരമായി മ​ർദ്ദിച്ചതായി പരാതി

പഠനത്തില്‍ അശ്രദ്ധ; പത്തുവയസുകാരനെ മദ്രസ അദ്ധ്യാപകൻ ക്രൂരമായി മ​ർദ്ദിച്ചതായി പരാതി

സ്വന്തം ലേഖകൻ

രത്‌ലാം : പത്തുവയസുകാരനോട് മദ്രസ അദ്ധ്യാപകന്റെ ക്രൂരത. പഠനത്തില്‍ അശ്രദ്ധ കാട്ടിയെന്ന് ആരോപിച്ചായിരുന്നു മദ്രസ അദ്ധ്യാപകൻ കുട്ടിയെ മർദ്ദിച്ചത്. രത്‌ലാമിലെ വിരിയഖേഡി ഏരിയയിലെ ഗൗസിയ ഗരീബ് നവാസ് മദ്രസയിലെ അദ്ധ്യാപകൻ തൗഫിക് ഖാനാണ് കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചത്.

മന്ദ്‌സൗര്‍ സ്വദേശിയായ പത്ത് വയസുകാരന്റെ ശരീരമാസകലം മുറിവുകളാണ്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട് . കുട്ടിയുടെ ശരീരത്തില്‍ പാടുകള്‍ ശ്രദ്ധയിൽപ്പെട്ട വീട്ടുകാരാണ് പരാതി നൽകിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ മദ്രസ അനുമതിയില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്നും, ഭൂമി കയ്യേറിയാണ് ഇത് നിര്‍മ്മിച്ചതെന്നുമുള്ള റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. മദ്രസ ബോര്‍ഡില്‍ പോലും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും സൂചന.