നൈജീരിയയെ ഭയക്കണം: മെസി

നൈജീരിയയെ ഭയക്കണം: മെസി

റഷ്യ: ഫുഡ്‌ബോള്‍ മാന്ത്രികന്‍ മെസിക്ക് ഭയമാണ് നൈജീരിയയെ.ലോകകപ്പില്‍ നൈജീരിയക്കെതിരായ മത്സരം എളുപ്പമാവില്ലെന്ന് മെസി തുറന്നു പറഞ്ഞു. താരത്തിന്റെ ഈ ഭയപ്പാട് മെസി ആരാധകരെയും ദുഖത്തിലാഴ്ത്തിയിരിക്കുകയാണ്.
ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരമാണ് അര്‍ജന്റീനയും നൈജീരിയയും തമ്മില്‍. അതെ സമയം ലോകകപ്പില്‍ ഇതിനു മുന്‍പ് ഇരു ടീമുകളും ഏറ്റുമുട്ടിയ സമയത്തെല്ലാം ജയം അര്‍ജന്റീനയുടെ പക്ഷത്ത് ആയിരുന്നു.
പക്ഷെ ഇരു ടീമുകളും അവസാനം ഏറ്റുമുട്ടിയ സൗഹൃദ മത്സരത്തില്‍ 42ന്റെ ഞെട്ടിക്കുന വിജയം നൈജീരിയ സ്വന്തമാക്കിയിരുന്നു. നൈജീരിയയെ പറ്റി കൂടുതല്‍ അറിയില്ലെന്ന് പറഞ്ഞ മെസ്സി ആഫ്രിക്കന്‍ ടീമുകള്‍ എപ്പോഴും വളരെ ശക്തരും ജയിക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ ആണെന്നും പറഞ്ഞു.