
തിരുവനന്തപുരം: മാസപ്പടിക്കേസില്‍ ഇഡി പിടിമുറുക്കുമ്പോള്‍ സിപിഎം കനത്ത പ്രതിരോധത്തില്‍. വീണയുടെ അറസ്റ്റ് ഉണ്ടായാല്‍ എങ്ങനെ നേരിടുമെന്നതിലും ആശങ്ക ശക്തമാണ്.
ഇഡിയുടെ ചോദ്യമുനയില്‍ പിണറായി വിജയൻ കൂടിയെത്തിയാല്‍ രാഷ്‌ട്രീയമായ തിരിച്ചടി ഉണ്ടാകുമെന്നതും പാർട്ടിക്ക് തലവേദനയാണ്. അതേസമയം പിണറായി വിജയനെതിരെയും അന്വേഷണം വേണമെന്നാണ് ബിജെപിയുടെ ആവശ്യം.
വീണ വിജയൻ എന്ന വ്യക്തിക്ക് ഒറ്റയക്ക് ഇത്രയും വലിയ അഴിമതി നടത്താൻ കഴിയില്ലെന്ന് വ്യക്തമാണ്. പിണറായി വിജയന്റെ പിന്തുണയോടെ മുഖ്യമന്ത്രിയുടെ മകള്‍ എന്ന സ്വാധീനം ഉപയോഗിച്ചാണ് പണം നേടിയത്. വിണയെ ചോദ്യം ചെയ്തതിന് പിന്നാലെ പിണറായി വിജയനെയും ചോദ്യം ചെയ്യാൻ ഇടയുണ്ട്. ആകെ തകർന്നടിഞ്ഞ സിപിഎം എങ്ങനെ സങ്കടാവസ്ഥ മറികടക്കുമെന്നും കാത്തിരുന്ന് കാണേണ്ടിവരും. നിലവിലെ സ്ഥിതിഗതികള്‍ ചർച്ച ചെയ്യാൻ ഇന്നും നാളെയുമായി വിവിധ നേതൃയോഗങ്ങള്‍ നടക്കുന്നുണ്ട്. ഈ യോഗങ്ങളില്‍ കുടുതല്‍ പേർ പിണറായി വിജയനെതിരെ രംഗത്ത് വരാൻ ഇടയുണ്ട്.
തെരഞ്ഞടുപ്പ് പരാജയത്തിലെ ക്ഷീണം മറികടക്കാനാണ് ഇഡിക്ക് നേരെയുണ്ടായ സിപിഎം ആക്രമണം. ഇഡി പിഡിപ്പിക്കുന്ന എന്ന തരത്തില്‍ വ്യാഖ്യാനം ചമച്ച് പിണറായിയുടെ നഷ്ടപ്പെട്ട പ്രതിഛായ ഉയർത്തി കൊണ്ടുവരാനുള്ള ശ്രമവും മറുഭാഗത്തുണ്ടായിരുന്നു. എന്നാല്‍ ശ്രമം പരാജയപ്പെട്ടെന്ന് മാത്രമല്ല സിപിഎമ്മിന്റെ ഗുണ്ടാ പാർട്ടി എന്ന പേര് അരക്കിട്ടുറപ്പിക്കുകയും ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇഡിയെ ആക്രമിച്ച കേസ് പാർട്ടിക്ക് വലിയ ക്ഷീണമാണ് ഉണ്ടാക്കിയത്. മടിയില്‍ കനമില്ലെങ്കില്‍ അന്വേഷണം നേരിടണമെന്നും ആക്രമണം അനുചിതമായി പോയെന്നും പാർട്ടിക്കുള്ളില്‍ തന്നെ അഭിപ്രായമുണ്ട്.
കഴിഞ്ഞ ദിവസം ഹൈക്കോടതി ഡിവിഷൻ ബഞ്ചും ഇഡി അന്വേഷണം തുടാരാൻ അനുമതി നല്‍കിയിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ കേസുകളില്‍ എഫ്‌ഐആർ ഇല്ലാതെ അന്വേഷണം നടത്താനും സ്വത്ത് കണ്ടുകെട്ടാനും കഴിയുമെന്ന ഹൈക്കോടതി ഉത്തരവ് ഇഡിക്ക് വിപുലമായ അധികാരമാണ് നല്‍കിയത്.
കഴിഞ്ഞ ദിവസം ഇഡി ഡയറക്ടർ രാഹുല്‍ നവീന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍ നടന്ന യോഗത്തില്‍ അന്വേഷണത്തിന്റെ വേഗം കൂട്ടാൻ തീരുമാനമായിരുന്നു. അടുത്ത പടിയായി വീണ വിജയൻ ഉള്‍പ്പെടെയുള്ളവരെ ചോദ്യം ചെയ്യും. സിഎംആഎല്‍ മാസപ്പടി കേസില്‍ സന്ദേശ് ഖാലി മാതൃക ഇഡി സ്വീകരിക്കാനും സാധ്യതയുണ്ട്. കൊല്‍ക്കത്തിയില്‍ ഷാജഹാൻ ഷെയ്ഖിന്റെ റെയ്ഡിന് പിന്നാലെ ഇഡി ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം ഉണ്ടായിരുന്നു. അന്ന് ആദായ നികുതിവകുപ്പും സിബിഐയും എൻഐഎും സംയുക്തമായാണ് അന്വേഷണം നീങ്ങിയത്.







